അല്ലിയാമ്പൽ: ഭാഗം 36

alliyambal anvy new

എഴുത്തുകാരി: ആൻവി

 "ഇച്ചൻ ദേഷ്യപെടണ്ടായിരുന്നു.... " വീട്ടിലേക്ക് പോകും വഴി ബുള്ളെറ്റ് ഓടിക്കുന്ന ജെറിയെ ചുറ്റി പിടിച്ചിരുന്നു കൊണ്ട് നന്ദ പറഞ്ഞു .. ജെറി പെട്ടന്ന് ബുള്ളറ്റ് നിർത്തി... "ഞാൻ അതിന് മാത്രം ഒന്നും പറഞ്ഞില്ലല്ലോ അല്ലി....മോളേ അവനു കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഇഷ്ടപെട്ടില്ല..വേണ്ടെന്ന് പറഞ്ഞു.... അത്ര അല്ലേ ഒള്ളൂ... " മിററിലൂടെ നന്ദയെ നോക്കി കൊണ്ടാൻ പറഞ്ഞു.. "മ്മ്മ്.... ഞാനൊന്നും പറയുന്നില്ല...വണ്ടി എടുക്ക്... " കൂടുതൽ ഒന്നും പറയാതെ അവന്റെ പുറത്ത് തല ച്ചായ്ച്ചു... അവൻ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.... വീട്ടിൽ എത്തുമ്പോൾ മോളുറങ്ങിയിരുന്നു.... ജെറി നന്ദയുടെ കയ്യിൽ നിന്ന് മോളേ വാങ്ങി അകത്തേക്ക് കയറി... തങ്കിയെ ബെഡിൽ കിടത്തി അവൻ ഹാളിലേക്ക് ചെന്നപ്പോഴും നന്ദ വന്നിട്ടില്ലായിരുന്നു... ഇവള് ഇത് എവിടെ??? അവൻ ചുറ്റും ഒന്ന് നോക്കി കണ്ടില്ല .. ഉമ്മറത്തേക്ക് ചെന്നപ്പോൾ ഉണ്ട് മുറ്റത്ത്‌ ബുള്ളറ്റിൽ ചാരി നിൽക്കുന്നു...

"നീ എന്താ പെണ്ണേ അവിടെ നിൽക്കുന്നെ കയറുന്നില്ലേ...?? " അവൻ വിളിച്ചു ചോദിച്ചു... അവള് ഇല്ലെന്ന് തലയാട്ടി.... "കളിക്കാതെ കയറി വാ അല്ലി.... " അവൻ വീണ്ടും വിളിച്ചു....അവളൊരു കള്ളച്ചിരിയോടെ അവനെ അടുത്തേക്ക് വിളിച്ചു.... ആ നേരം അവന്റെ മുഖംത്തും ഒരു ചിരി വിരിഞ്ഞു.... അവൻ ചുണ്ടിലെ ചിരി മായ്ക്കാതെ അവളുടെ അടുത്തേക്ക് ചെന്നു... "എന്താടി പോത്തേ..... " അതിന് മറുപടിയായ് അവൾ കുസൃതിയോടെ അവനു നേരെ കൈകൾ നീട്ടി.. അവൻ പുരികം പൊക്കി എന്തെന്നാ ഭാവത്തിൽ നോക്ക്... "എന്നെയും എടുക്കാവോ....??.. " അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു.... അവൻ അവളെ ഒന്ന് അടിമുടി നോക്കി.... അവന്റെ നോട്ടം കണ്ട് അവൾ നിഷ്കളങ്കതയോടെ അവനെ നോക്കി കൊണ്ട് വീർത്ത അവളുടെ വയറിൽ തലോടി... അവളുടെ പ്രവർത്തി കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു.... വട്ട് പെണ്ണ്....അവന്റെ ചുണ്ടിൽ മനോഹരമായ ചിരി ഉണ്ടായിരുന്നു.... മുണ്ട് മടക്കി കുത്തി കൊണ്ട് അവൻ അവളെ കൈകളിൽ കോരി എടുത്തു....അവളുടെ കൈകൾ അവന്റെ കഴുത്തിനെ വട്ടം പിടിച്ചു...

