അല്ലിയാമ്പൽ: ഭാഗം 25

alliyambal anvy new

എഴുത്തുകാരി: ആൻവി

"സത്യമാണോ അല്ലി... കുഞ്ഞി പറഞ്ഞത്....??? " അവന്റെ വാക്കുകൾ ഇടറി വീണു.... കൈകൾ അവളുടെ വയറിൽ പരതി..... "ചത്യം....വാവ ഇവദേ ഒങ്ങുവാ..ലേ.ആമ്പലേ... " ജെറിയുടെ കൈകൾക്ക് മേൽ കുഞ്ഞികൈകൾ വെച്ചു കൊണ്ട് കൊഞ്ചലോടെ തങ്കിമോൾ മറുപടി പറഞ്ഞു.... ജെറി വിടർന്ന കണ്ണുകളോടെ നന്ദയെ ഒന്ന് നോക്കി... പിന്നേ അവളുടെ വയറിലും.... അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...ആ ചിരി ചുണ്ടുകളാൽ തങ്കിമോള് ഒപ്പിയെടുത്തു.. അവൾ കൈ കൊട്ടി ചിരിക്കാൻ തുടങ്ങി... നന്ദ പുഞ്ചിരിയോടെ അവന്റെ കണ്ണുകളിൽ നോക്കി....ആ കണ്ണുകളിൽ പ്രണയമാണ് അതിലുപരി വാത്സല്യമാണ്... തങ്കിമോള് ജെറിയുടെ മടിയിൽ നിന്നും ഇറങ്ങി താഴെ ഇരുന്ന് കളിക്കാൻ തുടങ്ങി..

മോളേ ഒന്ന് നോക്കിയതിന് ശേഷം ജെറി നന്ദയോടെ ചേർന്ന് ഇരുന്നു....അവന്റെ വലം കൈ കൊണ്ട് അവളുടെ കവിളിൽ പതിയെ തലോടി.... അവൾ മുഖം ഉയർത്തി അവനെ നോക്കി.... അവന്റെ ചുണ്ടുകൾ ആ വിരിനെറ്റിയിൽ അമർന്നു..... ആദ്യചുംബനം...... അവളിലേ അമ്മക്ക് അവൻ നൽകിയ ആദ്യചുംബനം❤️..... അവൻ സന്തോഷം കൊണ്ട് അവളെ ഇറുക്കി പുണർന്നു....തോളിൽ മുഖം അമർത്തി... "പറ....എനിക്ക് നിന്റെ നാവിൽ നിന്ന് കേൾക്കണം....ഞാൻ കേൾക്കാനായി മാത്രം എന്റെ ചെവിയിൽ പറ.... " ഒത്തിരി കൊതിയോടെ അവൻ അവളെ നോക്കി..... അവൾ മുടിയിഴകളിൽ തലോടി കൊണ്ട് അവന്റെ മുഖം അവളുടെ കഴുത്തിനിടയിൽ അമർത്തി വെച്ചു.....

അവന്റെ കൈകൾ എടുത്തു വയറിൽ വെച്ചു... ആ കൈകൾ വിറ കൊള്ളുന്നത് അവൾ ഒരു ചിരിയോടെ അറിഞ്ഞു.... ചെവിയിൽ അവളുടെ ചുണ്ടുകൾ അമർന്നു.... അവൻ അക്ഷമനായി നിന്നു... "ഇച്ചൻ എപ്പോഴും പറയാറില്ലേ.. എനിക്ക് ഇഷ്ടമുള്ളതൊന്നും ഇതുവരെ വാങ്ങി തരാൻ കഴിഞ്ഞിട്ടില്ല എന്ന്...എന്നാ ദാ ഈ വയറ്റിനുള്ളിൽ ഉണ്ട് ഞാൻ ഏറെ കൊതിച്ചത്... ഇതിലും വിലപിടിപ്പുള്ള ഒന്നും ഇച്ചൻ ഇനി എനിക്ക് തരാനില്ല....നമ്മുടെ ജീവന്റെ പാതി....നമ്മുടെ തങ്കിമോളുടെ കുഞ്ഞുവാവ...." അവളുടെ വാക്കുകളുടെ കുളിരിൽ അവന്റെ ഉള്ളം കുളിര് കോരി...കൈകൾ ഇടുപ്പിലൂടെ ചുറ്റി അവളെ ഒന്ന് കൂടി അവനിലേക്ക് അടുപ്പിച്ചു..... "ആമ്പലേ...... "

