അലപോലവൾ: ഭാഗം 2

alapolaval

രചന: സാന്ദ്ര വിജയൻ

 "എങ്ങിനെ ഉണ്ടായിരുന്നു അച്ഛാ യാത്രയൊക്കെ??" - ഹരി " യാത്രയൊക്കെ സുഖമായിരുന്നൂടാ പക്ഷേ ഇവിടെ എത്തുന്നതുവരെ നിന്റെ അമ്മേം പെങ്ങളും കൂടി എന്റെ ചെവി തിന്നോണ്ടിരിക്കായിരുന്നു." - അച്ഛൻ "അച്ഛൻ വെറുതെ പറയുന്നതാടാ. അല്ല മോനേ ഇത് നമ്മള് താമസിച്ചതിനേക്കാളൊക്കെ വലിയ വീടാണല്ലോ." - അമ്മ '' എന്താ എന്റെ ശ്രീജക്കുട്ടിക്ക് വീട് പിടിച്ചില്ലേ..??" ''പിടിക്കാതെ പിന്നെ എനിക്ക് ഒരുപാടിഷ്ടായി. " "നീയെന്താടി കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ വീടൊക്കെ പോയി നോക്ക് . പിന്നെ മോളിലത്തെ മുറി എനിക്കാ.നീ താഴത്തെ റൂമെടുത്തോ." "എടുത്തോളാം എന്റെ കുറുമ്പൻ ഏട്ടാ." - ശ്രുതി - - - - - - - - - - - - - - - - - - - - "അതേ വിശ്വേട്ടാ നമുക്ക് നമ്മുടെ അയൽക്കാരെയൊക്കെ ഒന്ന് പരിചയപ്പെട്ടിട്ടു വരാം." -ഹരീടെ അമ്മ "ഞാനത് നിന്നോട് പറയാനിരിക്കായിരുന്നു.ടാ നീയും ശ്രുതിയും വരുന്നുണ്ടോ." - ഹരീടെ അച്ഛൻ ''എങ്ങോട്ട്?" "നമ്മുടെ അയൽപക്കത്തുള്ള വീട് വരെ." "കൃഷ്ണേടെ വീട്ടിക്കാണോ എന്നാ ഞാനും വരുന്നുണ്ട്. "

"ഏട്ടനപ്പോഴേക്കും പേരൊക്കെ ചോദിച്ചോ..അല്ല ആരാ ഈ കൃഷ്ണ.ആണാണോ അതോ പെണ്ണാണോ."🤔 - ( ശ്രുതി ) "അങ്ങോട്ടല്ലേ പോകുന്നത് നീ തന്നെ കണ്ടോ." - (ഹരി ) __ ___ __ __ ___ "ഞാൻ വിശ്വനാഥൻ ആ വീട്ടില് പുതിയതായി താമസിക്കാൻ വന്നതാ." - (ഹരീടെ അച്ഛൻ ) "ആ.. വരൂ.ഇരിക്ക്.ഞാൻ സുധാകരൻ. രമേ......നീ ഇങ്ങോട്ട് വന്നേ." "എന്താ സുധാകരേട്ടാ.ആരാ ഇതൊക്കെ." - (സുധാകരൻ്റെ ഭാര്യ) "ഇത് നമ്മുടെ പുതിയ അയൽക്കാരാ." "മോള് പറഞ്ഞു താമസക്കാര് എത്തിയിട്ടുണ്ടെന്ന്." '' ഇത് വിശ്വനാഥൻ " "നമസ്ക്കാരം.ഇതെന്റെ ഭാര്യ ശ്രീജ. ഇത് മൂത്തമകൻ ശ്രീഹരി ഇവൻ സിവിൽ എഞ്ചിനീയർ ആണ്.ഇളയവൾ ശ്രുതി അവള് ഡിഗ്രിക്ക് പഠിക്കാ." -(ഹരീടെ അച്ഛൻ ) "ഞങ്ങൾക്കും 2 മക്കളാ.ഒരാണും ഒരു പെണ്ണും.മൂത്തവൻ കോളേജ് ലക്ചറർ ആയി വർക്കെയ്യുന്നു.പേര് കാർത്തിക്.ഇളയവൾ കൃഷ്ണവേണി.അവള് ഡിഗ്രിക്ക് പഠിക്കാ." - (സുധാകരൻ ) ''എന്നിട്ടവരെവിടെ കണ്ടില്ലല്ലോ." - (ഹരി അമ്മ ) "റൂമിലുണ്ടാകും ഞാൻ വിളിക്കാം. കാർത്തീ......വേണീ.... ഇങ്ങോട്ട് വന്നേ."

