അലപോലവൾ: ഭാഗം 6

alapolaval

രചന: സാന്ദ്ര വിജയൻ

 "പോകാം ഏട്ടാ... ഏട്ടാ ഇതെന്ത് ആലോചിച്ച് നിക്കാ ?" "ഏ... ആ ... ഞാൻ നിന്നെ കെട്ടിച്ചു വിടാറായെന്ന് ഓർത്തതാ." ''പിന്നെ ഒന്നുപോ ഏട്ടാ എനിക്ക് കല്യാണപ്രായമൊന്നും ആയിട്ടില്ല." "ഓ സമ്മതിച്ചു.എന്നാ വാ വേഗം ക്ഷേത്രത്തിലേക്ക് പോകാം. അമ്മേ ഞങ്ങള് പോയിട്ട് വരാട്ടോ." "അച്ഛാ ഞങ്ങള് ക്ഷേത്രത്തിൽ പോവാണെ." "അച്ഛൻ്റെ ശ്രുതിക്കുട്ടി ഇങ്ങ് വന്നെ" "എന്താ അച്ഛാ" "ഹാപ്പി ബർത്ത് ഡേ മോളൂട്ടി " (അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു മുത്തവും കൊടുത്തു ) "അപ്പോ അവൾക്ക് മാത്രേ ഉള്ളൂ എനിക്കില്ലേ" ''ഇങ്ങോട്ട് വാടാ ഇനി ഒരാൾക്ക് തന്നില്ലെന്ന് പ്രശ്നം വേണ്ട." (ശ്രീഹരിയുടെ നെറ്റിയിലും അച്ഛൻ ഒരു സ്നേഹചുംബനം നൽകി. ) (പാടവരമ്പിലൂടെ നടന്ന് ആണ് അമ്പലത്തിലേക്ക് പോയത് അകലെ നിന്നു തന്നെ പ്രാർത്ഥനാഗീതം കേൾക്കുന്നുണ്ടായിരുന്നു.ചെരുപ്പ് സൈഡിൽ ഒതുക്കി ഇട്ട് ഷർട്ട് ഊരി കയ്യിലും പിടിച്ച് അകത്തേക്ക് നടക്കുമ്പോഴാണ് ക്ഷേത്രത്തിനകത്തുനിന്ന് കൃഷ്ണയും കാർത്തിയും വരുന്നത് കണ്ടത്.) "നിങ്ങളെപ്പോ വന്നു."

- (ശ്രീ) " 10, 20 മിനിട്ടായി. രാവിലെ തന്നെ ഇവൾടെ ശല്യം സഹിക്കാതെ വന്നതാ നിങ്ങളും കൂടി ഉണ്ടെന്നറിഞ്ഞെങ്കിൽ ഒരുമിച്ച് വരാമായിരുന്നു." "HAPPY BlRTHDAY SRUTHI "- (കൃഷ്ണ) "അല്ല നീയെങ്ങിനെ അറിഞ്ഞു ഇന്നെൻ്റെ ബർത്ത് ഡേ ആണെന്ന് " "ശ്രീയേട്ടൻ തന്നെയാ പറഞ്ഞെ " (അതിന് മറുപടിയായി ശ്രുതി ഹരിയെ ഒന്ന് നോക്കി) നിങ്ങള് വേഗം തൊഴുതിട്ട് വാ ഞങ്ങളിവിടെ വെയിറ്റ് ചെയ്യാം. -(കാർത്തി "ആ ശരി. ശ്രുതി വാ " (ഭഗവാൻ ശ്രീകൃഷ്ണൻ്റെ മുന്നിൽ നിന്ന് തൊഴുതു. അവളുടെ പേരിൽ വഴിപാട് കഴിപ്പിച്ച് പ്രസാദവും വാങ്ങി പുറത്തേക്ക് നടന്നു. ആൽത്തറയിൽ ഞങ്ങളെ കാത്ത് കാർത്തിയും കൃഷ്ണയും ഇരിപ്പുണ്ടായിരുന്നു.) "നിങ്ങൾടെ ഇത്ര പെട്ടെന്ന് തൊഴുത് കഴിഞ്ഞോ." _ (കാർത്തി) പിന്നല്ലാതെ പരാതി പറയാൻ വരുന്നവർക്കല്ലേ കൂടുതൽ സമയം വേണ്ടത്. _ (ശ്രുതി) അത് ശരിയാ. ഈ വേണി ഉണ്ടല്ലോ സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വന്ന് ഭഗവാനോട് പരാതി പറയും അതാ ഇവൾടെ പണി. ''മറ്റുള്ളവരോട് പറയാൻ പറ്റാത്ത വിഷമങ്ങൾ ഭഗവാനോട് തുറന്ന് പറയുന്നത് ഒരു നല്ല കാര്യം തന്നെയല്ലേ പിന്നെന്താ." - (ശ്രീ)

