ആമ്പൽ: ഭാഗം 23

ambal

രചന: മയിൽപീലി

" ആരെതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും.... " അവനെ വിട്ട് നടന്നു നീങ്ങുന്ന നിളയെ നോക്കി അവൻ മനസ്സിൽ മൊഴിഞ്ഞു..... _________ കിച്ചു അമ്മ വീട്ടിൽ ആയത് കൊണ്ട് ബസ്സിലായിരുന്നു അവൾ വന്നത് ബസ് ഇറങ്ങി നടക്കുമ്പോഴാണ് പിന്നിൽ നിന്ന് വിളി കേട്ടത്...... ആരുടെയാണെന്ന് അറിയാവുന്നത് കൊണ്ട് അവൾ തിരിഞ്ഞ് നോക്കിയില്ല അവളുടെ ഉള്ളിൽ കുട്ടാ ബോധം ആയിരുന്നു താൻ കാരണം രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ പിരിയേണ്ടി വരുമോ എന്നാ ഭയവും.... "കൃതി...ഡീ നിക്കെടി..." വിളിക്കുന്നത് കേട്ടിട്ടും അവൾ നടന്നു "എന്താടി മിണ്ടാതെ നടക്കുന്നത് നീ...എന്താ പറ്റിയെ നിനക്ക് എന്താ ഇപ്പൊ എന്നെ വേണ്ടേ നിനക്ക്.... "

ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് അവൻ ചോദിച്ചു.... അവൾ ഒന്ന് പതറി... അവന്റെ വാക്കുകൾ അവളുടെ കണ്ണുകൾ നിറച്ചു.... അവൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി കൊണ്ട് അവനെ നോക്കി.... അത് കണ്ട് അവന്റെ ചങ്ക് പിടഞ്ഞു....... അവളുടെ കയ്യിലെ പിടി അയച്ചു കൊണ്ട് അവളെ ആരുമില്ലാത്ത ഭാഗത്തേക്ക് മാറ്റി നിർത്തി...... "എന്താടാ പറ്റിയെ വയ്യേ നിനക്ക്... " അവൻ ആവലാതിയോടെ ചോദിച്ചു....... അവൾ ഒന്നും മിണ്ടാതെ നിന്നു.... അവൻ സംശയ ഭാവത്തോടെ അവളെ നോക്കുകയായിരുന്നു.... " ശ്യാ.... ശ്യാമേട്ടാ... ഞാൻ എ..ന്താ...ഇ..പ്പൊ.. പറ..യ.... ഞാൻ കാരണം അല്ലെ നമുക്ക് ചേട്ടായിയോട് പറയാം....

ജോണിച്ചായന്റെ പകരം അന്ന് കിച്ചേട്ടൻ ആണ് വന്നിരുന്നെങ്കിലോ.... ഓർക്കാൻ കൂടെ വയ്യ..... കിച്ചേട്ടനോട് പറയണ്ടാന്നു ഞാൻ പറഞോണ്ടല്ലേ.... വല്ലാതെ കുറ്റബോധം തോന്നുവാ...ഞാൻ കാരണം നിങ്ങളുടെ സൗഹൃദം... " അവൾക്ക് വാക്കുകൾ മുറിഞ്ഞു പോയിരുന്നു....... "നീ എന്താ പറഞ്ഞു വരുന്നേ.... പിരിയാം എന്നാണോ...." അവൻ സംശയത്തോടെ ചോദിച്ചു...... " അങ്ങനെ അല്ല.... കിച്ചേട്ടനോട് പറയാം കിച്ചേട്ടൻ സമ്മതിച്ചാൽ ആശ്വാസമാണല്ലോ.... " അവൾ പറഞ്ഞു നിർത്തി....

