അലപോലവൾ: ഭാഗം 5

alapolaval

രചന: സാന്ദ്ര വിജയൻ

"ഹലോ കൃഷ്ണ 2, 3 ദിവസമായല്ലോ വീട്ടിലോട്ടൊക്കെ ഒന്ന് വന്നിട്ട് എന്ത് പറ്റി 🤨??" "എന്ത് പറയാനാ ശ്രീയേട്ടാ കോളേജിലെ തന്നെ ഒരു പാട് വർക്കുണ്ട് ചെയ്തു തീർക്കാൻ അതാ." ''നിനക്ക് മാത്രം വല്ല സപ്പറേറ്റ് പണി തരുന്നുണ്ടോ നിൻ്റെ ഏട്ടൻ. അല്ല എൻ്റെ അനിയത്തി ഒരെണ്ണം ഉള്ളത് 24 മണിക്കൂറും Tv ടെ മുന്നിലാ അതോണ്ട് ചോദിച്ചതാ." "പുന്നാര ആങ്ങളയല്ലേ ഒന്ന് ഉപദേശിച്ച് നോക്ക് ചിലപ്പോ ഒന്ന് നന്നായാലോ"😁 " അതൊക്കെ ഞാൻ ഉപദേശിച്ചോളാം. അതേ ഞാൻ ടൗൺ വരെ ഒന്ന് പോവാ നാളെ ശ്രുതീടെ ബർത്ത്ഡേ ആണ്. നീ വരുന്നുണ്ടോ?" ''നാളെ അവൾടെ Birthday ആണോ എന്നിട്ടെന്നോടൊന്നും പറഞ്ഞില്ല." ''അതിന് ആ പൊട്ടത്തിക്ക് ഓർമ്മയുണ്ടായിട്ടു വേണ്ടെ. മറന്നിരിക്കാ ഞാനായിട്ട് ഓർമ്മിപ്പിക്കാൻ പോയില്ല. ഒരു സർപ്രെയ്സ് കൊടുക്കാന്ന് കരുതി. " "എന്നാ പിന്നെ ശ്രീയേട്ടൻ ഒരു 10 മിനിട്ട് വെയിറ്റ് ചെയ്യ് ഞാനും വരുന്നുണ്ട് . ഒരു ഗിഫ്റ്റ് വാങ്ങിക്കളയാം എൻ്റെ പ്രിയ കൂട്ടുകാരിയല്ലേ." - - - - - - - - - - - - - - - - - - - - - - - - - - - - - - "ടി വേണീ നീയിതെങ്ങോട്ടാ ഇത്ര തിരക്കുപിടിച്ച് പോകുന്നെ...?"

- (കാർത്തി) ''ഞാൻ ഏട്ടനോട് പറയാൻ തുടങ്ങായിരുന്നു. നാളെ ശ്രുതീടെ ബർത്ത് ഡേയാ അതോണ്ട് ഞാനൊരു ഗിഫ്റ്റ് വാങ്ങിയിട്ട് വരാം." "നിന്നോടിതാര് പറഞ്ഞു ??" ''ശ്രീയേട്ടൻ.ഏട്ടൻ ഒരു ഗിഫ്റ്റ് വാങ്ങാൻ പോവാ. അപ്പൊ ഞാനും പോയി ഒരെണ്ണം വാങ്ങാന്ന് വെച്ചു. ഏട്ടാ ഞാൻ പോയി എളുപ്പം ഇങ്ങ് വന്നേക്കാവേ. അമ്മ കുടുംബശ്രീ കഴിഞ്ഞ് വരുമ്പോ പറഞ്ഞേക്ക്." "ഉം. നീ പൊയ്ക്കോ ഞാൻ പറഞ്ഞോളാം." (കാർത്തിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. നാളെയാണ് അപ്പൊ എൻ്റെ പെണ്ണിൻ്റെ ബർത്ത്ഡേ ഇനി വൈകിക്കുന്നത് ശരിയല്ല നാളെ തന്നെ ഇഷ്ടം അവളെ അറിയിക്കണം. കാർത്തി പതിയെ റൂമിലെ ജനാലയ്ക്കരികിൽ പോയി നിന്ന് പുറത്തേക്ക് നോക്കി അപ്പോഴാണ് ശ്രുതി മുറ്റത്തുള്ള ഊഞ്ഞാലിൽ ഇരുന്ന് ആടുന്നത് കണ്ടത്. കുറച്ചു നേരം അവളെയും നോക്കിയിരുന്ന് നാളെ നടക്കാൻ പോകുന്നതും ആലോചിച്ചിരുന്നു.) * * * * * * * * * * * * * * * * * * * * * *

