അല്ലിയാമ്പൽ: ഭാഗം 1

alliyambal anvy new

എഴുത്തുകാരി: ആൻവി

*"എഴുത്തുപുര വീട്ടിലെ പൂമുഖത്താണ് എന്റെ സങ്കല്പത്തിലേ ഭർത്താവ്.... എഴുത്തുകാരൻ ഭർത്താവ്... ചന്ദനത്തിന്റെ മണമുള്ള ഭർത്താവ്... എണ്ണകറുപ്പിലേ കർപൂര ദീപം എനിക്ക് ശേഷം മാത്രം തൊഴാൻ നിൽക്കുന്ന ഭർത്താവ്....എന്റെ പരിഭവങ്ങളെ കൊഞ്ചിച്ചു കൊഞ്ചിച്ച് ഇല്ലാതാക്കി... ഒരിക്കലും മടുക്കാത്ത യവ്വനമായ്‌ എന്നും ഉറക്കവേ എന്നേ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്ന ഭർത്താവ്... "* "ഇങ്ങനെ ഒക്കെ ആവണം എന്റെ ഭർത്താവ്....." അമ്പലകുളത്തിലേ കല്പടവിൽ ഇരുന്നു കൊണ്ട് നന്ദ കൂട്ടുകാരി നിവിതയോട് പറഞ്ഞു... "എടി ഇത് ലാലേട്ടന്റെ മൂവിയിലേ ഡയലോഗ് അല്ലേ.... " നിവി നഖം കടിച്ചു കൊണ്ട് അവളെ നോക്കി.... നന്ദ പുച്ഛിച്ചു കൊണ്ട് കുളത്തിലേക്ക് നോക്കി ഇരുന്നു.... നിവി ചിരിച്ചു കൊണ്ട് അവളെ അടുത്തേക്ക് ചേർന്ന് ഇരുന്നു..... "എന്റെ നന്ദു... ഇതൊക്കെ ഓവർ അല്ലേടി... അങ്ങനെ ഉള്ളവരെ കിട്ടുമോ.. " "കിട്ടുമെടി കിട്ടും... എന്റെ ചെക്കനെ ഞാൻ തന്നെ കണ്ടു പിടിക്കും...." നന്ദ കയ്യിലേ നേദ്യചോറ് കുളത്തിലെ മീനുകൾക്ക് ഇട്ട് കൊടുത്തു... "എന്നാലും ആ ദീപുഏട്ടൻ എത്ര നാളായി നിന്റെ പിറകെ നടക്കുന്നു... പാവം..... " നിവിയുടെ സംസാരം കേട്ട് നന്ദ മുഖം ചെരിച്ചു കൊണ്ട് അവളെ നോക്കി....

