അല്ലിയാമ്പൽ: ഭാഗം 16

alliyambal anvy new

എഴുത്തുകാരി: ആൻവി

പിറ്റേന്ന് ജെറി കോളേജിൽ എത്തുമ്പോൾ ആദ്യം കണ്ടത് അവനെയും കാത്തു നിൽക്കുന്ന നന്ദയെ ആയിരുന്നു ... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ചീർത്ത കവിളുകളും ജെറിക്ക് മുഖം ഉയർത്തി അവളെ നോക്കാൻ ആയില്ല.... അവളെ മറി കടന്ന് യാതൊരു ഭാവവത്യാസവും ഇല്ലതെ നടന്നു പോകുന്ന ജെറിയുടെ കയ്യിൽ പിടിച്ചു നിർത്തി.... ജെറി അവളുടെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി... "എ...എന്നേ ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു അല്ലേ.... " അവൾ ദയനീയമായി അവനെ നോക്കി... "എനിക്ക് മനസിലാവുന്നില്ല...എന്തിനാ എന്നേ അകറ്റുന്നത് എന്ന്....അച്ചായനും മോളും ഇല്ലാതെ എനിക്ക് ഇപ്പൊ പറ്റില്ല... പ്ലീസ്.... "

"നന്ദ.. എന്നെ വിട് എനിക്ക് ഡ്യൂട്ടിക്ക് ടൈം ആയി... " അവൻ കൈ വിടുവിക്കാൻ നോക്കി... അവന്റെ ഭാവം കണ്ട് അവൾക്ക് വാശി കൂടി... "ഇല്ല... ഞാൻ വിടില്ല....എനിക്ക് അറിയണം...എന്താ എന്നേ ഒഴിവാക്കാൻ ഉള്ള കാരണം എന്ന്... പറ.. " അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് അവൾ വാവിട്ടു കരഞ്ഞു ... ജെറി അവളുടെ അടി ഏറ്റു വാങ്ങി കൊണ്ട് മറ്റെങ്ങോ നോക്കി നിന്നു.. "പറ.. അച്ചായാ പറയാൻ... " "നിന്റെ അച്ഛൻ തന്നെയാ കാരണം....നിന്നെ എനിക്ക് തരില്ലെന്ന് എന്നോട് നേരിട്ട് പറഞ്ഞു....." ദേഷ്യവും സങ്കടവും കൊണ്ട് അവൻ ഉറക്കെ പറഞ്ഞു... നന്ദ ഒരു ഞെട്ടലോടെ അവനെ നോക്കി....വിഷാദത്തിന്റെ ഒരു തുള്ളി കണ്ണ് നീർ കണ്ണിൽ നിന്ന് അടർന്നു വീണു...

"നിന്റെ അച്ഛൻ തന്നെയാ എന്നോട് പറഞ്ഞെ.. നിനക്ക് ഞാൻ ചേരില്ലെന്ന്..... എന്റെ വീട്ടിൽ വന്നിരുന്നു നിന്റെ അച്ചനും വല്ല്യച്ചനും....അവര് പറഞ്ഞത് ശെരിയാ ഞാൻ... ഞാൻ നിനക്ക് ചേരില്ല...സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത എന്റെ കൂടെ നീ വന്നാൽ നിന്റെ ജീവിതവും ഇല്ലാതെ ആവും....അതിനേക്കാൾ നല്ലത് പിരിയുന്നത് തന്നെയാ.... " വാക്കുകൾ ഇടറാതെ അവൻ എങ്ങനെ ഒക്കെയോ പറഞൊപ്പിച്ചു.. നന്ദ അവനെ പിടിച്ചു അവളുടെ നേരെ തിരിച്ചു നിർത്തി... "എന്റെ അച്ഛനെ കണ്ടിട്ട് ആണോ നീ എന്നേ സ്നേഹിച്ചത്... അവർ എന്തും പറഞ്ഞോട്ടേ.. എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി...എന്നേ വേണ്ടെന്ന് പറയല്ലേ.... " അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....

