ആമ്പൽ: ഭാഗം 21

ambal

രചന: മയിൽപീലി

"എനിക്ക് വേണമെടാ അവളെ.... " ജിത്തുവിന്റെ സംസാരം കേട്ട് ഫ്യൂസ് പോയി നിൽക്കായിരുന്നു ജോൺ..... " എന്റെ പൊന്നോ നീർത്തട..... നിനക്ക് തന്നെ കെട്ടിച്ചു തരാം...... " ജോൺ കൈ കൂപ്പി കൊണ്ട് പറഞ്ഞു....... അത് കേട്ടിട്ട് ചിരിച് കൊണ്ട് ജിത്തു അവളെയും അവളോട് തന്റെ ഇഷ്ട്ടം നാളെ തുറന്ന് പറയുന്നതും ആലോചിച്ചു കിടന്നു............. _________ " അച്ചേ... എനിക്ക് വേദനിക്കുന്നു...... " ടൗണിൽ പോയി മൂക്ക് കുത്തി വന്നതായിരുന്നു നിളയും അച്ഛനും വീട്ടിൽ വന്നിട്ട് അച്ഛനോട് പറയുകയായിരുന്നു നിള.... " ഇത് നല്ല കഥ....... ഞാൻ നിന്നോട് പറഞ്ഞോ മൂക്ക് കുത്താൻ..... വേദനിക്കുന്നെങ്കി സഹിച്ചിരുന്നോ...... വേണ്ട എന്ന് നൂറു വട്ടം പറഞ്ഞതാ....... " അയാൾ ഗൗരവത്തോടെ പറഞ്ഞു......

അത് കേട്ടപ്പോൾ അവളുടെ ചുണ്ടുകൾ പരിഭവത്തോടെ പുറത്തേക്ക് ഉന്തി...... അച്ഛനെ ഒന്ന് നോക്കി കൊണ്ട് അവൾ തല താഴ്ത്തി........ അത് കണ്ടപ്പോൾ അയാൾക്ക് സങ്കടമായി..... " നല്ല വേദനയുണ്ടോടാ കണ്ണാ.... വായോ.... അച്ഛൻ വെളിച്ചെണ്ണ ചൂടാക്കി മൂക്കിൽ തോറ്റു തരാം..... അപ്പൊ വേഗം ഉണങ്ങിക്കോളും..... എന്തൊക്കെ പറഞ്ഞാലും മൂക്ക് കൂടെ കുത്തിയപ്പോ എന്റെ പൊന്ന് ഒന്ന് കൂടെ സുന്ദരിയായി....... ഇനി ഇപ്പൊ ആളുകളൊക്കെ പെണ്ണ് ചോദിക്കും........ " അയാൾ അവളെ കളിയാക്കി.....

അത് കേട്ടിട്ട് അവൾ മുഖം കോട്ടി...... " പിന്നെ മൂക്ക് കുത്തിയില്ലേലും ഞാൻ സുന്ദരിയാ.... ഇയ്യോ പെണ്ണ് ചോദിച്ചാൽ കൊടുത്തേക്കല്ലേ...... അച്ഛന് പറ്റിയ മരുമോനെ ഞാൻ കണ്ട് പിടിച്ചോളാം...... അച്ഛാ വന്നേ എനിക്ക് എന്നാ തൊട്ടു തായോ...... " അവൾ അയാളുടെ കൈ വലിച്ചു നടന്നു.......... _________ പതിവ് പോലെ പിറ്റേന്നും കടന്നു പോയി.... വിഹാനെ കാണാൻ നിളയുടെ ഉള്ളം തുടിച്ചെങ്കിലും..... കോളേജിൽ നിന്ന് കാണാം എന്നാ വിശ്വാസത്തോടെ അവൾ ഇരുന്നു.....

