ആമ്പൽ: ഭാഗം 1

ambal

രചന: മയിൽപീലി

"എടി മടിച്ചി പാറു എണീക്കടി പെണ്ണെ, അമ്മേടെ നിള കുട്ടി എഴുനേൽക്കട കണ്ടോ അച്ഛന്റേം മോളുടെം കിടത്തം എണീക്കെടി കുറുമ്പി...."
  
   അമ്മാ.........
അവൾ ഉറക്കിൽ നിന്ന് എഴുനെറ്റു അന്നേരം അവളുടെ മിഴികൾ നിറഞ്ഞൊഴുകി...  കിതച്ചുകൊണ്ട് ഇരുന്നു 
   "മോളെ എന്താടാ...... എന്താടാ അച്ചേടെ കുട്ടിക്ക് കതക് തുറക്ക് "
          അവളുടെ അച്ഛൻ കതകിൽ തട്ടി

  അവൾ കണ്ണുനീർ തുടച് മുഖത്തു ഒരു ചിരി വരുത്തി കതക് തുറന്നു
    " അച്ചേ ഒന്നുവില്ല ഞാൻ ഒരു സ്വപ്നം കണ്ടത.. ശേഖരൻ ഇനി ഒന്ന് ചിരിച്ചേ "

   "എടി കുറുമ്പി വന്നു വന്നു നിന്റെ നാക്കിനു തീരെ ലൈസെൻസ്  ഇല്ലല്ലോടി "

      "ഞാനേ എന്റെ അച്ഛനോടാ പറയുന്നേ കേട്ടോ ശേഖരൻ നായരേ " അതും പറഞ്ഞു കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ  പുറത്തേക്കൊടി അതും  നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു ഇങ്ങനെ ഒരു പെണ്ണ് അന്നേരം മാല തൂക്കിയിട്ട ഫോട്ടോ നോക്കി കണ്ണ് നിറച്ചു കൊണ്ട് അയാൾ പറഞ്ഞു
   "നീ കണ്ടോ ന്റെ ലക്ഷ്മി കുട്ടിയെ  നമ്മുടെ കുഞ്ഞിന്റെ സ്നേഹം എന്തിനാ നീ ഞങ്ങളെ വിട്ട്  പോയി നിന്നെ സ്വപ്നം കണ്ട അത് കരഞ്ഞത്... വൈകാതെ ഞാനും വരും നിന്റെ അടുത്തേക്ക് നീയില്ലാതെ പറ്റണില്ല പെണ്ണെ... അതിന് മുന്നേ നമ്മുടെ കുഞ്ഞിനെ സുരക്ഷിതമായി ഒരുവന്റെ കയ്യിൽ ഏല്പിക്കണം... നിനക്ക് ഒന്നും അറിയണ്ടല്ലോ ഈ പിഞ്ചു പൈതലിനേം എന്റ തന്നല്ലേ നീ പോയി... ഇക്കഴിഞ്ഞ 15 വർഷം ഞാൻ നമ്മുടെ മോളെ വളർത്തിയത് നീ കണ്ടതല്ലേ...ആളിത്തിരി കുറുമ്പിയ നിന്നെ പോലെ...."


ഹലോ... ആരെയാ നോക്കുന്നെ നിങ്ങളെ തന്നെയാ വിളിച്ചേ ഞാൻ ആരാന്ന് മനസ്സിലായോ
ഇല്ലല്ലോ പറഞ്ഞു തരാം
     എന്റെ പേര് ഇതൾ ശേഖർ എല്ലാവരും❤ നിള❤ എന്ന് വിളിക്കും നിങ്ങളും വിളിച്ചോ എനിക്കെ എന്റെ അച്ഛ മാത്രേ ഒള്ളു "ശേഖരൻ നായർ" എന്റെ അമ്മേടെ പേര് ലക്ഷ്മി എന്റെ അച്ഛന്റെ മാത്രം ലക്ഷ്മി കുട്ടി🙈 എന്റെ വീട്ടിലെ പിന്നെ ഒരാള് കൂടെ ഉണ്ട് അമ്മിണി പശുവാണ് കേട്ടോ ഇതാണ് എന്റെ ലോകം... ഇനിയും ഉണ്ട് നമുക്ക് വഴിയേ പരിചയപ്പെടാം..ദേ അമ്മിണി കിടന്ന് കരയുന്നു ഞാൻ പോയി നോക്കട്ടെ 😉

       അമ്മിണി പശുവിനോട് കിന്നാരിക്കയിരുന്നു  നമ്മുടെ നിള  പെണ്ണ്
    " ദേ അമ്മിണി അടങ്ങി നിക്ക്... നിനക്ക് ഇങ്ങനെ നിന്ന  പോരെ എനിക്കവിടെ നൂറു കൂട്ടാം പണിയുള്ളതാ.. "
 . അനുസരയോടെ അമ്മിണി അവളോട് തൊട്ടുരുമ്മി
   "അപ്പൊ എന്നെ പേടിയുണ്ടല്ലേ " അതും പറഞ്ഞവൾ അതിന്റെ പുറത്ത് തലോടി

      "മോളേ... നീ ഇങ്ങനെ നിക്കണോ ഇവിടെ.. വന്നേ നിനക്ക് നാളെ കോളേജ് തൊടങ്ങുവല്ലേ അച്ഛ എന്റെ  മോൾക്ക് രണ്ട് ജോഡി ഡ്രസ്സ്‌ വാങ്ങി തരാം നീ വന്നു ഒരുങ്ങിക്കെ..."

