ആമ്പൽ: ഭാഗം 16

ambal

രചന: മയിൽപീലി

അവൾ വിശപ്പിന്റെ കാടിന്യം മൂലം വാങ്ങി......
അവൾ നന്ദിയോടെ അവരെ നോക്കി 🥰


അവർ രണ്ട് പേരും അത്‌ കൊടുത്തു കൊണ്ട് തിരിഞ്ഞു നടന്നു.....


"അതേയ്..... " അവളുടെ ശബ്ദം ആർദ്രമായിരുന്നു.....


അവളുടെ വിളി കേട്ട് അവർ രണ്ട് പേരും തിരിഞ്ഞ് നോക്കി..... പിന്നീട് അവളുടെ അടുത്തേക്ക് വന്നു..... സംശയത്തോടെ നോക്കി....

"എന്റെ..... എന്റെ പേര് എങ്ങനെ അറിയാം..... നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ കാശൊന്നും ഇല്ല.... ഞാൻ ഉണ്ടാവുമ്പോൾ തരാം .....നിങ്ങളുടെ പേര് പറയോ....." അവൾ മടിച്ചു കൊണ്ട് ചോദിച്ചു....

"കഴിഞ്ഞ വർഷം ഇയാളുടെ ഒരു കവിത വായിച്ചിരുന്നു.."... ഏകാന്തത..... " വരികൾ വല്ലാതെ ആകർശിച്ചപ്പോൾ എഴുത്തുകാരിയെ കൂടെ നോക്കി... അങ്ങനെ മനസ്സിലായതാ......
എന്റെ പേര് ജിഷാൻ... എന്നെ ജിത്തു എന്ന്  വിളിക്കും.... പിന്നെ ഇവൻ ജോൺ.... പൈസ എനിക്ക് വേണ്ട..... അത്‌ താൻ വല്ല മിട്ടായി വേടിച് കഴിച്ചോ..... " അവൻ  അവളെ കളിയാക്കി.......

അവൾ ഒരു ചിരിയോടെ അവർ നടന്നു നീങ്ങുന്നത് നോക്കി....

 പിന്നെ താൻ ആരാണെന്ന ബോധം ഉള്ളിൽ വന്നതും കണ്ണീർ കൊണ്ട് കണ്ണ് മൂടി പോയിരുന്നു.... തിരികെ ക്ലാസ്സിൽ വന്നപ്പോൾ പെൺകുട്ടികൾ ഒക്കെ അവളെ വെറുപ്പോടെ നോക്കുന്നുണ്ടായിരുന്നു.... അവളുടെ വേഷവും അവളുടെ സാഹചര്യങ്ങളും തന്നെയായിരുന്നു അവർ കണ്ടെത്തിയ കാരണം....

_________________


ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് കിട്ടി വീട്ടിലേക്ക് വന്നതാണ് നിള....


അച്ഛയെ പിടിച്ചു കൊണ്ട് പോയി റൂമിൽ കിടത്തി അവൾ അടുക്കളയിലേക്ക് നടന്നു......


"എന്റെ കണ്ണാ ഇനി ഒന്ന് മുതൽ തുടങ്ങണം.... ഉച്ചക്ക് കഴിച്ചു വന്നത് നന്നായി..... " അവൾ സ്വയം സംസാരിക്കുകയായിരുന്നു........


വന്നപ്പോഴേക്കും വൈകുന്നേരം ആയിരുന്നു അച്ഛന് കുളിക്കാൻ ഉള്ള വെള്ളം ചൂടാക്കി അവൾ ബാത്‌റൂമിൽ കൊണ്ട് വച്ചു..... അച്ഛനെ പിടിച്ചു ബാത്‌റൂമിൽ ആക്കി കൊണ്ട് അവൾ മറ്റുള്ള പണികളിലേക്ക് തിരിഞ്ഞു........