"ഈ ഇടയായി നീ തങ്കിമോളേക്കാൾ കഷ്ട്ടം ആണുട്ടോ അല്ലി...കുഞ്ഞ് ആണെന്നാണോ നിന്റെ വിചാരം " ഒരു പുഞ്ചിരിയാലെ അവൻ പറഞ്ഞു.... "കണ്ടോ വാവേ...നിന്റെ അപ്പാ പറയുന്നത് കേട്ടില്ലേ...എന്നേ ഒന്ന് എടുക്കാൻ പോലും നിന്റെ അപ്പക്ക് പറ്റില്ല... " അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു കൊണ്ട് വയറിൽ തലോടി അവൾ കുഞ്ഞിനോട്‌ പരാതി പറഞ്ഞു... അവൻ അത് കേട്ട് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി....അകത്തു കയറിയതും അവൾ താഴെ ഇറങ്ങാൻ ശ്രമിച്ചു അവൻ വിട്ടില്ല.. അവളെ കയ്യിൽ ഒതുക്കി വട്ടം കറക്കി... ആദ്യമൊക്കെ അവൾ ചിരിച്ചു... "മതി ഇച്ചാ തല കറങ്ങുന്നു.... " "അതെങ്ങെനെ ശെരിയാവും ...നീ അല്ലേ ഇപ്പൊ പരാതി പറഞ്ഞത്.. നിന്നെ ഞാൻ എടുക്കുന്നില്ല എന്ന്.. എന്നിട്ട് ഇപ്പൊ എന്ത് പറ്റി..." അവൻ അവളെ താഴെ നിർത്തി... "ഒന്നുമില്ല.... " അവൽ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ചാരി നിന്നു... അവൻ പൊട്ടി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു....

 "അപ്പാ ന്ന് പറഞ്ഞെ ....." "ജെരി...... " ജെറിയുടെ കഴുത്തിലൂടെ ചുറ്റി പിടിച് അവന്റെ മടിയിൽ നിന്ന് കൊണ്ട് തങ്കിമോള് വിളിച്ചു... "ജെറി അല്ല അപ്പാ... അപ്പാന്ന് പറ..." ജെറി അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. "അപ്പ എന്തെ ജെരി.... " "ആഹാ അപ്പ നിന്റെ ജെറി തന്നെ...നിന്നോട് പറഞ്ഞിട്ട് ഒരു കാര്യമില്ല...." ജെറി ചിരിച്ചു കൊണ്ട് അവളെ മാറോട് ചേർത്തു... "മോള് പറ... അപ്പയുടെ പേര് എന്താ...?? " "ജെരി..... " അവൾ കള്ളചിരി ചിരിച്ചു... "അപ്പൊ ഞാൻ മോളുടെ ആരാ... " "ജെരി.... " അതും പറഞ്ഞവൾ ഉറക്കെ കൈകൊട്ടി ചിരിച്ചു.... "നിന്നെ കൊണ്ട് ഞാൻ തോറ്റു... അപ്പൊ അമ്മയുടെ പേര് എന്താ..?? " അവൻ ചോദിച്ചു.. ആ കുഞ്ഞികണ്ണുകൾ മുറ്റത്തേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നു നന്ദയെ നോക്കി.. "എന്തെ ആമ്പലാ... " അവൾ നന്ദയെ നോക്കി പറഞ്ഞു... ജെറി നന്ദയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...അവൾ ഈ ലോകത്ത് ഒന്നുമല്ലായിരുന്നു....

