അലപോലവൾ: ഭാഗം 3

alapolaval

രചന: സാന്ദ്ര വിജയൻ

ശ്രുതിയെ കോളേജിൽ ചേർത്ത് പുറത്തിറങ്ങിയപ്പോ മുമ്പിൽ തന്നെ കൃഷ്ണ നിൽക്കുന്നുണ്ടായിരുന്നു. കോളേജൊക്കെ കാണിച്ചു തരാന്ന് പറഞ്ഞ് ശ്രുതിയെയും കൊണ്ട് പോയി. ഞാൻ കുറച്ച് നേരം കാർത്തിയോടോപ്പം സ്റ്റാഫ് റൂമിൽ ചെന്നിരുന്നു.കുറച്ച് കഴിഞ്ഞപ്പോ അവര് സ്റ്റാഫ് റൂമിലേക്ക് വന്നു. "നിങ്ങളെന്നാ പൊയ്ക്കോ നാളെ തൊട്ട് വന്നാമതി." - (കാർത്തി) "താങ്ക്സ് കാർത്തി.എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ." _ (ശ്രീ) "ഏട്ടാ ഞാൻ കൂടി പൊയ്ക്കോട്ടേ..." -(വേണി) "അമ്പടീ... മര്യാദയ്ക്ക് ക്ലാസീപോയിരുന്നോ.ഓരോ കാര്യങ്ങൾക്ക് പറഞ്ഞ് ക്ലാസ്സ് കട്ടെയ്താലുണ്ടല്ലോ. ദേ ശ്രുതി ഇവൾടെ ഒപ്പം കൂടി ക്ലാസ്സൊന്നും കട്ടെയ്യാൻനിക്കണ്ട.അങ്ങനെ എന്തെങ്കിലും ചെയ്തെന്നറിഞ്ഞാൽ അപ്പൊ തന്നെ നിന്റെ ഏട്ടനെ അറിയിച്ചിരിക്കും " - (കാർത്തി) "ശരി സർ" - (ശ്രുതി ) "ക്ലാസില് മാത്രം സാർന്ന് വിളിച്ചാ മതി.പുറത്ത് കാർത്തിയേട്ടൻ അത് മതി." "അപ്പൊ ശരി" - (ശ്രീ) (അവരോട് പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി.ആ കാന്താരി അപ്പോഴും ഞങ്ങള് പോകുന്നതും നോക്കി നിപ്പുണ്ടായിരുന്നു.)

"നീ ഇത് എന്ത് നോക്കി നിക്കാ ക്ലാസ്സീപോടി....." - (കാർത്തി) "ഹോ ഈ കാർത്തീം കണക്കാ സേതുവേട്ടനും കണക്കാ." ** ** ** ** ** ** ** ** "ടാ നീ ഇങ്ങിനെ കഥ വലിച്ച് നീട്ടാതെ നിന്റെയും കൃഷ്ണയുടെയും കാര്യത്തിലേക്ക് വാ. നിനക്കെങ്ങിനെയാ അവളെ ഇഷ്ടമായത്???" - (ശ്യാം) "കേൾക്കാൻ കൊതിയായല്ലേ. അങ്ങനെ അങ്ങ് സുഖിക്കണ്ട ഞാനിത് വലിച്ച് നീട്ടിയേ പറയൂ കേൾക്കണെങ്കി കേട്ടാമതി 😁 " - (ശ്രീ) ''ഞാനൊന്നും പറയാനില്ല നീ പറഞ്ഞോ ഞാൻ കേട്ടോളാം." (ഞാൻ വീണ്ടും പറയാൻ തുടങ്ങി.) _ _ _ _ _ _ _ "കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ..." "പെൺകുട്ടികളായാ കൃഷ്ണയെ പോലെയിരിക്കണം . ഇവിടെ ഉണ്ട് ഒരെണ്ണം വിളക്ക് വയ്ക്കാൻ പറഞ്ഞാ അപ്പൊ റൂമിനകത്ത് കേറിയിരിക്കും." - (ഹരി ) "ഏട്ടനിപ്പൊ എന്താ വേണ്ടേ ഇവിടെ ഒരാള് വിളക്ക് വെച്ച് നാമം ചൊല്ലണം അത്രയല്ലേ വേണ്ടു.വേഗം പോയി കൃഷ്ണയെ ഇങ്ങോട്ട് കെട്ടിക്കൊണ്ടുവാ പിന്നെ ഇവിടെ നിന്നായിരിക്കും പാടുന്നേ." - (ശ്രുതി )

