ആമ്പൽ: ഭാഗം 20

രചന: മയിൽപീലി

അവളുടെ കഴുത്തിൽ മാലയിട്ടു കൊടുത്തു കൊണ്ട് അവൻ അവളുടെ കവിളിൽ തലോടി.......

അവൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... അവന്റെ സാന്നിധ്യം അവൾക്ക് വല്ലാത്ത സുരക്ഷിതത്വം നൽകിയിരുന്നു.......


"എടി കിലുക്കാംപെട്ടി....."

അവൻ വിരൽ ഞൊടിച്ചു കൊണ്ട് അവളെ വിളിച്ചു.....

"എന്താ വിച്ചേട്ടാ..... " അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് വിളി കേട്ടു.....

"എന്റെ പെണ്ണ് ഏത് ലോകത്ത് ആയിരുന്നു....  ദാവണി ഉടുത്തു നിന്നെ ആദ്യായിട്ട കാണുന്നത്.... നിന്നെ കാണുമ്പോ എനിക്ക് എന്റെ അമ്മയെ പോലെ തോന്നുവാടി പെണ്ണെ....... എന്തായാലും സുന്ദരി ആയിട്ടുണ്ട്....."


 അവൻ അവളിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു


അവന്റെ സംസാരം കേട്ട് അവളുടെ കവിളുകൾ ചുവന്നു....... കണ്ണുകൾ നാണത്താൽ താഴ്ന്നു....  

" ഇയ്യോടി നാണവ കൊച്ചിന്.... എന്നാ നിനക്ക് ഇനി നാണിക്കാനേ നേരം ഉണ്ടാവു...... എന്തിനാഡി പെണ്ണെ നാണം നിന്റെ ഇച്ചായൻ അല്ല്യോ.... "


അവൻ അവളുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് പറഞ്ഞു.....


"ഇച്ചായൻ അല്ല ന്റെ വിച്ചേട്ടനാ..... " അവൾ കുറുമ്പോടെ പറഞ്ഞു......

"ഓ ന്റെ  പെണ്ണെ.... വിച്ചേട്ടൻ എങ്കിൽ വിച്ചേട്ടൻ..... "

അവൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു


" നിള കുട്ട്യേ.... നീ എന്തെടി കണ്ണെഴുതാതെ വന്നേ..... കണ്ണും കൂടെ എഴുതിയ എന്റെ കൊച്ചിനെ കാണാൻ എന്നാ സുന്ദരി ആയിരിക്കും....... പിന്നെ ഈ കുഞ്ഞി മൂക്കിൽ ഒരു ചുവന്ന മൂക്കുത്തി.... ഉഫ്ഫ്..... എന്റെ പെണ്ണെ ഞങ്ങൾ ആണുങ്ങൾക്കെ ദാവണിയും മൂക്കുത്തിയും ഒക്കെ ഒരു weakness ആണ്..... "

അവൻ അവളോട് പറഞ്ഞു......


" പിന്നെ ഇന്ന് അച്ഛാ കൊണ്ടോവും മൂക്കു കുത്താൻ... ചുവപ്പ് കുത്തട്ടോ വിച്ചേട്ടാ.... കണ്ണെഴുതാണോ..... "


 ആദ്യം ആവേശത്തോടെ പറഞ്ഞു.....പിന്നെ അവൾ മടിച്ചു കൊണ്ട് ചോദിച്ചു....

"അതെന്താ കണ്ണെഴുതാൻ ഇത്ര മടി..... " അവൻ സംശയത്തോടെ ചോദിച്ചു   .........


"അത് കണ്ണിന്റെ താഴെ കരുവാളിപ്പ് വരും....."


 അവൾ പറഞ്ഞു.... പിന്നെടും അവന്റെ മുഖത്തെ സംശയത്തോടെ ഉള്ള നോട്ടം കണ്ട് അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു .....


" ഞാൻ കള്ളം പറഞ്ഞതാ.... സത്യം പറയാം..... കുഞ്ഞിലേ സ്കൂളിൽ പോയപ്പോ കണ്ണെഴുതിയിരുന്നു... അപ്പൊ എന്റെ ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞു നിന്നെ കാണാൻ ഭൂതത്തിനെ പോലെയുണ്ടെന്ന്...... എനിക്ക് കോൺഫിഡൻസ് ഇല്ല.... "


അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.......


"അയ്യോടി.... കണ്ണെഴുതിയില്ലേലും നിന്നെ കണ്ട ഭൂതത്തെ പോലെയാ..... മുടിയൊക്കെ പരാതിയിട്ട്.... കള്ളിയങ്കാട്ടു നീലി..... "


 അവൻ അതും പറഞ്ഞു പൊട്ടി ചിരിച്ചു.....