"നീ ഒന്ന് മനസിലാക്ക് നന്ദ..ഇപ്പോഴുള്ള വീട് എപ്പോ വേണേലും ഒഴിഞ്ഞു കൊടുക്കേണ്ടി വരും...നിന്റെ അച്ഛൻ പറഞ്ഞ പോലെ ഏതൊരു അച്ഛന്റെയും ആഗ്രഹം ആണ് മകളുടെ നല്ലൊരു ജീവിതം..." "എനിക്ക് ഒന്നും കേൾക്കണ്ട....ഞാനൊന്നും മോഹിചിട്ടല്ല നിന്നെ സ്നേഹിച്ചത്....ഞാൻ പറഞ്ഞാൽ എന്റെ അച്ഛൻ കേൾക്കും....ഇനി അഥവാ സമ്മതിച്ചില്ലേൽ ഞാൻ കൂടെ ഇറങ്ങി വരും..." നിറ മിഴികളാൽ അവൾ അവനെ നോക്കി.. "നീ എന്തൊക്കെയാ ഈ പറയുന്നേ...എന്റെ വീട്ടുകാർ പണ്ടേക്ക് പണ്ടേ എന്നേ ഒഴിവാക്കിയതാണ്...എനിക്ക് അറിയാം ബന്ധത്തിന്റെ വില...എല്ലാം ഉപേക്ഷിച്ചു നീ എന്റെ കൂടെ വന്നാൽ നിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം ഒന്ന് ഓർത്തു നോക്ക്... ഒറ്റ മോളല്ലേ നീ...

അവർക്ക് സഹിക്കുമോ..." ജെറി അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു... നന്ദ തല താഴ്ത്തി കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല.. "എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി... " "വേണ്ട അല്ലി....നിന്റെ അച്ഛന് നിന്നെ ഒരുപാട് ഇഷ്ടമാണ്.. നിന്റെ നല്ലതിന് വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറയുന്നത്....എനിക്ക് ആണേൽ വീടില്ല പറയാൻ തക്ക വണ്ണം സ്ഥിരമായി ഒരു ജോലി ഇല്ല..പോരാത്തതിന് ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കി എന്നാ ചീത്തപേരും..നശിച്ച ജന്മം..എന്നെ പോലെ ഒരുത്തന്റെ കൂടെ വന്നാൽ നിന്റെ ജീവിതം ഇല്ലാതാവും.... " "ജെറി... എനിക്ക് നിന്നെ മറക്കാൻ കഴിയില്ല....അതിന് വേണ്ടിയല്ല ഞാൻ സ്നേഹിച്ചത്..." അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...

"മറക്കണം...നിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നീർ വീഴ്ത്തി ഒരുമിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത്....മനസ്സറിഞ്ഞ് അവർ സമ്മാനിച്ച ജീവിതം തിരഞ്ഞെടുക്കുന്നതാണ്.." അവന്റെ വാക്കുകൾ കേൾക്കാനുള്ള കരുത്ത്‌ അവൾക്കില്ലായിരുന്നു.... പൊട്ടി കരഞ്ഞു കൊണ്ട് അവൾ നിലത്ത് മുട്ട് കുത്തിയിരുന്നു... അത് കണ്ട് നിൽക്കാൻ അവനും കഴിഞ്ഞില്ല...അവളെ നോക്കാതെ മുന്നോട്ട് നടന്നു... "രണ്ട് ദിവസം കൂടിയെ ഞാൻ ഇവിടെ ഉണ്ടാകൂ...ഒരു മാസം ഒന്നുമില്ല...ഇനി നമ്മൾ തമ്മിൽ കാണാതെ ഇരിക്കട്ടെ.... " അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു... ഒഴുകിയിറങ്ങിയ കണ്ണ് നീരിനെ അവൾ കാണാതെ തുടച്ചു നീക്കി കൊണ്ട് അവൻ മുന്നോട്ട് നടന്നു.....

നന്ദ അവൻ നടന്നകലുന്നത് കരഞ്ഞു കൊണ്ട് നോക്കി... അവന്റെ നിസ്സഹായവസ്ഥ അവൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.... അവനെയും തങ്കിമോളെയും മറന്നു ജീവിക്കാൻ ഉള്ള കരുത്ത്‌ അവൾക്ക് ഉണ്ടായിരുന്നില്ല...  ആരും കാണാതെ ഒരു മറവിൽ നിന്ന് കരയുകയായിരുന്നു ജെറി.. ഒരായിരം വട്ടം നന്ദയോട് മാപ്പ് പറയുന്നുണ്ടായിരുന്നു അവൻ... നിറഞ്ഞോലിക്കുന്ന കണ്ണുകളെ അവൻ തുടച്ചു നീക്കുമ്പോൾ അവ പിന്നെയും പിന്നെയും മത്സരിച്ചു ഒഴുകി... പെട്ടെന്ന് ആണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... "ഹ ഹലോ പൊന്നമ്മേ..." തേങ്ങൽ ഉള്ളിൽ ഒതുക്കി കൊണ്ട് അവൻ പറഞ്ഞു.. "ആഹ് അച്ചൂ നീ കോളേജിൽ ആണോ... " "ഹ്മ്മ്... "