"നീ നോക്കണ്ട...ഞാൻ കാര്യം പറഞ്ഞതാ... അങ്ങേരോടു പോയി I LUV U പറയാൻ നോക്ക്.... അല്ലപിന്നെ... നിനക്ക് ഇപ്പൊ രാജകുമാരൻ വരാൻ പോകുവല്ലേ ഹും... " നിവി അതും പറഞ്ഞു മുഖം വെട്ടിച്ചു..... നന്ദ ചിരിച്ചു കൊണ്ട് നിവിയെ അവൾക്ക് നേരെ തിരിച്ചു... "എന്റെ നിവി... പിന്നാലെ നടക്കുന്നു എന്ന് കരുതി ഒരിഷ്ടം തോന്നണ്ടേ..." "നിനക്ക് ഇഷ്ടം തോന്നാൻ മാത്രം ഉള്ള ഒരുത്തൻ ലോകത്ത് ഉണ്ടോ ആവോ... " "ഡീീ ഡീീ... കളിയാക്കണ്ട...അങ്ങനെ ഒരുത്തൻ വരും നീ നോക്കിക്കോ....ഈ അളകനന്ദയുടെ മനസ്സ് കീഴടക്കാൻ കഴിവുള്ള ഒരുത്തൻ വരും....എന്താ പറയാ... അവനെ കാണുമ്പോൾ നെഞ്ച് പെട പെടാന്ന് മിഡിക്കും...ലൈക്‌ പൊട്ടി പോവുന്ന പോലെ....ദേഹം മുഴുവൻ കുളിരു പടരും.... ചുട്ടു പൊള്ളുന്ന വേനലിലും തണുത്ത ഇളം കാറ്റു വീശും.....തണുത്തുറഞ്ഞ മഴയിലും ഉള്ളം കയ്യിൽ പ്രണയ ചൂട്...... " നന്ദ വലം കൈ നെഞ്ചോട് ചേർത്ത് വെച്ചു... നിവി അവളുടെ പറച്ചിൽ കേട്ട് വാ പൊളിച് ഇരിക്കുന്നുണ്ട്... "എന്തുവാടി.. ഇത് നടക്കുമോ..?? " "നടക്കും മോളേ...അങ്ങനെ ഒരുത്തൻ വരട്ടെ.... അന്ന് അവന്റെ കണ്ണുകളിൽ നോക്കി ഞാൻ പറയും നീ പറഞ്ഞ ആ മൂന്നു വേർഡ്...അവനെ കാണും വരെ എന്റെ പ്രണയം ഒരു മരീചികയാണ്.... " നന്ദ ഒറ്റ പുരികം പൊക്കി കൊണ്ട് നിവിയെ നോക്കി... "വല്ലാത്ത ആഗ്രഹം....ഒക്കെ നടന്നാൽ മതി....നിന്റെ അച്ഛൻ നല്ല സപ്പോർട്ട് ആണേലും....വല്ല്യച്ഛൻ ഒരു പാരയാണ്...

അയാള് പറയുന്നത് ആണല്ലോ നിന്റെ അച്ഛക്ക് വേദവാക്യം..... " നന്ദയുടെ മുഖം വാടി.... "ആഹ് ഇനി അക്കാര്യം പറഞ്ഞു ഇന്നത്തെ മൂഡ് കളയണ്ട.... അറിയാലോ ഇന്ന് കോളേജിലേ ഫസ്റ്റ് ഡേ ആണ്...നീ വന്നേ...തൊഴുതിട്ട് പോകാം... " നിവി എണീറ്റ് കൊണ്ട് അവളുടെ കൈ പിടിച്ചു... "നീ നടക്ക്.. ഞാൻ എന്റെ കണ്ണന് പതിവ് ആമ്പൽ പൂ പൊട്ടിക്കട്ടെ...." നന്ദ അതും പറഞ്ഞു... കുളത്തിലേക്ക് ഇറങ്ങി നിന്നു... "ഹ്മ്മ് വേഗം വന്നേക്കണം... " "ആടി പോത്തേ... " നന്ദ അതും പറഞ്ഞു കുളത്തിന്റെ ഒരു അരുകിൽ ആയി പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽ കൂട്ടത്തിലേക്ക് കൈ എത്തിച്ചു... പാവാട മുട്ട് വരെ പൊക്കി പിടിച്ചു കൊണ്ട് അവൾ വെള്ളത്തിലേക്ക് ഇറങ്ങി.. പൂ പറിച്ചു... കുളത്തിൽ നിന്നും കയറി.. പാവാടയിലെ വെള്ളം തട്ടി കളയുമ്പോൾ ആണ്.. ഒരു പാദസ്വര കിലുക്കവും...കുണുങ്ങി ചിരിയും കേട്ടത്.... അവൾ തിരിഞ്ഞു നോക്കി... അപ്പോഴതാ പടവുകൾ ഇറങ്ങാൻ നോക്കുന്ന് ഒരു കൊച്ചു പെൺകുട്ടി...കണ്ടാൽ മൂന്നോ നാലോ വയസ്സ് പ്രായം.... "അയ്യോ... മോളേ... " നന്ദ കുഞ്ഞിന്റെ അടുത്തേക്ക് ഓടി.... അവൾ കുഞ്ഞിനെ എടുത്തു സ്റ്റെപ്പിൽ നിർത്തിച്ചു... കാലിൽ നിറയെ മണികൾ ഉള്ള കൊലുസ്....ഒരു കുഞ്ഞ് മുണ്ട് മാത്രം ഉടുത്തു...കുഞ്ഞു മുടികൾ എല്ലാം കൂടി നെറുകയിൽ വാരി കെട്ടി വെച്ചിട്ടുണ്ട്....ആ കുറുമ്പി അവളെ നോക്കി പാൽപ്പല്ലു കാട്ടി ചിരിച്ചു...

