അലപോലവൾ: ഭാഗം 9

alapolaval

രചന: സാന്ദ്ര വിജയൻ

 ''ഇപ്പൊ പണി പാളിയേനെ അല്ലേ ഏട്ടാ.... " "ഉം ഏറെക്കുറെ.😁 അനിയത്തീടെ പ്രേമത്തിന് കൂട്ടുനിന്നെന്നറിഞ്ഞാ അമ്മ ആദ്യം ഇട്ട് പൊരിക്കാൻ പോകുന്നത് എന്നെയായിരിക്കും." "എന്തായാലും അമ്മയും അച്ഛനും അറിയണ്ടതല്ലേ. പണി പാളോ...."🙄 "ഹേയ് അതോർത്ത് നീ പേടിക്കണ്ട ഞാൻ അച്ഛനോട് ചെറുതായി സൂചിപ്പിച്ചിട്ടുണ്ട് നിൻ്റെ കാര്യം." "എന്നിട്ട് അച്ഛനെന്ത് പറഞ്ഞു. "🤨 "ആദ്യം നിൻ്റെ പഠിപ്പ് കഴിയട്ടെ എന്ന് പറഞ്ഞു. പിന്നെ നിൻ്റെ ശ്രീയേട്ടനെ കുറിച്ച് നല്ല അഭിപ്രായം ആയതു കൊണ്ട് കുഴപ്പമില്ല." "അപ്പോ ഏട്ടൻ്റെയും ശ്രുതിയുടെ യും കാര്യമോ." "അതും പറഞ്ഞു. നിൻ്റെ വിവാഹം കഴിഞ്ഞേ എൻ്റെ നടത്തൂ അതില് മാറ്റമൊന്നുമില്ല മോളെ....😁 ''എന്തായാലും വലിയ കുഴപ്പമൊന്നുമില്ലല്ലോ സമാധാനമായി. " 😊😊😊😊 * * * * * * * * * * * * * * (ശ്രീ) ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ഞങ്ങളുടെ ഇഷ്ടവും വളർന്നു പന്തലിച്ചു. work ൻ്റെ ഭാഗമായി 2, 3 ദിവസം തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നപ്പോഴാണ് കൃഷ്ണ എൻ്റെ മനസിൽ എത്രത്തോളം സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് മനസിലായത്. ആ 2, 3 ദിവസങ്ങൾ ഒരു യുഗം പോലെയാണ് തള്ളി നീക്കിയത്. ---- ---- ----- ----- ---- ----- ----

പതിയെ പതിയെ കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിച്ചു.ഞങ്ങളെക്കാൾ സന്തോഷം ഞങ്ങളുടെ വീട്ടുകാർക്കായിരുന്നു. കൃഷ്ണയെ തൻ്റെ മരുമകളായി കിട്ടാൻ ഭാഗ്യം ചെയ്യണമെന്ന് അമ്മ പറഞ്ഞ വാക്ക് ഞാൻ ഇന്നും ഓർക്കുന്നു. അധികം താമസിക്കാതെ തന്നെ ഞങ്ങളുടെ വിവാഹ നിശ്ചയവും നടത്തി.അതോടെ ഞങ്ങൾക്ക് പ്രണയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം കിട്ടി. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി കാലം കാത്തു വച്ചതെന്തൊക്കെയെന്നറിയാതെ. എല്ലാവർക്കും ഞങ്ങളുടെ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രം അതിലൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാതെ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. സേതു കാർത്തിയുടെ പ്രിയ കൂട്ടുകാരൻ. കൃഷ്ണയ്ക്കും സ്വന്തം എട്ടനൊപ്പം പ്രിയപ്പെട്ടതു തന്നെയായിരുന്നു സേതുവേട്ടനും. പക്ഷെ അവൻ്റെ മനസിൽ അവളുടെ സ്ഥാനം അനിയത്തി എന്നതിലുമപ്പുറം പ്രണയമായിരുന്നുവെന്ന് കൃഷ്ണ അറിഞ്ഞത് ഞാനും അവളും പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിന് ശേഷമാണ്. * * * * * * * * * * * * * *

" വേണീ നിന്നെ സേതു സർ വിളിക്കുന്നുണ്ട്. സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു." - (ശ്രുതി ) "സേതുവേട്ടനെന്തിനായിരിക്കും വിളിക്കുന്നത് ??"🤔🤔 "അതു നീ പോയാലല്ലേ അറിയാൻ പറ്റൂ." "എന്നാ ശരി ഞാൻ പോയിട്ടു വരാം." 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️ (ഞാൻ സേതുവേട്ടനെ തിരക്കി സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ മുമ്പിൽ തന്നെ ഇരുപ്പുണ്ടായിരുന്നു.) "നീയെന്താ വേണീ അവിടെ തന്നെ നിക്കുന്നെ കേറി വാ..." - ( സേതു ) "എന്താ സേതുവേട്ടാ വിളിച്ചത് ?" "എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു നീ ഇവിടെ ഇരിക്ക്." (സേതു പറഞ്ഞതിനനുസരിച്ച് വേണി അവനുമുമ്പിലുള്ള ചെയറിൽ ഇരുന്നു. സേതു പറഞ്ഞു തുടങ്ങി ) "ചെറുപ്പം മുതലേ നിൻ്റെയും കാർത്തിയുടെയും കൂടെ കളിച്ചു വളർന്നവനാ ഞാൻ. നീയും കാർത്തിയും വഴക്ക് കൂടുമ്പോൾ ഞാൻ നിൻ്റെ ഭാഗത്തെ നിന്നിട്ടുള്ളൂ. വളരുന്നതിനനുസരിച്ച് എൻ്റെ മനസിലുള്ള നിൻ്റെ സ്ഥാനവും വളർന്നു. അത് സഹോദര സ്നേഹമായിരുന്നില്ല മറിച്ച് പ്രണയമായിരുന്നു." "സേതുവേട്ടൻ എന്തൊക്കെയാ പറയുന്നെ എനിക്കൊന്നും മനസിലാകുന്നില്ല."