"എന്നാ അതിന്റെ അടുത്തുള്ള പള്ളിയുടെ അങ്ങോട്ട് വന്നേ നീ...." "എന്തിനാ...?? " "അതൊക്കെ ഉണ്ട്.. നീ ഇങ്ങ് വാ... " അന്നമ്മ അതും പറഞ്ഞ് ഫോൺ കട്ടാക്കി.... ജെറി കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അങ്ങോട്ട് നടന്നു... പള്ളിയുടെ മുന്നിൽ ജെറിയെ കാത്ത് അന്നമ്മ നിൽപ്പുണ്ട്... ഒരു മങ്ങിയ ചിരിയോടെ ജെറി അവരുടെ അടുത്തേക്ക് ചെന്നു... "എന്ത് പറ്റി മോനെ നിന്റെ മുഖം വല്ലാതെ... വയ്യേ നിനക്ക്... " അവന്റെ നെറ്റിയിലും കവിളിലും തൊട്ട് കൊണ്ട് അവർ ചോദിച്ചു... "ഏയ്‌ ഒന്നുമില്ല... പൊന്നമ്മ എന്താ വരാൻ പറഞ്ഞെ... " "അത് വേറെ ഒന്നുമല്ല...എന്റെ പേരിൽ ഉള്ള കുറച്ച് സ്ഥലം ഞാൻ അങ്ങ് വിറ്റു...നിന്റെ അപ്പച്ചൻ എതിര് പറഞ്ഞില്ല ജോയ്ക്ക് എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞ് കുറച്ച് കാശ് അവൻ വാങ്ങി...ഇത് നീ വെച്ചോ...ആവശ്യം വരും... "

പേപ്പറിൽ പൊതിഞ്ഞു കൊണ്ട് പണം അവർ അവന്റെ കൈകളിൽ വെച്ചു കൊടുത്തു.. ജെറി നിറഞ്ഞ കണ്ണുകളാൽ അവരെ നോക്കി.... "നിനക്ക് ഇപ്പൊ കാശിനു നല്ല ആവശ്യം ഉണ്ടെന്ന് എനിക്ക് അറിയാം..." അന്നമ്മ അവന്റെ കവിളിൽ വാത്സല്യത്തോടെ തലോടി.... ജെറി അവരെ കെട്ടിപിടിച്ചു..തോളിൽ മുഖം അമർത്തി... "എന്താ അച്ചൂ.. എന്ത് പറ്റി നിനക്ക്..." അവന്റെ പുറത്ത് തലോടി കൊണ്ട് അവൻ ചോദിച്ചു... "ഒന്നുല പൊന്നമ്മേ.. എനിക്ക് എന്തോ.. പെട്ടെന്ന്.. ഞാൻ പോട്ടേ... " ജെറി എന്തൊക്കെയോ പറഞ്ഞ് കൊണ്ട് അവർക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നടന്നു...

"ഏട്ടാ ഇങ്ങോട്ട് ഒന്ന് വന്നേ.... " ഉമ്മറത്തു നിന്ന് ഗീത വിളിച്ചു പറഞ്ഞു.. "എന്താടി...." സേതു പുറത്തേക്ക് ഇറങ്ങി വന്നു.. "ദേ അങ്ങോട്ട് നോക്ക്... " മുറ്റത്തെക്ക് ചൂണ്ടി കൊണ്ട് ഗീത പറഞ്ഞു.. കോരി ചൊരിയുന്ന മഴയത്തു ഒരു കുട പോലും ഇല്ല നനഞ്ഞു കുളിച്ചു വരുന്ന നന്ദ... "പെണ്ണ് വരുന്നത് നോക്കിയേ.... ആ പയ്യന്റെ വീട്ടുകാർ വന്ന നേരത്ത് ആണേലോ ഇവളുടെ ഈ വരവ്... " ഗീത ദേഷ്യത്തോടെ പറഞ്ഞു . "നിനക്ക് കുട ഇല്ലേ നന്ദു.. എന്തിനാ ഇങ്ങനെ നനഞ്ഞു വരുന്നത്... " അകത്തേക്ക് പോകാൻ നിന്ന നന്ദയെ പിടിച്ചു വെച്ച് കൊണ്ട് ഗീത ചോദിച്ചു... "വിടെന്നേ.... " നന്ദ ദേഷ്യത്തോടെ കൈകൾ തട്ടി മാറ്റി... "ദേ കണ്ടോ അവളുടെ ദേഷ്യം നിങ്ങള് തലയിൽ ഏറ്റി നടന്നിട്ടാ...