"അച്ചോടാ...വാവ ഇവിടുന്ന് വീഴുലേ.. ഹേ...മോള് ഒറ്റക്ക് ആണോ.. അമ്മയില്ലേ... " നന്ദ അവളെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു... പക്ഷേ പുള്ളിക്കാരിയുടെ നോട്ടം കുളത്തിലെ ആമ്പലുകളിൽ ആണ്... "പൂ... മേണം..... " കുഞ്ഞി ചുണ്ടുകൾ പുറത്തേക്ക് ഉന്തി കൊണ്ട് അവൾ പറഞ്ഞു... "വാവക്ക് പൂ വേണോ...ചേച്ചി തരാലോ... " നന്ദ അവൾ ഇറുത്തു വെച്ച രണ്ട് പൂക്കളിൽ നിന്ന് ഒന്ന് കുട്ടിക്ക് കൊടുത്തു... ആ കണ്ണുകൾ വിടർന്നിട്ടുണ്ട്....ചുണ്ടിലെ ചിരിക്ക് വല്ലാത്ത ഒരു ആകർഷണം നന്ദക്ക് തോന്നി... പൂ കിട്ടിയാ ഉടനെ ഓടി പോകാൻ നിന്ന കുഞ്ഞിനെ നന്ദ പിടിച്ചു വെച്ചു. "വാവേടെ പേര് പറ....കേൾക്കട്ടെ.." "തങ്കി ന്നാ....." "ആഹാ കൊള്ളാലോ നല്ല പേര്..." നന്ദ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. "ചെരിക്കും... തിങ്കൾ...ന്നാ മോൾടെ പേര്.... " അവൾ വലിയിൽ പറയുന്നുണ്ട്... "തങ്കി മോളേ... " ആരുടെയോ നീട്ടി വിളികേട്ടപ്പോൾ.... മുഖത്തൊരു കള്ളചിരി വരുത്തി കൊണ്ട് നന്ദയുടെ കയ്യിൽ നിന്ന് അവൾ കുതറി ഓടി. "ഏയ്‌ മോളേ... " നന്ദ വിളിച്ചെങ്കിലും അവൾ കുണുങ്ങി കുണുങ്ങി ഓടി പോയി... അത് നോക്കി ചിരിച്ചു കൊണ്ട് നന്ദ പൂക്കൾ എടുത്തു കൊണ്ട് അമ്പലത്തിലേക്ക് നടന്നു .. നിറയെ വിളക്കുകൾ തെളിയിച്ചു വെച്ച ശ്രീകോവിലിൽ ചന്ദന നിറമുള്ള ഉണ്ണി കണ്ണന്റെ വിഗ്രഹത്തിലേക്ക് നോക്കി അവൾ ചിരിച്ചു... ശേഷം കയ്യിലെ പൂ നടയിൽ സമർപ്പിച്ചു... "