. " അവൻ സമ്മതിച്ചില്ലേൽ.... " സംശയത്തോടെ ചോദിച്ചു...... " സമ്മതിച്ചില്ലേൽ സമ്മതിക്കും വരെ നമുക്ക് കാത്തിരിക്കാം... " അവൾ കള്ള ചിരിയോടെ പറഞ്ഞു.... അവൻ അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു..... " വാടിയ മുഖം എത്ര പെട്ടെന്ന വിടർന്നെ.. " " നീ അടുത്ത ഉണ്ടാകുമ്പോൾ പ്രശ്നങ്ങളെല്ലാം മറക്കുകയാണ്.... " അവൾ പ്രണയത്തോടെ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു..... അവൻ അവളിലേക്ക് മുഖം അടുപ്പിച്ചതും.... അവൾ അവന്റെ ചുണ്ട് പൊതി.... നിഷേധാർത്ഥത്തിൽ തലയാട്ടി..... അവൻ ഒന്ന് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.... " കാത്തിരിക്കാം.... " അവളുടെ തന്റെ ചുണ്ടിൽ നിന്നും എടുത്തു മാറ്റി കൊണ്ട് പറഞ്ഞു...... "

പക്ഷെ ഇത് മസ്റ്റ്‌ ആണ് " അവളുടെ മൂർദ്ധാവിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ കള്ള ചിരിയോടെ പറഞ്ഞു.... "മതി മതി ശ്രിങ്കരിച്ചത്... " അവൾ അവനിൽ നിന്നും വിട്ടു നിന്ന്.... " ഇന്ന് കേറണോടി ക്ലാസ്സിൽ.... " അവൻ മടിയോടെ ചോദിച്ചു "പിന്നെ കേറാതെ.... ഞാൻ പോയി ഫസ്റ്റ് പിരിയട് പോയി ഇതിലേലും പോയി കേറട്ടെ..." അവൾ അതും പറഞ്ഞു നടന്നു..... അവളുടെ പോക്ക് കണ്ട് അവൻ മൊഴിഞ്ഞു.... " ലൂസ്... " _________ നിള പോയതിന് ശേഷം മൈൻഡ് ഒന്ന് സെറ്റ് ചെയ്ത് വിഹാൻ കൂട്ടുകാരുടെ അടുത്തേക്ക് നടക്കുകയായിരുന്നു....

അപ്പോഴാണ് അവൻ അധികം ആരും ശ്രദ്ധിക്കാത്ത മരത്തിന്റെ പിറകിലായി ശ്യാമിനെ കണ്ടത് അവന്റെ അടുത്ത പിറക് വശം കാണുന്ന തരത്തിൽ നിൽക്കുന്ന ഒരു പെൺ കുട്ടിയേയും.... ആദ്യം മൈൻഡ് ചെയ്യാതെ നടന്നെങ്കിലും എന്തോ ഒരു ഉൾപ്രേരണയാൽ അവൻ അവർക്കടുത്തേക്ക് നടന്നു.... അവരുടെ അടുത്ത എത്തി നോക്കിയപ്പോൾ അവിടെ നിൽക്കുന്ന കൃതിയെ കണ്ട് സംശയം തോന്നിയില്ല.... തിരിഞ്ഞ് നടക്കുമ്പോൾ അവർ സംസാരിക്കുന്ന കാര്യം കേട്ട് അവൻ തറഞ്ഞു നിന്ന് പോയി.... പിന്നീട് അവൻ അവളെ ചുംബിക്കുന്നത് കൂടെ കണ്ടതോടെ അവന്റെ പതർച്ച ഏറിയിരുന്നു.....

