അല്ലിയാമ്പൽ: ഭാഗം 15

alliyambal anvy new

എഴുത്തുകാരി: ആൻവി

"I luv u..... " അവന്റെ സ്വരം നേർത്തതായിരുന്നു... ഒരു ഇളം ചൂട് അവളുടെ കാതിൽ പതിഞ്ഞു... ഇക്കിളി കൊണ്ട് അവൾ കഴുത്ത് വെട്ടിച്ചു... സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു...കണ്മഷി പടർന്നു.... അവന്റെ വിരി മാറിൽ അവൾ വീണു കിടന്നു.... "മതി.... ഇത് മതി എനിക്ക്...ഇതിലും വിലപിടിപ്പുള്ളതൊന്നും എനിക്ക് കിട്ടാനില്ല.... " പറയുമ്പോഴും അവളിൽ നിന്ന് തേങ്ങൽ ഉയർന്നു... ജെറി ഒരു പുഞ്ചിരിയോടെ അവളെ തലോടി... "ആ കാലിൽ ഒരു കൊലുസ്സ് അല്ലേൽ കഴുത്തിൽ ഒരു മാല അതൊക്കെ വാങ്ങി തരാൻ കൊതിയുണ്ട് പെണ്ണേ...പക്ഷേ... " പറഞ്ഞ് പൂർത്തിയാക്കും മുന്നേ അവളുടെ ചൂണ്ടു വിരൽ അവന്റെ ചുണ്ടിൽ അമർന്നു...

"എനിക്ക് അറിയാം...." അവൾ അവന്റെ കവിളിൽ പതിയെ തലോടി... "നിങ്ങൾ രണ്ട് പേരും തന്നെ അല്ലേ എന്റെ ഏറ്റവും വിലപിടിപ്പുള്ള ഗിഫ്റ്റ്....അല്ലേടി ചക്കരേ... " നന്ദ തങ്കിമോളേ എടുത്തു മടിയിൽ ഇരുത്തി... "പിന്നേ അല്ലി.... " "എന്താ അച്ചായാ...?? " "തങ്കിമോളുടെ കാര്യം നിനക്ക് അറിയില്ലേ..അവൾ എന്റെ മകൾ അല്ലെന്ന് മാത്രം നി ആരോടും പറയരുത്... " ജെറി പറയുന്നത് കേട്ട് നന്ദ അവനെ നോക്കി... അവന്റെ കയ്യിൽ ഇറുക്കി പിടിച്ചു... "എന്താ ഇങ്ങനെ പറയുന്നത്... എന്നേ വിശ്വാസം ഇല്ലേ...?? " അവൾ ചോദിച്ചു.. "വിശ്വാസം ഇല്ലാഞ്ഞിട്ടല്ല...എന്തോ... അറിയില്ല...നി എങ്ങാനും നിന്റെ വീട്ടിൽ അങ്ങനെ പറഞ്ഞാൽ...

അവൾ എന്റെ അല്ലെന്ന് അറിഞ്ഞാൽ എന്റെ മോള് ഒറ്റ പെടുമോ എന്നൊരു ടെൻഷൻ.... " "എന്റെ അച്ചായാ.....അങ്ങനെ ഒരു ടെൻഷൻ വേണ്ട...തങ്കിമോള് അവളുടെ ജെറിയുടെ മോളായി തന്നെ വളരണം അതാ എന്റെയും ആഗ്രഹം..എല്ലാം പറയുന്ന എന്റെ നിവിയോട് പോലും ഇക്കാര്യം ഞാൻ പറഞ്ഞിട്ടില്ല..." അത് ജെറി ആശ്വാസത്തോടെ ഒന്ന് ചിരിച്ചു.... "നേരം ഒരുപാട് ആയി വീട്ടിൽ അന്വേഷിക്കുന്നുണ്ടാവും ചെല്ലാൻ നോക്ക്... " ജെറി അവളോട് പറഞ്ഞു.. അവൾ തലയാട്ടി കൊണ്ട് മോളേ അവന്റെ മടിയിൽ ഇരുത്തി.. "ആമ്പലേ........ " കുളപുര കടന്നു പോകുന്നതിനു മുന്നേ തങ്കിമോള് പരിഭവത്തോടെ വിളിച്ചു.. "എന്താ വാവേ... " നന്ദ തിരിഞ്ഞു നിന്ന് വിളി കേട്ടു ...