തങ്കിമോളുടെ വിളി കേട്ടാണ് അവർ തമ്മിൽ അകന്നത്... "ബിക്കെറ്റ് മേനം... " കൈകൾ മലർത്തി പിടിച്ച് കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് കുറുമ്പി അവരെ രണ്ടുപേരെയും നോക്കി.... "ആണോടാ.....എന്റെ പൊന്നൂട്ടി വാ ആമ്പല് എടുത്തു തരാം.. " നന്ദ അവളെ എടുത്തു കൊണ്ട് അകത്തേക്ക് പോകാൻ നിന്നപ്പോൾ ജെറി തടഞ്ഞു.... "നീ മോളെയും നോക്കി ഇവിടെ ഇരിക്ക് ഞാൻ എടുത്തു കൊണ്ട് വരാം.... " നന്ദയെ ചാരു പടിയിൽ ഇരുത്തി കൊണ്ട് ജെറി അകത്തേക്ക് പോയി... അവൻ പോയി ബിസ്കറ്റ് കൊണ്ട് വന്നു കൊടുത്തപ്പോൾ കുറുമ്പി പിന്നേ നിലത്ത് ഇരുന്നു അതും തിന്നാൻ തുടങ്ങി.... ജെറി നന്ദയുടെ മടിയിൽ കിടന്നു.... "നീ എങ്ങനെ അറിഞ്ഞു ടെസ്റ്റ്‌ ചെയ്തോ..?? "

"ഹ്മ്മ്...എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.. പിന്നേ ഇന്നലെ കോളേജിൽ നിന്ന് വരുമ്പോൾ pregnancy കിറ്റ് വാങ്ങി കൺഫോം ചെയ്തു....ആദ്യം തന്നെ പറഞ്ഞത് എന്റെ മോളോടാ... പുള്ളിക്കാരിക്ക് മനസ്സിലായോ ആവോ...അപ്പൊ തുടങ്ങിയതാ എന്റെ മടിയിൽ കിടന്നു വാവയോട് സംസാരിക്കാൻ .. " നന്ദ ഒരു ചിരിയോടെ തങ്കിമോളേ നോക്കി.... "എന്നാ നമുക്ക് നാളെ ഹോസ്പിറ്റലിൽ പോകാം....ഞാൻ ലീവ് എടുക്കാം.....മ്മ്.. " അവളുടെ വയറിൽ മുഖം അമർത്തി കൊണ്ട് അവൻ പറഞ്ഞു... തങ്കിമോള് കഴിക്കുന്നതിന്റെ ഇടയിലും ജെറിയേയും നന്ദയേയും നോക്കി... നന്ദയുടെ വയറിൽ ഉമ്മ കൊടുക്കുന്ന ജെറിയെ കണ്ടപ്പോൾ പുള്ളിക്കാരി ബിസ്കറ്റ് ഇട്ടെറിഞ്ഞ് നിലത്ത് കൈ കുത്തി എണീറ്റു....

"നാനും..... " നന്ദയുടെ വയറിൽ മുഖം അമർത്തി കിടന്ന ജെറിയുടെ മുടിയിൽ പിടിച്ച് വലിച്ചു കൊണ്ട് അവൾ പറഞ്ഞു... "തോക്കത്തെ....മാറ്... " അവളുടെ വീണ്ടും ജെറിയെ അടിക്കാൻ തുടങ്ങി... ജെറി സഹിക്കെട്ട് എണീറ്റു... അവൾ അപ്പൊ തന്നെ നന്ദക്ക് നേരെ കൈകൾ നീട്ടി... നന്ദ ജെറിയെ നോക്കി ചിരിച്ചു കൊണ്ട് മോളേ എടുത്തു മടിയിൽ ഇരുത്തി... "മാരിച്ചെ... (മാറിക്കെ ).." ജെറി തള്ളി മാറ്റി കൊണ്ട് അവൾ അവൻ ചെയ്തത് പോലെ നന്ദയുടെ വയറിൽ മുഖം അമർത്തി കിടന്നു... നന്ദയും ജെറിയും പരസ്പരം നോക്കി ചിരിച്ചു.. ജെറി നന്ദയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... ഒരുകൈ കൊണ്ട് തങ്കിമോളേ തലോടി കൊണ്ടിരുന്നു രണ്ട് പേരും.... 