(അവൾടെ അമ്മ വിളിച്ചതും മുകളിൽ നിന്നും ഇപ്പോ വരാന്ന് പറയുന്നത് കേട്ടു.) "അമ്മേ ഈ ഏട്ടൻ എന്റെ മുടിയിൽ പിടിച്ച് വലിച്ചു." - (കൃഷ്ണ ) (ചിണുങ്ങി കൊണ്ട് അവൾ പറയുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.പെട്ടെന്ന് എന്തോ പറഞ്ഞ് തിരിഞ്ഞപ്പോഴാണ് അവൾ ഞങ്ങളെ കണ്ടത്.എല്ലാവരെയും നോക്കി ചിരിക്കാനും മറന്നില്ല അവൾ😊.അപ്പോഴേക്കും അവളുടെ ഏട്ടനും താഴേക്ക് വന്നിരുന്നു.ഞങ്ങളെല്ലാവരും പരസ്പരം പരിചയപ്പെട്ടു.അപ്പോഴേക്കും രമ ആന്റി ചായയുമായി ☕വന്നു.) "ശ്രുതിയെ വേണീടെ കോളേജിൽ തന്നെ ചേർത്താലേ.അതാവുമ്പോ ഇവിടെ അടുത്ത് തന്നെയാ.ബസ്സിന് പോയി വരാവുന്ന ദൂരമേ ഉള്ളൂ.കാർത്തി പഠിപ്പിക്കുന്നതും അവിടെ തന്നെയാ." - (കൃഷ്ണയുടെ അച്ഛൻ ) ''അതല്ല പ്രശ്നം സീറ്റൊക്കെ കംപ്ലീറ്റ് ആയി കാണില്ലേ?" - (ഹരിടെ അച്ഛൻ ) "ശ്രുതീടെ Subject ഏതാ?" - (കാർത്തി) "BA English "- (ശ്രുതി ) ''വേണീം അത് തന്നെയാ.ഇവൾടെ ക്ലാസില് ഒരു സീറ്റ് വേക്കൻസി ഉണ്ട്. ഞാൻ പ്രിൻസിപ്പലുമായി ഒന്ന് സംസാരിച്ചിട്ട് പറയാം." " താങ്ക്സ് മോനേ.എന്നാപിന്നെ ഞങ്ങളിറങ്ങട്ടെ ഇനി എപ്പോഴും കാണാലോ."