ദേ കുഞ്ഞികൃഷ്ണ അറിയാലോ ഇന്ന് മുതൽ ക്ലാസ് തുടങ്ങാ....റാഗിങ് ഒക്കെ ഉണ്ടാവും എന്നാ നിവി പറഞ്ഞേ..കാത്തോളണേ..." അവൾ കൈകൂപ്പി പ്രാർത്ഥിച്ചു... വലം വച്ചു കൊണ്ട് അമ്പലമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആണ് കാറ്റിൽ പാറി ഉരുണ്ടു വരുന്ന മയിൽ‌പീലി തുണ്ട് അവളുടെ കണ്ണിൽ പെട്ടത്... അവൾ അതെടുക്കാൻ മുന്നോട്ട് നടന്നു...കാൽക്കൽ വന്നു വീണ മയിൽ‌പീലി എടുക്കാൻ അവൾ കുനിഞ്ഞതും അവൾക്ക് മുന്നേ ആരോ അതെടുത്തു.. ഇതാരപ്പാ... "!! അവൾ മുഖം ഉയർത്തി നോക്കി സുന്ദരനായ ഒരു ചെറുപ്പക്കാരൻ....അവൻ അവളെ നോക്കി ചിരിച്ചു.. നന്ദ സ്വയം മറന്ന് അവനെ നോക്കി നിന്ന് പോയി...നെഞ്ചിടിപ്പ് കൂടിയത് പോലെ.. അവൾ നെഞ്ചിൽ കൈ വെച്ചു കൊണ്ട് അവനെ നോക്കി... അവൻ ചുറ്റും ഒന്ന് നോക്കി... പിന്നേ അവളെ നോക്കി....അവളുടെ മുഖത്തിന് നേരെ കൈ വീശി... "ഏയ്‌... ഹലോ.... " അത് കേട്ട് നന്ദ ഞെട്ടി കൊണ്ട് തല കുടഞ്ഞു... അവന് അത് കണ്ടു ചിരി വന്നു.... നന്ദയുടെ കണ്ണുകൾ ഒരു നിമിഷം അവന്റെ കയ്യിലെ മയിൽ‌പീലിയിൽ തങ്ങി... അത് കണ്ടു അവൻ ആ പീലി അവളുടെ കയ്യിൽ കൊടുത്തു.. "അല്ല... ഇത്.. എനിക്ക്.. " അവൾ അവനോട് ചോദിച്ചു.. "താൻ വെച്ചോ.... ഞാനും ഇത് പോകുന്നത് കണ്ടു വന്നതാ.... സൂക്ഷിച്ചു വെച്ചോ..." അവൻ കണ്ണിറുക്കി കൊണ്ട് പോയി.. നന്ദ അവൻ പോയ വഴിയെ നോക്കി നിന്നു..

"പിന്നെ എനിക്കും കൂടി വേണ്ടി പ്രാർഥിക്കണേ...ഇന്നെന്റെ പിറന്നാൾ ആണ്.. " പടികൾ ഇറങ്ങുമ്പോൾ അവൻ വിളിച്ചു പറഞ്ഞു.. നന്ദ അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് അവരെ എത്തി നോക്കി കൊണ്ട് ഇരുന്നു... പെട്ടന്നായിരുന്നു നിവി വന്ന് അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തത്... "ആഹ്... " വേദന തോന്നി നന്ദ തിരിഞ്ഞു നോക്കി.. "ആരെ നോക്കി നിൽക്കുവാ.. പോകണ്ടേ...അല്ല ഇതെവിടെന്നാ... " കയ്യിലെ മയിൽ‌പീലി കണ്ട് നിവി ചോദിച്ചു... നന്ദ അവൻ പോയ വഴിയെ ചൂണ്ടി... "അവിടെ ആരാ..?? നിനക്ക് വട്ടായോ?? ഇവളുടെ ഒരു കാര്യം നീ വന്നേ കോളേജിൽ പോകേണ്ടതാ.. " നിവി അവളുടെ കൈ പിടിച്ചു അമ്പലത്തിന്റെ പടികൾ ഇറങ്ങി.. "ഇച്ചായ ഇന്ന് അച്ചൂന്റെ പിറന്നാൾ ആണ്....ഇനിയെങ്കിലും അവനെ വീട്ടിലേക്ക് തിരിച്ചു വിളിച്ചൂടെ...." "ഹ്മ്മ് അവനെ ഈ വീടിന്റെ പടി ഞാൻ കടത്തില്ല.. തന്തയും തള്ളയും ഇല്ലാത്ത കൊച്ചല്ലേ എന്ന് കരുതി പുന്നാരിച്ചു...അതിന്റെ ഏനക്കെടാ അവന്..." ജേക്കബ് ഭാര്യ അന്നമ്മയോട് പൊട്ടിതെറിച്ചു.. "ജോയ്കുട്ടിയെ പോലെ അവനും നമ്മുടെ കൊച്ചു മോൻ അല്ലേ.. മൂന്ന് വർഷം കഴിഞ്ഞു എന്റെ കുഞ്ഞിനെ വീട്ടിൽ നിന്ന് പുറത്താക്കിയിട്ട്..." അന്നമ്മ കണ്ണീർ ഒഴുക്കി കൊണ്ട് പറഞ്ഞു..