"രണ്ട് ദിവസം ഇവിടെ കിടക്കട്ടേ...രണ്ട് മൂന്ന് ചെക്കപ്പിന്റെ റിസൾട്ട്‌ കൂടി വരാൻ ഉണ്ട്.... " ഡോക്ടർ ജേക്കബ്നെ പരിശോധിച്ച ശേഷം ജോയ്യോട് പറഞ്ഞു. "ശെരി ഡോക്ടർ..... " "ഇതിപ്പോ ആവശ്യമുള്ള മെഡിസിൻസ് ആണ്...സ്റ്റോറിൽ പോയി വാങ്ങണം.... " ഡോക്ടർ കൊടുത്ത prescription നുമായ് ജെറി ജോയ് ക്യാബിന് പുറത്തേക്ക് ഇറങ്ങി... മെഡിസിൻ ഒക്കെ വാങ്ങി റൂമിലേക്കു ചെല്ലുമ്പോൾ ആണ് അന്നമ്മയുടെ സംസാരം കേട്ടത്.... "നിങ്ങൾ എന്നാ മനുഷ്യ ഒന്നും പറയാത്തത്...എന്റെ അച്ചു വന്നില്ലായിരുന്നു എങ്കിൽ... എനിക്ക് ആലോചിക്കാൻ കൂടി വയ്യാ....." അന്നമ്മ പറയുന്നത് കേട്ട് ജേക്കബ് മിണ്ടാതെ ഇരുന്നു... "വീടിന്റെ പടി ചവിട്ടരുത് എന്ന് പറഞ്ഞു നിങ്ങള് തന്നെ അടിച്ചിറക്കിയതാ അവനെ..

ആ അവൻ തന്നെ വേണ്ടി വന്നു നിങ്ങളെ എടുത്ത് ഇങ്ങോട്ട് കൊണ്ട് വരാൻ.... " "നീ ഒന്ന് മിണ്ടാതെ പോവുന്നുണ്ടോ ....എന്തൊക്കെ ചെയ്താലും അവൻ ചെയ്‍തത് എനിക്ക് മറക്കാൻ കഴിയില്ല... " "ഓഹ് പിന്നേ ഇത്ര കാലം ആയിട്ട് അവനെ കുറിച്ച് പറയാൻ ആ ഒരു തെറ്റ് അല്ലേ നിങ്ങൾക്ക് കിട്ടിയൊള്ളു...പറഞ്ഞിട്ട് കാര്യമില്ല...നല്ലത് പറഞ്ഞാലും ചെവിയിൽ കൊള്ളില്ലല്ലോ... " "ഗ്രാൻഡ്മ്മ എന്തൊക്ക പറഞ്ഞാലും അവൻ ചെയ്തത് ന്യായീകരിക്കാൻ കഴിക്കാൻ..." അവരുടെ സംസാരത്തിനിടക്ക് ജോയ് കയറി വന്നു പറഞ്ഞു... അന്നമ്മ അവനെ തുറിച്ചു നോക്കി കൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി....  "വാവച്ച് മാമു കൊക്കന്തെ (കൊടുക്കണ്ടേ). "

രാത്രിയിൽ ചോറ് വാരി കൊടുക്കുമ്പോൾ ആണ് തങ്കിമോള് നന്ദയുടെ വയറിൽ തലോടി കൊണ്ട് ചോദിച്ചത്... "അയ്യോടാ വാവക്ക് പിന്നേ കൊടുക്കാം ഇപ്പോ എന്റെ കുഞ്ഞി ഇത് കഴിച്ചേ.. ആ കാട്ട്... " ജെറി ഒരു കുഞ്ഞുരുള അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.... "വാവച്ച് കൊത്തെ... " അവൾ നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് കുറുമ്പോടെ നോക്കി... ജെറി തലക്ക് കയ്യും കൊടുത്ത് നന്ദയെ നോക്കി..അവൾ പൊത്തി ചിരിക്കുന്നുണ്ട്... അപ്പോഴേക്കും വേറെ ഒരാൾ താഴെ കിടന്ന് ചീറി കരയാൻ...നിലത്ത് തലയിടിച്ച് കൊണ്ട് കരയാൻ തുടങ്ങി.. ജെറി പ്ലേറ്റ് നന്ദയുടെ കയ്യിൽ കൊടുത്ത് മോളേ വാരി എടുത്തു.. "വാവക്ക് മാമു തിന്നാൻ പറ്റില്ല കുഞ്ഞി...വാവ ആമ്പലിന്റെ വയറ്റിൽ അല്ലേ...

