അലപോലവൾ: ഭാഗം 8

alapolaval

രചന: സാന്ദ്ര വിജയൻ

" അത് സാരമില്ല ഞാൻ കാണിച്ചോളാം." - (കാർത്തി ) "എന്നാലെ ഞാൻ എൻ്റെ പെണ്ണ് എവിടെയാണെന്നൊന്നു നോക്കട്ടെ." _ (ശ്രീ) (ആൾക്കൂട്ടത്തിനിടയിൽ അവളെ തിരഞ്ഞിട്ടും കാണാതായപ്പോൾ അവൻ ക്ഷേത്രത്തിനുമുന്നിലുളള ആൽത്തറയിൽ സ്ഥാനം പിടിച്ചു. കുറച്ച് കഴിഞ്ഞ് ആരോ അടുത്തുവന്നിരിക്കുന്നതു പോലെ തോന്നിയപ്പോഴാണ് തല ഉയർത്തി നോക്കിയത്. ഇത്രയും നേരം എൻ്റെ കണ്ണുകൾ ആർക്കു വേണ്ടിയാണോ തിരഞ്ഞത് അവൾ തന്നെ എൻ്റെ തൊട്ടടുത്തിരിക്കുന്നു.) ''ഞങ്ങളുടെ നാട്ടിലെ ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ഇന്നിവിടെ കണ്ടത്. ഇഷ്ടപ്പെട്ടോ ?" - (കൃഷ്ണ) "ഇഷ്ടപ്പെടാതെ പിന്നെ "- (ശ്രീ) (കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല) ''ശ്രീയേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ." ''ഉം പറയാനുണ്ട് പക്ഷെ കേട്ടാ തനിക്ക് വിഷമാവും" "ഹേയ് എനിക്ക് വിഷമമൊന്നും ആവില്ല പറഞ്ഞോ." ''പിന്നെ വിഷമം ആയീന്ന് പറയരുത്. " "ഇല്ലന്നേ.... ശ്രീയട്ടൻ ധൈര്യായിട്ട് പറഞ്ഞോ." ''ഉം🤔 ഞാൻ തന്നെ അങ്ങ് കെട്ടിക്കോട്ടെ " (ശ്രീ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.)

(പെട്ടെന്ന് അവളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു. ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ഉതിർന്നുവീണു) "കണ്ടോ ഞാൻ പറഞ്ഞതല്ലേ തനിക്ക് വിഷമാവൂന്ന്. സോറി ഞാൻ വെറുതെ പറഞ്ഞതാ." (അതും പറഞ്ഞ് അവളെ ഏറുകണ്ണിട്ട് നോക്കി ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൾ എൻ്റെ കയ്യിൽ പിടിച്ചു.) ''അപ്പൊ ശ്രീയേട്ടൻ തമാശ പറഞ്ഞതാണോ അല്ലാതെ എന്നെ കെട്ടാൻ താൽപര്യമില്ലേ....??? എന്താ ഒന്നും പറയാത്തെ." (അവളുടെ വിഷമവും കുറുമ്പും നിറഞ്ഞ ആ മുഖം കണ്ടപ്പോ ഒന്ന് കളിപ്പിക്കാമെന്നു കരുതിയെങ്കിലും ഞാൻ തന്നെ ആ ശ്രമം വേണ്ടാന്ന് വെച്ചു.) ''കൃഷ്ണ... സത്യത്തില് ഞാൻ തമാശ പറഞ്ഞതൊന്നുമല്ല സീരിയസ് ആയിട്ട് തന്നെ പറഞ്ഞതാ. എനിക്ക് നിന്നെ ഇഷ്ടാണ്. ഈ കുട്ടിക്കുറുമ്പി എപ്പോഴോ എൻ്റെ മനസിൽ കൂടുകൂട്ടിയെന്ന് മസിലാക്കാൻ ഞാൻ പോലും വൈകി.

