അല്ലിയാമ്പൽ: ഭാഗം 19

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഗീതേ...അവർ എത്തീട്ടോ...." ജെറിയുടെ ബുള്ളറ്റ് ഗേറ്റ് കടന്നു വരുന്നത് കണ്ട സേതു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..... ഗീത അടുക്കളയിൽ കാര്യമായ പാചകത്തിൽ ആണ്... ബുള്ളറ്റ് നിന്നതും നന്ദ മോളെയും എടുത്തു ഉമ്മറത്തെക്ക് പോകാൻ നിന്നതും... പരിജയം ഇല്ലാത്ത ഇടം ആയത് കൊണ്ട് തങ്കിമോള് ജെറിയുടെ ഷിർട്ടിൽ പിടിച്ചു... ജെറി മോളേ എടുത്തു...അപ്പൊ തന്നെ പെണ്ണ് അവന്റെ തോളിൽ തല വെച്ച് കിടന്നു.... നന്ദ ചിരിച്ച് കൊണ്ട് അകത്തേക്ക് ഓടി... "അച്ചേ..... " സേതുവിനെ കെട്ടിപിടിച്ചു... സേതു അവളെ ചേർത്തു പിടിച്ചു കൊണ്ട് മുറ്റത്തു മോളെയും പിടിച്ചു നിൽക്കുന്ന ജെറിയെ നോക്കി... "എന്താ മോനെ അവിടെ നിൽക്കുന്നത് വാ... " സേതു വിളിച്ചു...

ജെറി മോളെയും കൊണ്ട് അകത്തേക്ക് കയറി... "ആഹാ... ചക്കരക്കുട്ടി....വന്നേ അച്ചാച്ചൻ ഒന്ന് എടുക്കട്ടെ... " സേതു മോളുടെ നേരെ കൈ കാട്ടി വിളിച്ചതും തങ്കി മോള് ജെറിയുടെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി പിടിച്ചു കിടന്നു... "അവൾക്ക് പരിജയം ഇല്ലാത്തത് കൊണ്ടാ.. " ജെറി പറഞ്ഞു.... "ആണോ... എന്താ മോളുടെ പേര്...?? " സേതുവിന്റെ ചോദ്യം കേട്ട് തങ്കിമോള് മുഖം ഉയർത്തി ജെറിയെ നോക്കി.. "പറ മോളേ ...ഞാൻ പറഞ്ഞിട്ട് ഇല്ലേ പേര് ചോദിച്ചാൽ പറഞ്ഞു കൊടുക്കണം എന്ന്... " ജെറി സ്നേഹത്തോടെ അവളോട് പറഞ്ഞു... അവള് തലയാട്ടി കൊണ്ട് സേതുവിനെ നോക്കി... "തങ്കി ന്നാ.... ചെരിക്കും തിങ്കൾ ന്നാ ല്ലേ... " അവൾ പല്ല് കാട്ടി കൊണ്ട് ജെറി നോക്കി..

ജെറി ചിരിച്ചു കൊണ്ട് സേതുനെ നോക്കി.... "കുഞ്ഞി ... ഇതേ. നിന്റെ ആമ്പലിന്റെ അച്ഛനാണ്... " "അപ്പയോ..?? " തങ്കി സംശയത്തോടെ ചോദിച്ചു.. "ആഹ് അപ്പ തന്നെ....പിന്നേ ദേ.. അത് ആമ്പലിന്റെ അമ്മ.... " അങ്ങോട്ട്‌ വന്നു ഗീതയെ നോക്കി അവൻ പറഞ്ഞു... തങ്കിമോള് എല്ലാവരെയും ഒന്ന് ഇടഞ്ഞു നോക്കി.... "ആമ്പലേ...... " നന്ദ നോക്കി നീട്ടി വിളിച്ചു കൊണ്ട് കൈ നീട്ടി... നന്ദ വേഗം ജെറിയുടെ കയ്യിൽ നിന്ന് അവളെ വാങ്ങി... നന്ദയെ കൈകൊണ്ട് ചുറ്റി പിടിച്ചു കൊണ്ട് തങ്കിമോള് സേതുനേയും ഗീതയേയും ഒന്ന് നോക്കി.. "എന്തെയാ.... (എന്റെയാ ).... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "ഓഹ് ആയിക്കോട്ടെ കാന്താരി... നീ തന്നെ എടുത്തോ..... "

മോളുടെ ഉണ്ട കവിളിൽ പിടിച്ചു കൊണ്ട് ഗീത പറഞ്ഞു.. എല്ലാവരും ചിരിച്ചു... ഒപ്പം തങ്കി പെണ്ണും....  "തങ്കിമോളേ....ജെറി കഴിച്ചോട്ടെ... ആമ്പല് വാരി തരാം എന്റെ വാവക്ക്..... " ജെറിയുടെ മടിയിൽ ഇരുന്ന തങ്കിമോളേ എടുത്തു കൊണ്ട് നന്ദ പറഞ്ഞു... "വേണ്ട അല്ലി ഞാൻ കൊടുത്തോളം നീ കഴിക്ക്... " ജെറി അവളോട് പറഞ്ഞെങ്കിലും നന്ദ കൂട്ടാക്കിയില്ല.... മോളേ ടേബിളിൽ ഇരുത്തി ചായ കൊടുക്കുന്ന നന്ദയെ നോക്കി കാണുകയായിരുന്നു സേതുവും ഗീതയും.... ഇന്നലെ വരെ തങ്ങളുടെ കൂടെ കിടന്നുറങ്ങിയ ആളാ എത്ര പെട്ടന്നാണ് അവൾ മോളുടെ അമ്മയായി മാറിയതെന്ന് രണ്ട് പേർക്കും അത്ഭുതം ആയിരുന്നു.. തങ്കിമോൾക്ക് എന്തൊക്കെയോ പറഞ്ഞു കൊടുത്തു കൊണ്ട് ഭക്ഷണം വാരി കൊടുക്കയാണ് നന്ദ....

