അലപോലവൾ: ഭാഗം 7

alapolaval

രചന: സാന്ദ്ര വിജയൻ

"തനിക്കെന്തെങ്കിലും ടെൻഷൻ ഉണ്ടോ ??" " ഇല്ല സർ " ''മറ്റാരെങ്കിലും ഉണ്ടെങ്കിൽ മാത്രം സർന്ന് വിളിച്ചാ മതിയെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. പിന്നെ താൻ പറഞ്ഞത് തൽക്കാലം ഞാൻ വിശ്വസിച്ചു. " (കുറച്ച് നേരം കാർത്തി ഒന്നും മിണ്ടാതെ നിന്നു.) "കാർത്തിയേട്ടാ ഞാൻ ആൻസർ പറഞ്ഞ് കേൾപ്പിക്കാനാ വന്നത്. " ''അതിന് ഞാൻ Question ഒന്നും ചോദിച്ചില്ലല്ലോ." "ക്ലാസിൽ വച്ച് ചോദിച്ചില്ലേ " " അതൊക്കെ ചോദിച്ചു. ഇപ്പൊ ഞാൻ ചോദിക്കാൻ പോകുന്നത് വേറൊരു ചോദ്യാ അതിന് കൃത്യമായി ഒരുത്തരം തരണം." ''സർ... സോറി കാർത്തിയേട്ടൻ ചോദിച്ചോളൂ ഞാൻ പറയാം." "വളച്ച് കെട്ടില്ലാതെ ചോദിക്കാം. എനിക്ക് ഈ ശ്രുതിക്കുട്ടിയെ ഇഷ്ടാ. എത്രത്തോളം ഇഷ്ടമുണ്ടെന്ന് ചോദിച്ചാ എനിക്കറിയില്ല പക്ഷേ ഇഷ്ടമാണ് ഒരുപാട്💕❤️💕 എൻ്റെ ചോദ്യം ഇതല്ല ശ്രുതിയക്ക് എന്നെ ഇഷ്ടാണോ അതാണെനിക്കറിയേണ്ടത്. " '' അത് ഞാൻ ... എനിക്ക് " ''താനെന്തിനാ പേടിക്കുന്നെ സത്യം പറയുന്നതിന് പേടിക്കൊന്നും വേണ്ട. ആലോചിച്ച് പറ ഇഷ്ടമാണോ അല്ലയോ."

( ശ്രുതി കുറച്ച് നേരം ചിന്തിച്ചു പിന്നെ പറയാൻ തുടങ്ങി. ) "ഇഷ്ടമാണ് ഒരുപാട് ...❤️ " എനിക്കറിയാമായിരുന്നു നിനക്ക് എന്നെ ഇഷ്ടമാണെന്ന്. അതു കൊണ്ടല്ലേ രാവിലെ ഞാനൊന്ന് നോക്കാത്തതിന് ക്ലാസിൽ വരെ ശ്രദ്ധിക്കാതിരുന്നത്." "അത് ഞാൻ" "നീ പറയണ്ട എനിക്കത് മനസിലായി. എന്തായാലും വിഷ് പറയാത്തത് കൊണ്ടല്ലേ വിഷമിച്ചിരിക്കുന്നുണ്ടായത്. അപ്പൊ പിന്നെ ആ പ്രശ്നം അങ്ങ് തീർത്തേക്കാം. HAPPY BlRTHDAY DEAR😊 നിൻ്റെ മുഖത്തെന്താ സന്തോഷമില്ലാത്തെ" "പക്ഷെ കാർത്തിയേട്ടാ ഞാനൊരു സ്റ്റുഡൻ്റല്ലേ ഏട്ടൻ ഒരു അധ്യാപകനും." "ഞാൻ നിൻ്റെ അധ്യാപകനാണ് അത് ഈ കോളേജിൽ വച്ച് മാത്രം. അതൊന്നും ഒരു പ്രശ്നമേ അല്ല ശ്രുതിക്കുട്ടി എൻ്റെ പ്രശ്നം നീ ഇഷ്ടം തുറന്ന് പറയുമോ എന്നതായിരുന്നു.പിന്നെ ഈ കാര്യം നീയും ഞാനും എൻ്റെ അനിയത്തിക്കുട്ടിയുമല്ലാതെ ഈ കോളേജിലെ വേറെ ആരും അറിയില്ല.