(വേണി) ആദ്യമായാണ് ഏട്ടൻ്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പുറത്ത് പോകുന്നത്. അതും ബൈക്കിൽ. എന്തോ ശ്രീയേട്ടനോട് എനിക്ക് ഒരു പാട് ജന്മങ്ങൾക്കു മുമ്പുള്ള അടുപ്പം തോന്നുന്നു. കാണുമ്പോൾ കുറച്ച് ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും അങ്ങിനെയൊന്നുമല്ലട്ടോ... മറ്റു പലരുമായിരുന്നെങ്കിൽ ഇപ്പോൾ തന്നെ മുട്ടി ഉരുമ്മി ഇരിക്കാനുള്ള പല അടവുകളും നോക്കിയേനേ. നമ്മുടെ ശ്രീയേട്ടൻ ആള് കുറച്ച് ഡീസൻ്റാണ്. ഒരു വിധം ഡിസ്റ്റൻ്റ് ഇട്ടൊക്കെയാണ് ഇരിക്കുന്നത്.) ''കൃഷ്ണാ ഇത് തന്നെയല്ലേ താൻ പറഞ്ഞ ഷോപ്പ്." (തെല്ലൊരു സംശയത്തോടെ എന്നെയും കടയെയും ഒന്ന് നോക്കി കൊണ്ട് ശ്രീയേട്ടൻ ചോദിച്ചു) "ഇത് തന്നെയാ." (ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ ഷോപ്പിനകത്തേക്ക് കയറി. ഞാൻ ശ്രുതിയ്ക്ക് വേണ്ടി ഒരു ബ്രേസ് ലെറ്റാണ് സെലക്ട് ചെയ്തത് ) ''അല്ല ശ്രീയേട്ടൻ ഒന്നും വാങ്ങുന്നില്ലേ?" ''വാങ്ങണം വാച്ചൊക്കെ ഇവിടെ കിട്ടോ... " "പിന്നെന്താ ഏത് മോഡല് വാച്ചും ഇവിടെ കിട്ടും." ''പുതിയൊരു വാച്ച് വാങ്ങി തരണമെന്ന് കുറച്ച് നാളായി അവള് പറയുന്നു. നാളത്തോടെ ആ പ്രശ്നം തീർക്കാലോ."

(അവൾക്കുവേണ്ടി സിൽവർ കളറിൽ ബ്ലാക്ക് ബോർഡറുള്ള ഒരു വാച്ച് വാങ്ങി. കൃഷ്ണ തന്നെയാണ് അത് സെലക്ട് ചെയ്ത് തന്നത്.) "കൃഷ്ണ ഒരു സ്ഥലത്ത് കൂടി പോവാനുണ്ട് അവൾക്കൊരു ഡ്രസ്സ് എടുക്കണം." "ഈ റോഡിനപ്പുറം തന്നെ ഡ്രസ്സിൻ്റെ ഷോപ്പുണ്ട്. നമുക്ക് അവിടെ നിന്നും വാങ്ങാം." ''എന്നാ പിന്നെ ബൈക്ക് ഇവിടെ ഇരിക്കട്ടെ അല്ലേ." "അതാ നല്ലത്. " (ഒരു വിധം നല്ല തിരക്കുള്ള റോഡായതു കൊണ്ടും വാഹനങ്ങൾ ചീറി പാഞ്ഞ് പോകുന്നതുകൊണ്ടും റോഡ് കടക്കാൻ ഞാൻ പാട് പെട്ടു. എൻ്റെ ബുദ്ധിമുട്ട് മനസ്സാക്കി കൊണ്ട് ശ്രീയേട്ടൻ എൻ്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു. അവിടെ നിന്നും കരിനീലയും മഞ്ഞയും കോമ്പിനേഷനിലുള്ള ഒരു ദാവണി ശ്രുതിക്കായി വാങ്ങി.കേക്കിനും കൂടി ഓർഡർ ചെയ്ത് വീട്ടിലേക്ക് തിരിച്ചു.) * * * * * * * * * * * * * * * * * * * * "ഹലോ സേതൂ എന്താടാ ഈ നേരത്ത് ?" -

