ആമ്പൽ: ഭാഗം 13

രചന: മയിൽപീലി

ഇതെല്ലാം കേട്ട് കൊണ്ട് ഒരാൾ ഉള്ളത് അവർ കണ്ടില്ല.......

" ചേട്ടായിക്ക് ശെരിക്കും ഇഷ്ട്ടാണോ എന്റെ നിളയെ പറ്റിക്കുവല്ലലോ..... " 

പിറകിൽ നിന്ന് വന്ന ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി അവിടെ നിൽക്കുന്ന ആളെ കണ്ട് കിച്ചുവിന്റെ കണ്ണുകൾ വിടർന്നു.....

"നീ എപ്പോ വന്നു മാളു........ " കൃതി അത്ഭുതത്തോടെ ചോദിച്ചു....


" അത്‌ പിന്നെ പറയാം... ഞാൻ ചോദിചതിന് മറുപടി പറ വിഹാൻ ചേട്ടാ..... " അവളുടെ ചോദ്യം വിഹാനോട് ആയിരുന്നു.....

"  നിനക്ക് തോന്നുന്നുണ്ടോ മാളു ഞാൻ വെറുതെ കളി പറഞ്ഞതാണ് എന്ന്..... അവളെ  ഞാൻ സ്നേഹിച്ചിട്ടുണ്ടെൽ മരിക്കുവോളം ഞാൻ ഉണ്ടാകും അവൾക്ക്.... അവൾ എന്റെ പെണ്ണ് ആണ്.... അവളോട് തോന്നിയ ഇഷ്ട്ടം പ്രേമം ആണോന്ന് അറിയില്ലായിരുന്നു.... അവളെ കാണാതെ ഇരിക്കുമ്പോഴാണ് മനസ്സിലായത് എന്റെ ഉള്ളിൽ അവളോട് ഉള്ള വികാരം എന്തെന്ന്..... " വിഹാൻ മാളുവിനോട് ആയി പറഞ്ഞു........


അത്‌ കേട്ടപ്പോൾ മാളുവിന്റെ ഉള്ളം നിറഞ്ഞു.... അവൾ വിഹാന്റെ അടുത്തു  വന്നു മുട്ട് കുത്തി ഇരുന്നു.... അവൾ കൈ കൂപ്പി കൊണ്ട് അവനോട് പറഞ്ഞു.....


"കുഞ്ഞിലേ തൊട്ടേ ഞങ്ങൾ കൂട്ട.... ഇത് വരെ ഞങ്ങൾക്ക് ഇടയിലേക്ക് ഒരാൾ പോലും വന്നിട്ടില്ല ആർക്കും വരാണ് താല്പര്യവും ഉണ്ടായിരുന്നില്ല.... അമ്മയില്ലാത്ത സങ്കടം എന്നും ഉണ്ടായിരുന്നു  അവൾക്ക് എന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകും... എന്റെ അമ്മയെ വിടാതെ പിടിക്കും അമ്മയുടെ മടിയിൽ തലവെച്ചു കിടന്ന്.... അമ്മയോട് ഭക്ഷണം വരി തരാൻ പറഞ്ഞു തല്ല്  കൂടി.... എന്റെ  അമ്മ മാത്രം അല്ല അവളുടെ കൂടെയ.... അമ്മയ്ക്കും  അവളോട് അങ്ങനെ തന്നെയാ... " അവൾ കണ്ണീരോപ്പി...


" അപ്പൊ നിളക്ക് അമ്മ ഇല്ലേ.... "

ജോൺ കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.... അവന്റെ മാത്രം അല്ല ജിത്തുവിന്റെയും ശ്യാമിന്റെയും കിച്ചുവിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല....

 " ഇല്ല അവൾക്ക് അമ്മയും അച്ഛനും ഒക്കെ അവളുടെ അച്ഛയാ.....ഇത് ചേട്ടായിക്ക് അറിയാം എന്ന് ഞാൻ കരുതുന്നു.... ഇന്നലെ ഉണ്ടായ കാര്യങ്ങൾക്ക് ഒരു വ്യക്തത വേണ്ടേ നിങ്ങൾക്ക്..... " അവൾ എല്ലാവരോടും ആയി ചോദിച്ചു..... അവസാനം അവളുടെ കണ്ണുകൾ കിച്ചുവിലായി തറഞ്ഞു....


