ആമ്പൽ: ഭാഗം 2

ambal

രചന: മയിൽപീലി

" അറിയില്ലെടാ പ്രിൻസിക്ക് എന്നെ ഒന്ന് കാണണം എന്ന് "   വിച്ചു

" ഓ അതായിരുന്നോ ഞാൻ വിചാരിച്ചു എന്ത് പൊല്ലാപ്പ് ആണാവോ എന്ന് "

  " അല്ലെങ്കിലും അങ്ങേർക്ക് ഇത്തിരി ചൊറിച്ചിൽ കൂടുതലാ നമുക്ക് ശരിയാക്കാം "
 
"ഹടാ വാ പോകാം.... " ബുള്ളറ്റിൽ കേറി കൊണ്ട് കിച്ചു പറഞ്ഞു


_________________


"അച്ചേ ഞാൻ ഒന്ന് അമ്പലത്തിൽ പോയി വരാം അച്ചയുണ്ടോ....." ദാവണി  തുമ്പി ശെരിയാക്കി കൊണ്ട് നിള ചോദിച്ചു

"അച്ഛാ ഇല്ലടാ നീ പോയിവാ സൂക്ഷിച്ചു പോണംട്ടോ.... "

ചുവപ്പും പച്ചയും നിറമുള്ള ദാവണിയും ഇല്ലിയിttu
മെടഞ്ഞ മുടിയുണ് നെറ്റിയിലെ കുഞ്ഞി കറുത്തപൊട്ടും മാത്രമായിരുന്നു അവളുടെ  ചമയം എന്ത്‌ കൊണ്ടോ കണ്മഷിയുടെ വേലി കണ്ണുകൾക്ക്ചുറ്റും അവൾ തീർക്കാരില്ലായിരുന്നു

പടവരമ്പിലൂടെ പോകുമ്പോൾ വഴിയിൽ കണ്ട ആളുകളോടും പൂച്ചയോടും കാക്കയോടും വരെ കുശലം പറയുന്ന അവളെ എല്ലാവർക്കും ഇഷ്ട്ടം ആയിരുന്നു......... പൂമ്പാറ്റ പോലെ പാറി നടക്കുന്ന
 

ഒരു കിലുക്കം പെട്ടി....


"കുഞ്ഞേ നാളേക്ക് ഒരു കുപ്പി പാല് വേണം ട്ടോ..... "

 "ശരാധമ്മേ ഇപ്പൊ നമ്മുടെ അമ്മിണി
ക്ക് പാൽ കുറവാ ഉണ്ടാവോന്ന് അറിയില്ല നോക്കട്ടെ ട്ടോ.... "


"ആ കൊച്ചേ ഉണ്ടെങ്കിൽ മതി അപ്പൂന് കൊടുക്കാന..... "

"ആണോ അമ്മേ അപ്പു വന്നോ അവനെ കണ്ടിട്ട് ഒത്തിരി ആയി അവർ എന്നാ അമേരിക്കന്ന് വന്നേ കുറുമ്പൻ തടിച്ചോ അമ്മേ...... "


"ഹ  വന്നു മോളെ ഏത് സമയം ഒരു സ്ലേറ്റ് പോലെ സാധനത്തിൽ ഇരുന്ന് കുത്തുന്നത് കാണാം എന്തൊക്കെ ആവോ എനിക്കറിയില്ല.... "

"ഫോൺ ആയിരിക്കും അമ്മേ അവിടെ ഒക്കെ വളർന്ന പിള്ളേരല്ലേ ഞാൻ പിന്നീട് വരാം ട്ടോ കുഞ്ഞിനെ കാണാൻ...."


"മോളെ നീ എങ്ങോട്ടാ....... "


"അമ്പലത്തിലൊട്ട അമ്മേ നാളെ കോളേജ് തുറക്കുവാ അപ്പോ എന്റെ കണ്ണനോട് പറയാനാ..... "

"ഓ നടക്കട്ടെ..... നന്നായി പഠിക്കണം ട്ടോ ജോലിയൊക്കെ വേടിച് ശരദാമ്മയെ കാണാൻ വരണം ട്ടോ മോൾ.... "


"പിന്നെ ഞാൻ വരാതെ..... "

അതും പറഞ്ഞു അവൾ അമ്പതിലോട്ട് നടന്നു

"എന്റെ കണ്ണാ നീ നോക്കിക്കോണേ നാളെ കോളേജ് തുറക്കുവാ എന്താവും എന്ന് ഒരു പിടിയില്ല നല്ല കൂറ്റകാരെ ഒക്കെ കിട്ടണേ പിന്നെ എന്നേം എന്റെ അച്ചനേം പിന്നെ എല്ലാവരേം കാത്തോളണേ  നീ ഉണ്ടാവില്ലേ കൂടെ......"