അവന്റെ ചിരി കണ്ട് അവളുടെ മുഖത്തു പരിഭവം നിറഞ്ഞു.... ചുണ്ടുകൾ പുറത്തേക്ക് ഉന്തി..............


അത് കണ്ട് അവന്റെ കിളി പോയി.....


" എടി കൊച്ചേ അച്ചാച്ചൻ ചുമ്മാ പറഞ്ഞതാടി..... " അവൻ അവളോട് കെഞ്ചി........


" വേണ്ട അച്ചായച്ഛനും കൊച്ചച്ചനും ഒന്നും അല്ല.... പോ ദുഷ്ട്ടനാ..... ഇന്നേ കളിയാക്കിയില്ലേ.... പൊക്കോ മിണ്ടില്ല.... "

അവൾ ചുണ്ടുകൾ പുറത്തേക്ക് ഉന്തി കൊണ്ട് തിരിഞ്ഞ് നടന്നു.....


" നിന്റെ വിച്ചേട്ടൻ അല്ലേടി.... തമാശ പറഞ്ഞതാ പെണ്ണെ ...... ഒന്ന് ക്ഷേമിക്കെടി..... "


അവന്റെ പറച്ചിൽ കേട്ട് അവൾക്ക് ചിരി വന്നു..... അവനെ നോക്കി ചിരിച് കൊണ്ട് തലയാട്ടി....


മറ്റന്നാ കാണാം എന്ന്  പറഞ്ഞു ഇരുവരും വീട്ടിലേക് മടങ്ങി......

_________


" അച്ചായാ.... " രാത്രി ഹോസ്റ്റൽ റൂമിലെ ബെഡിൽ കിടന്നു കൊണ്ട് ജിത്തു ജോണിനെ വിളിച്ചു...


ഫോണിൽ നോക്കി കൊണ്ട് കിടന്നിരുന്ന ജോൺ ഒന്ന് മൂളി.....


" എടാ അച്ചായാ...."

 "എന്നതാടാ..... വിളിച്ചു കൂവുന്നേ...." അവൻ ദേഷ്യപ്പെട്ട്  കൊണ്ട് അവന്റെ നേരെ തിരിഞ്ഞ്.....

" ഡാ അവളുടെ കാര്യങ്ങൾ ഒക്കെ അറിയാൻ തോന്നുവാഡാ....."


ജിത്തുവിന്റെ സംസാരം കേട്ടിട്ട് റിലേ പോയി നിൽക്കുകയായിരുന്നു ജോൺ....


"എടാ നീ ഉറങ്ങുവാണോ.... " ജിത്തുവിന്റെ സംസാരം കേട്ടിട്ട് ഉറക്കത്തിലാണെന്ന് വിചാരിച്ചു ജോൺ അവനെ പിടിച്ചു കുലുക്കി.......

"എന്താടാ.... എന്നെ പിടിച് കുലുക്കുന്നെ..... "

ജിത്തു അവന്റെ  കൈ തട്ടി കൊണ്ട് പറഞ്ഞു.....


" ഏതവളുടെ കാര്യ പൊന്ന് മോൻ പറഞ്ഞേ...."

 ജിത്തുവിന്റെ തോളിൽ തട്ടി കൊണ്ട് ജോൺ ചോദിച്ചു.....


" എടാ നമ്മുടെ ഫാത്തിമ.... അവളുടെ അവസ്ഥ കണ്ടിട്ട്.... പാവപെട്ട വീട്ടിലെ കുട്ടി ആണെന്ന് തോനുന്നു.....എന്തോ എനിക്കിഷ്ട്ടായി...... അവളോട് ഒന്ന് സംസാരിക്കണം..... അതിന് മുന്നേ അവളെ പറ്റി അറിയണം.... ആ രാഹുൽ അവളുടെ ക്ലാസില നമുക്ക് ഒന്ന് വിളിച്ചു നോക്കാം...." ഫോൺ എടുത്തു കൊണ്ട് ജിത്തു പറഞ്ഞു.....

" എന്ത നിന്റെ ഉദ്ദേശം.....സീരിയസ് ആയിട്ടാണോ.... അതോ നേരം പോക്കാണോ.... അങ്ങനെ വല്ലതും ആണേൽ വിട്ടേക്കണം അതിനെ.... " ജോൺ കലിപ്പിട്ടു.....


" എടാ നേരം പോക്കായി കാണണോ.... അവളെ ഇഷ്ട്ടാടാ..... അവളുടെ കവിതയെയും..... കൂടെ കൂട്ടണം..... ജാതിയും മതമൊന്നും ഒരു പ്രശനം അല്ല...... അമ്മയ്ക്ക് ഒരു കൂട്ട് വേണ്ടേ..... അമ്മയ്ക്കും അച്ഛനും ഇഷ്ടവും ഉറപ്പാ..... അവൾക്ക് എന്നെ ഇഷ്ട്ടാണെൽ.... അവളേം കെട്ടി ജീവിക്കും..... " ജിത്തുവിന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞിരുന്നു.....