അവള് മുന്നത്തെക്കാൾ തടിച്ചു...കാലുകളിൽ നീര് വന്നു നടക്കാൻ പോലും അവൾ ഒരുപാട് പ്രയാസപെടുന്നുണ്ട്....അങ്ങനെ ഒരുപാട് മാറ്റങ്ങൾ.... ചില നേരത്ത് എന്തേലും ചോദിച്ചാൽ ദേഷ്യം... ചിലപ്പോൾ ഒന്നും മിണ്ടില്ല...ഏകാന്തത... ജെറി തങ്കിമോളേ നിലത്ത് ഇരുത്തി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.. "അല്ലി..... " അവളോട് ചേർന്ന് ഇരുന്നു കൊണ്ട് വിളിച്ചു... ഒരു സ്വപ്നത്തിൽ നിന്ന് എന്നപോലെ അവൾ ഞെട്ടികൊണ്ട് അവനെ നോക്കി.... "എന്ത് പറ്റി നിനക്ക്.. മ്മ്... " നീര് വന്നു വീർത്ത അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് അവൻ ചോദിച്ചു.... മറുപടി കണ്ണു നീർ ആയിരുന്നു... "ഏയ്‌.. എന്താ മോളേ.... " അവനും ആകെ വല്ലാതെ ആയി... "ഒന്നുലാ ഇച്ചാ.." സങ്കടം കൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി... ഇരുവരെയും നോക്കി കൊണ്ട് ഇപ്പം കരയും എന്നാ മട്ടിൽ ചുണ്ടുകൾ പുറത്തേക്ക് ഉന്തി കൊണ്ട് ഇരിക്കുകയായിരുന്നു തങ്കിമോള്...

"എനിക്ക് എന്തേലും പറ്റുവോ ഇച്ചാ...അങ്ങനെ എന്തേലും പറ്റിയാൽ ഇച്ചനും നമ്മുടെ മക്കളും ഒറ്റക്ക് ആവില്ലേ....എനിക്ക് എന്തോ... " വാക്കുകൾ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ അവളുടെ വാ പൊത്തി...നിറഞൊലിക്കുന്ന കണ്ണുകൾ തുടച്ചു കൊടുത്തു.... "നിനക്ക് എന്ത് പറ്റും എന്നാ..വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് അസുഖം വരുത്തി വെക്കല്ലേ.... " അവളെ നെഞ്ചോട് ചേർത്ത് ആശ്വാസിപ്പിക്കുമ്പോൾ തേങ്ങി കൊണ്ട് അവൾ പറഞ്ഞു.. "എനിക്ക് പേടിയാ ഇച്ചാ..... " "അയ്യേ... പേടിയോ...എന്തിന്....ഡോക്ടർ പറഞ്ഞതൊക്കെ നീ കേട്ടതല്ലേ.. ഹേ...ഇന്നലെ ഡോക്ടർ എന്താ പറഞ്ഞെ വേറെ ടെൻഷൻ ആവരുത് എന്നല്ലേ...അപ്പൊ വലിയ ആളായി തലകുലുക്കി കേട്ടിട്ട് ഇവിടെ വന്നു മോങ്ങുന്നോ...ദേ ഇനി അധികം ഒന്നുമില്ല ഇവൻ വരാൻ അത് മറക്കണ്ട.... " അവൻ അവളെ സമാധാനിപ്പിച്ചും.. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തും അവളുടെ പേടി അകറ്റി....

നീര് വന്ന കാലുകളിലെ വേദനയിൽ നടക്കാൻ പോലും പ്രയാസപെട്ട് അവൾ ഇരിക്കുമ്പോൾ ഇരു പുറവും ജെറിയും മോളും ഇരുന്ന് അവളുടെ കാലിൽ തലോടി കൊടുക്കും... ഇടക്ക് കാലിൽ വീഴുന്ന അവന്റെ ചുംബനങ്ങൾ അവളുടെ വേദനയുടെ ആക്കം കുറച്ചു... ജെറി കാണിക്കുന്നത് കണ്ട് നന്ദ കാലിൽ തടവി വെറുതെ ഒന്ന് ഇരുന്നാൽ മതി ഓടി വരും തങ്കിമോള് ആമ്പലിന്റെ കാലിൽ വേദന മാറാൻ ഓരോ കുഞ്ഞുമ്മ നൽകാൻ വേണ്ടി.... ജോലി കഴിഞ്ഞു വരുന്ന മിക്ക ദിവസങ്ങളിലും ജെറി വരവേൽക്കുന്ന കാഴ്ച്ച.... നന്ദയുടെ മടിയിൽ കിടന്നു വയറിൽ കൈ വെച്ച് കുഞ്ഞു വാവയോട് സംസാരിക്കുന്ന തങ്കിമോളേ ആണ്...  """""നമ്മുടെ കുഞ്ഞല്ലേ ജോയ്ച്ചാ.... """"" """"എന്നേ വേണ്ടെന്ന് പറയല്ലേ ജോയ്ച്ചാ.. """ """"ജോയ്ച്ചാ...പ്ലീസ്...എനിക്ക് വേറെ നിവർത്തി ഇല്ല...""""" കാതിൽ തുളച്ചു കയറുന്ന വാക്കുകൾ... ജോയ് ഇരു ചെവിയും പൊത്തി പിടിച്ചു കൊണ്ട് അലറി....

