അല്ലിയാമ്പൽ: ഭാഗം 21

alliyambal anvy new

എഴുത്തുകാരി: ആൻവി

"നന്ദുട്ടി... നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ....?? ഡീീ.... " ക്യാന്റീനിൽ ഇരുന്നു ഭക്ഷണത്തിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന നന്ദയെ നോക്കി നിവി ചോദിച്ചു... അവൾ അതൊന്നും കേട്ടതെയില്ല....ഒരു ചിരിയോടെ എന്തൊക്കെയോ ഓർത്തിരിക്കുകയാണ് അവൾ... "ഡീീ.... " നിവി അവളുടെ തലക്ക് ഒന്ന് കൊടുത്തു... നന്ദ ഞെട്ടി കൊണ്ട് തല ഉഴിഞ്ഞു കൊണ്ട് നിവിയെ തുറിച്ചു നോക്കി.. "എന്താടി...." "നീ ഇത് ഏത് ലോകത്താണ്...ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞാലെങ്കിലും നിന്റെ സ്വപ്നം കാണൽ അവസാനിക്കും എന്ന്...." നിവി പറയുന്നത് കേട്ട് നന്ദ ചിരിച്ചു... "ഞാൻ ഇപ്പോഴും സ്വപ്നലോകത്ത് തന്നെയാടി...ഞാനും ഇച്ചനും ഞങ്ങടെ മോളും മോളും മാത്രമുള്ള ലോകം..." "എന്തോന്നാ എന്തോന്നാ... ഇച്ചനോ...?? അതൊക്കെ എപ്പോ...?? " നിവി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു... "അതൊക്കെ ആയി..."

"നീ ഇപ്പൊ ഒരുപാട് ഹാപ്പി ആണല്ലേ നന്ദു... " "പിന്നല്ലേ...ഒരുപാട് ഒരുപാട് ഒരുപാട് ഹാപ്പി....നിനക്ക് അറിയോ തങ്കിമോള് എപ്പോഴും എന്റെ കൂടെ ഉണ്ടാവും..അവളുടെ ആമ്പലേ എന്നുള്ള വിളി കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്...അമ്മ എന്ന് വിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ആമ്പലേ എന്നുള്ള വിളി കേൾക്കാന...ആ വിളിക്ക് ഒരു പ്രത്യേക സ്നേഹം ഉണ്ട്..എന്താന്ന് അറിയില്ല.. അടുത്ത ജന്മവും ഇച്ചന്റെ അല്ലിയും തങ്കിയുടെ ആമ്പലുമായി ജനിച്ചാൽ മതി എനിക്ക്...." നന്ദ നിവിയുടെ തോളിലേക്ക് ചാരി ഇരുന്നു... ക്ലാസ്സിൽ ഉള്ള സമയം മുഴുവൻ ഇഴഞ്ഞു നീങ്ങുന്ന പോലെ നന്ദക്ക് തോന്നി ...

എങ്ങനെയെങ്കിലും ജെറിയേയും മോളെയും കണ്ടാൽ മതി എന്നായിരുന്നു അവൾക്ക്.... ലാസ്റ്റ് പീരീഡ് കഴിഞ്ഞതും നിവിയെ പോലും കാത്തു നിൽക്കാതെ ബുക്കുകൾ വാരി കൂട്ടി അവൾ ഗേറ്റിന്റെ അടുത്തേക്ക് ഓടി.... ജെറി അവളെ കാത്തുനിൽപ്പുണ്ടാവും എന്നവൾ വിചാരിച്ചു... പക്ഷേ ജെറിയെ കാണാതായപ്പോൾ അവളുടെ മുഖം വാടി.. പിന്നേ ചുറ്റും ഒന്ന് നോക്കിയപ്പോൾ പാർക്കിങ് ഏരിയയിൽ ജെറിയുടെ ബുള്ളറ്റ് കണ്ടപ്പോൾ അവൾ തിളങ്ങുന്ന കണ്ണുകളോട് ചുറ്റും നോക്കി... ബാഗ് ബുള്ളറ്റിന്റെ മേൽ വെച്ച് മുന്നോട്ട് നടന്നപ്പോൾ കണ്ടപ്പോൾ ജെറി ഏതോ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതാണ്... അവൾ ആണേൽ തങ്കിമോളേ എടുത്തിട്ടുമുണ്ട്....