"ഭക്ഷണമൊക്കെ കഴിച്ചിട്ട് പോകാന്നേ." - (കൃഷ്ണടെ അമ്മ) "അതൊക്കെ പിന്നെയാവാം ആന്റി ഇനിയും സമയമുണ്ടല്ലോ.കാർത്തീ എന്നാ ഞങ്ങളിറങ്ങട്ടേ." - (ഹരി) "ശരി. ഒരു ദിവസം ഞങ്ങളങ്ങോട്ടിറങ്ങാം." - (കാർത്തി) ** ** ** ** ** *** "അമ്മേ........അമ്മേ..........." "അമ്മേ മുറ്റത്ത് ഏതോ പിച്ചക്കാരൻ വന്നിട്ടുണ്ടെന്ന് തോന്നുന്നു." - (കൃഷ്ണ) "എന്തെങ്കിലും എടുത്ത് കൊടുത്ത് പറഞ്ഞയക്ക് മോളെ." - (അമ്മ) "ആ...അല്ല ഇതാര് സേതുവേട്ടനോ ഞാൻ കരുതി വല്ല പിച്ചക്കാരനും ആയിരിക്കുമെന്ന്." "ടീ കാന്താരി നിനക്കിത്തിരി കൂടുന്നുണ്ട്. " - (സേതു ) " അല്ല ഇന്ന് സേതുവേട്ടൻ കോളേജിലോട്ട് പോയില്ലേ." "ഞാൻ പോയി.ഈ അവർ ഞാൻ ഫ്രീയാ അതോണ്ട് കാർത്തി പറഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്.അല്ല നീ ഇന്നെന്താ കോളേജിലേക്ക് വരാതിരുന്നത്. " "മടി അല്ലാണ്ടെന്താ.രാവിലെ എഴുന്നേറ്റപ്പോ തോന്നി ഇന്ന് പോവണ്ടാന്ന്😁 ഏട്ടനെന്തിനാ സേതുവേട്ടനെ പറഞ്ഞ് വിട്ടത്." "ശ്രുതിക്ക് അഡ്മിഷൻ റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു.വേഗം വന്ന് ഫീസടച്ച് ജോയിൻ ചെയ്യാൻ പറഞ്ഞു. അവരില്ലേ അവിടെ. "

" ആ ഉണ്ടാകും. ഞാൻ ഇപ്പോ തന്നെ പറയാം." " പറഞ്ഞാമാത്രം പോരാ നീയും വേഗം വന്നോ.ഇത്തിരി വൈകിയാലും സാരമില്ല ക്ലാസീകേറിക്കോണം കേട്ടല്ലോ." "ഹോ....🤦🏻‍♀️ഞാൻ വന്നോളാം." (സേതുവേട്ടൻ കാർത്തിയേട്ടന്റെ ഫ്രണ്ടാ. പോരാത്തതിന് ഞങ്ങളുടെ Economics സാറും.) "ശ്രുതീ.......ശ്രുതീ......." "ആരിത് കൃഷ്ണയോ വാ അകത്തേക്ക് കയറിയിരിക്ക്." - ഹരി "അല്ല ശ്രുതി എവിടെ ? ഇവിടെയില്ലേ?" ''അവളകത്തുണ്ട് എന്തേയ്... " "അവൾടെ അഡ്മിഷൻ ശരിയായിട്ടുണ്ട് ഇപ്പൊ തന്നെ പോയി ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. " ''ഞങ്ങൾക്ക് ഇവിടത്തെ സ്ഥലമൊന്നും അധികം പരിചയമില്ല."

"അത് സാരമില്ല ഞാനും വരുന്നുണ്ട് നിങ്ങൾടെയൊപ്പം." (കൃഷ്ണ വന്ന് പറഞ്ഞപ്പോ വേറൊന്നും നോക്കിയില്ല.അച്ഛൻ പുറത്തേക്ക് പോയതോണ്ട് അമ്മയോട് പറഞ്ഞ് ഞാനും ശ്രുതിയും ഇറങ്ങി.അപ്പോഴേക്കും ബാഗും എടുത്തോണ്ട് കൃഷ്ണയും വന്നു.വഴിയിലുടനീളം അവളുടെ പരിചയക്കാരായിരുന്നു.എല്ലാവർക്കും ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട് അവൾ. ഒരു 10 മിനിട്ട് നടന്നപ്പോഴേക്കും ബസ്സ് സ്റ്റോപ്പിൽ എത്തി. ബസ്സ് വന്നപ്പോൾ വേഗം കയറി കോളേജിലെത്തി.അവൾ തന്നെ ഞങ്ങളെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി.അവിടെ തന്നെ കാർത്തിയും നിൽപ്പുണ്ടായിരുന്നു.) ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story