ആമ്പൽ: ഭാഗം 22

ambal

രചന: മയിൽപീലി

" നിളയുടെ അച്ഛന്റെ സഹോദരി ആകുമോ അപ്പൊ വിഹാൻ ചേട്ടന്റെ അമ്മ... " അവൾ താടിക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു...... "ഈ കുഞ്ഞി തലക്ക് അകത്തു ഇത്രേം ആൾ താമസം ഉണ്ടോ.... ചിലപ്പോ ആയിരിക്കാം.... " അവൻ അവളുടെ തലയിൽ കൊട്ടി കൊണ്ട് ചോദിച്ചു..... "എനിക്ക് ബുദ്ധിയൊക്കെയുണ്ട്.... " അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു..... " ഉവ്വ് ഉവ്വെയ്..." അവൾ കളിയാക്കി.... " ഈ.... " അവൾ ഒന്ന് ഇളിച്ചു കൊടുത്തു.... " അല്ലേടി പെണ്ണെ... നീ ഇത് ആരോടും പറയേണ്ടട്ടോ.... നമ്മൾ പറഞ്ഞത് എല്ലാം ഈ കുഞ്ഞി തലയിൽ വച്ച മതി.... " അവൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..... " അയ്യടാ.... എന്താ ഒലിപ്പീര്.... " അവൾ അവന്റെ കൈ തട്ടി കൊണ്ട് പറഞ്ഞു..... " ഓഹോ... " അവൻ അവളെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു... "ഇയ്യോ പിണങ്ങല്ലേടാ....തമാശ പറഞ്ഞതല്ലേ... "

അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു.... " എന്തോന്നാ വിളിച്ചേ...ഡാന്നോ... വന്നു വന്നു നിനക്ക് എന്നെ തീരെ പേടിയില്ലല്ലോ... " അവൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു....... " ഇയ്യോ പിന്നേം സോറി.... കിച്ചുവേട്ട.... ഇത് എപ്പടി ഇറുക്ക്.... " തോളിൽ ഇട്ട ദുപ്പട്ടയുടെ അറ്റം ഒന്ന് കറക്കി കൊണ്ട് പറഞ്ഞു..... " വേണ്ടെടി പെണ്ണെ.... നീ എന്നെ കിച്ച എന്ന് വിളിച്ച മതി.... കിച്ചുവേട്ട എന്ന് വിളിക്കുന്നതിനേക്കാളും അതാ എനിക്കിഷ്ട്ടം...... " അവൻ അവളോടായി പറഞ്ഞു.... "അപ്പൊ നേരത്തെ പറഞ്ഞതോ... " അവൾ സംശയത്തോടെ ചോദിച്ചു.... "അത് വെറുതെ പറഞ്ഞതാ.... " അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.... " എടി ബസ്സ്റ്റോപ്പ് എത്തി ഇനി നീ എപ്പോ കോളേജിൽ എത്തനാ... ഒറ്റക്ക് പോണ്ടെ.... എന്റെ കൂടെ പോരെ... " അവൻ പ്രതീക്ഷയോടെ ചോദിച്ചു...... " വേണോ കിച്ചാ എനിക്ക് പേടിയാ ആരേലും കണ്ട... " അവൾ പേടിയോടെ ചുറ്റും നോക്കി....

. " ഏയ് പേടിക്കാൻ ഒന്നും ഇല്ല ഇത്ര നേരം ഒരാളും വന്നില്ലല്ലോ.... ഇനിയും വരുന്നുണ്ടാവില്ല നീ കേറി ഇരിക്ക്.... " പ്രതീക്ഷയോടെ ചോദിക്കുന്ന അവനെ നിരാശപ്പെടുത്താനാകാതെ അവൾ പേടിയോടെ അവന്റെ പിറകിൽ കയറി ഇരുന്നു..... കിച്ചുവിന് ലോകം കീഴടക്കിയാ സന്തോഷം ആയിരുന്നു...... കോളേജിൽ എത്തുന്നതിനു മുൻപുള്ള ഗേറ്റിൽ നിർത്തി അവൻ.... അവൾ ഇറങ്ങി അവനെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് കോളേജിലേക്ക് നടന്നു....... കോളേജിന്റെ ചില മരങ്ങൾക്ക് കീഴെ അവരുടെ പ്രണയം പങ്കു വയ്ക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു..... അതെല്ലാം നോക്കി ഒരു ചെറു ചിരിയോടെ മാളു നടന്നു......