നാളെ മറ്റൊരു വീട്ടിൽ പോകേണ്ട പെണ്ണാ... " ഗീതയുടെ സംസാരം കേട്ട് കേട്ട് നന്ദ ദേഷ്യത്തോടെ ഒന്ന് നോക്കി.. "നീ ഒന്ന് മിണ്ടാതെ ഇരിക്ക് ഗീതേ...നന്ദുട്ടി ചെന്നു നനഞ്ഞ വേഷം മാറ്.. " സേതു അവളെ ചേർത്തു പിടിച്ചു... നന്ദ അയാളെ തള്ളി മാറ്റി.... "എന്താ നന്ദു നിനക്ക്.. ഹേ...പെട്ടെന്ന് എന്താ ഇങ്ങനെ.. കല്യാണം ഉറപ്പിച്ച പെണ്ണാ നീ .. " ഗീത പറഞ്ഞു.. "ആര് പറഞ്ഞു.. ഞാൻ പറഞ്ഞോ കല്യാണം ഉറപ്പിക്കാൻ....എന്നാ കേട്ടോ എനിക്ക് ഈ കല്യാണം വേണ്ട....എനിക്ക് ഇഷ്ടമല്ല... " "പിന്നേ എന്താ നിനക്ക് ഇഷ്ടം... ആ നസ്രാണി ചെറുക്കനെയോ...??? " ഗൗരവം നിറഞ്ഞ ആ ശബ്ദത്തിനുടമ മാധവൻ ആയിരുന്നു.. ഒരുനിമിഷം രംഗം മൗനം ആയി... അയാൾ നന്ദുനെ തിരിച്ചു നിർത്തി...

"നിന്റെ കല്യാണം ഉറപ്പിച്ച് അവർ ഇപ്പൊ പോയതേ ഒള്ളൂ....നിനക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം...അപ്പോഴാ അവളുടെ ഒരു ഇഷ്ടം...ഈ ബന്ധം നിന്റെ ഭാഗ്യം ആണ്... " മാധവൻ അവളോട് ആയി പറഞ്ഞു.. "എനിക്ക് ആ ഭാഗ്യം വേണ്ടെങ്കിലോ....?? " നന്ദയുടെ ശബ്ദം ഉയർന്നു.. "നന്ദു... " സേതു ശാസനയോടെ വിളിച്ചു.. നന്ദ അത് മൈൻഡ് ചെയ്തില്ല.. "അത്ര നല്ല ബന്ധം ആണേൽ നിങ്ങൾക്ക് ഉണ്ടല്ലോ രണ്ട് പെണ്മക്കൾ അവരെ കൊണ്ട് കെട്ടിക്ക് എന്തിനാ എന്നേ ഇതിലേക്ക് വലിചിഴക്കുന്നെ... എനിക്ക് ഇഷ്ടമല്ല.... " അവള് കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി... ഗീതയും സേതുവും ശെരിക്കും തരിച്ചു നിന്ന് പോയി... "ഏട്ടാ അവൾ അറിയാതെ.. അവളുടെ സ്വഭാവം അറിയില്ലേ..

ദേഷ്യം വന്നാൽ എന്താ പറയുന്നത് എന്ന് അവൾക്ക് പോലും അറിയില്ല... " "വേണ്ട... എനിക്ക് ഒന്ന് അറിഞ്ഞാൽ മതി അവളെ അവളുടെ ഇഷ്ടത്തിന് വിടുന്നോ.. അതോ ഞാൻ പറഞ്ഞ പോലെ അടുത്ത ആഴ്ച്ച ഉറപ്പിച്ച വിവാഹം നടത്തുന്നോ.....??ഈ വിവാഹം നടന്നില്ലേൽ ഞാൻ ആണ് നാണം കെടുന്നത്.. " മാധവൻ ദേഷ്യത്തോടെ ചോദിച്ചു .. സേതു ഒന്നും മിണ്ടാതെ നിന്നു... "പറ.. " "ഏട്ടൻ തീരുമാനിച്ചോളൂ.. " അല്പനേരത്തെ മൗനത്തിനു ശേഷം സേതു പറഞ്ഞു..  "കുഞ്ഞി..കരയാതെ ഉറങ്ങു മോളേ.... " ജെറി അവളെയും എടുത്തു ബാൽകണിയിൽ നടന്നു... "എന്താ മോളേ... മ്മ്..എന്റെ ചക്കര എന്തിനാ കരയുന്നെ... " ജെറി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു...