" ഞാൻ പറഞ്ഞിരുന്നല്ലോ അവൾ എന്റെ വീട്ടിൽ വരും.... അമ്മയുടെ സ്നേഹം കിട്ടാൻ വേണ്ടി എന്ന്.... അങ്ങനെ ഒരിക്കൽ വന്നതായിരുന്നു... ഡൽഹിയിലുള്ള അമ്മാവന്റെ മകൻ വന്നിരുന്നു അവനാണ് കാർത്തിക്... അവനെ ഞാൻ ചെറുതിലെ കണ്ടതാ... പിന്നെ അന്നായിരുന്നു കണ്ടത്.... ആദ്യം ഒക്കെ നല്ല സ്വഭാവം ആയിരുന്നു അവൻ....വന്ന  ദിവസം എന്നോടും നിളയോടും കൂട്ടായി ഞങ്ങൾക്ക് നല്ല ഒരു സുഹൃത്തായി....ഒരാഴ്ചക്ക്  ശേഷം...അമ്മ ഒരു കല്യാണതിന്നു പോയതായിരുന്നു... എനിക്ക് ആളും ബഹളവും ഒന്നും താല്പര്യം ഇല്ലാത്തതിനാൽ ഞാൻ പോയില്ല......രാവിലെ പുറത്തേക്ക് പോയ കാർത്തിക് അമ്മ പോയതിന്നു ശേഷം പെട്ടെന്ന് വന്നപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും ഞാൻ കാര്യമാക്കിയില്ല...... അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിന്റെ ഇടയ്ക്ക് അരയിൽ ചുറ്റിയ കൈകൾ കണ്ടപ്പോൾ നിളയാവും എന്ന് കരുതി... കൈകളിലേക്ക് ശ്രദ്ധിച്ചപ്പോൾ കാർത്തിക് ആയിരുന്നു... ഞെട്ടി പിടഞ്ഞു അവനെ തള്ളി മാറ്റി ഓടുമ്പോളും ഞാൻ പരാജയപ്പെട്ടിരുന്നു.... അത്‌ കണ്ട് കൊണ്ടാണ് നിള വന്നത് അവൾ എന്നെ രക്ഷിച്ചു അവനെ മാറി മാറി അടിച്ചു.... ഞാൻ അപ്പോഴും ആ ഷോക്കിൽ ആയിരുന്നു.... സഹോദരനെ പോലെ കണ്ട ആൾ എന്നെ...... "


അത്രയും പറഞ്ഞപ്പോഴേക്കും അവൾ വിതുമ്പിയിരുന്നു.....

കിച്ചുവും കൃതിയും ചേർന്ന് മാളുവിനെ നിലത്തു നിന്ന് എണീപ്പിച്ചു മറച്ചുവട്ടിലെ ബെഞ്ചിൽ ഇരുത്തി കിച്ചു അവളുടെ അടുത്ത ഇരുന്നു.... അവളുടെ മുഖതെ വേദന അവന്റെ ഉള്ളിലേക്കും പടർന്നിരുന്നു... ഒരാശ്രയതിനെന്നോണം മാളു കിച്ചുവിന്റെ കൈകളിൽ പിടി മുറുക്കി...


 " എന്നിട്ട് അമ്മ പെട്ടെന്ന് വന്നു നടന്നത് എല്ലാം നിള പറഞ്ഞപ്പോൾ അമ്മ വേഗം അമ്മാവനെ വിളിച്ചു വരുത്തി... അമ്മാവൻ അവനെ ഇറക്കി വിട്ടു..... അന്ന് മുതൽ അവൻ എന്നെ ശല്യം ചെയ്യുന്നുണ്ട്... എനിക്ക് പേടിയാണ് പ്രതികരിക്കാൻ.... അവന്റെ ഭീഷണി നിളയെ അവൻ കൊല്ലും എന്നാ ..... എനിക്ക് എന്തെങ്കിലും പട്ടിക്കോട്ടെ എന്നാൽ എന്റെ നിള അവളെ അവൻ ഒന്നും ചെയ്യരുത്.... അവളുടെ അച്ഛക്ക് അവൾ മാത്രേ ഒള്ളു.... ലക്ഷ്മി അമ്മ മരിച്ചതിനു ശേഷം അവളുടെ അച്ഛന് ജീവിച്ചിരിക്കുന്നതിന് കരണം അവളാണ്..... അവരെ സങ്കടപ്പെടുത്താൻ വയ്യ.... അതാ ഞാൻ വിഹാൻ ചേട്ടനോട് പറഞ്ഞത് വിഷമിപ്പിക്കാൻ ആണേൽ വേണ്ട വിട്ടേക്കണേ അവളെ... അവളും എന്തെങ്കിലും ഒക്കെ മോഹിച്ചു പിന്നെ വെറുതെ ആയ സഹിക്കില്ല ആ പാവത്തിൻ.... "


മാളു കൈ കൂപ്പി കൊണ്ട് വിച്ചുവിനോട് പറഞ്ഞു....

" ഞാൻ ഉണ്ടാകും അവൾക്ക് മരണം വരെ " വിചുവിന്റെ വാക്കുകൾ ദൃടമായിരുന്നു....


"അവൾ എവിടെ മാളു...ഒത്തിരി നേരം ആയി അവളെ അന്വേഷിക്കുന്നു.... " വിഹാൻ ചോദിച്ചു....


"അറിയില്ല ചേട്ടാ അവർ എവിടെയോ പോയി എന്ന് പറഞ്ഞു അടുത്തുള്ള വീട്ടിലെ ആൾ അവൾ എന്നോട് പറയാറുള്ളതാണ് എന്ത് പറ്റി എന്ന് അറിയില്ല... " മാളു പറഞ്ഞു


"അവൾക്ക് ഫോൺ ഉണ്ടോ " ജിത്തു ചോദിച്ചു....