" നിനക്കിത്തിരി കൂടുന്നുണ്ട് ട്ടോ." - (ഹരി) (അവളോട് ദേഷ്യപ്പെട്ടെങ്കിലും അവള് പറഞ്ഞത് എന്റെ മനസ്സിൽ തറഞ്ഞുതന്നെ നിന്നും.) _ _ _ _ _ _ _ "ഹേയ് കൃഷ്ണ ഇതെങ്ങോട്ടാ രാവിലെ തന്നെ ഫ്രണ്ടിനെയും കൂട്ടി ??" - (ഹരി) (ഫ്രണ്ട് പശുവാട്ടോ) " ഒന്ന് ഷോപ്പിംഗ് മാൾ വരെ പോവാ കുറെ നാളായി ഇവൾക്ക് ഒരു മണികെട്ടി കൊടുക്കണംന്ന് വിചാരിക്കുന്നു. എന്താ പോരുന്നോ...??" - കൃഷ്ണ (വേണി) "ഞാൻ വിചാരിച്ച പോലെയല്ലല്ലോ കൃഷ്ണയ്ക്ക് നല്ല ഹ്യൂമർസെൻസാ." ''ഇങ്ങോട്ട് കേറി ചൊറിഞ്ഞ ഞാൻ അങ്ങോട്ട് കേറി മാന്തും.അല്ലാണ്ട് പേടിക്കാനൊന്നുമില്ല." "സത്യത്തിൽ എങ്ങോട്ടാണ് പോകുന്നെ ??" 🤔 "ഞാനിവളെ തൊടിയിൽ കെട്ടാൻ പോവാ അവിടാകുമ്പോ ഇവൾക്കാവശ്യത്തിന് വെള്ളവും പുല്ലുമൊക്കെ ഉണ്ട്. " "എന്നാ ഞാനും വരുന്നു ഇതുവരെ ഇവിടെയൊന്നും ചുറ്റികണ്ടില്ല." "എന്നാ നടന്നോ. പിന്നെ ഈ കയറ് കൂടെ കയ്യിൽ പിടിച്ചോ എനിക്കൊരു സഹായമാകട്ടെ." "ഉം ഇങ്ങോട്ട് താ." " അല്ല മാഷേ...മാഷിന് ജോലിയൊന്നും ഇല്ലേ.വന്നിട്ട് 2,3 ദിവസമായിട്ടും പോകുന്നതൊന്നും കണ്ടില്ല അതോണ്ട് ചോദിച്ചതാ."

"ജോലി റെഡിയായത് കഴിഞ്ഞ ആഴ്ചയാ അതോണ്ടല്ലേ ഞങ്ങളിങ്ങോട്ട് വന്നത്. ഐശ്വര്യമായിട്ട് നാളെ പോയി ജോയിൻ ചെയ്യാന്നാ വിചാരിക്കുന്നേ." (സംസാരിച്ച് തൊടിയിലെത്തിയതൊന്നും ഞാനറിഞ്ഞില്ല പിന്നെ കൃഷ്ണ പറഞ്ഞപ്പഴാ മനസിലായത്. എന്റെ കയ്യിൽ നിന്നും കയറ് വാങ്ങി അവിടെയുള്ള ഒരു കുറ്റിയിൽ കെട്ടി.) "താനിന്ന് ഫ്രീയാണോ..." "ഇന്ന് സൺഡേ അല്ലേ കുറച്ച് കഴിഞ്ഞാ ഡാൻസ് പഠിക്കാൻ പിള്ളേര് വരും.ഉച്ചതിരിഞ്ഞ് വേറെ പണിയൊന്നും ഇല്ല എന്തേയ്... " "എനിക്കീ നാടൊക്കെ ഒന്ന് ചുറ്റികാണാൻ ഒരു ആഗ്രഹം കൂടെ വരോന്നറിയാനാ. " "കാർത്തിയേട്ടനെ വിട്ടാമതിയോ കൂട്ടിന്. " "ഉം മതി." " എന്താ മാഷെ മൂളലിന് ഒരു സുഖമില്ലാത്തത്. ഞാൻ തന്നെ വന്നോളാം." "തനിക്കെന്നെ ഹരിയേട്ടാന്ന് വിളിച്ചൂടെ തന്നേലും 4,5 വയസ്സിന് മൂത്തതാ ഞാൻ." ''അതൊക്കെ എനിക്കറിയാം പക്ഷെ ഹരിയേട്ടാന്ന് ഒന്നും വിളിക്കാൻ പറ്റില്ല. ഞാനെനിക്ക് ഇഷ്ടമുള്ള പേര് വിളിക്കും." "ആ നീയെന്തെങ്കിലും വിളിക്ക്."