കുറേ ദിവസം കഴിഞ്ഞ് വാവ വരും അപ്പൊ നമുക്ക് മാമു കൊടുക്കലോ... " അവളെ മടിയിൽ ഇരുത്തി കൊഞ്ചിച്ച് കൊണ്ട് പറഞ്ഞു....കുറുമ്പി അതൊന്നും മൈൻഡ് ആക്കുന്നില്ല അവന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട് ഇരിക്കുകയാണ്... "വാശി പിടിക്കല്ലേ തങ്കിമോളേ...." ജെറി അവളെ കൈക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്...." "കുഞ്ഞി... നല്ല വാവേ അല്ലേ..ദേ നോക്ക് മോൾടെ വാവ ഈ വയറിനുള്ളിലാ അപ്പൊ ആമ്പല് മാമു തിന്നാലേ വാവക്ക് കിട്ടൂ...." അവളുടെ കുഞ്ഞി കൈകൾ നന്ദയുടെ വയറിൽ വെച്ചു കൊണ്ട് ജെറി സാവധാനം പറഞ്ഞു കൊടുത്തു... തേങ്ങി കൊണ്ട് അവൾ അത് കേട്ടിരുന്നു.... "ആനോ.... " ചുണ്ട് വിതുമ്പി കൊണ്ട് അവൾ ചോദിച്ചു..

"ആന്നേ .. അപ്പൊ മാമു ആർക്കാ കൊടുക്കേണ്ടത് ... " "ആമ്പലിന്..... " കിന്നരി പല്ലുകൾ കട്ടി കൊണ്ട് അവൾ പറഞ്ഞു.... "ആഹ് അതന്നെ...." ജെറി അവളെ പിടിച്ച് മേലേക്ക് ഉയർത്തി.... "ഇനി എന്റെ ചക്കര മാമുച്ചിന്നേ...." ജെറി വീണ്ടും ചോറ് അവൾക്ക് നേരെ നീട്ടി.. "ആമ്പലിന് കൊത്തെ...വാവച്ച് മാമു ചിന്നന്തെ.." ജെറിയുടെ കൈ നന്ദക്ക് നേരെ തിരിച്ചു കൊണ്ട് അവൾ കൊഞ്ചി.... "എന്റെ കുഞ്ഞി നിന്നെ കൊണ്ട് തോറ്റു.. " അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് ചോറുരുള നന്ദയുടെ വായി വെച്ചു കൊടുത്തു.. അവൻ തന്നെ ആയിരുന്നു രണ്ട് പേരെയും ഊട്ടിയത്..... രാത്രിയിൽ മോളേ നെഞ്ചിൽ കിടത്തി ഉറക്കുകായായിരുന്നു ജെറി.... നന്ദ മേല് കഴുകി വന്നപ്പോൾ കുറുമ്പി ഉറക്കം പിടിച്ചിട്ടുണ്ട്...

"മോള് ഉറങ്ങിയല്ലോ ഇച്ചാ...." "ഹ്മ്മ് ഉറങ്ങി..." ജെറി പതിയെ മോളേ ബെഡിൽ കിടത്തി...നെറ്റിയിൽ ഒരു കുഞ്ഞുമ്മ കൊടുത്തു.... ചുണ്ട് നുണഞ്ഞു കൊണ്ടുള്ള ആ കിടപ്പ് കണ്ടപ്പോൾ നന്ദയും ആ ഉണ്ട കവിളിൽ ഒരുമ്മ കൊടുത്തു.. നന്ദ അവന്റെ നെഞ്ചിൽ തലചായ്ച്ച് കിടന്നു.... "നിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞോ നീ.." "ഏയ്‌ ഇല്ല... നാളെ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ അവിടെ പോയി നേരിട്ട് പറയാം..., " "ഹ്മ്മ് അത് മതി..." അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു... കൈകൾ അവളുടെ വയറിൽ തലോടി... "നിനക്ക് എന്തേലും വേണം എന്നൊക്കെ തോന്നുണ്ടോ പച്ച മാങ്ങയോ പുളിയോ അങ്ങനെ വല്ലതും.... " ജെറി കൗതുകത്തോടെ ചോദിച്ചു.. "മ്മ്ഹ്ഹ്... എനിക്ക് ഇങ്ങനെ കിടന്നാൽ മാത്രം മതി..."