"ഫോൺ ഇല്ല അച്ഛയുടെ ഫോണിൽ നിന്ന എനിക്ക് വിളിക്കാറുള്ളത്... എന്തെങ്കിലും കാരണം കാണും... " മാളു പറഞ്ഞതും ഫോൺ  ബെൽ അടിച്ചു....

""ആരാ.... " കിച്ചു  ആകാംഷയോടെ  ചോദിച്ചു....


 "നിളയ.... " മാളു സന്തോഷത്തോടെ പറഞ്ഞു

"സ്പീക്കറിൽ ഇട്.... " വിഹാൻ പറഞ്ഞു....


"ഹലോ.. "  അവളുടെ ശബ്ദം കേട്ടപ്പോൾ വിഹാന്റെ ഉള്ളം തണുത്തു


"ഹലോ നിളെ... നീ എവിടെയാ.... എന്താ കോളേജിൽ വരാതെ... അവർ പറഞ്ഞു നിങ്ങൾ എവിടേക്കോ പോയിരിക്കാണെന്ന്.... "


"ഞാൻ ഹോസ്പിറ്റലിൽ ആണ്.... അച്ചയ്ക്ക് വയ്യ നെഞ്ചു വേദനായ.... " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു...


അവൾ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി.... അവളുടെ അവസ്ഥ എല്ലാവർക്കും ഊഹിക്കാമായിരുന്നു....


" അയ്യോ എന്ത് പറ്റി അച്ഛന്... നീ ഏത്  ഹോസ്പിറ്റലിൽ ആണ്...ഞാൻ വരാം... "
മാളു ആവലാതിയോടെ പറഞ്ഞു.....


" ഇപ്പൊ കുഴപ്പം ഇല്ല.... നീ നാളെ വീട്ടിലേക്ക് വാ... പിന്നെ ഇന്ന് ഉച്ചക്ക് ഡിസ്ചാർജ് ആകും... നീ ഏട്ടന്മാരോടും കൃത്യോടും പറയുട്ടോ.... പിന്നെ... "അവൾ പകുതിക്ക് നിർത്തി 


 
"പിന്നെ.... " മാളു കള്ള ചിരിയോടെ ചോദിച്ചു....

"വിച്ചുവേട്ടനോടും പറയുട്ടോ..... " അവൾ മടിച്ചു കൊണ്ട് പറഞ്ഞു....


അത്‌ കേട്ടപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചിട്ട് വിഹാനെ നോക്കി അവന്റെ മുഖത്തു അപ്പോൾ അതിമനോഹരം ആയ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....


"വിച്ചുവേട്ടനോ അത്‌ ആരാ.... " അറിഞ്ഞിട്ടിയും അറിയാത്ത മട്ടിൽ മാളു ചോദിച്ചു....

"അത്‌ പിന്നെ നിനക്ക് അറിയില്യേ.... വിഹാൻ ചേട്ടൻ ഇല്ല്യേ അതാ എന്റെ വിച്ചുവേട്ടൻ....." അവൾ പറഞ്ഞൊപ്പിച്ചു....

 " നിന്റെ  വിച്ചുവേട്ടനോ എപ്പോ.... " മാളു പൊട്ടി വന്ന ചിരി അടക്കി കൊണ്ട് പറഞ്ഞു....


"അത്‌ പിന്നെ.... പറഞ്ഞപ്പോ..... മാറിയത് മാളു.... " നിള പറഞ്ഞു....

അവളുടെ സംസാരം കേട്ടിട്ട് എല്ലാവരും വാ പൊതി ചിരിക്കുകയായിരുന്നു.....

"എനിക്കൊന്നും വയ്യ.... നീ തന്നെ പറഞ്ഞോ.... "മാളു അത്‌ പറഞ്ഞു കൊണ്ട് phone വിഹാന്റെ കയ്യിൽ കൊടുത്തു...അവന്റെ സ്പീക്കർ ഓഫ്‌ ആക്കി കൊണ്ട് മുന്നോട്ട് നടന്നു.....


"എടി മാളുവേ ചതിക്കല്ലേ.... ഫോൺ കൊടുക്കല്ലേ.... നീ പറയേണ്ട...." അവൾ പരിഭ്രാന്തിയോടെ  പറഞ്ഞു.....


അത്‌ കേട്ടിട്ട് നിശബ്ദമായി ചിരിച് കൊണ്ട്
വിഹാൻ സംസാരിച്ചു

"ഇത് എടി അല്ല നിന്റെ വിച്ചുവേട്ടനാ..... "


അവന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചു കയറി..... അവളുടെ കൂടിയ ഹൃദയമിടിപ്പ് അവൾക്കും അവനും തിരിച്ചറിയാൻ #📙 നോവൽ സാധിക്കുന്നുണ്ടായിരുന്നു .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story