വിഹാന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു...... അവൾക്ക് വിളിക്കാൻ തുടങ്ങിയതും അവളുടെ അച്ഛന്റെ ഫോൺ ആണെന്ന ചിന്ത വന്നതും അവൻ ആ സഹസത്തിന് മുതിർന്നില്ല............. അവളെയും ഓർത്തു പുതിയ പുലരിക്കായ് കാത്തിരുന്നു.............. _________ " ഹലോ... " " ആ നിളെ പറ.... നീ ഇന്നും ലീവ് ആണോ.... " മാളു നിളയോട് ചോദിച്ചു.... "ഏയ് അല്ല മാളു അച്ചക്ക് കുഴപ്പം ഒന്നുമില്ല.... ഇന്ന് ഞാൻ അച്ചടെ കൂടെയാ കോളേജിൽ പോകുന്നത്...... ഇത്തിരി വൈകും..... നീ പൊക്കോ..... അച്ഛന് സർ ന് വിളിച്ചു പറഞ്ഞിട്ടുണ്ട്...." നിള പറഞ്ഞു നിർത്തി...... " ഹ ശെരി..... " അതും പറഞ്ഞു മാളു ഫോൺ വച്ചു..... ധൃതിയിൽ ബാഗ് എടുത്തു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി...

പിന്നെ എന്തോ മറന്ന പോലെ തിരിച്ചു വന്നു ഉമ്മറപ്പടിയിൽ നിൽക്കുന്ന അമ്മയുടെ കവിളിൽ ചുണ്ടുകൾ അമർത്തി.... അവരും അവളുടെ മൂർദ്ധാവിൽ ചുണ്ട് ചേർത്തു.................... വഴിയിലൂടെ പാട്ടും പാടി നടന്നു പോകുകയായിരുന്നു മാളു..... നിളയില്ലാതെ അവൾക് ബോർ അടിക്കാൻ തുടങ്ങിയിരുന്നു...... അവൾ സ്വയം ഓരോന്നു പിറു പിരുത് കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു.... പെട്ടെന്നാണ് ഒരു ബൈക്ക് മുന്നിൽ വന്നു നിന്നത്.... അതിൽ ഉള്ള ആളെ കണ്ട് അവൾ vallathe ഭയന്നു...... അത് പുറമെ കാണിക്കാതെ അവൾ ബൈക്കിനെ മറികടന്നു പോവാൻ ശ്രമിച്ചു..... പക്ഷെ അവൻ അവളുടെ കൈകളിൽ പിടിത്തമിട്ടു....

അവൾ കുതറി മാറാൻ നോക്കി അവന്റെ പിടി അത്രയും ശക്തിയുള്ളതിനാൽ അവളുടെ ശ്രമം പാഴായി..... ""എടി അടങ്ങി നിക്കെടി..... എവിടെ നിന്റെ ബോഡി ഗാർഡ്..... അല്ല അവളെ കഴിഞ്ഞ തവണയും കണ്ടില്ല..... വേറെ ഒരുത്തനെ ആണല്ലോ കണ്ടത്..... ആരാടി അവൻ... നിന്റെ ചെറുക്കൻ ആണോ..... എന്തായാലും ചെറുക്കൻ കൊള്ളാം..... എന്റെ നെഞ്ച് കൂടെ തകർത്തു...... അതിന് ഉള്ളത് ഞാൻ അവൻ കൊടുത്തോളം...... ഇപ്പൊ എവിടെടി അവൻ നിന്നെ രക്ഷിക്കാൻ..... " അവൻ പുച്ഛത്തോടെ പറഞ്ഞു...... " കാർത്തിക് എന്റെ കയ്യിൽ നിന്ന് വിട്... അതേടാ അവനെ നട്ടെല്ലുള്ളവനാ.... അല്ലാതെ നിന്നെ പോലെ ആണും പെണ്ണും കെട്ടവനല്ല.....