(കാർത്തി "ഹേയ് ഒന്നുമില്ലടാ ഞാൻ വെറുതെ വിളിച്ചതാ." - ( സേതു ) '' നീ ഇപ്പൊ എവിടാ." " ഞാൻ ടൗണിലാ എടാവേണിയെ ഞാൻ ഇവിടെ വെച്ച് കണ്ടല്ലോ." "എന്നിട്ട് നീ പോയി സംസാരിച്ചില്ലേ ?" "ഇല്ല.ശ്രീഹരി കൂടെ ഉണ്ടായതു കൊണ്ട് ഞാൻ പോയില്ല." "ഉം. നാളെ ശ്രീഹരീടെ സിസ്റ്റർടെ ബർത്ത്ഡേ ആണ്. ശ്രുതിടെ. വേണീടെ ബെസ്റ്റ് ഫ്രണ്ടല്ലേ അതോണ്ട് ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാ." "ആ ശരി നാളെ നീ കോളേജിൽ വരില്ലേ." ''ഞാൻ വരാതെ പിന്നെ എവിടെ പോവാനാടാ." ''ഞാൻ ചുമ്മാ ചോദിച്ചതാ എന്നാ ശരീടാ ഞാൻ പിന്നെ വിളിക്കാം." * * * * * * * * * * * * * * * * * * * *

"ശ്രുതി മോളെ .... ടാ ശ്രുതീ നീ എഴുന്നേറ്റേ" " എന്താ ഏട്ടാ സമയം 5 മണി കഴിഞ്ഞിട്ടല്ലേ ഉള്ളൂ." ''അതൊന്നും പറഞ്ഞാ പറ്റില്ല. നീ ഉറക്ക പ്രാന്തിയായതുകൊണ്ടാ അല്ലെങ്കി 12 മണിയ്ക്ക് തന്നെ വന്ന് വിഷ് ചെയ്തേനെ ഞാൻ." "എന്തിന്?" "എടി പൊട്ടീ ഇന്ന് നിൻ്റെ ബർത്ത് ഡേ ആണ് HAPPY BlRTHDAY SRUTHY" " താങ്ക്സ് ഏട്ടാ"🤗 " നീ ആദ്യം പോയി കുളിച്ചിട്ട് വാ നമുക്ക് അമ്പലത്തിൽ പോയി തൊഴുതിട്ട് വരാം. ദേ ഇത് ഉടുത്താ മതി" "ഹായ് ഇത് കൊള്ളാലോ ഇതെനിക്കാണോ ഏട്ടാ?" "നിനക്കല്ലാതെ ഞാൻ പിന്നെ ആർക്കാ വാങ്ങി കൊടുക്കണ്ടെ." "ഏട്ടത്തിക്ക് " "അതൊക്കെ ഞാൻ സമയാകുമ്പോ വാങ്ങി കൊടുത്തോളാ. നീ പോയി റെഡിയായി വാ " (ഞാനും വേഗം പോയി റെഡിയായി നിന്നു.അപ്പോഴാണ് ശ്രുതി ദാവണിയും ഉടുത്ത് വന്നത് സത്യത്തിൽ എൻ്റെ മനസ് ഒരു 10, 12 വർഷം പിന്നിലേക്ക് പോയി. കുട്ടി ഉടുപ്പും ഇട്ട് എൻ്റെ കയ്യിൽ തൂങ്ങി നടന്ന എൻ്റെ ശ്രുതിക്കുട്ടി ഇന്ന് ഒരു പാട് വളർന്നു.)...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story