ഇടക്ക് ആമ്പൽ എന്ന് വിളിച്ചു കരയുന്നുണ്ട്... "മോളേ ദേ താഴെ നോക്കിക്കേ...നാളെ നമുക്ക് കളിക്കണ്ടേ..." "ആമ്പല് മേണം.. ഇപ്പം... " അവള് അവന്റെ തോളിൽ മുഖം അമർത്തി കരയാൻ തുടങ്ങി.. ജെറി ഒന്നും മിണ്ടിയില്ല.. അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു... നന്ദയുടെ ഫോട്ടോ കാണാത്തതിന്റെ ദേഷ്യത്തിൽ അവൾ ഫോൺ നേരെത്തെ എറിഞ്ഞുടച്ചിരുന്നു... തങ്കി കരഞ്ഞു കരഞ്ഞു എപ്പോഴോ തളർന്നുറങ്ങി.... ജെറിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല... കണ്ണടച്ചാൽ നന്ദയുടെ മുഖമാണ്.. പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ അവന് നന്ദയെ കാണാൻ കഴിഞ്ഞില്ല.. അവന് എന്തെന്ന് ഇല്ലാത്ത സങ്കടം വന്നു.. കോളേജ് ഗ്രൗണ്ടിൽ ഒറ്റക്ക് ഇരിക്കുമ്പോൾ കളിയും ചിരിയും പ്രണയവും നിറഞ്ഞ നിമിഷങ്ങൾ അവന്റെ കണ്മുന്നിലൂടെ മിന്നി മായ്ഞ്ഞു.... അവൻ കണ്ണുകൾ ഇറുക്കി അടച്ചു... 

"ഇന്നലെ ആ പയ്യന്റെ വീട്ടുകാർ വന്നിരുന്നു... നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു... അവൻ ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുന്നേ വിവാഹം വേണമെന്നാ അവർ പറയുന്നത്...മോള് കേൾക്കുന്നുണ്ടോ....??? " ബെഡിൽ കമിഴ്ന്നു കിടക്കുന്ന നന്ദയുടെ അടുത്ത് ഇരുന്നു കൊണ്ട് സേതു പറഞ്ഞു.. അവൾ ഒന്നും മിണ്ടിയില്ല.. "ആരോടാ നന്ദു ഈ ദേഷ്യം ... ശെരിയാ നീ എന്നോട് പറഞ്ഞിരുന്നു ഒരിഷ്ടം ഉണ്ടെന്ന്.. പക്ഷേ ഞാൻ അതൊക്കെ ഒരു തമാശ ആയിട്ടേ കണ്ടോള്ളൂ....." അയാൾ സൗമ്യമായി പറഞ്ഞു.. "ഞാൻ തമാശ ആയിട്ടല്ല കണ്ടത്.. അച്ഛാ എനിക്ക് ജെറിയെ അത്രക്ക് ഇഷ്ട്ടാ.. " നന്ദ എണീറ്റ് ഇരുന്നു കൊണ്ട് പറഞ്ഞു.. "നന്ദു നീ ഇത് എന്ത് അറിഞ്ഞിട്ടാ അവനൊരു കുട്ടിയുണ്ട്....വീട്ടിൽ നിന്ന് അവനെ പുറത്താക്കിയതാ... " "അങ്ങനെ ഒന്നും അല്ല... എന്റെ ജെറിയെ എനിക്ക് അറിയാം... പിന്നേ കുട്ടി.. അതിനെന്താ എല്ലം അറിഞ്ഞിട്ട് തന്നെയാ ഞാൻ അവനെ സ്നേഹിച്ചേ... "