ഇനി നടക്കാൻ പോകുന്ന സംഭവങ്ങൾ അറിയാതെ.... ( നോക്കണ്ടെടാ ഉണ്ണി ഇത് ഞാൻ തന്നെയ.😜😜... സ്റ്റോറി ഞാൻ മറ്റൊരു ദിശയിലൂടെ കൊണ്ട് പോകുന്നു.😂..) _________ "അച്ചേ വേഗം പോ.... " അച്ഛന്റെ സ്കൂട്ടറിന്റെ പിറകെ ഇരുന്ന് ധൃതി കൂട്ടുകയാണ് നിള... " ആടി പെണ്ണെ ഇപ്പൊ എത്തും.... " അയാൾ അവളെ സമാധാനിപ്പിച്ചു..... കോളേജിൽ എത്തി ഗേറ്റ് ന്റെ അവിടെ നിർത്തിട്ട ശേഷം അച്ഛൻ ചോദിച്ചു.... " മോളെ അച്ഛാ വരണോ കൂടെ.... " " വേണ്ട അച്ചേ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ കുഴപ്പമില്ല.... പിന്നെ മരുന്ന് കഴിക്കണം കേട്ടോ ബാഗിൽ വച്ചിട്ടുണ്ട്.... ഉച്ചക്ക് ഭക്ഷണം മുഴുവൻ കഴിക്കണേ.... " അവൾ വീണ്ടും ഓർമപെടുത്തി . "ആ കുഞ്ഞേ ഞാൻ ശ്രദ്ധിച്ചോളാം... " അവൾ അയാളുടെ കവിളിൽ ചുണ്ട് അമർത്തി കൊണ്ട്... കൈ വീശി കാണിച്ച ശേഷം കോളേജിലോട്ട് നടന്നു...... അവളെ നോക്കി ചിരിച്ച ശേഷം അയാൾ വണ്ടി എടുത്തു പോയി...

അവൾ ഗേറ്റ് കടന്നപ്പോൾ അവളെ നോക്കി നിൽക്കുന്ന വിഹാനെ കണ്ടു..... അവളുടെ ചുണ്ടിൽ അതി മനോഹരമായ ഒരു ചിരി വിരിഞ്ഞു..... അവൾ കൈ വീശി കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..... അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപെട്ടു..... അവൻ അവൾക്ക് മുഖം കൊടുക്കാതെ അവിടെന്ന് വേഗത്തിൽ നടന്നു........ അത് കണ്ട് അവളുടെ മുഖത്തെ ചിരി മങ്ങി.... അവൾ അവന്റെ പിന്നാലെ ഓടി..... പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുകയായിരുന്ന വിഹാൻ..... " വിച്ചേട്ടാ.... എന്താ പറ്റിയെ ..... എന്തെ മിണ്ടാതെ എന്നോട്....എങ്ങട്ടാ പോകുന്നെ.... " അവൾ അവനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.... .

