അലപോലവൾ: ഭാഗം 4

alapolaval

രചന: സാന്ദ്ര വിജയൻ

"അയ്യേ തമാശ." - ( കൃഷ്ണ) "കൃഷ്ണയ്ക്ക് തമാശ പറയുന്നവരെ ഇഷ്ടമല്ലെന്ന് തോന്നുന്നു "🤔 - (ഹരി) " അതേ എനിക്ക് ഇഷ്ടമല്ല." " എന്നാ ഞാൻ തമാശ പറയുന്നില്ല." " എന്താ പറഞ്ഞേ.... " "ഹേയ് ഒന്നും പറഞ്ഞില്ലല്ലോ... അടുത്തതെങ്ങോട്ടാ പോകുന്നേന്ന് ചോദിച്ചതാ." "ശ്രീയേട്ടൻ വള്ളത്തിൽ കയറിയിട്ടുണ്ടോ ??" "ഇതുവരെ കയറിയിട്ടില്ല." ''എന്നാ വാ.. " (നേരെ പുഴയുടെ തീരത്തേക്ക് നടന്നു. അവിടെയുള്ള വള്ളക്കാരനെ കൈകൊട്ടി വിളിച്ചു.) "ഉം കേറിക്കോ." "കൃഷ്ണ അത് വേണോ... വള്ളം ദേ അകന്ന് പോകുന്നു ഞാൻ വീഴും. എനിക്ക് നീന്താൻ ഒന്നും അറിയില്ല." " എന്റെ കയ്യിൽ പിടിച്ച് കയറിക്കോ" (പതിയെ ശ്രീയേട്ടൻ വള്ളത്തിലേക്ക് കയറി. വള്ളം കുറച്ച് ദൂരത്തേക്ക് പോകുന്നത് വരെ മുഖത്തൊരു പരിഭ്രമം ഉണ്ടായിരുന്നു.പിന്നെ പതിയെ അതൊക്കെ മാറി.പെട്ടെന്ന് വഞ്ചിയൊന്ന് അനങ്ങിയപ്പോ ശ്രീയേട്ടൻ കിടന്ന് കാറാൻ തുടങ്ങി.) "അയ്യോ ഞാൻ വെള്ളത്തിൽ വീണേ..." "എന്തിനാ ശ്രീയേട്ടാ കിടന്ന് കാറുന്നെ അങ്ങിനെ പെട്ടെന്നൊന്നും വള്ളം മറിയില്ല." "എന്തോ ഭാഗ്യത്തിനാ മറിയാഞ്ഞത് അല്ലെങ്കിൽ ഞാനിപ്പോ വെള്ളത്തിൽ മുങ്ങി ചത്തേനെ.... " (അവന്റെ സംസാരം കേട്ട് കൃഷ്ണയുടെ ചുണ്ടിലൊരു ചിരി😊വിരിഞ്ഞു.) "ഉം വാ ഇറങ്ങ് സ്ഥലം എത്തി. "

(പിന്നെ നേരെ ചെന്നത് കുന്നിൻ ചെരുവിലേക്കാണ്.അവിടെ കുറെ കുട്ടികൾ പട്ടം പറത്തി കളിക്കുന്നുണ്ട്. കൃഷ്ണ അപ്പോ തന്നെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും പട്ടം വാങ്ങി പറത്താൻ തുടങ്ങി. ഞാനിതെല്ലാം നോക്കിക്കൊണ്ട് അവിടെ നിന്നു.പട്ടം പറത്തുന്നതിനനുസരിച്ച് അവൾ പുറകോട്ട് നടക്കുന്നുണ്ട്.പെട്ടെന്ന് ഒരു കല്ലിൽ തട്ടി അവൾ വീഴാൻ പോയതും ഞാൻ ചെന്ന് പിടിച്ചു. ) "ഇപ്പൊ വീണേനെ." "വീണില്ലല്ലോ ശ്രീയേട്ടൻ പിടിച്ചില്ലേ." (ഞാൻ അവളെ പിടിച്ച് നേരെ നിർത്തി.പരസ്പരം മുഖത്തോട് നോക്കി ചിരിച്ചു.കുറച്ച് നേരം കൂടി പട്ടം പറത്തി കളിച്ചു. കുന്നിൻ മുകളിൽ കയറി കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു.) " താങ്ക്സ് കൃഷ്ണ ഇത്രയും നല്ലൊരു സായാഹ്നം എനിക്ക് സമ്മാനിച്ചതിന്." (അതിന് മറുപടിയായി അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു.അന്നത്തെ ദിവസത്തോടെ ഞങ്ങൾ പരസ്പരം ഒന്നൂടെ അടുത്തു.) ** ** ** ** ** ** **