നന്ദക്ക് ദേഷ്യവും സങ്കടവും വന്നു...അവളോട് കളിച്ചു ചിരിച്ചു സംസാരിക്കുന്ന ജെറിയെ കണ്ടപ്പോൾ നന്ദയുടെ മുഖം വീർത്തു കെട്ടി.... അവൾ മറ്റൊന്നും ആലോചിക്കാതെ അവരുടെ അടുത്തേക്ക് ചെന്നു.... നന്ദയെ കണ്ടതും തങ്കിമോള് ആമ്പലേ എന്നും വിളിച്ചു അവളുടെ മേലേക്ക് ചാഞ്ഞു.....നന്ദ ചിരിച്ചു കൊണ്ട് ആ പെണ്ണിന്റെ കയ്യിൽ നിന്നും തങ്കിമോളേ വാങ്ങി....തങ്കിമോള് നന്ദയുടെ മുഖം നിറയെ ഉമ്മ കൊടുക്കുന്ന തിരക്കിൽ ആണ്.. "ഇതാരാ ഇച്ച... " ജെറിയോട് ചേർന്ന് നിന്ന് കൊണ്ട് നന്ദ ചോദിച്ചു... "അല്ലി ഇത് നവ്യ....എന്റെ കൂടെ പഠിച്ചതാ..പിന്നേ ഇവളുടെ ബ്രദർ എന്റെ സ്റ്റുഡന്റസ് ആയിരുന്നു ഇത്തവണ മാച്ചിന് പോയ ബാച്ച്.... "

നന്ദയുടെ കൈകളിൽ കോർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു... അപ്പോഴാണ് നന്ദക്ക് ആശ്വാസം ആയത്.... "നവ്യ ഇത് അല്ലി.. എന്റെ വൈഫ്‌ ആണ്....." "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജെകെ.. ഇത്രപെട്ടന്ന് മാര്യേജ്...കുട്ടി....." "പെട്ടന്നോ... പെട്ടന്ന് ഒന്നുമല്ല കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം ആകാറായി...പിന്നെ മോളു നടക്കാൻ തുടങ്ങിയതിന് ശേഷം ആണ് ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങിയത്.. അല്ലാതെ ഞാൻ അത്ര ചെറുത് ഒന്നുമല്ലട്ടോ....രണ്ടര വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്... " നന്ദ നവ്യയെ പറയാൻ അനുവദിക്കാതെ വായിൽ തോന്നിയാതൊക്കെ തട്ടി വിടുന്നുണ്ട്... അത് കേട്ട് ജെറിയുടെ കിളി പോയി... "ഇച്ചാ പോവാം....എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടാവും... "

നന്ദ ജെറിയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... "അല്ല മോളേ എന്തൊക്കെയാ ഇപ്പൊ പറഞ്ഞെ.... " ബൈക്കിന്റെ അടുത്ത് എത്തിയതും ജെറി അവളോട് ചോദിച്ചു... "എന്ത് പറയാൻ...." നന്ദ അവനെ നോക്കി മുഖം കോട്ടി.... "ഒന്നും പറഞ്ഞില്ലേ..." അവൻ അവളെ ചുറ്റി പിടിച്ചു....നന്ദ പരിഭ്രമത്തോടെ ചുറ്റും നോക്കി... "ഒന്ന് വിട്ടേ ഇച്ചാ... ആരെങ്കിലും കാണും...കുഞ്ഞ് കയ്യിൽ ഉണ്ട്.... " നന്ദ പറയുന്നത് ഒന്നും ജെറി ശ്രദ്ധിചില്ല അവൻ അവളുടെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു... "കല്യാണം കഴിഞ്ഞു മൂന്ന് വർഷം...അല്ലേ...വിശ്വസിക്കാൻ പറ്റുന്ന നുണ പറഞ്ഞൂടെ പെണ്ണേ.. ." അവൻ കള്ള ചിരിയോടെ ചോദിച്ചു.... നന്ദ കണ്ണുരുട്ടി കൊണ്ട് അവനെ തള്ളി മാറ്റി...

