അലപോലവൾ: ഭാഗം 20 || അവസാനിച്ചു

alapolaval

രചന: സാന്ദ്ര വിജയൻ

എഴുന്നേറ്റ് നടക്കാൻ ഉള്ള കഴിവ് ദൈവം തിരിച്ചെടുത്തു. ഇതൊക്കെയാ ശ്രീയേട്ടൻ പോയതിനു ശേഷം നടന്നത്. "ഇനി ശ്രീയേട്ടൻ പറ ഇവിടന്ന് ചെന്നെെയിലേക്ക് പോയ ശേഷം എന്താ സംഭവിച്ചത്.🤔" സത്യത്തില് ചെന്നൈയിലേക്ക് പോകണമെന്നൊന്നും കരുതിയതല്ല. കുറച്ചു നാൾ ഇവിടെ നിന്നും മാറി നിൽക്കണമെന്ന് തോന്നി.നിൻ്റെ ഈ അവസ്ഥ കണ്ടു നിൽക്കാൻ പറ്റാത്തോണ്ടാ പോകാന്ന് തീരുമാനിച്ചത് തന്നെ. റെയിൽവേ സ്റ്റേഷനിൻ നിൽക്കുമ്പോഴും നിന്നെ കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസ്സുനിറയെ. സത്യത്തില് വിഷമം മറക്കാൻ മദ്യപിച്ചാലോ എന്നുവരെ കരുതിയതാ പിന്നെ നിനക്ക് തന്ന വാക്ക് ഓർത്തപ്പോ വേണ്ടാന്ന് കരുതി. പല ട്രെയിനുകളും വന്നു പോയും ഇരുന്നു പക്ഷെ ഞാൻ നിന്ന നിൽപ്പിൽ നിന്നും ഒരടി പോലും മാറിയില്ല. കഴിഞ്ഞു പോയ നിമിഷങ്ങളെല്ലാം മനസിൽ വന്ന് നിറഞ്ഞപ്പോ ഞാൻ തളരുന്നതുപോലെ തോന്നി. കണ്ണിൽ ഇരുട്ടു കയറി ഞാൻ താഴേക്ക് വീഴാൻ ആഞ്ഞതും ഒരു കൈ എന്നെ താങ്ങി നിർത്തി.

എൻ്റെ അതേ പ്രായമുള്ള ചെറുപ്പക്കാരൻ ശ്യാം. അവിടെയുള്ള സീറ്റിൽ എന്നെ പിടിച്ചിരുത്തി കുറച്ചു നേരം എന്നെ ഒന്ന് പരിശോധിച്ചു. എൻ്റെ സംശയത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം അവൻ കാര്യം പറഞ്ഞു. " ഞാൻ ശ്യാം. ഞാനൊരു ഡോക്ടറാ👨🏻‍🍳. എവിടെയും പോകല്ലെ ഞാൻ ഇപ്പൊ തന്നെ വരാം." അതു പറഞ്ഞ് അവൻ നടന്നു നീങ്ങി. കുറച്ച് കഴിഞ്ഞ് തിരികെ വന്നപ്പോൾ കയ്യിൽ എനിക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാത്തതിൻ്റെയും ഉറങ്ങാത്തതിൻ്റെയും ക്ഷീണമാണ് എൻ്റെ മുഖത്തെന്ന് മനസിലാക്കാൻ അവന് അധികം സമയം വേണ്ടി വന്നില്ല. അല്ലെങ്കിലും ഉള്ളിൽ നിൻ്റെ ഓർമ്മകൾ വേട്ടയാടുമ്പോ വിശപ്പൊന്നും എനിക്ക് പ്രശ്നമല്ല. ചെന്നൈയിലേക്കുള്ള ട്രെയിൻ വന്നപ്പോ എൻ്റെ അനുവാദംപോലും ചോദിക്കാതെ അവൻ എന്നെയും കൂട്ടി.