"പോന്ത...." ചുണ്ട് വിതുമ്പി കൊണ്ട് അവൾ നന്ദയെ നോക്കി.... നന്ദക്ക് പാവം തോന്നി... ജെറി കണ്ണ് കൊണ്ട് അവളോട് പൊക്കോളാൻ പറഞ്ഞു... നന്ദ പോയതും മോള് കരയാൻ തുടങ്ങി...ജെറിയെ അടിക്കാനും കടിക്കാനും തുടങ്ങി... മുടി പിടിച്ചു വലിച്ചു.. ആമ്പലേ.... എന്നും വിളിച്ചു ഉറക്കെ കരഞ്ഞു . "കരയല്ലേ കുഞ്ഞി ആമ്പൽ വീട്ടിൽ പൊക്കോട്ടെ... ഇല്ലേൽ അവളുടെ അച്ഛൻ അവളെ വാവു ആക്കും... അപ്പൊ ആമ്പൽ കരയില്ലേ....എന്റെ കുട്ടിക്ക് ഇഷ്ടാണോ ആമ്പല് കരയുന്നത്... " തങ്കിമോളേ അടക്കി പിടിച്ചു കൊണ്ട് ജെറി പറഞ്ഞു...കരച്ചിലിനിടയിൽ അവൾ അവന്റെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടു... "പറ മോൾക്ക് ഇഷ്ടാണോ... "

അവൻ വീണ്ടും ചോദിച്ചു.. "അല്ല... ". "ആഹ് എന്നാ പിന്നേ കുഞ്ഞി വാശി പിടിച്ചു കരയുമോ...?? " "ഇച്ച് ആമ്പലേ മേനം... " കണ്ണ് തിരുമ്മി കൊണ്ട് അവൾ കരഞ്ഞു... "ആമ്പല് വരും കുഞ്ഞി... എന്റെ മോളുടെ അടുത്തേക് വരും...ഇപ്പോ നമുക്ക് വീട്ടിൽ പോകാം.. മ്മ്.. " ഓരോന്ന് പറഞ്ഞു അവളെയും എടുത്തു കൊണ്ട് അവൻ അവിടെന്ന് പോന്നു... ഇതെല്ലാം കണ്ട് കൊണ്ട് മറ്റൊരാൾ കൂടി അവിടെ മറഞ്ഞു നിൽപ്പുണ്ടായിരുന്നു.....  നന്ദ വീട്ടിലേക്ക് ചെല്ലുമ്പോൾ അവളെയും പ്രതീക്ഷിചെന്ന പോലെ ഗീത നിൽപ്പുണ്ടായിരുന്നു.. "എവിടെയായിരുന്നു നന്ദു നീ...എത്രനേരമായി പോയിട്ട്... " "അത്.. അത് പിന്നേ സംസാരിച്ചു നേരം പോയതറിഞ്ഞില്ല... "

"ഹ്മ്മ് അകത്തു നിന്റെ വല്ല്യച്ഛൻ വന്നിട്ടുണ്ട്... നിന്നേ ചോദിച്ചു...അങ്ങോട്ട്‌ ചെല്ല്.. " ഗീത അവളെ അകത്തേക്ക് തള്ളി വിട്ടു.... ഹാളിൽ എത്തിയപ്പോൾ നന്ദ ആദ്യം നോക്കിയത് സേതുവിനെ ആയിരുന്നു പിന്നേ അയാളുടെ അടുത്ത് ഇരിക്കുന്ന മാധവനേയും... മാധവൻ നന്ദയെ ഒന്ന് നോക്കി... "ഇവളെ കെട്ടിക്കാൻ ആയല്ലോ സേതു..." "ഹ്മ്മ് അതൊക്കെ ആയി... " നന്ദയെ ചേർത്തു പിടിച്ചു കൊണ്ട് സേതു പറഞ്ഞു... നന്ദ ഞെട്ടി കൊണ്ട് സേതുവിനെ നോക്കി... സേതു നന്ദയുടെ മുഖത്തു പോലും നോക്കുന്നില്ലായിരുന്നു.... "ഇവൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്.... " മാധവൻ പറഞ്ഞു.... "നി അമ്മേടെ അടുത്തേക്ക് ചെല്ല്.. " സേതു നന്ദയോട് പറഞ്ഞു...

