ആമ്പൽ: ഭാഗം 17

ambal

രചന: മയിൽപീലി

" Do you love me...?"


അവന്റെ ചോദ്യത്തിന്റെ മുന്നിൽ അവൾ എന്ത് പറയണം എന്നറിയാതെ നിന്നു....അവൾ എന്തോ പറയാൻ തുണിഞ്ഞതും ഫോൺ ചാർജ് കഴിഞ്ഞ് ഓഫ്‌ ആയി......

ചെ..... എന്തൊരു കഷ്ടമാണെന്റെ കണ്ണാ.... അങ്ങേർക്ക് എന്താ തോന്നിയിട്ടുണ്ടക..... ഞാൻ എന്തോ ചെയ്യും ഇനി...... ഇനി രണ്ട് ദിവസം കഴിഞ്ഞല്ലേ ക്ലാസ്സ്‌ ഒള്ളു.... ശ്ഹോ വല്ലാത്ത അവസ്ഥയായി.........

അവൾ ഫോൺ ചാർജിൽ വച്ച രാത്രിയിലെ അത്താഴം കഴിക്കാൻ അച്ഛനെയും കൂട്ടിയിരുന്നു..... കഴിച്ചോ കഴിഞ്ഞ് പാത്രങ്ങളെല്ലാം ഒതുക്കിവെച്ച് അവൾ അച്ഛന്റെ റൂമിലേക്ക് പോയി.......

 "അച്ചേ എന്താ ആലോചിക്കുന്നത്....."


 "ഒന്നുല്ല എന്റെ കുട്ടിയെ ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുകയായിരുന്നു...... നിനക്ക് ഇനി രണ്ടു ദിവസം ലീവ് അല്ലേ....."അച്ഛൻ അവളോട് ചോദിച്ചു

 " അതേ അച്ഛാ....ശനിയും ഞായറും അല്ലേ.....ഇനി തിങ്കളാഴ്ച കോളേജിൽ പോണം....... അച്ഛനെ ഇനി ഓഫീസിലേക്ക് ഒരാഴ്ച കഴിഞ്ഞല്ലേ പോകുന്നുള്ളൂ......." അവൾ സംശയത്തോടെ അച്ഛനെ നോക്കി.........


 "അല്ല ഞാൻ തിങ്കളാഴ്ച മുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങാം..... " അയാൾ പറഞ്ഞു......

"അയ്യോ വേണ്ടേ അത് .... പോകേണ്ട കുറച്ചു കഴിഞ്ഞിട്ട് പോകാമല്ലോ..... " അവൾ ആവലാതി യോടെ പറഞ്ഞു.....


 " ഇവിടെ ഇരുന്നിട്ട് എനിക്ക് ബോറടിക്കും അതിലും നല്ലത് ഓഫീസിൽ പോയാൽ അവിടെ കുറച്ചുപേരെങ്കിലും ഉണ്ടാവുമല്ലോ........ " അയാൾ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു........,


 "അത് ശരിയായി ഒറ്റക്കിരിക്കണ്ടല്ലോ ഇവിടെ..... പക്ഷേ അടങ്ങിയിരിക്കണം...... "
അവൾ ഒരു താകീത് എന്നാ പോൽ  പറഞ്ഞു.....


" കേട്ടെന്റെ തമ്പ്രാട്യേ...... " അയാൾ കളിയിൽ പറഞ്ഞു.......


"ശരി തന്ന്യാ.... ഞാൻ എന്റെ അച്ഛന്റെ തമ്പ്രാട്ടിയ..... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു......


അയാൾ അവളെ വാത്സല്യത്തോടെ നോക്കി.... നെറ്റിയിൽ ഒരു ചുംബനം നൽകി..... അവൾ അത്‌ സന്തോഷത്തോടെ സ്വീകരിച്ചു.........


"അച്ചായോട് എനിക്കെ ഒരു കാര്യം പറയാനുണ്ട്... പക്ഷെ ഇപ്പോൾ അല്ല കുറച്ചു കൂടി കഴിയട്ടെ അപ്പോൾ എതിർ നിൽക്കുമോ......... " അവൾ പ്രതീക്ഷയോടെ ചോദിച്ചു........


" എന്റെ കുട്ടിയുടെ ഒരു ആഗ്രഹത്തിനും അച്ഛാ ഇത് വരെ എതിർ നിന്നിട്ടില്ല.... ഇനി നിൽക്കുകയുമില്ല..... പിന്നെ ഒരു കാര്യം അച്ഛയ്ക്ക് ഇഷ്ടമില്ലാത്തത് ഒന്നും എന്റെ മോൾ ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു....... " അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു......


"ഇല്ല അച്ചേ അച്ഛന് ഇഷ്ടമില്ലാത്തത് ഒന്നും ഈ നിള ചെയ്യില്ല...... മതി... മതി..... ഈ മരുന്ന് കുടിച്ചേ.... എന്നിട്ട് ഉറങ്ങുട്ടോ വേഗം..... നാളെ എനിക്ക് അമ്പലത്തിൽ പോവാനുള്ളതാ രാവിലെ....... "


അവൾ അച്ഛന് മരുന്ന് കൊടുത്തു കവിളിൽ ഒരു ഉമ്മയും നൽകി റൂമിലേക്ക് വന്നു കട്ടിലിൽ കിടന്നു കൊണ്ട് അവൾ വിഹാനെ ആലോചിച്ചു.....