"ശരി ശരി നടക്കട്ടെ....." ജോൺ അവന്റെ തോളിൽ തട്ടി കൊണ്ട് കട്ടിലിലേക്ക് കിടന്നു.....

രാഹുലിന് വിളിക്കുകയായിരുന്നു ജിത്തു....


"എന്താ ചേട്ടാ.... " മറുപ്പുറത് നിന്നും രാഹുലിന്റെ  ശബ്ദം കേട്ടതും ജിത്തു പറഞ്ഞു....


"എടാ നിന്റെ ക്ലാസ്സിലെ ഫാത്തിമ ഇല്ലേ... അവൾടെ കുടുംബം വല്ല്യേ സാമ്പത്തികം ഒന്നുമില്ലേ.... അവളുടെ വീട് എവിടെ.... "
ജിത്തു ചോദിച്ചു....


" അത് ചേട്ടായി..... അവൾക്ക്  .... ആരും ഇല്ല..... അവൾ ഒരു അനാഥയാണ്.... കോളേജിന്റെ ഒരു 3 കിലോമീറ്റർ അപ്പുറത് ഉള്ള ഓർഫനേജിലാ അവൾ..... പിള്ളേരൊന്നും കൂട്ടില്ല......ആരും ഇല്ലാത്ത അവൾ ബാധ്യത ആവും എന്ന് വിചാരിച്ചിട്ടാവും....അവൾ ന്തേലും ചെയ്തോ ചേട്ടായി..... വിട്ടേരെ.... അറിയാതെ പറ്റിയതാകും
.....ക്ലാസ്സിലെ പെൺ പിള്ളേർ ഒക്കെ അവളോട് ശത്രുതയാണ്.... അല്ലെങ്കിലും പണത്തിന്റെ  മേലെ ഒരു പരുന്തും പറക്കില്ലല്ലോ.... നമ്മൾ തടയാൻ ചെന്നാൽ എഴുത പുറം വായിക്കും..... അത് കൊണ്ട് ആരും ഇടപെടാറില്ല.... എപ്പോഴും ഒറ്റക്കിരുന്നു എന്തെങ്കിലും കുത്തി കുറിക്കുന്നത് കാണം...... പെൺ പിള്ളേർക്കാൻ അവളോട് ദേശ്യം..... ഞങ്ങൾ സംസാരിക്കാൻ ചെന്നാൽ അവൾക്ക് പേടിയാണ് അത് കൊണ്ട് ഒറ്റക്ക് ഒതുങ്ങി കൂടുന്നത് കാണാം..... എന്തെ ചേട്ടായി.... അവളെ പറ്റി ചോദിച്ചേ..... എന്തെങ്കിലും പ്രശ്നം ഉണ്ടോ.....?... "

രാഹുലിൻറെ സംസാരം കേട്ടപ്പോൾ അവൻ ആകെ വല്ലാതെ ആയി.... അവളെ പറ്റി ആലോചിച്ചപ്പോൾ......


"ഇല്ലടാ നിന്നെ പിന്നെ വിളിക്കാം..... ഞാൻ നിന്നോട് ചോദിച്ചത് ആരോടും പറയണ്ട........" ജിത്തു പറഞ്ഞൊപ്പിച്ചു.... ഫോൺ ബെഡിലേക്ക് ഇട്ടു....


"എന്താടാ.... എന്താ അവൻ പറഞ്ഞെ..... "
ജിത്തുവിന്റെ ഇതുവരെ കാണാത്ത ഭാവം കണ്ട് ജോൺ പേടിയോടെ ചോദിച്ചു......

" എടാ അവൾ.... അവൾക്ക് ആരുമില്ലടാ..... ഒറ്റയ്ക്കാടാ.....ഫ്രണ്ട്‌സ് എന്ന് പറയാൻ പോലും ആരുമില്ലെടാ..... " അവൻ വിക്കി കൊണ്ട് പറഞ്ഞു....

"പോട്ടെടാ.... എല്ലാവർക്കും ദൈവം ഒരു പോലെ സന്തോഷം നൽകില്ലെടാ..... " ജോൺ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.....


"എനിക്ക് വേണമെടാ അവളെ ഒത്തിരി ഇഷ്ട്ടാടാ.....ജാതിയും മതവുമൊന്നും നോക്കണ്ട..... എനിക്ക് വേണം അവളെ.... അവൾക്ക് കിട്ടാതെ പോയ  സ്നേഹം മുഴുവൻ ഞാൻ കൊടുത്തോളം...... അവളെ എനിക്ക് വേണമെടാ........".......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story