പെയ്യാൻ ഇരുന്ന കണ്ണുകളുമായ് നന്ദ റൂമിലേക്ക് ഓടി.. അത് വരെ ഇല്ലാത്ത ഭയം അവളെ കീഴ്പെടുത്തിയിരുന്നു... ബാൽക്കണിയിൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത്.. മുറ്റത്തു നിന്ന് എന്തോ കാര്യമായി സംസാരിക്കുന്ന സേതുനേയും മാധവനേയും ആണ്... അവൾക്ക് അറിയാം.... മാധവൻ പറഞ്ഞാൽ സേതുവിന് മറുത്തൊരു വാക്കില്ലെന്ന്... ഏട്ടനെ അത്രയധികം ബഹുമാനിക്കുന്ന ഒരാളാണ് സേതു...  "കുഞ്ഞി.....മോളേ..." ജെറി പാൽ ഗ്ലാസ്സും പിടിച്ചു കുറേ നേരമായി മോളെയും വിളിച്ചു നടക്കാൻ തുടങ്ങിയിട്ട്... കുറച്ച് മുന്നേ വരെ ഹാളിൽ ഇരുന്നു കളിച്ചവളേ പാലും കൊണ്ട് വന്നപ്പോൾ കാണാൻ ഇല്ല.. "തങ്കിമോളേ.. വന്നു പാല് കുടിച്ചേ... മോളേ... "

അവൻ ഉറക്കെ വിളിച്ചു.. "തങ്കി......" "ആ.... " റൂമിൽ നിന്ന് ഒരു മൂളൽ കേട്ടു... ചെന്നു നോക്കിയപ്പോൾ മുഖത്തു മുഴുവൻ കണ്മഷി വാരി തേച് ഇരിക്കുന്നുണ്ട് തങ്കിമോള്... അത് കണ്ട് ജെറിക്ക് ചിരി പൊട്ടി... അവൻ പാൽ ഗ്ലാസ് ടേബിളിൽ വെച്ച് അവളുടെ അടുത്തേക്ക് ചെന്നു . "എന്ത് കോലാ പെണ്ണേ ഇത്...ഇപ്പൊ മണ്ണിൽ നിന്ന് കൊണ്ട് വന്നു കുളിപ്പിച്ചതല്ലേ ഒള്ളൂ.. അപ്പോഴേക്കും കരിയിൽ മുങ്ങിയോ നീ... " അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.. "നാനെ..വാവച്ച് പൊത്ത് കുത്തി കൊത്തല്ലോ... ആമ്പലേ പോലെ.. " അവൾ വലിയവായിൽ പറഞ്ഞതൊന്നും അവന് ആദ്യം മനസിലായില്ല... "ഹൈ.... നോക്ക്... പൊത്ത്..." നന്ദ കൊടുത്ത പാവകുട്ടിയെ കാണിച്ചു കൊണ്ട് അവൾ പല്ല് കാട്ടി ചിരിച്ചു....