"വേണീ.......വേണീ........" - (ശ്രുതി) "ആരിത് ശ്രുതിയോ. വേണി ഇവിടെ ഇല്ലല്ലോ. വൈകുന്നേരം അവൾക്കൊരു അമ്പലദർശനം പതിവുള്ളതാ." - (കാർത്തി) "എന്നെ വിളിച്ചെങ്കി ഞാനും പോകുമായിരുന്നല്ലോ.ആ സാരമില്ല. ഞാനവൾടെ നോട്ട് ബുക്ക് തരാൻ വന്നതാ. എനിക്കൊരുപാട് നോട്ട്സൊക്കെ എഴുതാനുണ്ടായിരുന്നു." "എന്നിട്ട് എഴുതി കഴിഞ്ഞോ ???" "എഴുതിയൊക്കെ കഴിഞ്ഞു. പക്ഷേ വായിച്ചിട്ടൊന്നും മനസിലാകുന്നില്ല." " മനസ്സിലായില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചൂടെ." "ആരോട് ചോദിക്കാൻ." "ഞാൻ നിന്റെ സാറാണെന്നുള്ള കാര്യം നീ മറന്നോ.നിനക്ക് എന്നോട് ചോദിച്ചൂടെ." "എന്നാ സാറ് പറഞ്ഞ് തന്നാട്ടെ അടിയൻ കേട്ടോളാമേ.... " (അങ്ങനെ കാർത്തിയേട്ടൻ പറഞ്ഞ് തന്നോണ്ടിരിക്കുമ്പോഴാണ് വേണി വന്നത്.) ''നീ ഇവിടെ ഉണ്ടായിരുന്നോ" - (വേണി) ''നിന്റെ ഒരു ബുക്ക് തരാൻ വന്നതാ വേണീ. ഞാനിവിടെ പെട്ട് പോയില്ലേ... എല്ലാം കൂടി പറഞ്ഞു തന്നിട്ട് തല പെരുക്കുന്നു." ''എന്റെ ഏട്ടാ ഇങ്ങിനെ ആണോ ഒരു സ്റ്റുഡന്റിനെ പഠിപ്പിക്കുന്നേ." ''എങ്ങിനെയാ പഠിപ്പിക്കേണ്ടതെന്ന് നീ എന്നെ പഠിപ്പിക്കണ്ട."

''ഡീ കാർത്തിയേട്ടനെ ഒന്നും പറയണ്ട ഞാൻ ചുമ്മാ പറഞ്ഞതാ. ഓരോന്നും പറഞ്ഞ് മനസ്സിലാക്കിയത് ശേഷം തന്നെയാ അടുത്തത് പഠിപ്പിക്കുന്നത്. " "സോറി ചേട്ടായി.ഇനി ഇതിന്റെ പേരിൽ പിണങ്ങണ്ടാട്ടോ ഞാൻ പോയി നല്ല അടിപൊളി ചായ ഇട്ടോണ്ട് വരാം." ( കാർത്തി കുറച്ച് നേരം കൂടി ശ്രുതിയ്ക്ക് ക്ലാസ്സെടുത്ത് കൊടുത്തു. അപ്പോഴേക്കും നല്ല കട്ടൻ ചായയുമായി വേണി ഉമ്മറത്തേക്ക് വന്നു.) "കാർത്തിയേട്ടൻ്റെ പെങ്ങൾക്ക് നല്ല കൈപുണ്യാട്ടോ... ചായക്ക് എന്താ ടേസ്റ്റ് " " ഇതെന്തോ ഭാഗ്യത്തിന് നന്നായതാ അല്ലെങ്കി ഇവളിടുന്ന ചായ കുടിക്കണം.കാടി വെള്ളം പോലെയിരിക്കും." "കിട്ടുന്ന ചാൻസൊന്നും പാഴാക്കണ്ട ഏട്ടാ ഗോളടിച്ചോ.എനിക്കും ഒരവസരം വരും." * * * * * * * * * * * * * * * * * * * * * * കുറച്ച് ദിവസങ്ങൾക്കു ശേഷം ''ടീ ശ്രുതീ എനിക്കൊരു ഡൗട്ട്. " -(വേണി) ''എന്ത് ഡൗട്ട് പഠിക്കുന്നതാണോ." - (ശ്രുതി)