മുറ്റം അടിച്ചു വാരി.... അകം  ഒക്കെ അടിച്ചു വരി തുടച്ചു... വസ്ത്രങ്ങൾ ഒക്കെ അലക്കി ഇട്ട്... മറ്റുള്ള പണികൾ എല്ലാം തീർത്തു അവൾ അടുക്കളയിലേക് നടന്നു.... ചായ ഉണ്ടാക്കി കൂടെ കൊറിക്കാൻ കുറച്ചു ചിപ്സ് കൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു..... അച്ഛനെ വിളിച്ചു അവൾ ഉമ്മറത്തേക്ക് കൊണ്ട് വന്നു.... ശേഷം പോയി കുളിച് അവൾക്കുള്ള ചായയും കുടിച്..... സന്ധ്യ ദീപം കൊളുത്തു കുറച്ചു നേരം പ്രാർത്ഥിച്ചു അവൾ റൂമിലേക്ക് നടന്നു......


"എന്റെ കണ്ണാ ഇപ്പളാ ഒന്ന് ഇരിക്കാൻ പറ്റിയെ..... അച്ഛയുടെ ഫോൺ ഇവിടെ ഉണ്ടായിരുന്നല്ലോ.... മാളുവിനെ വിളിക്കാം...."

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് phone എടുത്തു വിളിക്കാൻ ഒരുങ്ങിയതും ഫോൺ ബെൽ അടിച്ചു.....


" ഇത് ഇപ്പൊ ആരാ number ആണല്ലോ അച്ഛന് ഉള്ളത് ആയിരിക്കും..... " അവൾ അതും പറഞ്ഞു കൊണ്ട് അങ്ങോട്ട് നടന്നതും എന്തോ ഒരു ഉൾപ്രേരണയാൽ അവൾ ഫോൺ അറ്റൻഡ് ചെയ്തു......


"ഹലോ.... ആരാ സംസാരിക്കുന്നെ..... " ഫോൺ എടുത്ത ഉടനെ അവൾ അങ്ങോട്ട് ചോദിച്ചു......


"എന്റെ പെണ്ണെ.... ഫോണിലൂടെ എങ്കിലും ഒന്ന്  പതുക്കെ സംസാരിക്ക്..... എന്റെ ചെവി പോകും..... "


മറുപ്പുറത് നിന്നുള്ള ശബ്ദം കേട്ടതും അവൾ ക്ക് വിറയൽ അനുഭവപ്പെട്ടു..... ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവളിൽ വല്ലാത്ത ഒരു പരവേഷം വന്നു നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു......

"വി..ച്ചേ....ട്ടൻ.....എന്തിനാ.... വിളിച്ചേ..... എന്റെ number.... എങ്ങനെ കിട്ടിയേ..... "

വാക്കുകളിലെ വിറയൽ അവനും ശ്രദ്ധിച്ചിരുന്നു.......

" എന്റെ കൊച്ചെന്തിനാ ഇങ്ങനെ വിറക്കുന്നെ...... ഞാൻ അച്ഛന്റെ വിവരം അറിയാൻ വേണ്ടി വിളിച്ചതല്ലേ...... മാളു തന്നതാ നിന്റെ number എന്തേലും ഒക്കെ അത്യാവശ്യം വന്നല്ലോ എന്ന് കരുതി വേടിച്ചതാ...... എന്നിട്ട് ചായ കുടിച്ചോ..... "

അവൻ ചോദിച്ചു.....

"ഹാ കുടിച്ചല്ലോ..... അച്ഛന് കൊടുത്തു പണിയെല്ലാം കഴിഞ്ഞ് വന്നിരുന്നേ ഒള്ളു... മാളുവിനെ വിളിക്കാൻ തുടങ്ങുമ്പോഴാ വിച്ചുവേട്ടൻ വിളിച്ചേ.... എന്തൊക്കെയാ പിന്നെ ഏട്ടന്മാർക്ക് ഒക്കെ സുഖം അല്ലെ..... ഇയാളുടെ വീട്ടിൽ ഒക്കെ എല്ലാവർക്കും എന്താ വിശേഷം......... ഇന്നെന്താ കോളേജിൽ ഉണ്ടായേ എനിക്ക് പറഞ്ഞു താ..... പിന്നെ ടീച്ചേർസ് ഒക്കെ എങ്ങനെയാ......"


പിന്നീട് ഉള്ള സംസാരത്തിൽ പേരിന് പോലും ഒരു വിറയൽ അവളിൽ ഉണ്ടായൊരുന്നില്ല ......അവൾക്ക് സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷമായിരുന്നു.....