അപ്പോഴാണ് അവന് കാര്യം കത്തിയത്.. പാവകുട്ടിയുടെ നെറ്റിയിൽ പൊട്ട് കുത്തി കൊടുത്ത കാര്യമാണ് അവൾ പറഞ്ഞത്.. ജെറി അവളെ എടുത്തു മടിയിൽ ഇരുത്തി.. "എന്റെ മുത്തിന് ആമ്പലു പൊട്ട് കുത്തുന്നപോലെ വേണോ... " "മേനം.. "അവൾ തലയാട്ടി ജെറി അവളെ എടുത്തു കൊണ്ട് പോയി വീണ്ടും കുളിപ്പിച്ച് സുന്ദരിയാക്കി... കുഞ്ഞുനെറ്റിയിൽ തൊടുവിരലാൽ കണ്മഷി കൊണ്ട് വട്ട പൊട്ട് ചാർത്തി. കണ്ണുകളിൽ കറുപ് ചാർത്തി....മുടി വാരി നെറുകയിൽ കെട്ടി വെച്ചു കൊടുത്തു.... "ഇപ്പൊ എന്റെ മോള് ചുന്ദരി ആയല്ലോ.. നോക്കിക്കേ.. " അവളെ എടുത്തു കണ്ണാടിയുടെ മുന്നിൽ നിർത്തി കൊണ്ട് അവൻ ചോദിച്ചു.. ആ മുഖം പ്രകാശിച്ചു...

അവൾ ചിരിക്കുന്ന ജെറിയെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.. "മതി ചിരിച്ചതു എന്റെ പൊന്ന് പാല് കുടിക്ക്.. " മോൾക്ക് പാല് കൊടുക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്... "മോള് ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം... " ജെറി മോളെ താഴെ ഇരുത്തി കൊണ്ട് പോയി ഡോർ തുറന്നു... ഡോർ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവന് എന്തെന്നില്ലാത്ത ടെൻഷൻ തോന്നി...  നന്ദ ഫോണും പിടിച്ചു മുറ്റത്തു നടക്കുകയാണ്.. "എന്താ നന്ദു ഉറക്കം ഇല്ലേ നിനക്ക്... നേരം എത്രയായി എന്നാ വിചാരം... അകത്തു കേറി പോ.... " സേതു അൽപ്പം ഗൗരവത്തോടെ പറഞ്ഞു...

നന്ദ വാടിയ മുഖത്തൊടെ അകത്തേക്ക് പോയി... ഈ നേരം വരെ ജെറിയുടെ കാളുകൾ ഒന്നും അവളെ തേടി എത്തിയില്ല.. വിളിച്ചിട്ട് ആണേൽ അവൻ ഫോണും എടുക്കുന്നില്ല....മെസ്സേജ് റീഡ് ചെയ്യുന്നില്ല... നന്ദക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു... ചിലപ്പോൾ വല്ല ജോലിയിൽ ആയിരിക്കും.. എന്ന് സ്വയം ആശ്വാസിക്കുമ്പോഴും ഉള്ളിൽ കനൽ എരിയുകയായിരുന്നു.. രാവിലെ ആവാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.. തലയിണയിൽ മുഖം അമർത്തി കിടക്കുമ്പോൾ ആണ്...ആരോ തലയിൽ തലോടുന്ന പോലെ തോന്നിയത്.. "നിങ്ങൾ എന്ത് തീരുമാനിച്ചു.. ഏട്ടൻ പറഞ്ഞ ആലോചന നല്ലതാണെന്നു തോന്നുന്നു.. "

"ഹ്മ്മ് എനിക്കും തോന്നി...ഒന്ന് കൂടെ അന്വേഷിചിട്ട്...ഉറപ്പിക്കാം... കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാം എന്നവർ പറഞ്ഞത്രെ... ഏട്ടൻ കൊണ്ട് വന്ന ആലോചന അല്ലേ..നമ്മുടെ മോളുടെ ഭാഗ്യം.. " സേതു ഉറങ്ങി കിടക്കുന്ന നന്ദയെ തലോടി.. എന്നാൽ നന്ദ ശബ്ദം പുറത്ത് വരാതെ ശ്വാസം അടക്കി പിടിച്ചു മൗനമായി കരയുകയായിരുന്നു...  "നന്ദു .. ഡീീ പതുക്കെ ഓട്.. ഞാനും വരുന്നു... " ബസ്സിറങ്ങി കോളേജിലേക്ക് ഓടുകയായിരുന്നു നന്ദ.. പിന്നലെ ഓടി വന്ന നിവിയെ പോലും മൈൻഡ് ചെയ്യാതെ അവൾ കോളേജ് ഗേറ്റ് കടന്നു.. ജെറിയെ അവളുടെ കണ്ണുകൾ പരതി നടന്നു.. ഗ്രൗണ്ടിലേക്ക് ദൃതിയിൽ നടന്നു പോകുന്ന ജെറിയെ കണ്ടപ്പോൾ അവൾക്ക് സങ്കടവും ദേഷ്യവും വന്നു..