"നമുക്ക് പോവുമ്പോൾ ഐസ്ക്രീം വാങ്ങാലോ... " "പത്ത.... ആമ്പലേ.. പത്ത ഐകീമ് മതി..." കഴിക്കുന്നതിന്റെ തങ്കി പറഞ്ഞു... "ആട നമുക്ക് വാങ്ങാം.. ഇപ്പൊ എന്റെ വാവ ഇത് കഴിക്ക്... " നന്ദ അവൾക്ക് വാരി കൊടുത്തു... ജെറിയും അവരെ നോക്കി ഇരിക്കുകയായിരുന്നു.... "മോനെ ജോലി വല്ലതും ശെരിയായോ..." ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഉമ്മറത്തു ഇരിക്കുമ്പോൾ സേതു ജെറിയോട് ചോദിച്ചു... "ശെരിയായിട്ടില്ല... ഇന്നൊരു ഇന്റർവ്യൂ ഉണ്ട്..പോയി നോക്കണം... " "എന്ത് ജോലി ആണ്... " "ഇവിടെ KVA സൂപ്പർ മാർക്കറ്റിലേ അക്കൗണ്ടന്റ് ആയി വാക്കൻസി ഉണ്ട്...കിട്ടും എന്ന് പ്രതീക്ഷിക്കുന്നു " "അത് കിട്ടും... " സേതു അവനെ ചേർത്തു പിടിച്ചു... 

"കുഞ്ഞി....ആമ്പലിന്റെ കൂടെ നല്ല കുട്ടി ആയി ഇരിക്കണം ട്ടോ... വാശി കാണിക്കരുത്...." തങ്കിമോളേ എടുത്തു പിടിച്ചു കൊണ്ട് ജെറി അവളോട് ആയി പറഞ്ഞു... "നല്ല വാവയായി ഇരുന്നാൽ ജെറി വരുമ്പോൾ പച്ച ഐസ്ക്രീം കൊണ്ട് വരാം... " അവളുടെ കവിളിൽ ഉമ്മ വെച്ചു. "ആമ്പലിനും മേനം...." നന്ദ കാണിച്ചു കൊണ്ട് അവൾ കൊഞ്ചി... വാതിൽക്കൽ അവരെ നോക്കി നിൽക്കുന്ന നന്ദയെ ജെറി ഇടം കണ്ണിട്ട് നോക്കി... "ആമ്പലിന് വേണേൽ ആമ്പല് പറയട്ടെ..." ജെറി കള്ള ചിരിയോടെ പറഞ്ഞു... ജെറി അത് പറഞ്ഞതും നന്ദ ചുണ്ട് കോട്ടി കൊണ്ട് അകത്തേക്ക് പോയി... "ചക്കരക്കുട്ടി പന്ത് തട്ടി കളിക്ക്.. ജെറി ഇപ്പം വരാം... " മോളേ ഹാളിൽ ഇരുത്തി ജെറി നന്ദയുടെ പിറകെ പോയി...

നന്ദ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..... പിറകിലൂടെ വന്ന് രണ്ട് കൈകളിൽ അരയിലൂടെ ചുറ്റി വരിഞ്ഞു.... കഴുത്തിൽ ചുടു നിശ്വാസം പതിഞ്ഞു... "പറഞ്ഞില്ല.... " കാതിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു... "എന്ത്...?? " അവൾ അവന് നേരെ തിരിഞ്ഞു നോക്കി.. "ഐസ്ക്രീം... വേണം എന്ന് പറഞ്ഞില്ല... " കണ്ണിറുക്കി കൊണ്ട് ചിരിച്ചു... അവൾ ഒന്നും മിണ്ടിയില്ല... "വേണ്ടേ..... " അവൻ പതിയെ ചോദിച്ചു.. "എന്നാ വേണം.... " അവൾ അവനോട് ചേർന്ന് നിന്നു... അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു... നന്ദ അവന്റെ ഷർട്ടിൽ പിടി മുറുക്കി... "ഇന്ന് എന്റെ ഫസ്റ്റ് ഇന്റർവ്യൂ ആണ്... പ്രാർത്ഥിക്കണം..." അതിന് മറുപടിയായ് അവൾ അവന്റെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തി.... "ഈ ജോലി ഉറപ്പായും കിട്ടും..." ജെറി ഒന്ന് പുഞ്ചിരിച്ചു... അവൻ അവളുടെ കവിളിൽ തലോടി... നെഞ്ചോട് ചേർത്തു പിടിച്ചു....