"എന്താ  തോന്നിയിട്ടില്ല ഉണ്ടാകാ..... അവരൊക്കെ വല്ല്യ ആൾക്കാരാ......അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ലല്ലോ.... എനിക്ക് ഒരു വഴു കണ്ടെത്തി തരണേ കണ്ണാ....."


 കണ്ണടക്കുമ്പോൾ വിഹാന്റെ മുഖം മനസ്സിൽ തെളിഞ്ഞതും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു........

_________________

" ചെ..... അവൾ കട്ട്‌ ആക്കി സ്വിച്ച് ഓഫ്‌ ചെയ്തു......ഇനി അവൾക്ക്  എന്നെ  ഇഷ്ട്ടം ഉണ്ടാകില്ലേ..... ഞാൻ വെറുതെ ഒരു കോമാളിയായി......ഇനി രണ്ട് ദിവസം കൂടെ അവളെ കാണാതെ അവളുടെ മറുപടി അറിയാതെ ആലോചിക്കുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കുന്നു....... "

മുടിയിൽ കൈ കോർത്തു പിച്ചി കൊണ്ട് പദം പറയുകയാണ് വിഹാൻ.... നിളയിൽ നിന്നും അവന് പ്രതീക്ഷിച്ച പ്രതികരണം കിട്ടാത്ത നിരാശയിലായിരുന്നു അവൻ........


ഷെൽഫ് തുറന്ന് അതിൽ നിന്നും സിഗരറ്റിന്റെ പാക്കറ്റ് എടുത്തു അതിൽ നിന്ന് ഒരെണ്ണം എടുത്തു തീ കൊളുത്തി അവന് ബാൽകണിയിൽ പോയി സിഗരറ്റ് വലിച്ചു വിട്ടു....


"വിച്ചു..... ഡാ..... തുറക്ക്....."
കതകിൽ തട്ടുന്നത് കേട്ട് അവന് പോയി ഡോർ തുറന്ന്.... മുന്നിൽ നിൽക്കുന്ന  റോബിനെ മൈൻഡ് ചെയ്യാതെ അവന് തിരികെ ബാൽകണിയിലേക്ക് നടന്നു......


"  എന്താടാ ഇത്..... നിർത്തി വച്ച ശീലം ഒക്കെ പിന്നേം തുടങ്ങിയോ..... എന്താ നിന്റെ പ്രശനം...... അത്‌ പറ..... നിന്നെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ ഞാൻ...... അമ്മ കണ്ട് കൊണ്ട് വന്ന നിനക്ക് അറിയാലോ..... അത്‌ മതി സങ്കടപെടാൻ..... എന്താടാ മോനെ എന്ത് പറ്റി ഇച്ചായനോട് പറ.........."


റോബിൻ അവനോട് പറഞ്ഞു.....

" എനിക്ക് ഒന്നും വേണ്ട നീ പോയി കഴിച്ചോ...... ഞാൻ കുറച്ചു നേരം ഒട്ടകജ് ഇരിക്കട്ടെ.... പിന്നെ സംസാരിക്കാം...... " വിഹാൻ ഒഴിഞ്ഞു മാറി.....

"എടാ അത്‌... നീ വന്നേ..... " റോബിൻ അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു......


"റോബിൻ please leave me alone................ " അവന് ദേഷ്യപ്പെട്ട് കൊണ്ട് റോബിനെ തള്ളി മാറ്റി........

അവന് അറിയാം അത്യധികം ദേഷ്യം വരുമ്പോൾ ആണ് വിഹാൻ തന്നെ റോബിൻ എന്ന് വിളിക്കുന്നത് എന്ന്..... അവനെ ശല്യം ചെയ്യാതെ റോബിൻ താഴേക്ക് പോയി............

വിഹാൻ ഫോൺ എടുത്തു കിച്ചുവിന് വിളിച്ചു...... കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞു...........


"ഡാ അവൾക്ക് എന്നെ ഇഷ്ട്ടല്ലടാ..... അവൾ ഇനി എന്നോട് മിണ്ടില്ലെടാ..... ഞാൻ പറയണ്ടായിരുന്നു..... " അവന്റെ വാക്കുകളിലെ ഇടർച്ച കിച്ചു മനസ്സിലാക്കിയിരുന്നു.......

"ഏയ് വിച്ചു നീ ഇങ്ങനെ ടെൻഷൻ ആവാതെ എന്തെങ്കിലും കരണം കൊണ്ടാകും ഫോൺ കട്ട്‌ ആയത്.... ഞാൻ മാളുവിനെ വിളിച്ചു ചോദിക്കാം.... നാളെ അവളുടെ വീട്ടിൽ പോകാൻ പറയാം.... അവൾ ചോദിച്ചോട്ടെ.... നിള പറയും അപ്പോൾ മാളുവിനോട്...... "


" What the fu***#...... എടാ അവൾ എന്നോഡാ പറയണ്ടേ......ഇഷ്ടമാണോ അല്ലെന്ന്.......അവളുടെ നാവിൽ നിന്ന എനിക്ക് കേൾക്കണ്ടേ...... Get lost idiot.............. " അവന് ദേശ്യത്തിൽ ഫോൺ എറിഞ്ഞു ബെഡിലേക്ക് വീണു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story