മുന്നിൽ ഇരിക്കുന്ന മധ്യകുപ്പിയിലെ അവസാന തുള്ളി മദ്യവും അവൻ വായിലേക്ക് ഒഴിച്ചു.... """""ശീതൾ.... """"" അവൻ അലറി... കാലുകൾ നിലത്ത് ഉറക്കുന്നില്ല... അവൻ പതിയെ ചുവരിൽ പിടിച് എഴുനേറ്റു... വീഴാൻ പോയാ അവനെ ആരോ ചേർത്ത് പിടിച്ചിരിക്കുന്നു.... ആള് ആരാണെന്ന് മാനസിലായതും അവൻ നേരെ നിൽക്കാൻ പാട് പെട്ടു... "ഗ്രാൻഡ്പ്പയോ...??? " "അതേ ഞാൻ തന്നെ... എന്താടാ ഇത് രാവിലെ തന്നെ തുടങ്ങിയോ ..മാസം മൂന്ന് ആവാറായി നീ ഓഫീസിൽ വന്നിട്ട്.. ഏതു നേരവും വീട് ബാർ.. എന്ത് പറ്റി നിനക്ക്... " ജേക്കബ് അവനോട് ആയി ചോദിച്ചു.. മൗനം ആയിരുന്നു മറുപടി... "പറ ജോ.. എന്താ നിന്റെ പ്രശ്നം....കുറേ ഞാൻ ശ്രദ്ധിക്കുന്നു....അച്ചുവും നീയും തമ്മിൽ എന്താ .. ഹേ..പറ... " അവനെ പിടിച്ചു കുലുക്കി കൊണ്ട് ജേക്കബ് ചോദിച്ചു... ജോയ് മുഖം ഉയർത്തി അയാളെ നോക്കി...ചുവന്നു വീർത്തു കണ്ണുകൾ... കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം പടർന്നിരുന്നു... അവൻ അയാളുടെ കാൽക്കൽ വീണു... പൊട്ടി കരഞ്ഞു..... "ഞാനാ.. എല്ലാത്തിനും കാരണം ഞാനാ.... " അവൻ പുലമ്പി കൊണ്ടിരുന്നു..