"വേണീ എനിക്ക് നിന്നെ വേണം എൻ്റെ മാത്രമായ്.ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട്. " (അതും പറഞ്ഞ് സേതു അവളെ ചേർത്തു പിടിച്ചതും വേണി അവൻ്റെ കൈ തട്ടിമാറ്റി.) "എനിക്ക് സേതുവേട്ടനെ അങ്ങിനെയൊന്നും കാണാൻ സാധിക്കില്ല. ഞാൻ എന്നും ഒരു ഏട്ടൻ്റെ സ്ഥാനത്തേ കണ്ടിട്ടുള്ളൂ." "എനിക്കറിയാം പക്ഷെ.... നീ പതിയെ ഉൾകൊണ്ടാമതി. നീ എന്നെ തിരിച്ച് സ്നേഹിച്ചേ പറ്റൂ വേണീ... " ( ആ പറഞ്ഞതിന് ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു.) "ഇല്ല. ഒരിക്കലും നടക്കില്ല സേതു വേട്ടാ. എൻ്റെ മനസിൽ ഞാൻ ഒരാൾക്ക് മാത്രേ ആ സ്ഥാനം കൊടുത്തിട്ടുള്ളൂ." "അവനല്ലേ ആ ശ്രീഹരി."😡😡😡 "അതെ എനിക്ക് ശ്രീയേട്ടനെ ഇഷ്ടാ ശ്രീയേട്ടന് എന്നെയും. ഇപ്പോഴും സേതുവേട്ടൻ ഒരു കാര്യം മറന്നു എൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്ന കാര്യം. എൻ്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതിനവകാശി ശ്രീയേട്ടൻ മാത്രമായിരിക്കും." (അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു.

സഹോദരനു തുല്യം സ്നേഹിച്ചയാൾ തന്നെ മറ്റൊരു രീതിയിലാണ് കണ്ടതെന്ന ദു:ഖമായിരുന്നു അവളിൽ അപ്പോൾ ഉണ്ടായിരുന്നത്.) ---- ----- ----- ---- ---- ----- "കൃഷ്ണകുട്ടീ നിനക്ക് എന്നെ സ്നേഹിച്ചതില് കുറ്റബോധം തോന്നുന്നുണ്ടോ ?"_ (ശ്രീ) "ശ്രീയേട്ടനെന്തൊക്കെയാ പറയുന്നെ ഞാൻ സ്നേഹിച്ചത് ശ്രീയേട്ടനെ മാത്രാ അല്ലാതെ സേതുവേട്ടനെയല്ല. സേതുവേട്ടന് അങ്ങിനെയെല്ലെങ്കിലും എനിക്ക് സേതുവേട്ടൻ എൻ്റെ സ്വന്തം ഏട്ടൻ തന്നെയാ.ഇനി അങ്ങിനെയൊന്നും എന്നോട് പറയരുത് കേട്ടല്ലോ.... " '' ഇല്ല. പക്ഷെ നീ സേതുവിൻ്റെ കാര്യം ഓർത്ത് വിഷമിച്ച് നടക്കരുത്." "ഇല്ല എനിക്ക് ഓർക്കാനും സ്വപ്നം കാണാനുമൊക്കെ ശ്രീയേട്ടനില്ലേ." ''എന്നാ എൻ്റെ കൃഷ്ണക്കുട്ടി ആ കയ്യൊന്ന് കാണിച്ചേ." (അവൾ കൈ നീട്ടിയതും അവൻ കൈകളിലേക്ക് ഒരു പൊതി വെച്ചു കൊടുത്തു.) "ഹായ് കരിവള. ഇതെപ്പൊ വാങ്ങിച്ചു ? ഞാനിന്നലെ കരുതിയതേ ഉള്ളു പുതിയത് വാങ്ങണംന്ന്." "നീ എന്ത് ആഗ്രഹിച്ചാലും ഞാനത് നടത്തി തരും." "എന്നാ എനിക്കൊരാഗ്രഹം ഉണ്ട് നടത്തി തരോ ???" ''നീ പറ ഞാൻ നടത്തി തരാം." ''ഞാൻ കല്യാണം കഴിഞ്ഞിട്ട് പറയാം അപ്പൊ നടത്തി തന്നാമതി." ''എന്തായാലും നീ പറയുമലോ അതുമതി...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story