I LOVE YOU KRISHNA....❤️ നീയായിട്ട് തുറന്ന് പറയുമെന്ന് വിചാരിച്ച് എത്രനാളാ കാത്തിരിക്കാ അതോണ്ട് ഞാൻ തന്നെ മനസ് തുറക്കാന്ന് കരുതി. ഞാൻ കാർത്തിയോട് ചോദിക്കട്ടെ ഈ കുറുമ്പിയെ എനിക്ക് തന്നേക്കാവോന്ന്. " (ഞാൻ പറഞ്ഞ് തീരുന്നതിന്നു മുന്നെ അവളെന്നെ വാരിപ്പുണർന്നു ) ''I LOVE YOU ❤️ ശ്രീയേട്ടാ എപ്പോഴൊക്കെയോ ശ്രീയേട്ടൻ എൻ്റെ മനസിലും കയറികൂടിയിരുന്നു. പറയാതിരുന്നത് ശ്രീയേട്ടൻ്റെ നാവിൽ നിന്നും തന്നെ അത് കേൾക്കാനുള്ള കൊതി കൊണ്ടാ." '' അതെനിക്കറിയാമായിരുന്നു. അതോണ്ടല്ലേ ഇനി വൈകിപ്പിക്കണ്ടാന്ന് കരുതിയത്. " "അതേ കൃഷ്ണക്കുട്ടീ ഇങ്ങിനെ നിക്കാനാണോ പ്ലാൻ ആരെങ്കിലും കാണും ഇത് അമ്പലനടയാ." "കണ്ടോട്ടെ എനിക്കെന്താ ഞാൻ നിക്കുന്നത് എൻ്റെ ശ്രീയേട്ടൻ്റെയൊപ്പമല്ലേ എൻ്റെ മാത്രം ശ്രീയേട്ടൻ്റെ💕 " "അതൊക്കെ ശരി തന്നെ എന്നാലും നീ വന്നെ നമുക്ക് അമ്പലകുളത്തിൻ്റെ അടുത്ത് നിന്ന് സംസാരിക്കാം അവിടെയാകുമ്പോ ആരും ഉണ്ടാവില്ല." ''അതിനു മുമ്പ് ഭഗവാൻ്റെ മുമ്പിൽ ഒരുമിച്ച് നിന്ന് തൊഴുതിട്ട് പോകാം."

( കൃഷ്ണ പറഞ്ഞതുപോലെ ഭഗവാൻ്റെ മുന്നിൽ കൈകൂപ്പി നിന്ന് രണ്ടു പേരും പ്രാർത്ഥിച്ചു. അവരെ നോക്കി അവരുടെ അടുത്ത് നിന്നു തന്നെ ശ്രുതിയും കാർത്തിയും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. കാർത്തിയെ നോക്കി ചിരിച്ച് ശ്രീ അവളുടെ കയ്യും പിടിച്ച് അമ്പലകുളത്തിനടുത്തേക്ക് നടന്നു. അവൻ ഇരുന്നപ്പോൾ തൊട്ടടുത്ത് തന്നെ അവളും ഇരുന്നു.) ''ശ്രീയേട്ടന് ശരിക്കും എന്നെ ഇഷ്ടമാണോ ?" '' നീ എന്താ അങ്ങിനെ ചോദിച്ചെ? നിനക്കെന്നെ വിശ്വാസമില്ലേ... എൻ്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടി നീയാ. അതോണ്ട് ആദ്യമായും അവസാനമായും ഞാൻ സ്നേഹിച്ച പെണ്ണ് എന്ന സ്ഥാനം നിനക്ക് മാത്രമായിരിക്കും." '' എനിക്ക് ശ്രീയേട്ടനെ വിശ്വാസമില്ലാത്തതുകൊണ്ടൊന്നുമല്ല ഞാൻ അങ്ങിനെ ചോദിച്ചത്. " "പിന്നെ.... ??" "ശ്രീയേട്ടന് എന്നെക്കാൾ എത്രയോ നല്ല സുന്ദരികളായ കുട്ടികളെ കിട്ടും." ''നീ പറഞ്ഞു വരുന്നത് നിനക്ക് സുന്ദരിയല്ലന്നാണോ. നീ ഒരു കൊച്ചു സുന്ദരിയല്ലേ. പിന്നെ സൗന്ദര്യം എന്ന് പറയുന്നത് മുഖത്ത് മാത്രം വേണ്ട ഒന്നല്ലല്ലോ മനസിലും ഉണ്ടാവേണ്ട ഒന്നല്ലേ. അതെന്തായാലും നിനക്കുണ്ട്.

പിന്നെ നീ ഓർക്കാൻ ഒരു കാര്യം കൂടി പറയാം ഈ മുഖസൗന്ദര്യം എന്നു പറയുന്നത് എപ്പോ വേണമെങ്കിലും നഷ്ടപ്പെട്ടു പോകാവുന്ന ഒന്നാ. രണ്ടു മനസുകൾ തമ്മിൽ പ്രണയിക്കുമ്പോൾ ആ മുഖസൗന്ദര്യം നഷ്ടപ്പെട്ടാലും പ്രണയം അവസാനിക്കില്ല. "എൻ്റെ ശ്രീയേട്ടാ ഞാൻ ചുമ്മാ ചോദിച്ചതിനാണോ ഇത്ര വലിയ ക്ലാസ്. ഞാൻ ഒരു കാര്യത്തിൽ ഉറപ്പ് തരാം എന്നൊക്കെ പ്രതിസന്ധികൾ വന്നാലും ഞാൻ ശ്രീയേട്ടനെ വിട്ട് പോവില്ല." ''ഞാനും. എത്ര അകലെയാണെങ്കിലും ഞാൻ നിൻ്റെ കൂടെ തന്നെയുണ്ടാവും." ** * * * * * * * * * * * * * * * * (അത്രയും പറഞ്ഞു തീർന്നതും ശ്രീയുടെ കണ്ണിൽ നിന്നും കണ്ണുനീർ പെയ്യാൻ തുടങ്ങി.) ''ടാ നീ കരയല്ലേ " - (ശ്യാം) "കരയാതെ എങ്ങിനെയാ ടാ 2 വർഷം ആയി ഞാൻ എൻ്റെ പെണ്ണിനെ കണ്ടിട്ട്." ''നിക്ക് ഞാൻ 2 സ്മോൾ🍻 എടുത്തിട്ട് വരാം. രണ്ടെണ്ണം അടിച്ചാ നിൻ്റെ വിഷമം താനെ കുറയും."