എന്റെ കയ്യിൽ നിന്ന് വിട്ടോ " എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ പറഞ്ഞു.......... " ഓഹോ മോൾ പണ്ടത്തെ പോലെ ഒന്നുമല്ലലോ..... നാക്കിനു നീളം കൂടിയല്ലോ...... നിന്റെ മറ്റവൻ ഉണ്ടെന്ന ധൈര്യം ആവുമല്ലേ.... നീ ആരോടാ പറയുന്നേ..... നിനക് ഞാൻ തെളിയിച്ചു തരാടി ഞാൻ ആണാണോ അതോ പെണ്ണാണോ എന്ന്..... " അവൻ അവളുടെ മുഖത്തേക്ക് മുഖം അടിപ്പിച്ചതും അവൾ അവനെ തള്ളി മാറ്റി അവന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു എന്നിട്ട് അവിടെ നിന്ന് ഓടാൻ നോക്കി.... പക്ഷെ അവൻ അവളുടെ ചുരിദാറിന്റെ ശാളിന്റെ തുമ്പിൽ പിടിച്ചു അവനോട് അടുപ്പിച്ചു..... പെട്ടെന്നാണ് അവൻ പുറകിൽ നിന്നും ഒരു ചവിട്ട് കിട്ടിയത്....

. "എടാ പുല്ലേ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിന്റെ മേലെ നിന്റെ നോട്ടം വന്ന.... ആ കണ്ണ് ഞാൻ പിഴുതെടുക്കും എന്ന്......." പെട്ടെന്ന് മുന്നിൽ കിച്ചുവിനെ കണ്ടതും കാർത്തിക് ഭയപ്പെട്ടു.... എന്നാൽ അവനെ പ്രതീക്ഷിക്കാതെ കണ്ടത്തിൽ അത്ഭുതപെട്ട നിൽക്കുകയായിരുന്നു..... കാർത്തിക്കിന്റെ നേരെ നടന്നു അവന്റെ മുഖത്തിനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് കിച്ചു മാളുവിന്റെ കയ്യും പിടിച്ചു നടന്നു.... കാർത്തിക് അപ്പോഴേക്കും രക്ഷപെട്ടിരുന്നു....... "അതെ എങ്ങനെ ഇവിടെ എത്തി...... " മാളു അവനെ തോണ്ടി കൊണ്ട് ചോദിച്ചു....... അവൻ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു.... " അതെനിക്കിഷ്ട്ടായി..... ആ ഡയലോഗ്.. പിന്നെ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചതും.....

. " കിച്ചു പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു....... അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു..... " ഞാൻ സത്യ പറഞ്ഞെ.... പിന്നെ അന്ന് കിച്ചേട്ടന്റെ കയ്യിൽ ന്ന് കിട്ടിയ ചീത്ത മറന്നിട്ടില്ലേ..... " അവൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു........ അതിന് അവൻ അവളുടെ തലക്ക് ഇട്ടൊന്ന് കൊട്ടി.... "ഹ വേദനിക്കുന്നുണ്ട്...." അവൾ തല ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി.... " അല്ല ഞാൻ ചോദിച്ചതിന് മറുപടി പറ എങ്ങനെയാ ഇവിടെ എത്തി... " അവൾ സംശയത്തോടെ ചോദിച്ചു.... "ഞാൻ എന്റെ അമ്മ വീട്ടിൽ വന്നതാ.... നിന്നെ കണ്ട് ഇഷ്ട്ടയതന്നെ പൂരത്തിന് കണ്ടതാ ഇവിടെത്തെ ക്ഷേത്രത്തിലെ..... " അവൻ കള്ള ചിരിയോടെ പറഞ്ഞു..... "എന്നിട്ട്.... "

അവൾ ആകാംഷയോടെ ചോദിച്ചു " എന്നിട്ട് പിന്നെ പറയാം കോളേജിൽ പോണ്ടേ വാ വന്നു കേറൂ.... " അവൻ ബൈക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു...... ഇയ്യോ വേണ്ട ആരേലും കാണും.... ഞാൻ ബസ്സിൽ പോയിക്കോളാം..... ബസ് സ്റ്റോപ്പ്‌ വരെ ഒന്ന് എന്നെ ആക്കി തന്നാൽ മതി..... അതും നടന്നിട്ട്.....😄... " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..... "എന്നാ നടക്ക്.... " അവൻ പല്ലിറുമ്പി കൊണ്ട് ബൈക്ക് ഉന്തി അവളുടെ കൂടെ നടന്നു...... " ഏതാ തറവാട്.... വീട്ടു പേരെന്താ..... " അവൾ സംശയത്തോടെ ചോദിച്ചു.... "കൃഷ്ണ നിലയം.... " അത് കേട്ടപ്പോൾ അവൾ ചിരിച്ചു.... " ഈ കൃഷ്ണന്റെ പേര് തന്നെ ആണലോ..... " അവൻ അവളെ നോക്കി കണ്ണുരുട്ടി..... "