അവൾ അവന്റെ നെഞ്ചിൽ മുഖം ഉരസി.. "അല്ല കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒക്കെ പറഞ്ഞോട്ടോ.. ഞാൻ സാധിച്ച് തരാം... " ഒരു കള്ള ചിരിയോടെ അവൻ അവളുടെ കവിളിൽ ചുംബിച്ചു.. "അയ്യടാ.... " അവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു.. "കുഞ്ഞിയെ നോക്കലും കോളേജിൽ പോക്കും വീട്ടുജോലിയും എല്ലാംകൂടി നിന്നെ കൊണ്ട് പറ്റുവോ...ഞാൻ ജോലിക്ക് ആരെയെങ്കിലും ആക്കണോ... " "അതൊന്നും വേണ്ട.. ഈ പൊടിയെ നോക്കാൻ ആണോ എനിക്ക് പാട്..എനിക്ക് ഒരു പ്രശ്നവും... എന്റെ മോളേ അങ്ങനെ മറ്റുള്ളവർ എടുക്കുന്നത് ഒന്നും എനിക്ക് ഇഷ്ടല്ല..." അവൾ കുറുമ്പൊടെ പറഞ്ഞു... ജെറിക്ക് ചിരി വന്നു... "നിങ്ങടെ മോൾക്കും ഉണ്ട് ആളെ മയക്കാൻ ഒരു കള്ള ചിരി ....

ഇച്ചന്റെ അടുത്ത് നിന്ന് കിട്ടിയതാ അവൾക്ക് അത്.. " ജെറി ചുണ്ടിൽ പതിയെ തട്ടി കൊണ്ട് അവൾ പറഞ്ഞു... ജെറി പൊട്ടിചിരിച്ചു ഒപ്പം അവളും.. "ആദ്യത്തെ രണ്ട് മാസം നന്നായി ശ്രദ്ധിക്കണം...ആൾക്ക് ചെറിയ ഒരു ക്ഷീണം ഉണ്ട് അത് ഒഴിച്ചാൽ വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല...കുറച്ച് ടാബ്ലറ്റ്സ് ഞാൻ എഴുതി തരാം മുടങ്ങാതെ കഴിക്കണം ഒരു മാസത്തേക്ക് ആണ് ...ടാബ്ലറ്റ് തീർന്നാൽ വരണം.. " "ഓകെ താങ്ക്സ് ഡോക്ടർ... " ജെറി തങ്കിമോളെയും എടുത്തു നന്ദയുടെ കയ്യും പിടിച്ചു ഡോക്ടറുടെ ക്യാബിന് പുറത്തേക്ക് ഇറങ്ങി... "ഡോക്ടർ പറഞ്ഞത് കേട്ടല്ലോ മരുന്നൊക്കെ കൃത്യമായി കഴിക്കണം..." സ്റ്റോറിൽ നിന്ന് വാങ്ങിയ മെഡിസിൻ നന്ദയുടെ കയ്യിൽ ഏല്പിച്ചു കൊണ്ട് അവൻ പറഞ്ഞു അവൾ പുഞ്ചിരിയോടെ തലയാട്ടി....

അപ്പോഴാണ് ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു വരുന്ന ശരത്തിനെ അവൻ കണ്ടത്... ജെറി പെട്ടെന്ന് തന്നെ നന്ദയേയും കൊണ്ട് അവിടെന്നു മാറി നിന്നു... "എന്താ ഇച്ചാ.... " നന്ദ കാര്യം അന്വേഷിച്ചു.. "അത് പിന്നേ ആ ശരത്ത്..അവൻ എന്നേ കണ്ടാൽ പിന്നേ വഴക്ക് ആവും ഹോസ്പിറ്റൽ ആണെന്ന ബോധം ഒന്നും അവനുണ്ടാവില്ല എന്നേ അടിച്ചാൽ ചിലപ്പോൾ ഞാനും അടിക്കും.. " അവൻ നന്ദയോട് പറഞ്ഞു "അയാളോട് കാര്യം പറഞ്ഞൂടെ ഇച്ചാ...." "എന്ത് പറയാനാ അല്ലി.. സ്വന്തം വീട്ടുകാർ വിശ്വസിച്ചില്ല പിന്നേ അല്ലേ അവൻ.. തെറ്റ് ചെയ്തെന്നു പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും ... തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പാടാ.. വിശ്വസിക്കാൻ തെളിവ്കൾ വേണം..അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്ത് പറയാൻ.. നീ വന്നേ.." അവൻ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... 'അച്ചൂ.... " ഒരു പിൻവിളി കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്....