ഇപ്പൊ ടെൻഷൻ പോയോ ?" " ഉം പോയി. ബെല്ലടിച്ചു ഞാൻ ക്ലാസിൽ പോട്ടെ വേണി തിരക്കും." "അവളോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട് പിന്നെ ഈ പിരീഡ് ഞാൻ തന്നെയല്ലേ അപ്പൊ പേടിക്കാനില്ല." "എന്നാലും കാർത്തിയേട്ടാ " " ഒരു എന്നാലും ഇല്ല .നീ എന്നെ കിച്ചുവേട്ടാന്ന് വിളിച്ചാ മതി അതാ കേൾക്കാൻ കുറച്ചു കൂടി സുഖം. പിറന്നാളായിട്ട് നിനക്ക് എൻ്റെ വക സമ്മാനമൊന്നും വേണ്ടെ." "സമ്മാനം ചോദിച്ചു വാങ്ങുകയല്ലല്ലോ വേണ്ടത്. സ്നേഹത്തോടെ തരുകയല്ലേ വേണ്ടത്." ''എന്നാ പിന്നെ ഞാൻ തരട്ടെ " (അതും പറഞ്ഞ് കിച്ചുവേട്ടൻ എൻ്റെ അടുത്തേക്ക് വന്നു.) ''എനിക്ക് വേണ്ട" " അതെന്താ വേണ്ടാത്തെ നീ കണ്ണടച്ചേ."

( ശ്രുതി ഇല്ലയെന്ന് തലയാട്ടി കിച്ചു ഒന്ന് കൂർപ്പിച്ച് നോക്കിയതും അവൾ കണ്ണുകൾ അടച്ചു നിന്നു.പതിയെ അവൻ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സെടുത്ത് അവളുടെ കൈവെള്ളയിൽ വച്ചു കൊടുത്തു.) ''എന്താ ഇത്. " "കയ്യിലല്ലേ ഇരിക്കുന്നെ തുറന്ന് നോക്ക് പെണ്ണേ." (ബോക്സ് തുറന്നതും അവളുടെ കണ്ണൊന്ന് വിടർന്നു ) "ഞാൻ എൻ്റെ പെണ്ണിന് കൊടുക്കുന്ന ആദ്യ പ്രണയ സമ്മാനം." (കിച്ചു ബോക്സിൽ നിന്നും കല്ലുവെച്ച മോതിരം എടുത്ത് ശ്രുതിയുടെ മോതിരവിരലിൽ അണിയിച്ചു.) '' താങ്ക്സ് കിച്ചുവേട്ടാ." (അവൾ അവനോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു.) " ഇനി നീ ക്ലാസിലേക്ക് പൊക്കോ ഞാൻ സ്റ്റാഫ് റൂമിലോട്ട് ചെന്നിട്ട് വരാം ആർക്കും സംശയം തോന്നണ്ട." "ഇപ്പൊ തന്നെ പോണോ" "ഇപ്പൊ നിനക്ക് പോകാൻ താൽപര്യമില്ലേ. നമുക്ക് ഇനിയും സംസാരിക്കാലോ. നീ എൻ്റെ കൺമുമ്പിൽ തന്നെ ഉണ്ടാവില്ലേ.

ഇപ്പോ ക്ലാസീക്ക് ചെല്ല്." ''ബായ് കിച്ചുവേട്ടാ ( പോകാൻ നിന്ന അവൾ ഒന്ന് തിരിഞ്ഞ് നോക്കി) വൈകീട്ട് വീട്ടില് വരാൻ മറക്കണ്ടാട്ടോ." (അതിന് അവനൊന്ന് പുഞ്ചിരി തൂകി.) 😊😊😊😊😊😊 * * * * * * * * * * * * * * * * * * * * * * * * * * * * * ''ടാ ശ്രീ ക്ഷമക്കൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ. കൊറെ നേരായി ഞാൻ കാത്തിരിക്കുന്നു നിങ്ങൾ പരസ്പരം ഇഷ്ടം പറഞ്ഞ ആ നിമിഷത്തെക്കുറിച്ചറിയാൻ നീ ആണെങ്കിൽ അനിയത്തീടെ ലൗ സ്റ്റോറി ആണല്ലോ പറയുന്നത്. " - (ശ്യാം) ''കഴിഞ്ഞോ നിൻ്റെ പരാധി പറച്ചിൽ ഇനി ഞാൻ പറഞ്ഞോട്ടെ." - ( ശ്രീ) (അവൻ പറഞ്ഞോ എന്ന അർത്ഥത്തിൽ തലയാട്ടി ) "പറയാതെ പറഞ്ഞ പ്രണയമായിരുന്നു ഞങ്ങളുടേത് പരസ്പരം ഇഷ്ടമാണെന്ന് വളരെ മുമ്പ് മനസ്സാക്കിയിട്ടു ഞാനോ അവളോ തുറന്നു പറഞ്ഞില്ല.