"ഞാൻ അങ്ങനെ ഒക്കെ പറയും...പിന്നെ എന്റെ മോളേ അങ്ങനെ കണ്ണിൽ കണ്ട പെണ്ണുങ്ങൾ എടുക്കുന്നതൊന്നും എനിക്കിഷ്ടല്ല..." അതും പറഞ്ഞ് കൊണ്ടവൾ അവന്റെ നെഞ്ചിനൊരു കുത്ത് കൊടുത്തു.... ജെറി ചിരിച്ചു കൊണ്ട് നെഞ്ച് തടവി കൊണ്ട് അവളെ നോക്കി... പിന്നെയും കുസൃതിയോടെ അവളോട് അടുത്തു.... "അപ്പൊ ഞാൻ സംസാരിച്ചതിന് കുഴപ്പമില്ലേ..മ്മ്മ് . " അത് കേട്ട് ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി.. "ആഹ് കുഴപ്പം ഉണ്ട്...നല്ല കുഴപ്പം ഉണ്ട്... എന്റെയാ... " "എന്തെയാ.... " നന്ദ പറയുന്നത് കേട്ട് തങ്കിമോള് നന്ദയെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു...

അത് കേട്ട് അതുവരെ മുഖം വീർപ്പിച്ചു കൊണ്ട് ജെറിയെ നോക്കിയ നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...ഒപ്പം ജെറിയുടെയും... അതൊരു പൊട്ടിചിരിയിലേക്ക് വഴിമാറി... ജെറി നന്ദയെയും മോളെയും അവന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി... "മറ്റു പെണ്ണുങ്ങളെ നോക്കിയാൽ ഉണ്ടല്ലോ... " ഒരു പുഞ്ചിരിയോടെ അവൾ അവനെ ശകാരിച്ചു... അവൻ ചിരിച്ചു.. "പോവാം.... " അവൻ അവളുടെ കാതിലേക്ക് ചുണ്ട് ചേർത്തു കൊണ്ട് ചോദിച്ചു.. "ഹ്മ്മ്... " തലയാട്ടി കൊണ്ടവൾ അവന്റെ പുറകിൽ കയറി.... തങ്കിമോള് മുന്നിൽ ആയിരുന്നു ഇരുന്നത്...നന്ദ ജെറിയുടെ പുറത്തു തല വെച്ച് കിടന്നു...പതിയെ അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു..

മോള് മുന്നിൽ ഇരിക്കുന്നത് കൊണ്ട് വളരെ പതുക്കെ ആയിരുന്നു ഡ്രൈവ് ചെയ്‍തത്... "ഇച്ച..... " യാത്രക്ക് ഇടയിൽ അവൾ വിളിച്ചു... "പറ.... " "എനിക്ക് ബീച്ചിൽ പോണം...ഇച്ചന്റെയും മോളുടെയും കൂടെ..." ജെറി മറുപടി ഒന്നും പറഞ്ഞില്ല...കുറച്ച് മുന്നോട്ട് പോയതും അവൻ ബുള്ളറ്റ് നിർത്തി... "മോള് ഉറക്കം തൂങ്ങുന്നുണ്ട്...ഇവളെ പിടിചേ..." അവൻ തങ്കിമോളേ നന്ദയുടെ കയ്യിൽ കൊടുത്തു... നന്ദ മോളേ മടിയിൽ ഇരുത്തി...  ബീച്ചിൽ എത്തി ജെറി തങ്കിമോളെയും എടുത്തു നന്ദയുടെ കയ്യും പിടിച്ചു അവൻ നടന്നു... സന്ധ്യ നേരം ആയത് കൊണ്ട് ആളുകൾ കൂടിയിരുന്നു... "നമുക്ക് അവിടെ ഇരിക്കാം.... " രാവിലെ മോളെയും കൂട്ടി ഇരുന്നിടത്ത്‌ അവർ ഇരുന്നു...