എന്റെ മാത്രം അല്ല വിചുവിന്റെയും അമ്മയുടെ വീട് ഇവിടെ ആണ്..... " " വിച്ചുവേട്ടന്റെയോ.....? അവൾ സംശയത്തോടെ ചോദിച്ചു..... "ഹാടി പെണ്ണെ..... നീ ആരോടും പറയണ്ട...വിഹാന്റെ അമ്മ ഹിന്ദു ആണ് അച്ഛൻ ക്രിസ്ത്യനും... അമ്മയുടെ നാട് ഇവിടെ ആണ്.... അവന്റെ അമ്മക്ക് ഒരു സഹോദരൻ ഉണ്ട്.... അവരും മകളും ഭാര്യയും ഇവിടെ ഉണ്ട്... ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല..... വിചുവിന്റെ അമ്മയുടെ കയ്യിലുള്ള ആൽബം കണ്ടിട്ടുണ്ട് അതിൽ വിചുവിന്റെ അമ്മാവനെ തിരിച്ചറിയാം..... വിച്ചു അമ്മക്ക് വേണ്ടി അവരെ കണ്ട് പിടിക്കാൻ ശ്രമിക്കുകയായിരുന്നു...... അമ്മക്ക് നല്ല കുറ്റബോധം ഉണ്ട്...." "ഞാൻ ഒരു കാര്യം പറയട്ടെ കിച്ചേട്ടാ..... "

മാളു ഇടയിൽ കയറി പറഞ്ഞു..... " നിളയുടെ അച്ഛനും ഒരു സഹോദറി ഉണ്ടായിരുന്നു....സീത എന്നോ മറ്റോ ആണ് പേര്...... നിളയുടെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞിരുന്നു...... അവരുടെ കല്യാണം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ആണ് അവളുടെ അമ്മായി മറ്റൊരു ആളുടെ കൂടെ പോയത്.... അതിന് ശേഷം നിളയുടെ അച്ഛമ്മ തളർന്നു... പിന്നീട് അവർ മരിച്ചു... അനിയത്തിയുടെ ഒളിച്ചോട്ടവും അമ്മയുടെ മരണവും നിളയുടെ അച്ഛനെ ഒരുപാട് തളർത്തി.... പിന്നീട് അവളുടെ അമ്മയായിരുന്നു അച്ഛനെ തിരികെ കൊണ്ട് വന്നത്.... അവർക്ക് ഒരുപാട് വൈകി കിട്ടിയതാണ് നിളയെ.... അവർ താഴെ വക്കാതെയാണ് അവളെ നോക്കിയിരുന്നത്.....

പിന്നീട് നിളയുടെ അമ്മ മരിച്ചു.....പിന്നീട് അവളുടെ അച്ഛൻ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്...മോളുടെ മനസ്സിൽ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാൽ അച്ചായോട് പറയണം.... അമ്മായിയുടെ പോലെ മോൾ പോയാൽ അച്ഛൻ തങ്ങില്ല എന്ന്..... " മാളു പറഞ്ഞു നിർത്തി ശ്വാസം വിട്ടു..... ഇതെല്ലാം കേട്ട് സംശയത്തോടെ നിൽക്കുകയായിരുന്നു വിച്ചു..... " നിനക്ക് ഇത് എങ്ങനെ അറിയാം...... " അവൻ ചോദിച്ചു.... "അമ്മയെ സോപ്പിട്ടു.... അമ്മ പറഞ്ഞു തന്നതാ.... " മാളു പറഞ്ഞു...... " നീ ഇപ്പൊ ഇത് എന്നോട് പറഞ്ഞത് എന്തിനാ.... " "എനിക്ക് ഒരു സംശയം നിളേടെ അച്ഛന്റെ സഹോദരി ആണോ വിഹാൻ ചേട്ടന്റെ അമ്മ....?.... "....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story