"മൂന്ന് വർഷം അല്ലേ എത്ര വർഷം എടുത്താലും അവൻ ഗുണം പിടിക്കില്ല...ഈ കുരിശിങ്കൽ വീട്ടിലേ ബിഗ് സീറോയാണ് നിന്റെ കൊച്ചു മോൻ..." ജേക്കബ് അതും പറഞ്ഞു കൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി... "ഗ്രാൻഡ്പ്പ... നമ്മുടെ പുതിയെ പ്രൊജക്റ്റിന്റെ പ്ലാൻ ആണ് ഒന്ന് നോക്കിക്കെ.. " മൂത്തമകൻ ജോസഫിന്റെ മകൻ ജോയൽ ജേക്കബിന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു... അയാൾ അഭിമാനത്തോടെ അവനെ ചേർത്ത് പിടിച്ചു.. "നിന്റെ കൊച്ചു മോനോട് ഇവനെ കണ്ടു പഠിക്കാൻ പറ...നന്നായി പഠിച്ചു ബിസിനസും നോക്കി ഫാമിലിയായി ജീവിക്കുന്നില്ലേ ഇവൻ....പക്ഷേ അവനോ...തറവാടിന് നാണക്കേട് ഉണ്ടാക്കാൻ മാത്രം അറിയാം... " ജേക്കബ് പറയുന്നത് കേട്ട് അന്നമ്മ തലതാഴ്ത്തി....ജോയൽ അഭിമാനത്തോടെ തലയുർത്തി പിടിച്ചു നിന്നു... "അമ്മ എന്തിന ഇപ്പൊ അപ്പച്ചനോട്‌ അച്ചൂന്റെ കുറിച്ച് പറയാൻ പോയത്.. " കിച്ചണിൽ ചെന്നപ്പോൾ മരുമകൾ സെലിൻ അന്നമ്മയോട് ചോദിച്ചു.. അന്നമ്മ ഒന്ന് ചിരിച്ചു.. "ഞാൻ പറഞ്ഞില്ലേലും നിങ്ങടെ അപ്പച്ചൻ ഇന്നത്തെ ദിവസം ഓർക്കും...പുറമെ ദേഷ്യവും വെറുപ്പും കാണിക്കുന്നുണ്ടേലും ആ മനസ്സ് നീറുന്നത് എനിക്ക് കാണാം...അച്ചുകുട്ടനെ അത്രപെട്ടെന്ന് മനസ്സിൽ നിന്ന് ഇറക്കി വിടാൻ ഒന്നു അങ്ങേർക്കു കഴിയില്ല... " അന്നമ്മ അതും പറഞ്ഞു അടുപ്പിൽ ഉള്ള പായസം ഇളക്കി കൊണ്ട് ഇരുന്നു..