ജെറി മോളേ മടിയിൽ ഇരുത്തി ഒരു കൈ കൊണ്ട് നന്ദയെ ചേർത്ത് ഇരുത്തി.. നീണ്ടു കിടക്കുന്ന കടലിലേക്ക് നോക്കി ഇരുന്നു.. അവളുടെ വലം കൈ അവൻ കൈകളിൽ ഭദ്രമായി പിടിച്ചു.... തങ്കിമോള് അവന്റെ നെഞ്ചിൽ പതിഞ്ഞു കിടന്നു..ദൂരെ മാറി ഓടി കളിക്കുന്ന കുട്ടികളെ കൗതുകത്തോടെ നോക്കി ഇരിക്കുകയാണ്...അത് കണ്ടു കൈ കൊട്ടി ചിരിക്കുന്നുണ്ട്.... "ഇച്ചാ.. നിങ്ങൾക് എന്നേ ഇഷ്ടാണോ?? " പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ജെറി തല ചെരിച്ചു അവളെ നോക്കി.. "കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങൾ ആയതേ ഒള്ളൂ...അവൾക്ക് ചോദിക്കാൻ കണ്ട ചോദ്യം... " അവൻ അവളെ തുറിച്ചു നോക്കി... "പറയെന്നെ.. എനിക്ക് കേൾക്കാനുള്ള കൊതി കൊണ്ടല്ലേ..

" അവൾ കൊഞ്ചി... "നിനക്ക് എന്താ പ്രാന്താണോ???... " "ആഹ് പ്രാന്ത് എന്ന് കൂട്ടിക്കോ....ഇച്ചൻ എന്നെ പ്രൊപ്പോസ് ചെയ്യ്... ഇഷ്ടാണെന്ന് പറ... പ്ലീസ്... " അവള് അവന്റെ കൈ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു... "ഇതിലും ബേധം എന്റെ കുഞ്ഞിയാണ്... " ജെറി ചിരിച്ചു കൊണ്ട് പറഞ്ഞു .. നന്ദ മുഖം കോട്ടി കൊണ്ട് എണീറ്റ് കൈ കെട്ടി ദൂരെക്ക് നോക്കി നിന്നു...ജെറിക്ക് ചിരി വരുന്നുണ്ട്... "തോക്ക് (നോക്ക് )....ബോല് ...ബോല്..." ദൂരെ കളിക്കുന്ന കുട്ടികളുടെ നേരെ ചൂണ്ടി കൊണ്ട് തങ്കിമോള് പറഞ്ഞു... ജെറി മോളേ നിലത്ത് ഇരുത്തി കയ്യിൽ ഒരു ചോക്ലേറ്റ് കൊടുത്തു.. അത് കിട്ടിയതും പുള്ളിക്കാരി ഹാപ്പി ആയി..അവൻ ഒരു കള്ള ചിരിയോടെ നന്ദയുടെ അടുത്തേക്ക് ചെന്നു..