അവളുടെ സംസാരം കെട്ടിരിക്കുകയായിരുന്നു വിഹാൻ അവന് അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം ഒരു അത്ഭുതമായിരുന്നു......  പക്വത വേണ്ട കാര്യങ്ങളിൽ പക്വതയും..... അല്ലാത്ത സമയങ്ങളിൽ അച്ഛന്റെയും അമ്മയുടെയും പഴയ 4 വയസ്സുകാരി നിളയാവൻ ശ്രമിക്കുകയാണ് അവളെന്ന്  അവന് മനസ്സിലാക്കുന്നുണ്ടായിരുന്നു........

"നിളെ..... " അവൾ സംസാരിക്കുന്നതിന്റെ ഇടയിൽ അവൾ അവനെ വിളിച്ചു.....


" എന്തെ പറഞ്ഞോ ബോർ അടിക്കുന്നുണ്ടോ..... എന്നാ ഞാൻ വേറെ എന്തേലും പറയാം....... " അവൾ പറഞ്ഞു....

"നിനക്ക് പ്രണയത്തെ പറ്റി എന്താ അഭിപ്രായം..... " അവന് അവളോട് ഒരു കള്ള ചിരിയോടെ ചോദിച്ചു.....


"പ്രണയമോ..... പ്രണയം എന്നത് ഒരു അനുഭൂതി ആണ് എന്റെ അഭിപ്രായത്തിൽ  അത്‌ എന്തെന്ന് അനുഭവിച്ചറിയണം.... അത്‌ അറിയാതെ പ്രണയത്തെ പറ്റി എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നാണ് എന്റെ കാഴ്ച്ച പാട്.... പിന്നെ പ്രണയിക്കുകയാണേൽ രണ്ട് ആത്മക്കൾ തമ്മിൽ ആവണം.... ശരീരം തമ്മിൽ ആകുമ്പോൾ നില നിൽപ്പ് ഇല്ല എന്നുള്ളത് ആണ് സത്യം.... അവർക്ക് മടുക്കുമ്പോൾ പുതുമ തേടി കൊണ്ടിരിക്കും.... അപ്പോൾ പ്രണയം ആവില്ലലോ അത്‌ വെറും കാമം അല്ലെ..... പ്രണയം അനശ്വരമാണ്.... അറിഞ്ഞിരിക്കേണ്ട അനുഭൂതിയാണ്..... കലർപ്പില്ലാത്ത ശുദ്ധമായ സ്നേഹം മാത്രം ആയിരിക്കണം പങ്കാളിയുടെ കുറവുകളെയും ഇഷ്ടപ്പെടണം.... ഇതൊക്കെയാണ് പ്രേമത്തെ പറ്റിയുള്ള എന്റെ ഒരു ഇത്....😝" നിള ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.....


അവളുടെ ഓരോ വാക്കും ശ്രദ്ധിക്കുകയായിരുന്നു അവൻ.....

"നിളക്ക് ആരോടേലും പ്രണയം തോന്നിയിട്ടുണ്ടോ" അവന് ചോദിച്ചു.....

"പ്രണയം തോന്നിയിട്ടില്ല....  എന്ത് കൊണ്ടാണെന്നു അറിയില്ല എന്നെ ഞാനായി കാണുന്ന ആൾ ആവണം.... എന്റെ കുറവുകളെയും സ്നേഹിക്കണം....... ആർക്ക് വേണ്ടിയും എന്റെ രീതികളെ മാറ്റാൻ എനിക്ക് കഴിയില്ല..... " അവൾ അച്ഛന്റെ റൂമിലേക്ക് ഒന്ന് നോക്കി കൊണ്ട് തിരികെ വന്നു.....


"അപ്പൊ അങ്ങനെ  ഒരാളെ കിട്ടിയാൽ പ്രണയിക്കുമോ..... " അവന് ചോദിച്ചു....

"എന്റെ അച്ഛാ അംഗീകരിക്കണം അതായിരിക്കണം അവനിൽ കാണേണ്ട കാര്യം..... " അവൾ പറഞ്ഞു.....

"അപ്പൊ ഞാൻ നിന്നെ കേട്ടട്ടെടി പെണ്ണെ..... " അവന് മനസ്സിൽ ചോദിച്ചു.....

"നിളെ...... "


"ഹ പറ വിച്ചേട്ടാ......"

"Do you love me?...................."...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story