"പറയുന്നത് കേൾക്കു നന്ദു..നമ്മുടെ കുടുംബത്തിൽ ആരും ഇത് സമ്മതിക്കില്ല.. " "കുടുംബം അല്ല വല്ല്യഅച്ഛൻ... വല്ല്യഅച്ഛന് ഇഷ്ടമല്ല എന്ന് പറ.. അച്ഛന് എന്നെക്കാളും വലുത് ഏട്ടനെ ആണല്ലോ....എനിക്ക് ജെറിയെ മതി..." "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല...കല്യാണത്തിന് അതികം ദിവസങ്ങൾ ഇല്ല....എല്ലാം ഞങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു.. ഇപ്പൊ ഉള്ള വിഷമം ഒക്കെ മാറും.. കുറേ കഴിഞ്ഞാൽ നിനക്ക് തോന്നും ഞങ്ങളായിരുന്നു ശെരി എന്ന്..,. " സേതു അതും പറഞ്ഞു എണീറ്റ് പോയി.. നന്ദ തലയിണയിൽ മുഖം അമർത്തി കിടന്നു... "നന്ദുട്ടി.... " കല്യാണപെണ്ണായി അണിഞ്ഞുഒരുങ്ങി കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന നന്ദയുടെ പിറകിൽ വന്നു നിന്ന് നിവി വിളിച്ചു...

നന്ദ തിരിഞ്ഞു നിന്ന് അവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ചു പൊട്ടി കരഞ്ഞു.. "പറ്റുന്നില്ലടി.. എനിക്ക് ഈ കല്യാണം വേണ്ട.. " "നീ എന്താടി ഈ പറയുന്നത്...ഇന്ന് നിന്റെ കല്യാണമാണ്...." "ഞാൻ എന്തേലും ചെയ്തു കളയും ..എനിക്ക്. എനിക്ക് അച്ചായനെ കാണണം.. " നന്ദ കണ്ണ് നിറച്ച് കൊണ്ട് നിവിയെ നോക്കി.. "ജെകെ സർ ഇപ്പൊ കോളജിൽ വരാറില്ല....നീ ഇല്ലാത്തത് കൊണ്ടാവും.. മറന്നേക്കടി... പിന്നെ പുറത്ത് നിന്റെ അച്ഛൻ എന്ത് ഹാപ്പി ആണെന്നോ. നീ വന്നു നോക്ക്...വിധി ഇതാണെന്ന് കരുതിയാൽ മതി..." നന്ദ ഒന്നും മിണ്ടിയില്ല.. ആരൊക്കെയോ ചേർത്തു അവളെ മണ്ഡപത്തിലേക്ക് കൊണ്ട് പോയി.. അവളുടെ ഹൃദയം പിടയുന്നുണ്ടായിരുന്നു..

മണ്ഡപത്തിൽ ചെറുക്കനൊപ്പം ഇരിക്കുന്നതിന് മുന്നേ അവളുടെ കണ്ണുകൾ സേതുവിനെ തിരഞ്ഞു.. ഒരു സൈഡിൽ അവളെ തന്നെ നോക്കി അയാൾ നിൽപ്പുണ്ടായിരുന്നു.. അവളുടെ കണ്ണിലെ നിസ്സഹായത അയാൾക്ക് മനസിലായോ.. അവൾ ഇപ്പൊ കരയും എന്നാ മട്ടിൽ ആണ്.. നന്ദ കരച്ചിൽ പിടിച്ചു നിർത്തി കൊണ്ട് അവിടെ ഇരുന്നു... താലി കെട്ടാൻ സമയം ആയെന്ന് പറഞ്ഞപ്പോൾ നന്ദയുടെ ശരീരം വെട്ടി വിറച്ചു... ഒരിക്കൽ കൂടി പ്രതീക്ഷയോടെ സേതുവിനെ നോക്കി.. അവിടെ കണ്ടില്ല... നന്ദ ഉള്ളിൽ അലറി കരയുകയാണ്... തനിക്ക് മുന്നിൽ ഉയർത്തി പിടിച്ച താലി കണ്ട് അവൾക് കാഴ്ച്ച മങ്ങുന്ന പോലെ തോന്നി.. കണ്ണുകൾ ഇറുക്കി അടച്ചു...