"അതൊന്നുമല്ല ഇത് കാര്യം വേറെയാ " "നീ കളിക്കാതെ കാര്യം പറ." "കുറച്ച് ദിവസായിട്ട് എൻ്റെ ഏട്ടനെന്തൊക്കെയോ മാറ്റങ്ങൾ. ഏതോ പ്രേമത്തിൽ ചെന്ന് ചാടിയതിൻ്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. " - (വേണി) "എന്ത് ലക്ഷണം ..???" "ഭക്ഷണം കഴിക്കുമ്പോൾ ഫുൾ കോൺസട്രേഷനും അതിലേക്ക് കൊടുത്തിരുന്ന ഏട്ടനിപ്പൊ വേറെന്തൊക്കെയോ ആലോചിച്ചിരിക്കുന്നത് കാണാം." ''നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ ??" " സംശയമല്ല ഉറപ്പുണ്ട്. ആരാണെന്ന് പറയട്ടെ." "നീ പറയ് എനിക്കും കൂടി അറിഞ്ഞ ആളാണോന്ന് നോക്കാലോ." "എന്നാലെ എൻ്റെ ഏട്ടൻ സ്നേഹിക്കുന്നതേ നിന്നെയാ." "എന്ത് എന്നെയോ? നീയെന്തൊക്കെയാ വേണീ പറയുന്നെ എനിക്കൊന്നും മനസ്സാവുന്നില്ല." "ഞാൻ പറഞ്ഞത് സത്യം തന്നെയാ ഏട്ടന് നിന്നെ ഇഷ്ടാ.

കുറച്ചു മുന്നെ ക്ലാസ്സെടുത്തപ്പോ ഞാൻ ശ്രദ്ധിച്ചതാ ഏട്ടൻ്റെ നോട്ടം മുഴുവൻ നിന്നിലായിരുന്നു. എന്തായാലും എനിക്കതില് സന്തോഷമേ ഉള്ളൂ. നീ എൻ്റെ ഏട്ടത്തിയായ് വരുന്നതില്. ഇനി നീ പറ നിനക്ക് ഇഷ്ടാണോ എൻ്റെ ഏട്ടനെ ?" "എടി അതിന് കാർത്തിയേട്ടൻ നമ്മുടെ സർ അല്ലേ . ഇഷ്ടപ്പെട്ടാലും മറ്റുള്ളവരൊക്കെ അത് വേറെ അർത്ഥത്തിലല്ലേ എടുക്കൂ." ''മറ്റുള്ളവർ എന്ത് പറയുന്നതിലല്ല ഇവിടെ നിൻ്റെ തീരുമാനം ആണ് മുഖ്യം. ഇനി പറ നിനക്ക് ഇഷ്ടാണോ എൻെറ ഏട്ടനെ?" "ഇഷ്ടമൊക്കെ തന്നെയാ പക്ഷേ എൻ്റെ ഏട്ടൻ പറയുന്നൊരാളെ മാത്രേ ഞാൻ വിവാഹം കഴിക്കൂ.അത് ഞാൻ ഏട്ടന് കൊടുത്ത വാക്കാ." "അതിന് ഇപ്പൊ തന്നെ കെട്ടാൻ പോകുന്നില്ലല്ലോ സമയമാകുമ്പോ ഞാൻ തന്നെ ശ്രീയേട്ടനോട് പറയാം എന്തേ." "അങ്ങിനെയാണെങ്കിൽ എനിക്കൊരു കാര്യം കൂടി പറയാനുണ്ട്."

"എന്താടി നീ പറ" ''ഞാൻ നിൻ്റെ ഏട്ടത്തിയായി വരുന്നത് പോലെ നീയും എൻ്റെ ഏട്ടത്തിയായി വരണം." "എടി അതിന് നിൻ്റെ ഏട്ടന് എന്നെ ഇഷ്ടമാവണ്ടേ." "അത് ആലോചിച്ച് ടെൻഷനടിക്കണ്ട ഏട്ടന് നിന്നെ ഇഷ്ടാ അതെനിക്കറിയാം. നിനക്ക് ഇഷ്ടാണോ എൻ്റെ ഏട്ടനെ?" "ശ്രീയേട്ടനെ ആർക്കാ ഇഷ്ടാവാത്തേ എനിക്കും ഇഷ്ടാ നീ പോയി പറയല്ലേട്ടോ സമയാകുമ്പോ ഞാൻ തന്നെ പറഞ്ഞോളാം." "നിൻ്റെ മനസില് എന്തെങ്കിലും പ്ലാൻ ഉണ്ടോ." "ആ ഉണ്ടെന്ന് കൂട്ടിക്കോ പക്ഷേ നിന്നോട് പറയില്ല നീ പോയി നിൻ്റെ പുന്നാര ഏട്ടനോട് പറയില്ലേ അതോണ്ട് മോള് അറിയണ്ട." "ഓ അങ്ങിനെയെങ്കിൽ അങ്ങിനെ."....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story