"നിനക്ക് പേടിയുണ്ടോ...?? നന്ദു.... " കോളേജിന്റെ ഗേറ്റ് കടന്നു പോകുമ്പോൾ നിവി ചോദിച്ചു... "എന്തിന്....നീ വാ മുത്തേ.. ഇത് നമ്മ കോളേജ്..." നന്ദ അവളുടെ കയ്യും പിടിച്ചു അകത്തേക്കു കയറി... എല്ലായിടത്തും പരിജയപെടൽ തകൃതിയായ് നടക്കുന്നുണ്ട്.... "ഡി പോത്തേ.. എത്ര പേടി ഉണ്ടേലും പുറത്ത് കാണിക്കരുത് സ്മാർട്ട്‌ ആയിട്ട് നിൽക്കണം.. അല്ലാതെ പേടിച്ചു നിൽക്കരുത്... " നന്ദ മുന്നോട്ട് നടന്നു.. നിവി അവളുടെ പിന്നാലെയും.. "ഓയ്...." പിറകിൽ നിന്ന് ഒരു കയ്യടി ശബ്ദം .. പേരാലിന്റെ ചുവട്ടിൽ ഒരു ഗാങ് അവരെ മാടി വിളിച്ചു... നന്ദ ആലിന്റെ മുകളിലേ കൊമ്പിൽ തൂക്കിയിട്ട ബോർഡിൽ നോക്കി.. BRIGADIANZ എന്ന് വലിയ ചുവന്ന അക്ഷരത്തിൽ എഴുതിയത് അവൾ വായിച്ചു... "മാനത്ത് നോക്കി നിൽക്കാതെ ഇങ്ങോട്ട് വാ...കൊച്ചേ... " ഒരുത്തൻ അവളെ നോക്കി വിളിച്ചു... നിവി പേടിച്ചു നന്ദയുടെ കയ്യും പിടിച്ചു അവർക്ക് അരുകിലേക്ക് നടന്നു.. "പേര് പറ മക്കളെ... " കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു.. "എന്റെ പേര് നിവി... " "നിന്റെ പേരോ..?? " ചോദിച്ചു നന്ദയോട് ആണ്... "ഞാൻ.. ന.... " "ഹോയ് അച്ചായോ....!!!!" നന്ദ പേര് പറഞ്ഞു തുടങ്ങും മുന്നേ ഒരുത്തൻ പുറകിലേക്ക് നോക്കി വിളിച്ചു...

അത് ആരാണെന്ന് അറിയാൻ പറഞ്ഞു പൂർത്തിയാക്കാതെ അവൾ തിരിഞ്ഞു നോക്കി... ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് അടുത്തേക്ക് വരുന്ന ജെറി കണ്ട് നന്ദയുടെ കണ്ണുകൾ തിളങ്ങി... നെറ്റിയിലേ മഞ്ഞൾ കുറി...കഴുത്തിലേ കുരിശ് മല... കുറിയിട്ട അച്ചായനോ...??? അന്തം വിട്ടുള്ള നന്ദയുടെ നോട്ടം കണ്ട് നിവി അവളുടെ കാലിൽ ചവിട്ടി... നന്ദ എരിവ് വലിച്ചു കൊണ്ട്.. അവളെ നോക്കി കണ്ണുരുട്ടി... അപ്പോഴേക്കും അവൻ അവരുടെ മുന്നിൽ എത്തി... "ഹ്മ്മ് ഇനി പേര് പറ.... " ജെറി നോക്കി നിൽക്കുമ്പോൾ ആണ് നേരത്തെ പേര് ചോദിച്ചവൻ വീണ്ടും അവളോട് പറഞ്ഞത്.. അവൾക്ക് ഒന്നും പറയാൻ കിട്ടിയില്ല... "അവളുടെ അഹങ്കാരം കണ്ടില്ലേ ജെറി... പേര് പറയടി... " ഒരുത്തൻ കലിപ്പ് ആയി... "നമ്മൾ അമ്പലത്തിൽ വെച്ച്... " നന്ദ ജെറിയോട് ആയി ചോദിച്ചു നിർത്തി . അവൻ നെറ്റി ചുളിച്ചു... "പേര് പറ.... " ജെറി മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു.. നന്ദയുടെ ഹൃദയം പൊട്ടി പോവും പോലെ അവൾക്ക് തോന്നി.. അവൾ നിവിയുടെ കയ്യിൽ മുറുക്കെ പിടിച്ചു.. "പറ... " അവന്റെ ശബ്ദത്തിൽ ഗൗരവം ഉണ്ടായിരുന്നു.. "പറഞ്ഞോട്ടെ..?. " അവൾ പിടക്കുന്ന മിഴികളോടെ അവനെ നോക്കി.. "ഹ്മ്മ് പറ.. " അവൻ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു... "ഞാൻ പറയും..." നന്ദ കണ്ണുകൾ ഇറുക്കി അടച്ചു.. ശ്വാസം നീട്ടി വലിച്ചു... "ഐ ... ല...... " അവൾ പറയും മുന്നേ... "ജെകെ... he is coming.!!!.." കോളേജിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ഒരുത്തൻ അവിടം മുഴുവൻ കേൾക്കും തക്കവണ്ണം വിളിച്ചു പറഞ്ഞു.. തുടരും...

Share this story