"അച്ചായാ... അച്ചായാ... " ഉറക്കെ വിളിച്ചു കൊണ്ട് അവൾ അവന്റെ പിറകെ ഓടി... അവൻ തിരിഞ്ഞു നോക്കിയില്ല... "അച്ചായാ നിൽക്ക്..." അവൾ ഓടി അവന്റെ കൈകളിൽ പിടിച്ചു... ജെറി അവളെ നോക്കാതെ നിന്നു... "എന്താ ഇന്നലെ വിളിക്കാഞ്ഞേ.. ഞാൻ... ഞാൻ എത്ര ടെൻഷൻ അടിച്ചു എന്നറിയോ...?? എന്താ ഒന്നും മിണ്ടാത്തത്.. " അവൾ അവന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു... ജെറി മറ്റെങ്ങോ നോക്കി അവളുടെ കൈകൾ തട്ടി മാറ്റി.. "അളകനന്ദ എല്ലാവരും ശ്രദ്ധിക്കുന്നു താൻ ഇപ്പോ പോ... " നന്ദ തരിച്ചു നിന്നുപോയി... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി... അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടന്നു...

ഒരു തേങ്ങൽ അവളിൽ നിന്ന് ഉയർന്നു.. അത് കേട്ടിട്ടും കേൾക്കാത്ത പോലെ നടന്നു നീങ്ങി... "അച്ചായാ ... " കരഞ്ഞു കൊണ്ട് അവൾ വിളിച്ചു...  "നിനക്കും ഉണ്ട് വളർന്നു വരുന്ന ഒരു പെൺകുട്ടി... നാളെ അവളും ഏതെങ്കിലും ഒരുത്തന്റെ കൂടെ പോയാൽ....നിന്റെ അവസ്ഥ എന്താവും..പെണ്മക്കളെ നല്ലൊരുത്തന്റെ കയ്യിൽ പിടിച്ചു കൊടുക്കുക എന്നത് ഏതൊരു അച്ഛന്റെയും ആഗ്രഹമാണ്...നിന്റെ മകളെ കേറി കിടക്കാൻ സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവന്റെ കൂടെ നീ പറഞ്ഞയക്കുമോ...??? " ജെറിയുടെ കാതിൽ ആ വാക്കുകൾ കുത്തികയറി... ഹൃദയം നുറുങ്ങുന്ന വേദന... അവന് ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല.... നടക്കുമ്പോൾ കാലിടറുന്ന പോലെ...

ഗ്രൗണ്ടിൽ നിന്ന് തിരികെ വരുമ്പോൾ അവനെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു നന്ദ.. ജെറി തിരികെ പോകാൻ നിന്നു.. അവൾ ഓടി മുന്നിൽ കയറി നിന്നു.. "മുന്നിൽ നിന്ന് മാറ്... " ജെറി ദേഷ്യം കലർന്ന ശബ്ദത്തിൽ പറഞ്ഞു . "ഇല്ല മാറില്ല... " അവൾ വാശിയോടെ പറഞ്ഞു... അവൾ അവന്റെ ഷിർട്ടിൽ കുത്തി പിടിച്ചു... "എന്തിനാ എന്ന് ഒഴിവാക്കുന്നേ.. പറ.. പറയാൻ...എന്റെ വീട്ടിൽ കല്യാണം.. " "നമുക്ക് പിരിയാം..." അവളെ പറയാൻ അനുവദിക്കാതെ എടുത്തടിച്ച പോലെ ഉള്ള അവന്റെ വാക്കുകൾ കേട്ടതും നന്ദയുടെ കൈകൾ താനേ അയഞ്ഞു.. ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി .. "എന്താ.. എന്താ ഇപ്പൊ പറഞ്ഞെ.. " കരഞ്ഞു ചുവന്ന കണ്ണുകളോടെ അവൾ അവനെ നോക്കി..