''ശ്രീയേട്ടനെ കണ്ട് പഠിക്ക് കാർത്തിയേട്ടാ " " അതേ വൈകീട്ട് രണ്ടാളും വീട്ടിലേക്ക് വരണം.ആൻ്റിയോടും അങ്കിളിനോടും വരാൻ പറയണം." "ബർത്ത് ഡേ പ്രമാണിച്ച് ആഘോഷമുണ്ടാകും അല്ലേ." ''അങ്ങിനെ വലുതായിട്ടൊന്നുമില്ല. ജസ്റ്റ് ഒരു കേക്ക് കട്ടിംഗ് മാത്രം. നിങ്ങള് വരണം." "വരാതെ പിന്നെ. തീർച്ചയായും വരും." ''എന്നാലെ ഇത്തിരി വേഗത്തിൽ നടന്നോ നിങ്ങൾക്ക് ക്ലാസുള്ളതല്ലേ പിള്ളേരെ. " (കൊച്ചുവർത്താനമൊക്കെ പറഞ്ഞ് നടന്നതു കൊണ്ട് പെട്ടെന്ന് തന്നെ വീട്ടിലെത്തി. ശ്രുതിയുടെ കണ്ണുകൾ പലപ്പോഴും കാർത്തിയെ തേടി നടന്നിരുന്നു. അവൻ അവളോട് പിറന്നാൾ വിഷ് പറയാത്തതിൽ ചെറിയൊരു പരിഭവം ഉണ്ടായിരുന്നു ആ മുഖത്ത്.) (വേണി വെറുതെ പറഞ്ഞതായിരിക്കും കാർത്തിയേട്ടന് എന്നെ ഇഷ്ടമാണെന്ന്. ഇന്ന് കണ്ടിട്ടും ഒരിക്കൽ പോലും എന്നെയൊന്ന് നോക്കിയത് കൂടിയില്ല. അതോർത്തപ്പോൾ അവളുടെ മനസിൽ ചെറിയ വിഷമം തോന്നി. കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ചു കൂട്ടി അവൾ ക്ലാസിൽ പോകാൻ റെഡിയായി.