അവൻ്റെ താമസിക്കുന്ന സ്ഥലത്ത് എനിക്കായി ഒരു മുറി ഒരുക്കി തന്നു. എൻ്റെ പ്രശ്നം എന്താണെന്ന് പൂർണമായെല്ലെങ്കിലും ചെറിയ തോതിൽ ഞാൻ പറഞ്ഞു. അവനാണ് പിന്നീടെന്നിൽ പുതിയൊരു ഉണർവ് നൽകിയത്. നിനക്ക് ഓർമ്മ തിരിച്ച് കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിച്ചവരുടെ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു.😊 എൻ്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സുഹ്യത്ത് അവൻ ആണ്. 👬" " ശ്യാമിൻ്റ ഫാമിലിയൊക്കെ?" " അവൻ്റെ ഫാമിലിയൊക്കെ തിരുവനന്തപുരത്താ Job ൻ്റ ഭാഗമായിട്ട് ചെന്നൈയിലേക്ക് വന്നതാ. അവന് സ്വന്തമെന്ന് പറയാൻ ഭാര്യയും കുഞ്ഞും മാത്രേ ഉള്ളൂ. Love Marriage ആയിരുന്നു അവൻ്റെ അച്ഛനും അമ്മയും അവനെ വിട്ട് ഒരു പാട് നാളു മുന്നേ പോയി. അവൻ്റെ വൈഫിൻ്റെ അച്ഛനും അമ്മയും ഇതുവരെ അവരെ അംഗീകരിച്ചിട്ടില്ല." " എല്ലാം ശരിയാകും ശ്രീയേട്ടാ 😌ആ കുഞ്ഞിൻ്റെ മുഖം കണ്ടാൽ അവർക്ക് സ്വീകരിക്കാതിരിക്കാൻ കഴിയില്ല." " ഉം. എന്തായാലും നീ കിടക്കാൻ നോക്ക് നാളെ നേരത്തെ എഴുന്നേക്കണം. ശ്യാമിനെ യാത്രയാക്കേണ്ടതാ " * * * * * * * * * *

" അപ്പൊ ശരിടാ വീണ്ടും കാണാം.😪" - (ശ്യാം) " കാണണം.😉" - (ശ്രീ) "ഒരു ദിവസം രണ്ടാളും കുട്ടി അങ്ങോട്ടിറങ്ങ് " "ഡാ നീ ഇനി ചെന്നൈയിലോട്ടില്ലല്ലോ." "ഇല്ലടാ ഇനി നാട്ടിൽ തന്നെ ഒരു ഹോസ്പിറ്റൽ തുടങ്ങളും. അവളും കുഞ്ഞും തനിച്ച് അല്ലേ. ഇത്രയും നാളും ഒരു ജോലിക്കാരിയെ നിർത്തിയിരിക്കായിരുന്നു. ഇനി അത് വേണ്ടെന്ന് തോന്നി. അവളുടെയും കുഞ്ഞിൻ്റെയും ഒപ്പം നിക്കാതെ കുറെ സമ്പാദിച്ച് കൂട്ടിയിട്ടെന്താ കാര്യം. അപ്പൊ ഞാൻ ഇറങ്ങട്ടേ. പോട്ടെ പെങ്ങളേ😊 " എല്ലാവരാേടും യാത്ര പറഞ്ഞ ശ്യാം അവൻ്റെ കൊച്ചു സ്വർഗത്തിലേക്ക് യാത്ര തിരിച്ചു. - - - - - - - - - - - - - - - - - "കൃഷ്ണ...… കൃഷ്ണ...... " "എന്താ ശ്രീയേട്ടാ " " നിൻ്റെ പണിയൊക്കെ കഴിഞ്ഞെങ്കി വേഗം പോയി റെഡിയാവ് നമുക്കൊരിടം വരെ പോണം." " എങ്ങോട്ടാ ശ്രീയേട്ടാ.... " "അതൊക്കെ പറയാം നീ വേഗം ചെല്ല്." " ശ്രീയേട്ടാ നമ്മളെങ്ങോട്ടാ പോകുന്നതെന്ന് ഞാൻ പറയട്ടെ 😁" "നിനക്കറിയുമെങ്കി പറ😏" " ഉം.സേതുവേട്ടൻ്റെ വീട്ടിലേക്കല്ലേ." ശ്രീ അതെയെന്ന അർത്ഥത്തിൽ തലയാട്ടി "എനിക്ക് തോന്നി "