"ഞാനാ... ഞാനാ... ശീതളിനെ ചതിച്ചത്... ആ... ആ.. കുഞ്ഞ് എന്റെതാ....അച്ചൂനേയും അവളെയും ഞാൻ ചതിച്ചതാ....." പറഞ്ഞു തീർന്നതും അവൻ പുറകിലേക്ക് തെറിച്ചു വീണിരുന്നു... "സൂക്ഷിക്കണേ..അല്ലി..... " ഇറങ്ങാൻ നേരം ജെറി നന്ദയെ ഒന്ന് കൂടി ഓർമിപ്പിച്ചു.... "ആഹ് ഇച്ചാ..." "എന്നാലും എനിക്ക് എന്തോ ഒരു ടെൻഷൻ...ഞാനിന്ന് പോണില്ല...." "പോയി വാ ഇച്ചാ...ഡേറ്റ് ആവാൻ ഇനിയും രണ്ട് ആഴ്ച്ച ഉണ്ട്....ഇപ്പൊ എന്നേക്കാൾ പേടി ഇച്ചനാണ്... " അത് കേട്ട് ഒരു ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. "അറിയില്ലടി.. ഇനി ഇവൻ പുറത്ത് വരാതെ എനിക്ക് സമാധാനം ഉണ്ടാവില്ല..." "ഇച്ചൻ.. ചെല്ല്... ഞാൻ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാം..." നിറ ചിരിയോടെ അവൾ അവനെ യാത്രയാക്കി.... തങ്കിമോളേയും എടുത്തു അവൻ അവിടെന്ന് ഇറങ്ങി... മോളേ പ്ലേ സ്കൂളിൽ ആക്കി അവൻ ജോലിക്ക് പോയി... ഗ്രൗണ്ടിൽ ആവുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...ഫോൺ അടിക്കുന്നത് കേട്ടാൽ ഓടി വന്ന് എടുക്കും... ഹാഫ് ടൈമിൽ ആണ് അവന്റെ ഫോൺ റിംഗ്...മഴയുള്ളത് കാരണം ക്ലാസ് നിർത്തി...

ജെറി മഴയത്തു ഓടി വന്നു.. തല കുടഞ്ഞു കൊണ്ട് ഫോൺ നോക്കി . നന്ദയാണെന്ന് കണ്ടതും അവൻ വേഗം അറ്റൻഡ് ചെയ്തു. "ഹലോ... അല്ലി.... " "ഇച്ചാ...വയ്യാ... വേദനിക്കുന്നു...വേഗം വാ..." വേദന അടക്കി പിടിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടതും അവന്റെ ഉള്ളം പിടച്ചു.. "അല്ലി.. നീ.. ടെൻഷൻ ആവാതെ.. ഞാൻ.. ഇപ്പോ വരാം... " അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ടാക്കി പാർക്കിംഗ് ഏരിയിലേക്ക് ഓടി... ബുള്ളെറ്റിൽ കയറാൻ ഒരുങ്ങുമ്പോൾ ആണ് ആരോ അവനെ ചവിട്ടി വീഴ്ത്തിയത്.... ഞെട്ടി പിടഞ്ഞു നിലത്ത് നിന്ന് എണീറ്റപ്പോൾ അവൻ കണ്ടത് പകയോടെ അവനെ നോക്കുന്ന ശരത്തിനെയാണ്... "നീ എന്താടാ വിചാരിച്ചേ നിന്നെ പേടിച്ചു ഞാൻ നാട് വിട്ടെന്നോ... " "ശരത് പ്ലീസ്.. എനിക്ക് ഇപ്പൊ നിന്നോട് സംസാരിക്കാൻ ടൈം ഇല്ല.. എന്നേ വിട്ടേക്ക്.... " മുന്നോട്ട് ദൃതിയിൽ നടന്നു.... ശരത് നടന്നടുക്കും മുന്നേ അവൻ ബുള്ളറ്റിൽ കയറി...

തകർത്തു പെയ്യുന്ന മഴയെ വക വെക്കാതെ അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു...പോകും വഴി ടാക്സി വിളിച്ചു... മഴക്ക് ഒപ്പം കണ്ണുകൾ കൂടെ പെയ്തപ്പോൾ കാഴ്ച മറഞ്ഞു... മഴയെ പോലും അവൻ ശപിച്ചു... വേദന കൊണ്ട് കരയുന്ന നന്ദ ശബ്ദം കാതിൽ മുഴങ്ങി കൊണ്ടിരുന്നു... വേഗത കൂട്ടി.... വീട്ടിൽ എത്തി അകത്തേക്ക് ഓടി കയറി.... റൂമിൽ നിന്നും നന്ദയും കരച്ചിൽ കേട്ട് അവൻ ഓടി... "അല്ലി..... " ബെഡിൽ ഇരുന്നു വയറിൽ അമർത്തി പിടിച്ചു കരയുന്ന നന്ദയെ അവൻ ഞെട്ടലോടെ നോക്കി... കാലിലൂടെ ഒഴുകിയിറങ്ങുന്ന രക്തം... "ഇച്ചാ.... " കരഞ്ഞു കൊണ്ട് അവൾ വിളിച്ചു... അവൻ വേഗം ചെന്ന് അവളെ വാരി എടുത്തു.... "ടെൻഷൻ ആവല്ലേ... ഒന്നുമില്ല... " അവളെ നെഞ്ചോട് ചേർത്ത് അവൻ പുറത്തേക്ക് ഇറങ്ങി... മുറ്റത്ത്‌ വന്നു നിന്ന ടാക്സിയിൽ അവളെ കയറ്റാൻ നിന്നതും... പിന്നിൽ നിന്നും ഒരു പ്രഹരം... അവൻ താഴെ വീണു... ഒപ്പം നന്ദയും തെറിച്ചു വീണു...