ഞാൻ പോലും അറിയാതെ എന്നെ ഒളികണ്ണിട്ട് നോക്കുന്ന അവളെ ഒരുപാട് തവണ ഞാനും കുസൃതിയോടെ നോക്കി നിന്നിട്ടുണ്ട്. നിലാവുള്ള രാത്രിയിൽ പൂർണ ചന്ദ്രനെ നോക്കി ബാൽക്കണിയിൽ നിക്കുമ്പോൾ മറുവശത്ത് നിന്ന് അവളും അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ഞാൻ ഓർക്കുന്നു കാവിലെ ഉത്സവത്തിൻ്റെ അന്ന് നടന്ന പല കാര്യങ്ങളും." * * * * * * * * * * * * * * * * * * * * * * * * * * * * * * '' ഏട്ടാ ഞാനും ശ്രുതിയും അമ്പലത്തിലോട്ട് പോവാ.ഏട്ടൻ അമ്മയെയും അച്ഛനെയും കൂട്ടി വന്നാ മതി." - (വേണി) " പോകുന്നതൊക്കെ കൊള്ളാം അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞ് നിക്കരുത്."- (കാർത്തി) "ഇല്ല ഏട്ടാ." (അതും പറഞ്ഞ് അവര് രണ്ടും കൂടി അമ്പലത്തിലേക്കോടി കുറച്ച് കഴിഞ്ഞ് ഞാനും അച്ഛനും അമ്മയും റെഡിയായി വന്നപ്പോഴേക്കും അങ്കിളും ആൻ്റിയും കാർത്തിയും റെഡിയായി വന്നു.)

(ഒരുമിച്ച് അമ്പലത്തിലെത്തിയപ്പോൾ കണ്ടത് സെറ്റുസാരി ഉടുത്ത് മുല്ലപ്പൂക്കൾ മുടിയിലണിഞ്ഞ് താലവുമായി നിൽക്കുന്ന കൃഷ്ണയെ ആണ്. ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖത്ത് മതിവരുവോളം ഞാൻ നോക്കി നിന്നു.പിന്നെ കാർത്തി വന്ന് തോളിൽ തട്ടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.) ''ഇങ്ങിനെ നോക്കല്ലെ അളിയാ എൻ്റെ പെങ്ങള് ഉരുകി പോകും." _ (കാർത്തി) (കാർത്തിയും ശ്രുതിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് ശ്രുതി എന്നോട് പറഞ്ഞിരുന്നു.അതു പോലെ തന്നെ ഞാനും പറഞ്ഞിരുന്നു എനിക്ക് കൃഷ്ണയോടുള്ള ഇഷ്ടത്തെ കുറിച്ച് കാർത്തിയോട്. ഞാൻ ഇഷ്ടം തുറന്ന് പറയാത്തതിൻ്റെ പേരിൽ എന്നെ കളിയാക്കലാണ് അവൻ്റെ സ്ഥിരം ഹോബി.)

"എടാ ഞാൻ ഇഷ്ടം പറയാത്തത് ഓക്കെ പക്ഷെ നിൻ്റെ പെങ്ങൾക്കും വന്ന് പറയാലോ." _ (ശ്രീ) '' എൻ്റെ ശ്രീ കാര്യം നീ പറഞ്ഞത് ശരിയൊക്കെ തന്നെയാ പക്ഷേ പെൺകുട്ടി കൾക്ക് അവര് സ്നേഹിക്കുന്ന ആളുടെ വായിൽ നിന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നതാ ഇഷ്ടം."_ (കാർത്തി) ''അങ്ങിനെയാണോ. അളിയന് ഇതിനെക്കുറിച്ചൊക്കെ നല്ല പിടിയാണല്ലേ" "എന്ത് പറയാനാ റൊമാൻ്റിക് മൂവീസും മറ്റും കണ്ട ഗുണം." "എൻ്റെ പെങ്ങള് മിക്കവാറും പാട് പെടും." " അതെന്താ നീ അങ്ങിനെ പറഞ്ഞെ. " ''അവള് സിനിമയില് റൊമാൻ്റിക് സീൻ വന്നാ റീമോർട്ട് എടുത്ത് മാറ്റുന്നവളാ."..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story