"നീ കേട്ടില്ലേ ഞാൻ എന്താ പറഞ്ഞതെന്ന്...പിരിയാം നമുക്ക്...നിനക്ക് ഞാൻ ചേരില്ല.... " അവന്റെ ശബ്ദം ഉയർന്നു... "നീയാണോ എനിക്ക് ചേരില്ലെന്ന് തീരുമാനിക്കുന്നത്...ഇന്നലെ അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ...ഇപ്പോ എന്താ പറ്റ്യേ... " ഇടറുന്നാ അവളുടെ വാക്കുകൾക്ക് മറുപടി കൊടുക്കാൻ അവന് വാക്കുകൾ കിട്ടാതെ വന്നു.. തലതാഴ്ത്തി നിൽക്കുന്ന അവന്റെ കവിളിൽ കൈകൾ ചേർത്തു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി.. "ഇങ്ങനെ ഒന്നും പറയല്ലേ ജെറി...എനിക്ക് നീ ഇല്ലാതെ പറ്റില്ല...പ്ലീസ്.. " അവൾ പൊട്ടികരഞ്ഞു.. അവൻ അവളുടെ കൈകളിൽ പിടിച്ചു മാറ്റി. "പറ്റണം....എനിക്ക് അതെല്ലാതെ ഒന്നും പറയാനില്ല... പ്ലീസ് ഒന്ന് പോയി തരുമോ.... "

കടുപ്പമേറിയ അവന്റെ വാക്കുകൾക്ക് അവളുടെ ഹൃദയത്തെ കീറി മുറിക്കാൻ തക്കവണ്ണം മൂർച്ചയുണ്ടായിരുന്നു... അവളെ മറി കടന്നു പോകുന്ന ജെറിയെ നിറകണ്ണുകളാലെ ആണ് അവൾ നോക്കി നിന്നത്...  ജെറിയുടെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരിക്കുകയാണ്.. നന്ദയാണെന്ന് അറിയാവുന്നത് കൊണ്ട് അവൻ എടുക്കാൻ നിന്നില്ല.. നന്ദ വിടാൻ ഒരുക്കമല്ലായിരുന്നു.. വീണ്ടും വീണ്ടും അവനെ വിളിച്ചു കൊണ്ടേ ഇരുന്നു.. അവസാനം അവൻ ഫോൺ സ്വിച്ചഡ് ഓഫ്‌ ആക്കി.. നന്ദക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... മുട്ടിനു മേൽ തലവെച്ച് ചടഞ്ഞു കൂടി അവൾ ഒരു മൂലക്കൽ ഇരുന്നു... "നന്ദുട്ടി... " സേതു വിന്റെ വിളി കേട്ടാണ് അവൾ മുഖം ഉയർത്തി നോക്കി..

"എന്ത് പറ്റി എന്റെ മോൾക്ക്‌ ക്ലാസ് കഴിഞ്ഞു വന്നു പുറത്തേക്ക് കണ്ടില്ലല്ലോ ഇന്ന്... " സേതു അവളുടെ തലയിൽ തലോടി കൊണ്ട് സൗമ്യമായ് ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല... "കല്യാണകാര്യം പറഞ്ഞത് കൊണ്ടാണോ..?? എന്റെ കുറുമ്പിക്ക് ഈ വാട്ടം.. " അത് ചോദിക്കേണ്ട താമസം അവൾ അയാളെ ഇറുക്കി കെട്ടിപിടിച്ചു.. "എനിക്ക് ഇപ്പൊ കല്യാണം വേണ്ട അച്ചേ....എനിക്ക്.. എനിക്ക് പഠിക്കണം..." അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു... "അതിനാണോ...കല്യാണം കഴിഞ്ഞാലോ പഠിക്കാലോ....ഞാനിന്ന് പയ്യന്റെ വീട്ടുകാരെ കണ്ടിരുന്നു.. നല്ല വീട്ടുകാർ ആണ്...പയ്യന് സ്വന്തമായി ബിസിനസ് ഒക്കെയുണ്ട് .. ഇതിലും നല്ല ബന്ധം എന്റെ മോൾക്ക് കിട്ടാനില്ല.....