നന്ദ പിണങ്ങി ദൂരെക്ക് നോക്കി നിൽക്കുകയായിരുന്നു.... "ശ്...ശ്...." ആരോ വിളിക്കുന്ന പോലെ തോന്നി അവൾ ചുറ്റും നോക്കി... "ആമ്പലേ.... " തങ്കിമോളുടെ വിളി കേട്ട് അവൾ താഴേക്ക് നോക്കിയപ്പോൾ കണ്ടത്... മുട്ട് കുത്തിയിരുന്നു തങ്കിമോളെ അവൾക്ക് നേരെ നീട്ടി പിടിച്ചിട്ടുണ്ട്...അവള് ആണേൽ പല്ല് കാട്ടി ചിരിക്കുന്നുണ്ട്...മുഖം നിറയെ ചോക്ലേറ്റ് വാരി തേച്ചുള്ള അവളുടെ ചിരി കണ്ടപ്പോൾ നന്ദക്ക് എന്തെന്ന് ഇല്ലാത്ത വാത്സല്യം തോന്നി... അവൾ ജെറിയെ ഒന്ന് നോക്കി.... "എനിക്ക് നിന്നോട് പ്രണയമാണ്...വാക്കുകൾ കൊണ്ട് പറയാനോ വരികൾ കൊണ്ട് വർണിക്കാനോ കഴിയാത്ത പ്രണയം❤️....വിരസത നിറഞ്ഞ ഏകാന്തതക്ക് ഊർജം പകരാനും...

രാത്രിയിൽ ഉറക്കത്തെ കാവൽ നിർത്തി പരസ്പരം കൊതി തീരെ പ്രണയിക്കാനും...ഒരുമിച്ചുള്ള സമയങ്ങളിൽ കൈ കോർത്തു പിടിച്ചു നടക്കാനും.. മറ്റു പെണ്ണുങ്ങളെ നോക്കരുത് എന്ന് പുഞ്ചിരിയോടെ ശകാരിക്കാനും...കാരണങ്ങൾ ഇല്ലാതെ പിണങ്ങി നടക്കാനും..പിന്നീട് ഇണങ്ങാനും....എന്റെ മാത്രം അല്ലിയായ്. എന്റെ കുഞ്ഞിയുടെ ആമ്പലായ് പോരുന്നോ...അല്ലിയാമ്പലേ....💛 " തങ്കിമോളേ അവൾക്ക് നേരെ നീട്ടി കൊണ്ടവൻ പറഞ്ഞു നിർത്തി.... നന്ദ ഒരു നിമിഷം അവനെ നോക്കി നിന്നുപോയി...സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അവൾക്ക് അറിയില്ലായിരുന്നു... അവൾ താലിയിൽ മുറുകെ പിടിച്ചു... "അല്ലി....റോസ് പൂവൊന്നുമില്ല....തത്കാലം ഈ കുഞ്ഞ് ആമ്പലിനെ സ്വീകരിക്കൂ....

" അവന്റെ കുസൃതി ചിരിയോടെ പറഞ്ഞു... നന്ദ വേഗം തങ്കിമോളേ വാങ്ങി മാറോടു ചേർത്ത് പിടിച്ചു....ജെറി കൈ കുടഞ്ഞു കൊണ്ട് എണീറ്റു... "ഇപ്പൊ നിന്റെ കൊതി തീർന്നോ..?? " അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു...അവൾ പുഞ്ചിരിയോടെ അവന്റെ മാറിലേക്ക് ചാഞ്ഞു.. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. ഒപ്പം തങ്കിമോളുടെയും... നീണ്ടു കിടന്ന കടൽ തീരത്തു കൂടെ അവന്റെ കയ്യിൽ കോർത്തു പിടിച്ചവൾ നടന്നു... ജെറി മോളേ എടുകാം എന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല...കുറേ ദൂരം നടന്നു.... അരയന്മാരുടെ ലേലം വിളികളും കച്ചവടക്കാരുടെ ബഹളവും അവർ കേട്ടതെ ഇല്ല... അവർ മൂന്നു പേരും അവരുടെ ലോകത്ത് ചേക്കേറിയിരുന്നു...