"ഇല്ലടാ എനിക്ക് വേണ്ട ഞാൻ എൻ്റെ കൃഷ്ണയ്ക്ക് കൊടുത്ത വാക്കാ മദ്യപിക്കില്ലെന്ന്." ''അതു കൊണ്ടാണോ ഞാൻ പല തവണ നിർബന്ധിച്ചിട്ടും നീ കഴിക്കാതിരുന്നത്. " (അതിനു മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൻ. ഒരു നിമിഷം അവൻ അവൾ പറഞ്ഞ വാക്കുകളിലേക്ക് കാതോർത്തു.) * * * * * * * * * * * * * * * * * * വൈക്കോൽ തുറയുടെ മുകളിൽ ഇരിക്കുന്ന കൃഷ്ണയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ശ്രീ. "ശ്രീയേട്ടാ.... " "ഉം" " ശ്രീയേട്ടാ.... " ''എന്താടി പെണ്ണേ " ''ശ്രീയേട്ടന് മദ്യപിക്കുന്ന ശീലമുണ്ടോ ??" ''അങ്ങിനെയൊന്നുമില്ല നിനക്ക് ഇഷ്ടാണെങ്കി ഞാൻ തുടങ്ങാം എന്താ " "കൊല്ലും ഞാൻ. ശ്രീയേട്ടൻ മദ്യപിക്കുന്നത് എനിക്ക് ഇഷ്ടമല്ല." ''അപ്പൊ പിന്നെ സിഗരറ്റ് വലിച്ചാലോ"🤔 '' അതും വേണ്ട. എനിക്ക് ഒരുപാട് കാലം ശ്രീയേട്ടൻ്റെ കൂടെ ജീവിക്കണം. ആരോഗ്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല കേട്ടോ."

''കൃഷ്ണക്കുട്ടി... ഞാനൊരു കാര്യം പറയട്ടേ." ''ഉം. എന്താ കേൾക്കട്ടെ." "മദ്യവും വലിയുമൊക്കെ ഒരു പാട് ലഹരി പകർന്നു നൽകുന്നുണ്ടാവും പലർക്കും. പക്ഷെ എൻ്റെ ലഹരി നീ മാത്രമാണ്. നീയെന്ന ലഹരിയിൽ ലയിച്ചു ചേരാനാണെനിക്കിഷ്ടം."❤️❤️❤️ "ഓഹോ സാഹിത്യമൊക്കെ പോരുന്നുണ്ടല്ലോ പോരട്ടെ... പോരട്ടെ.." ''ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞതാ." "സമ്മതിച്ചു.ശ്രീയേട്ടാ ഇന്ന് വൈകീട്ട് എനിക്ക് കാവീന്ന് കരിവളകൾ വാങ്ങിച്ച് തരാമോ ?" ''അതു പിന്നെ പറയാനുണ്ടോ നീയെന്നോട് ആദ്യായിട്ട് ചോദിക്കുന്നതല്ലേ വാങ്ങി തരാതെ പിന്നെ.

ഇന്ന് വൈകീട്ട് ഉത്സവത്തിന് നമുക്കെല്ലാവർക്കും ഒരുമിച്ച് പോവാം." '' വേണീ..... വേണീ..... " _ (കാർത്തി) "ദേ ഏട്ടൻ വിളിക്കുന്നുണ്ട് അപ്പൊ വൈകുന്നേരം കാണാം ശ്രീയേട്ടാ.i (ചിണുങ്ങി കൊണ്ട് അവൾ നടന്നു പോകുമ്പോഴും എന്നെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.) "എന്താ ഏട്ടാ വിളിച്ചെ" ''ചുമ്മാ നിന്നെയൊന്നു കാണാൻ." ''കളിക്കാതെ കാര്യം പറ ഏട്ടാ." "അതെന്താന്ന് വച്ചാ അമ്മ വൈക്കോൽ എടുക്കാൻ പോവാണെന്ന് പറഞ്ഞ് ഇറങ്ങു വായിരുന്നു അതാ വിളിച്ചെ."..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story