എല്ലാം കൊണ്ടും നമ്മുടെ കുടുംബത്തിനു ചേർന്ന ബന്ധം..." "അതല്ല അച്ഛാ... എനിക്ക്..." "ഇനി നീ ഒന്നും പറയണ്ട...എനിക്കും നിന്റെ അമ്മയ്ക്കും ഒരു ആഗ്രഹമേ ഒള്ളൂ നല്ലൊരു കൈകളിൽ നിന്നെ ഏൽപ്പിക്കുക എന്നത് മാത്രമാണ്...അതിനുള്ള പ്രായം നിനക്ക് ആയി..." നന്ദക്ക് പിന്നേ ഒന്നും പറയാൻ കഴിഞ്ഞില്ല... അവൾ നിസ്സഹായതയോടെ സേതുവിനെ നോക്കി... അയാൾ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പുറത്തേക്ക് ഇറങ്ങി... പിന്നീട് ഉള്ള രണ്ട് ദിവസം നന്ദ ജെറിയെ കണ്ടതെ ഇല്ല.... അവന് എന്ത് പറ്റി എന്ന് ആലോചിച്ചിട്ട് അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു...മോളെയും അവനെയും കാണാതെ അവൾക്ക് ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി...

രാത്രിയിൽ ഓരോന്ന് ആലോചിച്ചു ബെഡിൽ കിടന്നു... ഫോൺ എടുത്തു ജെറിയെ വിളിച്ചു.. ഇത്തവണ അമ്മയുടെ ഫോണിൽ നിന്നാണ് അവൾ അവനെ വിളിച്ചത്.. ഉറങ്ങി കിടക്കുന്ന തങ്കിമോളേ നോക്കി കിടക്കുകയായിരുന്നു ജെറി... അവന്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണ് നീർ തലയിണ നനച്ചു... ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് ജെറി മുഖം ഉയർത്തിയത്... "ഹലോ... " "ഹ..ഹലോ.. അച്ചായാ...പ്ലീസ് ഫോൺ കട്ട്‌ ചെയ്യല്ലേ..." അവളുടെ ശബ്ദം കേട്ട് അവന്റെ നെഞ്ച് പിടഞ്ഞു... "രണ്ട് ദിവസം ആയി നമ്മൾ കണ്ടിട്ട്...ഇതിന് മാത്രം ഞാൻ എന്താ ചെയ്‍തത്...ഞാൻ ഓരോ നിമിഷവും മരിച്ചു കൊണ്ട് ഇരിക്കുകയാണ്..." അവളുടെ തേങ്ങൽ അവന്റെ കാതിൽ ഇരമ്പി..

കണ്ണുകൾ ഇറുക്കി അടച്ചു... "എനിക്ക് നിങ്ങളെ രണ്ട് പേരെയും കാണണം...മറക്കാൻ എനിക്ക് പറ്റില്ല.. അത്രക്ക്.. അത്രക്ക് സ്നേഹിച്ചു പോയി ഞാൻ....." അവള് പൊട്ടി കരഞ്ഞു...ജെറിയുടെ കണ്ണുകളും നിറഞ്ഞു...അവൻ മൂകമായിരുന്നു... "എനിക്ക് അറിയാം..നീ ഇപ്പൊ എത്രത്തോളം ഉരുകുന്നുണ്ടെന്ന്...എന്നേ മറക്കാൻ അച്ചായന് പറ്റില്ല...എന്ത് കൊണ്ടാ എന്നെ അകറ്റുന്നത്... ഒരു കാരണവും ഇല്ലാതെ എന്റെ ജെറി എന്നോട് ഇങ്ങനെ ഒന്നും പറയില്ല... " അവൾ പറയുന്നത് കേട്ട് അവന്റെ നെഞ്ച് പിളർന്നുപോകുന്ന പോലെ തോന്നി.. ഒന്നും കേട്ട് നിൽക്കാൻ ശക്തിയില്ലാതെ അവൻ ഫോൺ കട്ടാക്കി...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story