"ആആഹ്‌..... " "അല്ലി......... " അവൻ അലറി വിളിച്ചു... "എന്റെ ജീവിതം ഇല്ലാതാക്കി നിനക്കൊരു ജീവിതം വേണ്ടടാ..... " വെറിപിടിച്ചവനെ പോലെ പാഞ്ഞടുക്കുന്ന ശരത്ത് ശെരിക്കും ഒരു പ്രാന്തനെ പോലെ ആയിരുന്നു... ആ പേമാരിയിൽ നിലത്ത് രക്തം പടർന്നു...ജെറി ഒന്നും വക വെക്കാതെ അവളുടെ അടുത്തേക്ക് ഓടി.. ശരത് അവനെ ചവിട്ടി വീഴ്ത്തി... "ശരത് ഞാൻ നിന്റെ കാലു പിടിക്കാം..പ്ലീസ് പ്രതികാരത്തിനുള്ള സമയമല്ല ഇത്.. എനിക്ക്.. എനിക്ക് അവളെ ഹോസ്പിറ്റലിൽ എത്തിക്കണം പ്ലീസ്.. " ജെറി പറയുന്നത് ഒന്നും ശരത് കേട്ടിരുന്നില്ല... അരയിൽ നിന്നും കത്തി വലിചൂരി... "നിന്നെ ഞാൻ കൊല്ലും...നിന്റെ മരണം അത് കാണണം എനിക്ക്.... " വീണു കിടന്ന ജെറിയുടെ നേരെ കത്തി കൊണ്ട് കുത്താൻ ആഞ്ഞതും ജെറി അവനെ ചവിട്ടി വീഴ്ത്തി.... പ്രയാസപെട്ട് എഴുനേറ്റു നന്ദയുടെ അടുത്തേക്ക് ഓടാൻ നിന്ന ജെറിയെ അവൻ വീണ്ടും തടഞ്ഞു.. "ഞാൻ അല്ല ശരത്.. ഞാൻ അല്ല പ്ലീസ്. എന്നേ മനസിലാക്ക്....എന്റെ അവസ്ഥ മനസിലാക്ക്. അവളെ ഹോസ്പിറ്റലിൽ എത്തിച്ചതിന് ശേഷം നീ എന്നേ കൊന്നോ... " "എനിക്ക് ഒന്നും കേൾക്കണ്ടടാ... " വീണ്ടും കത്തി ജെറിക്ക് നേരെ വീശി... "ഇച്ച....... " നന്ദയുടെ കരച്ചിൽ കേട്ടതും ജെറി ശരത്തിനെ പിടിച്ചുന്തി... രണ്ടു പേരും തമ്മിൽ അടി ആയി.. ശരത്തിന്റെ കയ്യിലെ കത്തി പിടിച്ചു വാങ്ങി ജെറി.... ശരത് വിടാൻ ഒരുക്കമല്ലായിരുന്നു... കയ്യാങ്കളിക്കൊടുവിൽ ജെറിയുടെ കയ്യിലെ കത്തി ശരത്തിന്റെ നെഞ്ചിൽ തറഞ്ഞു കയറിയിരുന്നു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story