നോക്കിയപ്പോൾ കണ്ടത് അവരുടെ അടുത്തേക്ക് ഓടി വരുന്ന അന്നമ്മയെ ആണ്... "പൊന്നമ്മേ ഇന്നലെ ഡിസ്ചാർജ് ആയില്ലേ..?? " "ഇല്ലടാ വേറെ എന്തൊക്കെയോ ചെക്ക്അപ്പ് ഉണ്ടത്രേ... രണ്ട് ദിവസം കൂടെ കിടക്കാൻ പറഞ്ഞു... " അന്നമ്മ അതും പറഞ്ഞു നന്ദയെ നോക്കി.. ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തലോടി.. "ഫോട്ടോയിൽ മാത്രമേ മോൾ കണ്ടിട്ടൊള്ളൂ...ഇവൻ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്...മോള് വേണം എന്റെ മക്കളുടെ കൂടെ എന്നും... " അന്നമ്മ അത് പറഞ്ഞതും ജെറിയുടെ കയ്യിൽ ഇരുന്ന തങ്കിമോള് നന്ദയെ തലോടി കൊണ്ടിരുന്ന അവരുടെ കൈ തട്ടി മാറ്റി... "തൊതന്താ (തൊടണ്ട ).. എന്തെ ആമ്പലാ.." അവൾ ജെറിയുടെ കയ്യിൽ നിന്നും നന്ദയുടെ മേലേക്ക് ചാഞ്ഞു...

നന്ദ ചിരിച്ചു കൊണ്ട് അവളെ എടുത്തു.. "ഇങ്ങനെ ഒരു കുറുമ്പി...അല്ലേലേ ഇവൾക്ക് എന്നേ കണ്ണിൽ പിടിക്കില്ല.. "മോളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു. തങ്കിമോള് നന്ദയുടെ തോളിൽ കിടന്നു... "അല്ല മോനെ എന്താ നിങ്ങൾ ഇവിടെ കുഞ്ഞിന് വയ്യേ... " അന്നമ്മ അത് ചോദിക്കുന്നത് കേട്ടാണ് ജോയ് അങ്ങോട്ട്‌ വന്നത് ജോയ്യെ കണ്ടതും മോള് പേടിച്ചു കരയാൻ തുടങ്ങി... "നിന്നെ കുഞ്ഞിന് പേടിയാണെന്ന് തോന്നുന്നു.. "അന്നമ്മ തമാശയോടെ ജോയ്യോട് പറഞ്ഞു.. "ഏയ്‌ കരയല്ലേ മോളെ...വാ ഞാൻ എടുക്കാം.."ജെറി മോളേ എടുത്തു...അവൻ ജോയ്യെ ഒന്ന് പുച്ഛത്തോടെ നോക്കി.. "കുഞ്ഞിന് വയ്യേ.. " അന്നമ്മ വീണ്ടും ചോദിച്ചു....

"അവൾക്ക് ഒരു കുഴപ്പവുമില്ല.. മോളുടെ അമ്മയെ കാണിക്കാൻ വന്നതാ അല്ലേടി... " നന്ദയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. അവൾ നാണത്തോടെ തലതാഴ്ത്തി... "വിശേഷം വല്ലതും ആണോടാ...ആണോ മോളേ " അന്നമ്മ ആകാംഷയോടെ ചോദിച്ചു.. നന്ദ ഒന്ന് തലയാട്ടി... "അതെയോ... നന്നായി വരട്ടെ.. കുറുമ്പിപെണ്ണിന് കൂട്ടായി ഒരു കുറുമ്പൻ തന്നെ ആയിക്കോട്ടേ... " അന്നമ്മ പറയുന്നത് കേട്ട് ജോയ് നന്ദയേയും ജെറിയേയും മാറി മാറി നോക്കി.............................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story