"അല്ലി....ഇന്ന് ഞാൻ ജോയ്യെ കണ്ടിരുന്നു...." തങ്കിമോളേ നെഞ്ചിൽ കിടത്തി ഉറക്കുന്നതിന്റെ ഇടക്ക് ജെറി അടുത്ത് ഇരിക്കുന്ന നന്ദയെ നോക്കി പറഞ്ഞു... "എന്നിട്ട്...?? വഴക് ഉണ്ടായോ..?? " "ഏയ്‌ ഇല്ലടി... അവന് എന്റെ മോളേ മറ്റൊരാൾക്ക് വളർത്താൻ കൊടുക്കണം എന്ന്...ദേഷ്യം വന്നപ്പോൾ ഞാൻ രണ്ട് പൊട്ടിച്ചു...." "അത് നന്നായി.എങ്ങനെ തോന്നി അയാൾക്ക് അങ്ങനെ പറയാം...." നന്ദ അവന്റെ തോളിൽ ചാരി കിടന്നു.... "ചില നേരത്ത്‌ എനിക്ക് തോന്നും...എല്ലാവരുടെയും മുന്നിൽ വെച്ച് എല്ലാം തുറന്നു പറയണം എന്ന്...പക്ഷേ എന്തോ കഴിയുന്നില്ല..കുഞ്ഞിയെ കൈവിട്ടു പോകുമോ എന്നൊരു തോന്നൽ..." അവന്റെ വാക്കുകളിൽ ഭയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു...

"അങ്ങനെ ഒന്നുമില്ല ഇച്ചാ.. ഇവൾ നമ്മുടെ മോളല്ലേ..." അവൾ തങ്കിമോളുടെ തലയിൽ തലോടി.. വിരൽ നുണഞ്ഞു കൊണ്ട് കണ്ണടച്ച് കിടന്ന തങ്കി മോള് നന്ദയുടെ തലോടലിൽ കണ്ണ് തുറന്നു ...കള്ള ചിരിയോടെ നന്ദയെ നോക്കി.. "എടി കുറുമ്പി നീ ഉറങ്ങിയില്ലേ..." മോളുടെ വയറിൽ ഇക്കിളിയിട്ടുണ്ട് കൊണ്ട് നന്ദ ചോദിച്ചു... അവള് കുലുങ്ങി ചിരിക്കുന്നുണ്ട്.. "ഉറങ്ങിയില്ലേ ഇവൾ...ഒന്ന് വേഗം ഉറങ്ങു കുഞ്ഞി... " ജെറി അവളോട് പറഞ്ഞു കൊണ്ട് നന്ദയെ നോക്കി കള്ള ചിരി ചിരിച്ചു.. മോളേ ഉറക്കാനുള്ള അവന്റെ ദൃതി കണ്ടപ്പോൾ നന്ദ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി. അവൻ അവളെ നോക്കി കണ്ണിറുക്കി... തങ്കിമോള് അവരെ രണ്ട് പേരെയും വിരൽ നുണഞ്ഞു കൊണ്ട് നോക്കി കിടക്കുകയാണ്....

"പാത്ത്‌ മേനം... " "ആണോടാ പാട്ട് വേണോ എന്റെ ചക്കരക്ക്..ഇപ്പൊ പാടാലോ.. " ജെറി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു... "ഉണ്ണി വാവോ... പൊന്നുണ്ണി വാവോ... നീലപീലി കണ്ണും പൂട്ടി പൂഞ്ചേലാടാലോ... ഉണ്ണി വാവോ.. പൊന്നുണ്ണി വാവോ.. " ജെറി പാട്ടും പാടി മോളേ ഉറക്കുന്നത് നന്ദ നോക്കിയിരുന്നു... ഉറക്കം മൂടിയ കുഞ്ഞി കണ്ണുകൾ കൂമ്പിയടയുന്നത് നന്ദ കൗതുകത്തോടെ നോക്കിയിരുന്നു... മോളേ ബെഡിൽ കിടത്തി ജെറി അവളുടെ വായിൽ നിന്ന് വിരൽ മാറ്റിയപ്പോൾ ഉറക്കത്തിലും ചുണ്ടുകൾ നുണഞ്ഞു കൊണ്ട് അവൾ കുറുകി... ജെറി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു... നന്ദയെ നോക്കിയപ്പോൾ അവൾ ഇരുന്നു ഉറക്കം തൂങ്ങുന്നു....