പെട്ടെന്ന് കാലിൽ ആരോ ചുറ്റി പിടിച്ച പോലെ തോന്നി..ജെറി താഴേക്ക് നോക്കിയപ്പോൾ കണ്ടത്... അവന്റെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് മുഖം ഉയർത്തി കള്ള ചിരി ചിരിക്കുന്ന തങ്കിമോളേയാണ്... "അച്ചോടാ..... " ജെറി ചിരിച്ചു കൊണ്ട് അവളെ വാരി എടുത്തു... അവളെ ഇറുക്കി കെട്ടിപുണർന്നു....അവരെ നോക്കി നിന്ന നന്ദയെ ജെറി ഒരു കൈ കൊണ്ട് വലിച്ച് അടുപ്പിച്ചു ... "തങ്കി പെണ്ണേ എനിക്ക് ഒരുമ്മ തന്നെ... " ജെറി ചോദിക്കേണ്ട താമസം.. "ഉമ്മാാാ..... " അവന്റെ മുഖം ആകെ ഉമ്മ വെച്ചു കൊണ്ടിരുന്നു... "ആമ്പലേ....ഉമ്മ കൊത്തെ.... " മോള് നന്ദയെ നോക്കി പറഞ്ഞു... ജെറി കുസൃതിയോടെ നന്ദയെ നോക്കി കവിൾ കാണിച്ചു.. "മോള് കൊടുത്തില്ലേ.. അത് മതി...."

ജെറിയെ ഇടം കണ്ണിട്ട് നോക്കിയാണ് അവൾ അത് പറഞ്ഞത്... "മേന്താ ഇപ്പം... " കാലിലെ കൊലുസ് കിലുക്കി കൊണ്ട് അവൾ വാശിയോടെ പറഞ്ഞു... "നല്ല കുട്ടിയല്ലേ....വാശി പിടിക്കല്ലേ...." നന്ദ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "നോക്ക് കുഞ്ഞി... ആമ്പല് ജെറിക്ക് ഉമ്മ തന്നില്ല..." കൊച്ചു കുട്ടികൾ കരയുന്ന പോലെ കാണിച്ചു കൊണ്ട് ജെറി പറഞ്ഞതും... നന്ദ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി.... എന്നാൽ തങ്കിമോളുടെ മുഖത്തു സങ്കടം നിറഞ്ഞു... ജെറിയുടെ കരച്ചിൽ പെണ്ണിന് സഹിച്ചില്ല... ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞു... "ആമ്പല് ഉമ്മ കൊത്തെ... " ചുണ്ട് വിതുമ്പി കൊണ്ട് ആയിരുന്നു പറഞ്ഞത്... ജെറി ആണേൽ കണ്ണ് തിരുമ്മി കരയുന്നത് പോലെ ചെയ്ത് കൊണ്ടിരുന്നു....

"ഉമ്മ കൊത്തെ...." ഇത്തവണ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.... കയ്യെത്തി നന്ദയുടെ മുടിയിൽ പിടിച്ചു വലിച്ചു... ജെറിയുടെ മുഖം നന്ദയുടെ നേരെ തിരിച്ചു... രണ്ട് പേരും തൊട്ടടുത്ത്‌ ആണ്... ജെറിയുടെ കണ്ണുകളിൽ പ്രണയമായിരുന്നു... തങ്കിമോള് സങ്കടം കൊണ്ട് കരയാൻ തുടങ്ങിയതും നന്ദ ജെറിയുടെ കവിളിൽ ചുംബിച്ചു.... അത് കണ്ടതും കുറുമ്പി കരച്ചിൽ നിർത്തി..കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.... ജെറി ചുണ്ടിൽ ഊറി വന്ന ചിരിയോടെ നന്ദയെ നോക്കി നിന്നു ... തങ്കിമോള് അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു... "കരയന്തത്തോ.... " കൊഞ്ചി അവൾ പറഞ്ഞു... "ഇല്ലടാ ചക്കരെ...." ജെറി അവളെ എടുത്തു പുറത്തേക്ക് നടന്നു ഒപ്പം നന്ദയും.... "പോയിട്ട് വരാം... "

ബുള്ളറ്റിൽ കയറാൻ നേരം അവൻ പറഞ്ഞു.. നന്ദയും തങ്കിമോളും കൈ വീശി കാണിച്ചു... അവന്റെ ബുള്ളറ്റ് കണ്മുന്നിൽ നിന്ന് മായുന്നത് വരെ അവൾ നോക്കി നിന്നു... "പുണ്യാള....ഇന്ന് ഇന്റർവ്യൂ ആണ്...ഈ മെഴുകുതിരികൾ സ്വീകരിച്ചു എന്നേ നീ അനുഗ്രഹിക്കണേ... " പുണ്യാളന്റെ മുന്നിൽ ഒരു കൂടു മെഴുകുതിരി കത്തിച്ചു ജെറി മുട്ട് കുത്തി പ്രാർത്ഥിച്ചു.... മനസ്സിൽ തങ്കിമോളും നന്ദയും ആയിരുന്നു.... ഇന്റർവ്യൂന് വേണ്ടി വെയിറ്റ് ചെയ്തു സീറ്റിൽ ഇരിക്കുമ്പോൾ ഉള്ളു നിറയെ അവരുടെ മുഖം ആയിരുന്നു... ഇളകി മറയുന്നു കടൽ പോലെ കലങ്ങി മറിഞ്ഞ അവന്റെ മനസ്സിലേക്ക് കരയെ പുൽകാൻ വന്ന തിരമാല പോലെ മോളുടെയും നന്ദയുടെയും മുഖം ഓടിയെത്തുന്നുണ്ട്....