അവന്റെ പെട്ടെന്ന് ഉള്ള ഭാവമാറ്റം കണ്ട് അവൾ വല്ലാതെ ഭയന്നിരുന്നു..... " ഇതൾ പ്ലീസ്..... Leave me alone.....don't disturb me..... please!!!!... " അവൻ ദേഷ്യത്തിൽ അവൾക്ക് നേരെ കുറച്ചു ചാടി മനസ്സിനെ നിയന്ത്രിക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല...... അവന്റെ സംസാരത്തിൽ ഉള്ള വ്യത്യാസം അവളെ വല്ലാതെ നോവിച്ചു.... കണ്ണുകൾ നിറഞ്ഞു ഒഴുകി....... " അപ്പൊ ഞാൻ ശല്യം ആണോ.... പറ വിച്ചേട്ടാ.... ന്നെ വേണ്ടേ.... അപ്പൊ.... ഒത്തിരി ഇഷ്ട്ടന്ന് പറഞ്ഞിട്ട്... കൂടെ ഉണ്ടാവും എന്ന് പറഞ്ഞതല്ലേ.... ന്നെ പറ്റിച്ചതല്ലേ..... ഞാൻ എന്തൊക്കെയോ മോഹിച്ചില്ല്യേ..... ഏട്ടൻ കാണാൻ വേണ്ടി കണ്ണെഴുതിയില്ല്യേ.... മൂക്ക് കുത്തിയില്ല്യേ... എല്ലാം വിച്ചേട്ടൻ ഇഷ്ട്ടന്ന് അറിഞ്ഞോണ്ടല്ലേ..... ന്നെ ന്തിനാ.... ഇങ്ങനെ വേദനിപ്പിക്കുന്നെ..... ഞാൻ എന്തേലും ചെയ്തോ.... പറ വിച്ചേട്ടാ..... എന്താണേലും പറ.... എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ സഹിക്കുനില്യ.... "

പലയിടത്തും മുറിഞ്ഞു പോയിട്ടും അവൾ പറഞ്ഞൊപ്പിച്ചു..... അവളുടെ കരഞ്ഞു ചേർത്ത മുഖം അവന്റെ ഉള്ളിൽ വേദന നിറച്ചു..... എന്തോ ഒരു ഉൾപ്രേരണയാൽ അവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു.... പെണ്ണെ സോറി.... ഞാൻ വേറെ ഒരു ചിന്തയിൽ ആണ്.... ഇപ്പൊ എന്റെ മൈൻഡ് ശെരിയല്ല നീ പൊക്കോ.... പിന്നെ സംസാരിക്കാം.... എനിക്ക് ഒറ്റക്ക് ഇരിക്കണം.... കരയണ്ട..... നിന്നോട് ഞാൻ എല്ലാം പറയാം.... ഇപ്പോൾ അല്ല പിന്നീട്.... നീ പോയിക്കോ.... ചിലപ്പോ ഞാൻ എന്തേലും വിളിച്ചു പറയും..... " അവൻ പറഞ്ഞു നിർത്തി..... " അപ്പൊ ന്നെ ഇഷ്ട്ടാണോ..... " അവൾ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു.... അപ്പോഴും ആ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു......

" എന്റെ നിളയെ എനിക്ക് ഒത്തിരി ഇഷ്ട്ടാ.... വക്കാ ഞാൻ നിന്നെ വിട്ട് പോവില്ല..... നീ ഇപ്പൊ പോ... എനിക്ക് ഒറ്റക്ക് ഇരിക്കണം.... നീ പോ.... " അവൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.... " പോവാ കരയണ്ടാട്ടോ.... സങ്കടം തീരുമ്പോ എന്നോട് പറഞ്ഞാൽ മതി.... " അവന്റെ കലങ്ങിയ കണ്ണുകൾ തുടച് കൊണ്ട് അവൾ അവന്റെ ഉള്ളം കയ്യിൽ ചുണ്ട് ചേർത്ത്..... വേദനിക്കുമ്പോഴും അവന്റെ ഉള്ളിൽ അവളുടെ ആ നനുത്ത ചുംബനം ആനന്ദം നിറച്ചു...... അവൾ നടക്കുന്നത് നോക്കി അവൻ മനസ്സിൽ മൊഴിഞ്ഞു.... "നിന്നെ ഞാൻ ആർക്കും കൊടുക്കില്ല... നീ എന്റെയാ.... ആര് എതിർത്താലും നീ എന്റെയാ.... "...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story