ജെറി ഒരു കള്ള ചിരിയോടെ അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു.. നന്ദ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു....അവളെ തന്നെ ഉറ്റു നോക്കുന്ന ജെറിയെ കണ്ടപ്പോൾ അവൾക് ആകെ ഒരു വെപ്രാളം.... ജെറിക്ക് അത് മനസ്സിലായിരുന്നു... അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു...നന്ദ പിടയുന്ന കണ്ണുകളോടെ അവനെ നോക്കി... ജെറി വാത്സല്യത്തോടെ ആ മുഖത്തു തലോടി.. "ഉറങ്ങിക്കോ.... " സ്നേഹത്തോടെ അവൻ നെറ്റിയിൽ ഉമ്മ വെച്ചു...അവൾ അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു...  "വാവനെ കാനനം....മേനം.... " രാവിലെ തന്നെ തങ്കി മോളുടെ കരച്ചിൽ കേട്ടാണ് ജെറി കണ്ണു തുറന്നത്...

അവൻ റൂമിൽ നിന്ന് ഇറങ്ങി ഹാളിൽ ചെന്നപ്പോൾ കണ്ടത് നിലത്ത് കിടന്നു ഉരുണ്ട് കൊണ്ട് പൊട്ടി കരയുന്ന തങ്കിമോളെയാണ് ...അടുത്ത് തന്നെ അവളെ സമാധാനിപ്പിക്കാൻ നോക്കുന്ന നന്ദയും.... തങ്കിമോള് നിലത്ത് തലമുട്ടിച്ചു അലറി കരയുന്നുണ്ട്.. ജെറി വേഗം ചെന്ന് എടുത്തു.. "എന്താ ഇന്ന് പ്രശ്നം. " ജെറി നന്ദയോട് തിരക്കി..മോള് ആണേൽ അവന്റെ കയ്യിൽ നിന്ന് കുതറുന്നുണ്ട്... അവന്റെ മുഖത്തു കടിക്കുന്നുണ്ട്... "അത് പിന്നേ ഞാൻ അവൾക്ക് പാല് കൊടുക്കുകയായിരുന്നു.. ടീവിയിൽ പരസ്യം കണ്ടപ്പോൾ ഓടി വന്നതാ..ഏതോ ബേബി സോപ്പിന്റെ പരസ്യം ആയിരുന്നു.. അത് തീർന്നതിനാ.." നന്ദ പറയുന്നത് കേട്ട് ജെറി തങ്കിമോളേ ഒന്ന് നോക്കി.. അവൾ ആണേൽ തേങ്ങി കരഞ്ഞു കൊണ്ട് നന്ദയെ നോക്കി...

"വാവാനെ ഇപ്പം മേനം.. ആമ്പല് മാത്തി (മാറ്റി...) കുച്ചണ വാവ...." തങ്കിമോള് കരഞ്ഞു കൊണ്ട് പറഞ്ഞു... "ആണോടാ കുളിക്കുന്ന വാവയെ മാറ്റിയോ.. ദേ ആമ്പലെ.. വാവയെ മാറ്റിയാൽ ഉണ്ടല്ലോ നല്ല അടി കിട്ടും നിനക്ക്... " ജെറി നന്ദയെ അടിക്കുന്ന പോലെ കാട്ടിയതും തങ്കിമോള് ജെറിയുടെ കവിളിൽ കൊച്ചരി പല്ലുകൾ കൊണ്ട് കടിച്ചു... "പത്തി... എന്തെയാ... (എന്റെയാ.. ) " ജെറിയുടെ കയ്യിൽ നിന്നും അവൾ നന്ദയുടെ മേലേക്ക് ചാഞ്ഞു... കണ്ണ് നീര് വന്നു കണ്ണുകളോടെ അവൾ ജെറിയെ കുറുമ്പൊടെ നോക്കി... അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്‍തത്......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story