സമയം ഒഴുകി നീങ്ങി... ഒരുത്തരായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോയി തുടങ്ങി.... ജെറി ടേബിളിൽ ഇരുന്ന ബുക്ക്‌ എടുത്തു കയ്യിൽ പിടിച്ചു.. ഓരോ പേജും മറക്കുമ്പോൾ...ഉള്ളിൽ വല്ലാത്ത ടെൻഷൻ.. ഇന്റർവ്യൂ ഹാളിലേക്ക് ചെല്ലുമ്പോൾ ഉള്ളം നിറയെ പ്രതീക്ഷയായിരുന്നു..... അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കുമ്പോൾ അവൻ പതറിയില്ല.... ഇന്റർവ്യൂ ബോർഡിൽ ഉള്ളവർ പരസ്പരം മുഖത്തു നോക്കി.... ജെറി അവരുടെ മുഖത്തെ ഭാവം നോക്കുകയായിരുന്നു..... " impressed..." അത് കേട്ടപ്പോൾ അവനുണ്ടായ സന്തോഷം തെല്ലൊന്നും ആയിരുന്നില്ല.. എങ്കിലും സന്തോഷം അടക്കി നിർത്തി... ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൻ അവിടെന്ന് ഇറങ്ങി...

ജോലി കിട്ടിയ സന്തോഷത്തിൽ നന്ദക്കും മോൾക്കും വേണ്ടി അവർക്കിഷ്ടപെട്ടതൊക്കെ വാങ്ങി ബുള്ളറ്റിൽ കേറാൻ നേരമാണ് ആരോ അവനെ പുറകിൽ നിന്ന് ചവിട്ടി വീഴ്ത്തിയത്... ജെറി മുഖം അടിച്ചു നിലത്ത് വീണു...തിരിഞ്ഞു നോക്കിയപ്പോൾ അവനെ പകയോടെ നോക്കി നിൽക്കുന്ന ശരത്തിനെയാണ് കണ്ടത്.... ജെറി എണീറ്റ് ഷർട്ടിൽ പറ്റിയ പൊടി തട്ടി കളഞ്ഞ് നിലത്ത് വീണ സാധനങ്ങൾ എടുത്തു.... ദേഷ്യമോ വൈരാഗ്യമോ ഒരു വികാരവും പുറത്ത് കാട്ടാതെ ഉള്ള ജെറിയുടെ പ്രവൃത്തി ശരത്തിനെ ദേഷ്യം വർധിപ്പിച്ചു....ചുണ്ടിലേ സിഗരറ്റ് തുപ്പി കളഞ്ഞ് അവൻ ജെറിയുടെ അടുത്തേക്ക് പാഞ്ഞു വന്നു... ജെറിയുടെ നെഞ്ചിൽ പിടിച്ചു പുറകോട്ടു തള്ളി..... ദേഷ്യം ഇരച്ചു കയറിയെങ്കിലും ജെറി കടിച്ചു പിടിച്ചു....

"ശരത് നീയുമായി വഴക്കിനു ഞാൻ ഇല്ല...എന്നേ വിട്ടേക്ക്..... " ജെറി അവനോട് പറഞ്ഞു... "നിന്നെ വിടാനോ... വിടും ഞാൻ അങ്ങ് പരലോകത്തെക്ക്....എന്റെ കുടുംബം ഇല്ലാതാക്കി നീ അങ്ങനെ സുഗിച്ചു കഴിയണ്ടടാ.. " ജെറിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് അവൻ പറഞ്ഞു.... "എന്റെ അനിയത്തി.. അച്ഛൻ അമ്മ... എല്ലാവരും... എല്ലാവരും എന്നേ വിട്ട് പോയി...ഞാനിപ്പോ അനാഥനാണ്....കാരണം നീയാണ്.... നിന്നേ ഞാൻ കൊല്ലുമെട..." നിലത്ത് വീണ ജെറിയെ അടിച്ചു കൊണ്ടവൻ അലറി.... എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയതും ജെറി അവനെ തള്ളി....കിട്ടിയതിന്റെ ഇരട്ടിയായി തിരിച്ചു കൊടുത്തു.... "വേണ്ട വേണ്ടന്ന് വെക്കുമ്പോൾ തലയിൽ കേറി നിരങ്ങുന്നോടാ...