നേരം ഒരുപാട് ആയിട്ടും കഴുത്തിൽ താലി വീഴാത്തതു കണ്ട് നന്ദ പതിയെ കണ്ണ് തുറന്നു... കല്യാണചെക്കന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന സേതുവിനെ കണ്ടതും അവൾ ചാടി എണീറ്റു.... എല്ലാവരും അന്തം വിട്ടു.. "സേതു എന്താ ഇത്... " മാധവൻ ചോദിച്ചു.. സേതു അത് മൈൻഡ് ചെയ്തില്ല.. അയാൾ ഒന്നും മനസിലാകാതെ നിൽക്കുന്ന നന്ദയെ നോക്കി... അവളെ ചേർത്തു പിടിച്ചു.. "ചെല്ല്... നിന്റെ അച്ചായന്റെ അടുത്തേക് ചെല്ല്.. " നിറ കണ്ണുകളാൽ അയാൾ അവളോട് പറഞ്ഞു. നന്ദ കേട്ടതു വിശ്വസിക്കാൻ ആകാതെ സേതുവിനെ നോക്കി... "എന്താടാ ഇത്...ഇതെന്ത് തമാശയാണ്.." മാധവൻ ദേഷ്യത്തോടെ ചോദിച്ചു.. "എനിക്ക് എന്റെ മോളുടെ സന്തോഷം വലുത്..എനിക്ക് വയ്യ അതൊന്നും കണ്ടില്ലെന്നു നടിക്കാൻ... ഏട്ടനെ ഇത് വരെ ഞാൻ ദിക്കരിചിട്ടില്ല..പക്ഷേ ഇന്ന്..വയ്യാ.." സേതു നന്ദയെ ചേർത്തു നിർത്തി.. "ഇതെന്താ ആളുകളെ വിളിച്ചു കളിയാക്കുവാണോ..?? "

ഏതോ ഒരാൾ വിളിച്ചു പറഞ്ഞു.. സേതു അതൊന്നും ശ്രദ്ധിച്ചില്ല.. അയാൾ മാധവനെ ഒന്ന് തുറിച്ചു നോക്കി.. "മോള് പൊക്കോ...ആരും തടയില്ല..അച്ഛൻ പൂർണ സമ്മതത്തോടെയാ പറയണേ... " സേതു അവളുടെ നെറ്റിയിൽ ചുംബിച്ചു.. നന്ദ ചുറ്റും ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഓടി... "തങ്കിമോളേ....മാമു തിന്ന്. " "മേന്ത ആമ്പലേ മേനം... " അവൾ കരഞ്ഞു കൊണ്ട് നിലത്ത് കിടന്നു ഉരുളുകയാണ്.. ജെറി ഉള്ളിൽ ഒരു പറക്കല്ലു കയറ്റി വെച്ച പ്രതീതി.. അവൻ ഇടക്ക് ക്ലോക്കിൽ നോക്കുന്നുണ്ട്...സ്വയം നഷ്ട്ടപെടുന്ന പോലെ.. അവന് പൊട്ടി കരയാൻ തോന്നി.. കുഞ്ഞി ആണേൽ നന്ദയെ കാണാതെ കരച്ചിൽ നിർത്തുന്നപോലെ ഇല്ല.. ഡോറിൽ ആരോ നിർത്താതെ മുട്ടി കൊണ്ട് ഇരിക്കുന്നു..

ജെറി മുഖം തുടച്ചു പോയി ഡോർ തുറന്നു. "അല്ലി.......!!!!" മുന്നിൽ നിൽക്കുന്ന നന്ദയെ കണ്ട് അവൻ ഞെട്ടി.. കല്യാണവേഷത്തിൽ നിൽക്കുന്ന അവളെ അവൻ നോക്കി നിന്ന് പോയി.. അവള് അകത്തു കയറി അവനെ പൊതിരെ തല്ലി.. "എന്നേ കല്യാണം കഴിക്കാൻ വിട്ടിട്ട് ഇവിടെ ഇരുന്നു മോങ്ങുന്നോ.. " അടിക്കുന്നതിന്റെ ഇടയിൽ അവൾ പറഞ്ഞു.. ജെറിക്ക് ഒന്നും മനസിലായില്ല.. "മര്യാദക്ക് എന്നേ കെട്ടിക്കോ... " അന്തം വിട്ട് നിൽക്കുന്ന അവന്റെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.. അത് അവരെ കരഞ്ഞു കൊണ്ടിരുന്നു തങ്കിമോള് കരച്ചിൽ നിർത്തി.. അവരെ രണ്ട് പേരെയും മാറി മാറി നോക്കി.. അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിന്നത്...