"മോളെ വന്നേ നമുക്ക് കിടക്കാം കൊറേ നേരായി നാളെ നേരത്തെ എണീക്കണ്ടതാ.... വാ വന്നു കിടക്ക് "


"ആ അച്ചേ വരുന്നു...... "


രാത്രിയിൽ ഉറക്കമില്ലാതെ തിരഞ്ഞും മറിഞ്ഞും കിടക്കുകയാണ് നമ്മുടെ നിള പെണ്ണ്


     "എന്റെ കൃഷ്ണ എന്തൊക്കെയോ പേടി തോന്നുന്നല്ലോ കോളേജ് ന്ന് ഒക്കെ പറയുമ്പോ എല്ലാം നല്ലതിനവണെ.... "

പിറ്റേന്ന്


"അച്ചേ രാവിലേക്ക് ഉള്ളത് ടേബിളിൽ അടച്ചു     വെച്ചിട്ട് ഉണ്ട് ഉച്ചത്തേക്ക് ഉള്ളത് ടിഫിൻ ബോക്സിൽ ആക്കിയിട്ടുണ്ട് പശുവിൻ വെള്ളം കൊടുത്തിട്ടുണ്ട് ശരാധേച്ചി ക്ക് ഉള്ള പാൽ അച്ഛാ ഒന്ന് കൊടുക്കണേ പിന്നെ നാരായണേട്ടന്റെ കടയിലേക്ക് ഉള്ളത് ഞാൻ എടുത്തിട്ടുണ്ട്   അച്ചേ ഭക്ഷണം മുഴുവനും കഴിക്കണേ മരുന്ന് ബാഗിൽ വച്ചിട്ടുണ്ട്..... "

    "എന്റെ  കുഞ്ഞേ ഒന്ന് ശ്വാസം വിട്.... പതുക്കെ പറഞ്ഞ പോരെ... അച്ഛന്റെ കൂടെ പോരെ അച്ഛൻ ആക്കി തരാം കോളേജ്ലോട്ട്.... "

  " ഇല്ല അച്ചേ മാളുവിനോട് ബസ് സ്റ്റോപ്പിൽ നിക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ അവളുടെ കൂടെ പൊക്കോളാം.... "

 "ശെരി എന്നാ നിന്റെ ഈ പൊട്ടി തെറി സ്വഭാവം അവിടെ എടുക്കരുത് കേട്ടോ എല്ലാവർക്കും അത് ഇഷ്ട്ടാവണം എന്നില്ല.... " അവളുടെ അച്ഛൻ പറഞ്ഞു
 
" ഓ  പിന്നെ ഞാൻ എന്നും ഇങ്ങനെയാ... "
 അവൾ ചുണ്ട് കോട്ടി  കൊണ്ട് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി


ഇങ്ങനെ ഒരു പെണ്ണ് അവൾ പോകുന്നത് നോക്കി കൊണ്ട് അയാൾ പറഞ്ഞു

"ഡീ മാളുവേ നിന്റെ മുഖം എന്താ ഇങ്ങനെ.... "

"ഡീ ente വായിൽ ന്ന് കേൾക്കണ്ട എപ്പോ കാത്തു നിൽക്കാൻ തുടങ്ങിയതാ ഞാൻ ഇവിടെ.... " അവൾ ദേശ്യത്തോടെ പറഞ്ഞു


അത് കേട്ടു നിള ചുണ്ട് കൂർപ്പിച്ചു പറഞ്ഞു

     "അത്...അത്.. പാൽ എല്ലാം കൊടുത്തപ്പോഴേക്കും...... "


"മതി മതി ബസ് വന്നു വാ പോകാം.... "
മാളു നിളയുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു


"എന്റമ്മോ എന്ത് വലിയ കോളേജ് ആടി........ ഉഫ് ഇത് പൊളിക്കും...."

"എന്ത് പൊളിക്ക എന്റെ കയ്യും കാലും  വിറച്ചിട്ട് പാടില്ല.... "  പേടിയോടെ മാളു പറഞ്ഞു
   

"ഒന്ന് പോയെടി എനിക്ക് ഒരു പേടിയുമില്ല ഇതേ ഇതൾ ആണ് ഇതൾ ശേഖർ....... "

"ഓയ് ഇവിടെ വാ........ " പുറകിൽ നിന്ന് ഒരു വിളി കേട്ടു.....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story