ഇനി എങ്ങാനും എന്റെ മെക്കട്ട് കേറാൻ വന്ന കൊല്ലുന്നത് ഞാൻ ആയിരിക്കും.... " അവന്റെ മുഖത്തടിച്ചു കൊണ്ട് ജെറി പറഞ്ഞു.... ഉമ്മറത്തു താടിക്കും കൈ കൊടുത്തു ജെറിയേയും കാത്ത് ഇരിക്കുകയായിരുന്നു നന്ദ.... മടിയിൽ ഇരുന്നു അവളുടെ മാറിൽ പറ്റിചേർത്തു വിരൽ നുണഞ്ഞുയുന്നുണ്ട്... "പോന്നൂസേ വിശക്കുന്നുണ്ടോടാ.. ആമ്പല് മാമു തരട്ടെ...." അവളുടെ മുടിയിൽ തലോടി കൊണ്ട് നന്ദ ചോദിച്ചു... വേണ്ടെന്നർത്തത്തിൽ തലയാട്ടി കൊണ്ട് അവൾ നന്ദയുടെ നെഞ്ചിൽ പതിഞ്ഞു കിടന്നു.... അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ വച്ചു കൊണ്ട് നന്ദ ജെറിയുടെ വരവും കാത്ത്‌ ഗേറ്റിലേക്ക് കണ്ണും നട്ടു ഇരുന്നു... അന്തരീക്ഷത്തെ പ്രകമ്പനം പൊള്ളിച്ചു കൊണ്ട് ജെറി ബുള്ളറ്റ് ഗേറ്റ് കടന്നു വന്നു...

അത് കണ്ടതും... അതുവരെ മടിയിൽ മയങ്ങി കിടന്ന തങ്കിമോള്...എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി.... കൈ നിവർത്തി പിടിച്ചു കൊണ്ട് അവൾ കുണുങ്ങി കുണുങ്ങി അവന്റെ അടുത്തേക്ക് ഓടി... ജെറി അവളെ എടുത്തു ഉയർത്തി മുകളിലേക്ക് ഇട്ടു പിടിച്ചു... "ചക്കരകുട്ടി മാമു ചിന്നോടാ.... " അവളെ കൊഞ്ചിച്ചു കൊണ്ട് അവൻ ചോദിച്ചു... തങ്കിമോള് അവന്റെ മുഖത്തു കുഞ്ഞികൈകൾ കൊണ്ട് തലോടി.... "വാവു... ഇവദേ..... " ചുണ്ടിന്റെ കോണിൽ വിരൽ വെച്ചു കൊണ്ട് അവൾ അവനോട് പറഞ്ഞു....

"ആമ്പലേ... വാവു.... " തിരിഞ്ഞു നോക്കി നന്ദയോടും അവൾ പറഞ്ഞു... നന്ദ അവരുടെ അടുത്തേക്ക് വന്നു... ജെറി നെറ്റിയിലേ ചുവന്ന പാടും മുറിഞ്ഞ ചുണ്ടും നന്ദ ആവലാതിയോടെ അവനെ നോക്കി.. "ഇച്ച ഇത് എന്ത് പറ്റിയതാ.... ഹേ.... നെറ്റിയൊക്കെ മുറിഞ്ഞല്ലൊ... " അവളുടെ കണ്ണുകൾ നിറഞ്ഞു..അത് കണ്ട് കുറുമ്പിയുടെ കണ്ണും നിറഞ്ഞു.... "ഒന്നുല... അല്ലി...ബൈക്ക് ഒന്ന് കയ്യിൽ നിന്ന് സ്ലിപ് ആയി അത്രേ ഒള്ളൂ..നീ എന്റെ കുഞ്ഞിയെ കരയിപ്പിക്കല്ലേ.. " വിതുമ്പി കൊണ്ട് അവനെ നോക്കിയ തങ്കിമോളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൻ നന്ദയോട് പറഞ്ഞു... ജെറി ഒരു കൈകൊണ്ട് അവളെയും ചുറ്റി പിടിച്ചു... "നി പോയ കാര്യം ഒന്നും ചോദിച്ചില്ലല്ലോ..."

അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് അവൻ ചോദിച്ചു... അവൾ മുഖം ഉയർത്തി അവനെ നോക്കി... ആ കണ്ണുകളിലേ തിളക്കം മതിയായിരുന്നു അവൾക്ക് അവന്റെ സന്തോഷം തിരിച്ച് അറിയാം... "എനിക്ക് അറിയാമായിരുന്നു ആ ജോലി ഇച്ചന് തന്നെ കിട്ടും എന്ന്.. " അവൾ അവന്റെ നെഞ്ചിലേക്ക് തല ചേർത്തു വെച്ചു... അവരെ സൂക്ഷിച്ചു നോക്കി കൊണ്ട് ഇരിക്കുകയിരുന്നു തങ്കി... അവൾ പെട്ടെന്ന് ജെറിയുടെ മുഖം അവൾക്ക് നേരെ പിടിച്ചു.... "എന്താ കുഞ്ഞി... " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ജെറി ചോദിച്ചു... ചുണ്ടിൽ ആകെ ഉമിനീര് പടർന്നിരുന്നു.... "തേൻ ഒലിച്ചല്ലോ പെണ്ണേ... " അവൻ കൈകൊണ്ടു മോളുടെ മുഖം തുടച്ചു കൊടുത്തു..