''അതേ ദേഷ്യം പിടിച്ച് വേഗത്തില് നടക്കൊന്നും വേണ്ട ചാണാനൊക്കെ ഉള്ളതാ വഴുക്കിവീഴും." "എനിക്ക് നടക്കാനൊക്കെ അറിയാം നീയെന്നെ പഠിപ്പിക്കാൻ വരണ്ട." (പറഞ്ഞ് തീർന്നില്ല ഞാൻ ദേ കിടക്കുന്നു താഴെ.അവളാണെങ്കിൽ ഇപ്പൊ എങ്ങിനെയുണ്ട് എന്ന രീതിയിൽ പുരികം പൊന്തിക്കുന്നുണ്ട്.) "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ശ്രീയേട്ടാ വീഴൂന്ന്." "നീയെന്താ എന്നെ വിളിച്ചത് ശ്രീയേട്ടാന്നോ ?" "എന്താ ചെവി കേട്ടൂടെ എല്ലാരും വിളിക്കുന്നത് ഹരീന്നല്ലേ ഒരു വെറൈറ്റി ആയിക്കോട്ടേന്ന് ഞാനും കരുതി. " ''ഒരു കൈ സഹായം തന്നെങ്കിൽ എഴുന്നേക്കാമായിരുന്നു." ''ഉം . എഴുന്നേക്ക്." "അതേ ഞാൻ വീണ കാര്യം ശ്രുതിയോട് പറയണ്ടാട്ടോ... " " ഞാൻ ആരോടും പറയാനൊന്നും പോണില്ല.വേഗം വാ എന്റെ ഡാൻസ് സ്റ്റുഡൻസൊക്കെ ഇപ്പൊ വരും." _ _ _ _ _ _ _ " ഞായറാഴ്ച ഉള്ള ഈ ബിയറടി മാത്രാ എനിക്ക് ഇഷ്ടമല്ലാത്തത്.സേതുവേട്ടനോട് പറഞ്ഞിട്ടില്ലേ കാർത്തിയേട്ടനെ ബിയറ് കുടിക്കാൻ സമ്മതിക്കരുതെന്ന്." - (കൃഷ്ണ )

"നീ എന്തിനാ അവനെ ചീത്ത പറയുന്നെ മാസത്തിലെ ഒരു ഞായറാഴ്ച അല്ലേ കഴിക്കുന്നുള്ളൂ... " _ (കാർത്തി) ''അത് വേണ്ടെന്നാ പറഞ്ഞെ. " "വേണി പറഞ്ഞോണ്ട് ഞങ്ങളിത് അവസാനിപ്പിക്കാം.ഇനി ആര് പറഞ്ഞാലും ഞങ്ങളിത് കൈ കൊണ്ട് തൊടുക പോലും ചെയ്യില്ല പോരെ."🙏 - (സേതു ) "ഉം അതുമതി.ഹോ ഞാൻ പറയാൻ വന്ന കാര്യം മറന്നു.ഏട്ടാ ഞാൻ ശ്രീയേട്ടനെ നാടൊക്കെ ഒന്ന് ചുറ്റികാണിച്ചിട്ട് വരാം." "ശ്രീയേട്ടനോ അതാരാ ??"🤔 - (സേതു ) (കാർത്തിയും ചെറിയൊരു സംശയത്തോടെ അവളെ നോക്കി.) ''ഞാൻ തന്നെയാ ശ്രീ.അവൾക്ക് അങ്ങിനെ വിളിക്കാനാണ് ഇഷ്ടംന്ന് പറഞ്ഞു." - (ഹരി) "ഹരി ആയിരുന്നോ.ടാ സൂക്ഷിച്ച് പോണെ ഇവൾടെ കൂടെ ആയതോണ്ട് പറഞ്ഞതാ." - (കാർത്തി)

"കാർത്തീടെ പെങ്ങള് അത്ര ഭയങ്കരിയാണോ ??" "ഹേയ് ഇവൾക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും പറഞ്ഞാ ഭയങ്കരിയാവും." "മര്യാദയ്ക്ക് വായ അടച്ച് മിണ്ടാതിരുന്നോ അല്ലെങ്കിൽ അറിയാലോ എന്റെ സ്വഭാവം." " നീ അവനോട് വായിട്ടടിക്കാതെ പോകാൻ നോക്ക്."- (സേതു ) (കൃഷ്ണയോട് സംസാരിച്ച് മുന്നോട്ട് നടക്കുന്ന ഹരിയെ നോക്കി പകയെരിയുന്ന കണ്ണുകളോടെ നിൽക്കുന്ന ഒരാളുണ്ടായിരുന്നു അവിടെ.) __ __ __ __ __ __ "ഇതാണ് ഞങ്ങളുടെ നാട്ടിലെ പൊന്നു വിളയുന്ന പാടം. " " ഇവിടെയൊക്കെ പൊന്നാണോ വിളയുന്നത് ഞങ്ങളുടെയൊക്കെ നാട്ടില് നെല്ലാണ് വിളയുന്നത്."🤭  ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story