അങ്ങനെ നേരെ സേതുവിൻ്റെ വീട്ടിലെത്തി. അവൻ്റെ അവസ്ഥ കണ്ടപ്പോ എനിക്ക് തന്നെ എന്തോ പോലെ തോന്നി. " ശ്രീഹരി...." - ( സേതു ) " അപ്പൊ മറന്നിട്ടില്ലല്ലേ എന്നെ. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ നിനക്കുള്ള ശിക്ഷ ദൈവം തന്നെ തരുമെന്ന്. " " എനിക്കറിയാം ശ്രീ. മാപ്പ് 😔😔😔എല്ലാത്തിനും നിങ്ങളോട് ചെയ്ത് കൂട്ടിയതിനൊക്കെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കാ.😞😞 വേണീ എന്നോട് ക്ഷമിക്ക്.ഞാൻ ചെയ്തതിനുള്ള ശിക്ഷ എനിക്ക് കിട്ടി എൻ്റെ പ്രിയ ചങ്ങാതി പോലും എന്നെ വെറുത്തു😢😢." "ഇല്ല സേതുവേട്ടാ ഏട്ടനെ വെറുക്കാനൊന്നും എൻ്റെ ഏട്ടന് കഴിയില്ല. അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് ഏട്ടൻ സേതുവേട്ടനെ " " അവള് പറഞ്ഞത് സത്യമാണ് സേതു നിൻ്റെ എല്ലാ തെറ്റും പൊറുത്ത് അവൻ വന്നിട്ടുണ്ട് നിന്നെ കാണാൻ " (ശ്രീ അത്രയും പറഞ്ഞതും കാർത്തി അങ്ങോട്ട് വന്നു.) "കൃഷ്ണ കുറച്ച് നേരത്തേക്ക് നമുക്ക് പുറത്ത് നിക്കാം. അവരൊന്ന് സംസാരിക്കട്ടെ "

അതും പറഞ്ഞ് ശ്രീ കൃഷ്ണയെയും കൂട്ടി റൂമിനു പുറത്തേക്കിറങ്ങി. " കാർത്തി ഡാ.... ഞാൻ.... മാപ്പ് എല്ലാത്തിനും😔😔 " (അത്രയും പറഞ്ഞതും 2 തുള്ളി കണ്ണുനീർ സേതുവിൻ്റെ കണ്ണിൽ നിന്നും ഉതിർന്നുവീണു😢😢) "എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല. ആദ്യം കുറച്ച് ദേഷ്യമൊക്കെ തോന്നിയെങ്കിലും നീയെൻ്റെ ചങ്കല്ലേടാ... നിനക്ക് കിട്ടാവുന്ന എല്ലാ ചികിത്സയും നമുക്ക് ചെയ്യണം" "അതൊന്നും വേണ്ട ടാ ഇങ്ങിനെയൊക്കെ അങ്ങ് പോട്ടെ." '' അങ്ങിനെ പറഞ്ഞാ പറ്റില്ല. നിന്നെ ഞാൻ എഴുന്നേൽപ്പിച്ചു നടത്തും അതെൻ്റെ വാക്കാ." (അതിനു മറുപടിയായി സേതു കാർത്തിയെ ഒരിക്കൽ കൂടി പുണർന്നു. ആ കാഴ്ച കണ്ട് പുറത്തു നിന്നിരുന്ന വേണിയുടെയും ശ്രീയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.) * * * * * * * * * * അങ്ങനെ ഓരോ ദിനരാത്രങ്ങൾ കൊഴിഞ്ഞു തീർന്നു.സേതുവിന് കൊടുക്കാൻ പറ്റിയതിൽ നല്ല ചികിത്സ തന്നെ കൊടുത്തു. ആദ്യമൊക്കെ എഴുന്നേറ്റിരുന്നു.പിന്നെ പ്രയാസപ്പെട്ടാണെങ്കിലും നടക്കാൻ തുടങ്ങി. ഇപ്പൊ സ്റ്റിക്കിൻ്റെ സഹായത്തോടെ നടക്കുന്നുണ്ട്.

ഇതിനിടയിൽ ശ്രീയും കൃഷ്ണയും കൂടി ശ്യാമിൻ്റെ വീട്ടിൽ പോയി.അവർ മുൻകയ്യെടുത്ത് തന്നെ വീട്ടുകാരുമായുള്ള പ്രശ്‌നം പരിഹരിച്ചു. വീണ്ടും വർഷം 1 കഴിഞ്ഞു. - - - - - - - - - - - - - - - - "അമ്മേ.....കൃഷ്ണ എവിടെ?" - (ശ്രീ) "അളവിടെയെവിടെയെങ്കിലും കാണും. എന്താടാ.... " (അമ്മ) " എന്തോ അത്യാവശ്യമുണ്ട് പെട്ടെന്ന് വരണംന്ന് പറഞ്ഞ് അവള് വിളിച്ചിരുന്നു." " എടാ ചെക്കാ എന്നോട് കിടന്ന് ചാടിക്കാതെ നീ പോയി നിൻ്റെ കെട്ട്യോളോട് പോയി ചോദിക്കാ" "എന്താ ഏട്ടാ ഇന്ന് നേരത്തെയാണല്ലോ എന്ത് പറ്റി " - (ശ്രുതി ) " എൻ്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട. നിന്നെ ഇവിടുന്ന് കെട്ടിച്ചു വിട്ടതല്ലേ പിന്നെ എന്തിനാ ഇവിടെ വന്ന് നിക്കുന്നെ" "അതേ ഏട്ടാ ഇതെൻ്റെ കൂടെ വീടാ. പോരാണ്ട് 7-ാം മാസത്തിലെ ചടങ്ങ് കഴിഞ്ഞിട്ടാ എന്നെ എൻ്റെ കെട്ട്യോൻ ഇവിടെ കൊണ്ടു വന്നാക്കിയത്."