. ആ മുഖത്തു ഒരു കള്ള ചിരിയുണ്ടായിരുന്നു... തങ്കി ജെറിയുടെ ചെവിയിൽ ഇളം ചുണ്ടുകൾ അമർത്തി ഉമ്മ വെച്ചു കൊണ്ട് കുലുങ്ങി ചിരിച്ചു... നേരത്തെ നന്ദയോട് അവൻ ചെയ്തത് കണ്ടിട്ട് ആണ് കുറുമ്പി കാട്ടിയത് എന്ന് ജെറിക്കും നന്ദക്കും മനസ്സിലായി... "ഇങ്ങനെ ഒരു കുറുമ്പി..." നന്ദ ജെറിയുടെ കയ്യിൽ നിന്ന് മോളേ വാങ്ങി.... ജെറി അവളെ ചേർത്തു പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. "ഇത് നിനക്കാ...ഇതുവരെ നിനക്ക് വേണ്ടി ഒന്നും വാങ്ങി തരാൻ പറ്റിയില്ല.. അത് കൊണ്ട് ഇതിരിക്കട്ടെ... " ഉച്ച മയക്കത്തിൽ ആയിരുന്ന തങ്കിമോളേ തലോടി കൊണ്ട് ഇരിക്കുമ്പോൾ ആണ് നന്ദയുടെ അവൻ ഒരു ബോക്സ്‌ കൊടുത്തത്... തുറന്നു നോക്കിയപ്പോൾ ഒരു ചുരിദാർ....

നന്ദ സന്തോഷത്തോടെ അതിലൂടെ കയ്യോടിച്ചു... "ഇഷ്ടായോ നിനക്ക്... എന്റെ ഇഷ്ടത്തിന് വാങ്ങിയതാണ്... വേണേൽ മാറ്റിക്കാം... " അത് കേട്ടതും നന്ദ കുറുമ്പോടെ അവന്റെ ചുണ്ടിൽ ചെറുതായി അടിച്ചു... പിന്നേ അവന്റെ നെഞ്ചിൽ പതിഞ്ഞു കിടന്നു... "നാളെ നീ കോളേജിൽ പോയി തുടങ്ങണം... മറ്റന്നാൾ മുതൽ ഞാനും ജോലിക്ക് പോയി തുടങ്ങും...മോളേ രേവതി ചേച്ചിയുടെ കൂടെ പ്ലേ സ്കൂളിൽ ആക്കാം.... " അവൻ അവളോട് ആയി പറഞ്ഞു.. "പ്ലേ സ്കൂൾ മൂന്ന് മണി വരെ അല്ലേ ഒള്ളൂ.... പിന്നേ ഉച്ചക്ക് നിങ്ങള് വാരി കൊടുക്കാതെ അവൾ കഴിക്കില്ലല്ലോ....?? " നന്ദ ചോദിച്ചു.. "ശെരിയാണ്.. പക്ഷേ എന്ത് ചെയ്യാനാ...?? " "എന്നാൽ ഞാനൊരു കാര്യം പറയട്ടേ..?? "

നന്ദ എണീറ്റ് ഇരുന്നു കൊണ്ട് അവനെ നോക്കി. "മ്മ്.. എന്താ.. " "കോളേജിൽ ഹാഫ് ഡേ മാത്രം ഒരു ബാച്ച് ഉണ്ട്.. ഞാൻ അതിൽ ജോയിൻ ചെയ്തോളാം ..അങ്ങനെ ആണേൽ മോളേ ഉച്ചക്ക് എനിക്ക് നോക്കാലോ .. " അവൾ പ്രതീക്ഷയോടെ അവനെ നോക്കി... അവന്റെ മുഖം പ്രകാശിച്ചു... അവളുടെ മുഖം നെഞ്ചോട് ചേർത്തു വെച്ചു... എത്രനേരം എന്ന് അറിയില്ല.....പരസ്പരം ആത്മാവ് തൊട്ടറിയുകയായിരുന്നു.... സമയങ്ങൾ വർഷങ്ങളായി മാറിയിരുന്നു....  "എനിക്ക് മതിയായി.. കല്യാണം കഴിഞ്ഞു വർഷം മൂന്നാവാറായി...ഇതുവരെ വരെ ഒരു കുഞ്ഞിനെ താലോലിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായില്ല..." സങ്കടങ്ങൾ റൂമിലേ തലയിണയിൽ അടിച്ചു തീർക്കുകയാണ് റീന..

"മൂന്നു വർഷം അല്ലേ ആയുള്ളൂ...ഇനിയും സമയം ഉണ്ടല്ലോ.. " "ഓ നിങ്ങൾക്ക് അത് പറയാം ഞാനൊരു പെണ്ണാ എനിക്ക് ആഗ്രഹം ഉണ്ട് ഒരു കുഞ്ഞിനെ വേണം എന്ന്.... ദൈവം ഒരിക്കൽ കനിഞ്ഞു തന്നതിനെ ഇപ്പൊ തന്നെ ഒരു കുഞ്ഞു വേണ്ടെന്നു പറഞ്ഞു നിങ്ങൾ കളഞ്ഞു...ഞാനും കൂട്ടു നിന്നു...പിന്നേ ആ ഭാഗ്യം എനിക്ക് ഉണ്ടായില്ല... " "ഒന്ന് നിർത്തു റീന...എനിക്കും ആഗ്രഹം ഉണ്ട് എന്റെ ചോരയിൽ ഒരു കുഞ്ഞിനെ.. . " ജോയ് ശബ്ദം ഉയർത്തി.. "ചെക്ക്അപ്പ്‌ നടത്തിയപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല..." "ഓഹോ അപ്പൊ കുഴപ്പം എനിക്കാണ് എന്നാണോ നീ പറയുന്നത്..." "അതേ..നിങ്ങൾ ആണേൽ ഡോക്ടറെ കാണാൻ വരുന്നുമില്ല....നിങ്ങൾക്ക് എപ്പോഴും പണം പതവി..അത് മാത്രമേ ഒള്ളൂ...എനിക്ക് മടുത്തു.. "