ഇതേ സമയം കാർത്തിയുടെ മനസ് നിറയെ അവളായിരുന്നു. അവളുടെ ഓരോ നോട്ടവും അവൻ്റെ മനസിലാണ് വന്ന് തറച്ചത്. അവളറിയാതെ തന്നെ ഒളികണ്ണിട്ട് നോക്കുമ്പോൾ അവൻ മനസിലാക്കുകയായിരുന്നു ശ്രുതിയുടെ മനസിലും താനുണ്ടെന്ന സത്യം.) * * * * * * * * * * * * * * * * * * * * (ക്ലാസെടുക്കുന്ന സമയത്ത് പല തവണ കാർത്തി ശ്രുതിയെ നോക്കിയെങ്കിലും ഒരു നോട്ടം പോലും അവൾ തിരിച്ച് നോക്കിയില്ല. അതിൻ്റെ കാരണം താനാണെന്നറിയാവുന്നതു കൊണ്ട് അവൻ ചിലതൊക്കെ കണക്ക് കൂട്ടി ശ്രുതിയുടെ പേര് വിളിച്ചു. അവൻ അവളോട് എന്തോ ചോദ്യം ചോദിച്ചു. പെട്ടെന്നായതുകൊണ്ട് ശ്രുതി ഒന്ന് ഞെട്ടി. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.) ''ഇരിക്കവിടെ ഇപ്പൊ തന്നെ ഈ Guestion ൻ്റെ ആൻസർ പഠിക്ക്. ബ്രേക്കിന് എന്നെ വന്ന് കേൾപ്പിക്കണം കേട്ടല്ലോ " - (കാർത്തി ) (അത്രയും പറഞ്ഞ് ക്ലാസ് നിർത്തി കാർത്തി സ്റ്റാഫ് റൂമിലേക്ക് പോയി. ) ''ഡീ നീയല്ലേ പറഞ്ഞത് നിൻ്റെ ഏട്ടന് എന്നോട് പ്രേമമാണെന്ന്. ഒലക്കയാണ്."- (ശ്രുതി) ''ഞാൻ പറഞ്ഞത് സത്യം തന്നെയാ വൈകാതെ നിനക്കത് മനസിലാവും.

നീ വേഗം പോയി ആൻസർ പറഞ്ഞ് കേൾപ്പിക്കാൻ നോക്ക്. പഠിക്കുന്നതിൻ്റേതായ കാര്യത്തില് ഏട്ടൻ കുറച്ച് സ്ട്രിറ്റാ." - (കൃഷ്ണ) "എന്നാ പിന്നെ നീയും കൂടി ഒന്ന് വാടീ.." ''ഞാനെന്തിനാ വരുന്നെ നീ തന്നെ പോയാമതി." '' നീ ഇനി എന്തെങ്കിലും പറഞ്ഞോണ്ട് എൻ്റെ അടുത്ത് വരോലോ അപ്പൊ കാണിച്ച് തരാം." (അതും പറഞ്ഞ് ദേഷ്യപ്പെട്ട് ശ്രുതി മുന്നോട്ട് നടന്നു നീങ്ങി. ഇതൊക്കെ കണ്ട് ചിരിക്കുകയായിരുന്നു 😀😀😀കൃഷ്ണ.) __ __ __ __ __ __ (ശ്രുതി നേരെ പോയത് സ്റ്റാഫ് റൂമിലേക്കായിരുന്നു. കാർത്തി ഇരിക്കുന്ന സ്ഥലത്ത് ഒന്ന് പാളി നോക്കി. ഭാഗ്യം കാണുന്നില്ല കുറച്ച് കഴിഞ്ഞ് വരാം എന്ന് കരുതി തിരിഞ്ഞു നടക്കുന്നതിനു മുന്നെ ഗീത മിസ്സ് അവളെ വിളിച്ചിരുന്നു.)

''ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ ശ്രുതിയല്ലേ " ''അതേ മിസ്സ് " " കാർത്തി സർ'ലൈബ്രറിയിലുണ്ട്. കുട്ടി വന്നാ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു." " ശരി മിസ്സ് ഞാൻ ചെന്നോളാം." ( ആദ്യം പോകണോ വേണ്ടയോ എന്ന് കുറച്ച് നേരം ആലോചിച്ചു ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു. അവൾ ലൈബ്രറിയിലേക്ക് കയറി.ഒന്നോ രണ്ടോ പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അകലെ നിന്നെ അവൾ കണ്ടു അവസാനത്തെ ബെഞ്ചിൽ ഇരുന്ന് എതോ പുസ്തകം വായിക്കുന്ന കാർത്തിയെ.) ''സർ... " (അവൾ നീട്ടി വിളിച്ചു ) "ആ ശ്രുതിയോ ഇരിക്ക്. തൻ്റെ മൈൻ്റ് ഇന്ന് ക്ലാസില് ഉണ്ടായിരുന്നില്ലല്ലോ അതോണ്ടല്ലേ Question ചോദിച്ചപ്പോ Answer കിട്ടാഞ്ഞത്. എന്തു പറ്റി ? " ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story