"ഓ സമ്മതിച്ചു നീ എൻ്റെ ഭാര്യയെ കണ്ടായിരുന്നോ 🙄" " നിങ്ങടെ റൂമിലുണ്ട്." "ഹോ സമാധാനം നിനക്കെങ്കിലും അറിയാലോ...😪" - - - - - - - - - - - - - - - - - - - "കൃഷ്ണ.... കൃഷ്ണ... നീ ഇവിടെ വന്ന് നിക്കാണോ ഞാൻ എത്ര നേരായി വിളിക്കണൂ." " ഞാൻ കേട്ടു. " " പിന്നെന്ത വിളി കേൾക്കാതിരുന്നെ" "ഇങ്ങോട്ട് വരട്ടെന്ന് വച്ചു. " " ഉം. രണ്ട് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു നിനക്കിത്തിരി വാശി കൂടിയിട്ടുണ്ട് എന്താ നേരത്തെ വരാൻ പറഞ്ഞെ. " " ഉം... പറയട്ടെ." ( ശ്രീയുടെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് കൃഷ്ണ ചോദിച്ചു.) " പറയെൻ്റെ കൃഷ്ണ കുട്ടിയേ... " "അതെന്താന്ന് വച്ചാലേ... കുറച്ച് നാളു കൂടി കഴിഞ്ഞാ... ശ്രീയേട്ടനെ അച്ഛാന്ന് വിളിക്കാനും എന്നെ അമ്മേന്ന് വിളിക്കാനും ഒരാള് വരാൻ പൂവാ...🤗🤗" "എന്താ പറഞ്ഞെ😲" " ശ്രീയേട്ടനെന്താ ചെവി കേക്കൂലെ നമുക്കൊരു കുഞ്ഞാവ വരാൻ പോവാന്ന്.😍😍"

(അത് പറഞ്ഞ് തീരുന്നതിനു മുന്നെ ശ്രീയേട്ടനെന്നെ എടുത്തുയർത്തി.) " താഴെയിറക്ക് ശ്രീയേട്ടാ.... " "സന്തോഷായി എനിക്ക്. എന്നിട്ട് എല്ലാവരോടും പറഞ്ഞോ." "ഇല്ല.ശ്രീയേട്ടനോട് പറഞ്ഞിട്ട് പറയാമെന്ന് കരുതി. ശരിക്കും ഇപ്പൊ നമുക്ക് ഒരു കുട്ടിക്കുറുമ്പനോ കുട്ടിക്കുറുമ്പിയോ ഉണ്ടായിരിക്കേണ്ടതായിരുന്നില്ലേ ശ്രീയേട്ടാ...😔😔😔" " മറന്നതല്ല. മറക്കാൻ ശ്രമിക്കാ ഞാൻ. അതോർത്ത് വിഷമിക്കാൻ നിക്കണ്ട. ഇനി അങ്ങോട്ട് നീ ഒരിക്കലും കരയാൻ പാടില്ല. ഞാനില്ലേ നിൻ്റെ കൂടെ വൈകാതെ എൻ്റെ മോൾ കൂടെ വരില്ലെ😉😉" "എനിക്ക മോൻ മതി😏" "മോനായാലും മോളായാലും നമ്മള് ഒരേ പോലെ സ്നേഹിക്കും പിന്നെന്താ😉 " (കൃഷ്ണ കുറച്ചു കൂടി ശ്രീയോട് ചേർന്നു നിന്നു🤗 ) ഇനി നീണ്ട കാത്തിരിപ്പാണ് ഞങ്ങളുടെ പൊന്നോമനയുടെ വരവിനായുള്ള കാത്തിരിപ്പ്. ഞങ്ങളുടെ പ്രണയത്തെ പൂർണമാക്കുന്ന ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ്....❤️ ..... ശുഭം.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story