റീന ചവിട്ടി തുള്ളി റൂമിന് പുറത്തേക്ക് പോയി.. ജോയ് ദേഷ്യത്തിൽ ചെയർ ചവിട്ടി തള്ളിയിട്ടു..  "അല്ലി...." "എന്താ ഇച്ച... ഞാൻ ബെഡ്ഷീറ്റ് വിരിക്കുവാ... " "നീ ഇങ്ങോട്ട് ഒന്ന് വന്നേ.. വേഗം വാ... " ജെറി ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു.. നന്ദ കാര്യം അറിയാൻ വേണ്ടി താഴേക്ക് ചെന്നു.. "മ്മ് എന്താ.. " "ദേ നോക്ക്.. " ജെറി ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് വിരൽ നുണഞ്ഞു കൊണ്ട് ഉറക്കം തൂങ്ങി ടീവിയിലേക്ക് നോക്കി ഇരിക്കുന്നു തങ്കിമോള്.... കണ്ണുകൾ ഉറക്കം വന്നു അടയുന്നുണ്ട്... "അയ്യോടാ.... " നന്ദ ഓടി പോയി അവളെ എടുത്തു തോളിൽ ഇട്ടു.... "ഉറക്കം വരുന്നുണ്ടോടാ.... " നന്ദ ചോദ്യം കേട്ടപ്പോഴേക്കും അവൾ തോളിൽ തല വെച്ചു കിടന്നു വിരൽ നുണയാൻ തുടങ്ങി....

ജെറി അവരെ നോക്കി നിൽപ്പുണ്ട്.... നന്ദ മോളെയും എടുത്തു റൂമിലേക്കു പോയി പിന്നാലെ ജെറിയും.... "ഏതോ വാർമുകിലിൻ.... കിനാവിന്റെ മുത്തായ്‌ നീ വന്നു...." നന്ദ പാട്ടും പാടി മോളേ ഉറക്കുകയാണ്... ജെറി ആ രംഗം സംതൃപ്തിയോടെ നോക്കി കണ്ടു... മോളേ ഉറക്കി ബെഡിൽ കിടത്തുമ്പോഴും അവന്റെ നോട്ടം അവരിൽ തന്നെ ആയിരുന്നു... ഉറക്കത്തിൽ മോള് നന്ദയുടെ വിരലിൽ പിടിച്ചിരുന്നു.... നന്ദ ചിരിയോടെ അത് വേര്പെടുത്താതെ അവളുടെ അടുത്ത് കിടന്നു... ജെറിയും മോളേ തഴുകി കൊണ്ട് അടുത്ത് കിടന്നു . ചുണ്ടിൽ ഒരു കുഞ്ഞു ചിരി ഒളിപ്പിച്ചു കിടക്കുന്ന തങ്കിമോളേ അവൻ നോക്കി.. ചുണ്ട് നുണയുന്നത് കാണാൻ തന്നെ ചേലാണ്.

. "എന്റെ മോള് ഭാഗ്യവതിയാണ്...നിന്നെ പോലെ ഒരു അമ്മയെ കിട്ടിയതിൽ...." മനസ്സിൽ തട്ടിയായിരുന്നു അവൻ അത് പറഞ്ഞത്... "ഈ കുറുമ്പിയുടെ അമ്മയാവാൻ കഴിഞ്ഞതിൽ അല്ലേ ഇച്ചാ എന്റെ ഭാഗ്യം..." അവൾ മോളുടെ നെറ്റിയിൽ ഉമ്മ വെച്ചു... "ജനിച്ച അന്ന് മുതൽ അമ്മയുടെ മുലപ്പാലിന്റെ സ്വാദ് എന്റെ കുഞ്ഞി അറിഞ്ഞിട്ടില്ല....തുടക്കത്തിൽ അത് കൊണ്ട് ഇവൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു...വല്ലാത്തൊരു അവസ്ഥയായിരുന്നു എന്റേത്. എന്താ ചെയ്യേണ്ടത് എനിക്ക് അറിയില്ലായിരുന്നു...ഹോസ്പിറ്റലിൽ ഒരുപാട് കിടന്നു എന്റെ മോള്.. " പറയുമ്പോൾ അവന്റെ ഉള്ളം പിടഞ്ഞു.. നന്ദ മോളേ നോക്കി കിടക്കുകയായിരുന്നു... നന്ദയുടെ ഭാവം കണ്ടപ്പോൾ അവന് മനസിലായി