സേതുവും ഗീതയും ആയിരുന്നു അത്.. ജെറി തല താഴ്ത്തി നിന്നു.. "തെറ്റ് പറ്റി പോയി...ഞാൻ ആയിരുന്നു തെറ്റ്.. അത് മനസിലാക്കാൻ ആ താലി കെട്ടിന്റെ സമയം വരെ വേണ്ടി വന്നു...എന്റെ മോള് തിരഞ്ഞെടുക്കുന്നത് തെറ്റില്ലെന്ന് വിശ്വാസം ഉണ്ടായിരുന്നു പക്ഷേ കൂടെ പിറപ്പിനെ വിശ്വസിച്ചു പോയി.., " ജെറിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് സേതു പറഞ്ഞു.. "എന്റെ മോളേ നന്നായി നോക്കണം... അന്ന് ഞാൻ പറഞ്ഞതൊന്നും മോൻ മനസ്സിൽ വെക്കരുത്....എന്തൊക്കെയോ പറഞ്ഞു... ഇവൾ എന്നെ ഓരോ നോട്ടം കൊണ്ടും തോൽപിച്ചു കളഞ്ഞു...ഇവളുടെ സന്തോഷം നീയും നിന്റെ മോളും ആണ്... " സേതു നന്ദയുടെ കൈകൾ എടുത്തു ജെറിയുടെ കയ്യിൽ വെച്ച് കൊടുത്തു..

ഒപ്പം ഒരു താലിയും.. ജെറി കണ്ണുകൾ വിടർത്തി അയാളെ നോക്കി.. "ഇവളു എന്ത് ചെയ്യുമ്പോഴും എന്നോട് പറയും ഒരു ഇഷ്ടം ഉണ്ടെന്ന് എന്നോട് പറഞ്ഞു.. അതിങ്ങനെ കേറി മൂക്കും എന്ന് ഞാൻ വിചാരിച്ചില്ല..." സേതു ഇടം കണ്ണിട്ട് നന്ദയെ നോക്കി.. അവൾ ജെറിയെ നോക്കി നിൽക്കുകയാണ്.. ഇടക്ക് എപ്പോഴോ കഴുത്തിൽ ഒരു തണുപ്പ് ഏറ്റു നന്ദ കഴുത്തിലേക്ക് നോക്കി... കഴുത്തിൽ പതിഞ്ഞു കിടക്കുന്ന താലി.. അച്ഛന്റെയും അമ്മയുടെ സാനിധ്യത്തിൽ അവൾ സുമങ്കലിയായി.. തങ്കിമോള് അവളുടെ ആമ്പലിനെ കണ്ട സന്തോഷത്തിൽ കൈ കൊട്ടി ചിരിക്കുന്നുണ്ട്.. നന്ദ ഒരുപാട് ആഗ്രഹിച്ച നിമിഷം അവൾ സേതുവിനെ മുന്നോട്ട് ആഞ്ഞു കെട്ടിപിടിച്ചു.. 

"എന്നാ ഞങ്ങൾ ഇറങ്ങട്ടെ... " നന്ദയെ ചേർത്തു പിടിച്ചു കൊണ്ട് സേതു പറഞ്ഞു.. "അച്ചേ... വല്ല്യച്ഛൻ?? കല്യാണം..?? " നന്ദ സംശയത്തോടെ ചോദിച്ചു.. സേതു ചിരിച്ചു.. "അതൊക്കെ ഞാൻ എന്റെ മരുമോനോട്‌ പറഞ്ഞിട്ടുണ്ട് അവൻ പറഞ്ഞു തരും.. " അത് കേട്ട് നന്ദ ചുണ്ട് കൂർപ്പിച്ചു.. സേതു അവളെ അണച്ചു പിടിച്ചു. "ഒരുപാട് വിഷമിപ്പിച്ചു ഞാൻ എന്റെ കുട്ടിയെ..." "അതൊന്നും സാരമില്ല...ഇപ്പോ ഞാൻ ഹാപ്പിയാ.." അവൾ അയാളുടെ കവിളിൽ ചുംബിച്ചു.. ജെറി മോളെയും എടുത്തു അതെല്ലാം നോക്കി നിന്നു... ഗീതയും സേതുവും യാത്ര പറഞ്ഞു പോകുമ്പോൾ നന്ദയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒപ്പം മേഘവും പെയ്തു...ഒരു പ്രണയമഴ.. അവൾ അതിൽ നനഞ്ഞു കുതിർന്നു.. "അച്ചായാ നമുക്ക് മഴ നനഞ്ഞാലോ..?? " അവളുടെ ചോദ്യത്തിന് മറുപടിയായി അവൻ അവളെ ഒരു കുസൃതിചിരിയോടെ ഉമ്മറത്തേക്ക് കയറ്റി.. ചുണ്ടുകൾ കാതിൽ അമർത്തി.. "ഞാൻ നനയാം.. പക്ഷേ മഴ നീയാവാണമെന്ന് മാത്രം.. "..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story