    "എൻറെ അച്ചേ എന്തിനാ ഇനി ഡ്രസ്സ്‌ ഒക്കെ... ആവശ്യത്തിന് ഉള്ളത് ഇവിടെ ഇല്ലേ... അല്ല നായർ ഇന്ന് ഓഫീസിൽ പോകുന്നില്ലേ.. "


  "അച്ചേടെ വാവേ അച്ഛ ഇന്ന് പോവണോ? എനിക്ക് ഇന്ന് ഒരു സുഖം തോന്നുന്നില്ല ഒരു അസ്വസ്ഥത  നാളെ പോകാടി പെണ്ണെ...."

  "എന്തെ അച്ചേ വയ്യേ നമുക്ക് ഹോസ്പിറ്റലിൽ പോകാം "  അവൾ ആവലാതിയോടെ ചോദിച്ചു

   " ഇല്ലടാ കണ്ണാ അത്രക്ക് ഒന്നും ഇല്ല ചെറുതായിട്ടേ ഉള്ളു... "

     "കള്ള അച്ഛാ ഇന്ന് ഓഫീസിൽ  പോവാതിരിക്കാനുള്ള അടവല്ലേ... മതി മതി എനിക്ക് ഒന്നും മനസ്സിലാവുന്നില്ല എന്ന് കരുതണ്ട"
     അവൾ കുറുമ്പോടെ  പറഞ്ഞു......
അയാൾ ചിരിച് കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.....


_________________


പൂവിന്‍റെ നെഞ്ചില്‍ തെന്നല്‍ മേയും 
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ്‌മാസ രാവില്‍ പൂക്കും മുല്ലേ 
നീ തന്നു തീരാസുഗന്ധം

ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും 
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍.......


എത്രയോ ജന്മമായ്  നിന്നെ ഞാൻ തേടുന്നു
 ഉം..... ഉം.......


"ആരെയട നീ തേടുന്നത് " പാട്ട് കേട്ട് കൊണ്ടിരുന്ന അവന്റെ മേലായി  ചാടി കൊണ്ട് കിച്ചു ചോദിച്ചു
  " ഔച് എന്റെ അമ്മച്ചീ  എന്റെ നടു പൊളിഞ്ഞല്ലോ... നീ എവിടുന്ന് വന്നതാ മര ഭൂതമേ... "

      "എന്നെ  കൊണ്ട് ഇതൊക്കെയല്ലേ പറ്റു എന്റെ അച്ചായോ" കിച്ചു ചിരിയോടെ നമ്മുടെ അച്ചായന്റെ തോളിൽ കയ്യിട്ടു

     "എന്താടാ മോനെ ഇന്ന് ഒരു വരവ്...." അവൻ ചോദിച്ചു മറന്നു പോയോട നാളെ ആണ് കലാശ കൊട്ട്"
    കിച്ചു പറഞ്ഞത് മനസ്സിലാവാതെ അവൻ നെറ്റി ചുളിച്ചു

      "എടാ അച്ചായാ നാളെയാണ് കോളേജ് തുറക്കുന്നത് എന്ന്... "
    
        "  അപ്പൊ നാളെയാണ് ല്ലേ നമുക്ക് പൊളിക്കാം "
     അവൻ ചുണ്ടിൽ ഊറിയ ചിരിയോടെ പറഞ്ഞു

"എന്നാ നമുക്ക് ഒന്ന് കറങ്ങിയേച്ചും വരാം... "കിച്ചു അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

   ഡാ നില്ലടാ ഞാൻ എന്നെ ഒന്ന് പരിചയപെടുത്തെടാ ചെറുക്കാ

  ഹോയ്‌  ഞാൻ വിഹാൻ  എബ്രറഹാം
     ചിലർക്ക് ഞാൻ അച്ചായനാണ് ചിലർക്ക് ഞാൻ വിച്ചു ആണ് ചിലർക്ക് ഞാൻ കാലനാണ് 😉
          
          എന്റെ അമ്മ നല്ല ഒന്നാന്തരം നായരും അപ്പൻ നല്ല നസ്രാണിയും ആണ് ഹഹഹ അത് തന്നെ ഒളിച്ചോട്ടം😝  നമ്മൾ അവരുടെ രണ്ടാമത്തെ വിത്ത്... മൂത്തത് എന്റെ ഇച്ചായൻ റോബിൻ എബ്രഹാം..... എന്റെ പേര് കേട്ട് ഞെട്ടണ്ട അമ്മ  എന്റെ അപ്പനിട്ട്  പണിഞ്ഞതാ 😄
"മതിയെടാ എന്നേം കൂടെ പരിചയപെടുത്തടാ "
   അതിന്റെ കുറവ് വേണ്ട ഇവനാണ് എന്റെ  കൂറ്റകാരൻ കൃഷ്ണ എന്ന കിച്ചു   ഇവൻ മാത്രം അല്ലാട്ടോ ഇനിയും ണ്ടെ 3 എണ്ണം 

    "ഡാ നിന്റെ ഫോൺ അതാ അടിക്കുന്നു.. "
  കിച്ചു അവന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു


ശ്ശെ നിങ്ങളോട് സംസാരിചിട്ട് ചുറ്റും ഉള്ളത് ഒന്നും അറിഞ്ഞില്ല
         

   " ന്തിനാടാ പ്രിൻസി വിളിച്ചേ എന്നെ... നീ ചോദിച്ചോ ഹാ  അവിടെ നിക്ക് ഞാൻ ഇപ്പോൾ എത്തും... "

    "എന്താടാ vichu... Anything serious?..."

അറിയില്ലെടാ നീ വാ പ്രിൻസി ക്ക് എന്നെ ഒന്ന് കാണണം എന്ന്


തുടരും

Share this story