അവൾക്ക് വിഷമം ആയെന്ന്... ജെറി അവളുടെ അടുത്ത് ചെന്നു കിടന്നു... "വിഷമം ആയോ..?? " അവളുടെ പുറകിലൂടെ ചുറ്റി പിടിച്ചു കിടന്നു കൊണ്ട് അവൻ ചോദിച്ചു... അവൾ അവന് നേരെ തിരിഞ്ഞു കിടന്നു... കണ്ണിൽ നിന്ന് കണ്ണ് നീര് പൊടിഞ്ഞു... "വിഷമം ഇല്ല...അതും എന്റെ ഭാഗ്യമാണ്... " അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.... ജെറിക്ക് ഒന്നും മനസ്സിലായില്ല.. അവൾ അവനെ പുണർന്നു കിടന്നു.... "അതേ ഇങ്ങനെ കിടന്നാൽ മതിയോ.. " കുസൃതിയോടെ അവൻ അവളുടെ കാതിൽ കടിച്ചു.. "പിന്നേ... " അവളുടെ ചുണ്ടിലും കള്ള ചിരി ഉണ്ടായി.. ജെറി ഉറങ്ങി കിടക്കുന്ന മോളേ ഒന്നു നോക്കി. പിന്നേ നന്ദയുടെ കാതിൽ പതിയെ പറഞ്ഞു... "നമുക്ക് ഇന്ന് താഴെ കിടന്നാലോ..?? "

അവൻ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ ഒളിച്ചു... "പുറത്തു നല്ല മഴയാണ്...." അവന്റെ കണ്ണുകളിൽ പ്രണയമായിരുന്നു... നിലത്ത് കണ്ണുകളിൽ നോക്കി അവർ കിടന്നു...ഒരു കൈ അകലത്തിൽ കിടന്ന അവർ ഒരു ശ്വാസത്തിന്റെ അകലം പോലും ഇല്ലാതെ അടുത്തു... അവളിൽ പ്രണയവും നാണവും ഒരുപോലെ ഉണ്ടായിരുന്നു... അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.... പതിയെ അവ അവളുടെ അധരങ്ങളിൽ അമർന്നു...അവൾ അവനെ ചുറ്റി വരിഞ്ഞു... മേലാകാശത്തിനു കീഴിൽ നിലാമഴയുടെ തണലിൽ അവർ പരസ്പരം പ്രണയം പകർന്നു ഒന്നായി... ❤️.. മണ്ണിനോട് പ്രണയം പറഞ്ഞ് മഴയും.. അല്ലിയിൽ പ്രണയം പകർന്ന് ജെറിയും...പ്രണയിച്ചു കൊണ്ടിരുന്നു...

പുറത്തെ മഴയിലും അവൻ വിയർത്തു തളർന്നു വീഴുമ്പോൾ അവളുടെ കൈകൾ അവനെ അവളുടെ മാറിലേക്ക് സ്വാഗതം ചെയ്തിരുന്നു... "ഇച്ചാ.... " അവന്റെ ഇട തൂർന്ന മുടിയിഴകളിൽ തലോടി കൊണ്ട് അവൻ വിളിച്ചു.... "ഹ്മ്മ്... " "നമുക്ക് വേഗം തന്നെ കുഞ്ഞിനെ വേണം.. നമ്മുടെ തങ്കിമോൾക്ക് ഒരു അനിയനോ അനിയത്തിയെയോ.." അവളുടെ വാക്കുകൾ കേട്ട് ജെറി മുഖം ഉയർത്തി അവളെ നോക്കി.. അവൾ ഇരുട്ടിന്റെ നിഗൂഡതയിൽ പുഞ്ചിരിച്ചു.. "അതേ എനിക്ക് അമ്മയാകണം ഒരു കുഞ്ഞിനെ പ്രസവിക്കണം...എന്നിട്ട് വേണം..എന്റെ തങ്കിമോൾക്ക് എന്റെ മാറിൽ നിന്നും മുലപാല് കൊടുക്കാൻ...ഞാൻ.. ഞാൻ ആണല്ലോ അവളുടെ അമ്മ.. അപ്പൊ ഞാൻ അല്ലേ അത് കൊടുക്കേണ്ടത്...അത് എന്റെ അവകാശം അല്ലേ...മുലപ്പാലിന്റെ രുചി എന്റെ മോളും അറിയണം..." അവളുടെ ശബ്ദം ഇടറിയിരുന്നു..

ജെറി അവളെ ഗാഡമായ് പുണർന്നു....അവളുടെ നഗ്നമായ തോളിൽ മുഖം അമർത്തി...അവന്റെ വികാരം എന്തെന്ന് അവന് തന്നെ അറിയില്ല...അവളുടെ വാക്കുകൾ ഹൃദയത്തിൽ പതിഞ്ഞു പോയിരുന്നു.. ജെറി അവളുടെ മുഖം ചുംബനങ്ങളാൽ നിറച്ചു....ആ മുഖം അവൻ കയ്യിൽ എടുത്തു.. "ഇപ്പൊ.. നീ നിമിഷത്തിലാണ് എനിക്ക് നിന്നോട് ആ വാക്കുകൾ പറയാൻ തോന്നുന്നത്.. " അവൻ അവളുടെ കാതിൽ മുഖം ചേർത്തു.. "I luv u.. i luv u so much അല്ലി...." രണ്ട് പേരുടെയും മനസ്സും നിറഞ്ഞു... ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പ്രണയം പ്രവഹിച്ചു കൊണ്ടിരുന്നു... പുറത്തെ കാറ്റിലും മഴയുടെ തണുപ്പിലും തണുത്തുറഞ്ഞു പോകാതെ മനസ്സിൽ കുളിരു കോരിയിടുന്ന പ്രണയം... ❤️.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story