ശ്യാമിൻറ്റ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല..... കൃതി പോയതിന് ശേഷം വിഹാൻ ശ്യാം ന്റെ അടുത്തേക്ക് നടന്നു.... "ഏയ്‌ ശ്യാം... " അവൻ ഒന്നും കാണാത്ത മട്ടിൽ വിളിച്ചു...... പെട്ടെന്ന് ശ്യാം തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന വിഹാനെ കണ്ട് വിയർത്തു..... പതർച്ച മറച്ചു വച്ചു അവൻ " നീയോ... എന്താടാ ഇവിടെ.... " അവൻ ചോദിച്ചു...... "ഏയ് ഒന്നുമില്ല... ഇതിലൂടെ പോകുമ്പോൾ നീ ഇവിടെ നിൽക്കുന്നത് കണ്ടു.... എന്താ ഇവിടെ... വാ നമുക്ക് അവന്മാരെ അടുത്തേക്ക് പോകാം.... " അറിഞ്ഞതായി അവൻ ഭാവിച്ചില്ല....... എന്നാലും അവൻ എല്ലാം കേട്ടെന്ന് ശ്യാമിന് തോന്നിയിരുന്നു....

ശ്യാം ഒന്നും മിണ്ടാതെ വിഹാനെ കെട്ടി പിടിച്ചു.... അവന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രതികരണം ആയിരുന്നില്ല വിഹാൻ വിചാരിച്ചത്..... " വിച്ചു ഡാ..." അവനിൽ നിന്ന് വേർപെട്ടു കൊണ്ട് ശ്യാം വിളിച്ചു... വിഹാൻ അവനെ നോക്കി കാണുകയായിരുന്നു.... " നീ അന്ന് എന്നോട് ചോദിച്ചില്ലേ... എന്നോട് എന്തേലും മറച്ചു വക്കുന്നുണ്ടോ എന്ന്... ഉണ്ടെടാ.... കുറെ ആയി പറയണം എന്ന് വിചാരിക്കുന്നു.... എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല....... ഞാനും കൃതിയും ഇഷ്ടത്തിലട..... സത്യം അവൾ കിച്ചുവിന്റെ പെങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല... എന്ത് കൊണ്ടോ angane ഒരു പ്രണയം നിങ്ങളോട് പറയാനും തോന്നിയില്ല... അത് എന്റെ തെറ്റാ.....

ജോണിന് എല്ലാം അറിയാം..... ശ്രമിച്ചതാ ഞാൻ കിച്ചുവിന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോ എല്ലാം നിർത്താൻ... കഴിയുന്നില്ലെടാ.... സ്നേഹിച്ചു പോയെടാ ഞാൻ.... നിനക്ക് അറിയില്ലേ നിള ഇല്ലാതെ നിനക്ക് കഴിയോ അത് പോലെ ആണ് എനിക്ക് അവളില്ലാതെ പറ്റില്ലെടാ.... " അവന്റെ അവസ്ഥ കണ്ട് വിഹാനും സങ്കടം വരുന്നുണ്ടായിരുന്നു.... ( അല്ലെങ്കിലും ആർക്കാണ് ജീവനായി കാണുന്ന കൂട്ടുകാരുടെ കണ്ണ് നിറഞ്ഞാൽ സഹിക്കുക...) "ഏയ്‌ വേണ്ടെടാ... നിങ്ങൾ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു... നീ എന്നോട് പറയുമ്പോ പറയട്ടെ എന്ന് വിചാരിച്ചു... അതാ അതിനെ പറ്റി ചോദിക്കാതിരുന്നത്.... എന്നാലും ഞങ്ങളോട് മറച്ചു വെക്കണ്ടായിരുന്നു....

കിച്ചുവിനോട് പറയണം.... അവന്റെ പ്രതികരണം എന്താവും എന്നാണ് സംശയം... " വിഹാൻ പറഞ്ഞു.... " ഞാൻ പറഞ്ഞില്ലേ കിച്ചുവിന്റെ അനിയത്തിയാണ് എന്ന് അറിഞ്ഞ നിമിഷം എല്ലാം മറക്കാൻ നോക്കിയതാ പക്ഷെ പറ്റാണ്ടെടാ " ശ്യാം പറഞ്ഞു നിർത്തിയതും ആരോ അവനെ പിടിച്ചു വലിച്ചു മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു.... ആരാണെന്ന് മുഖം ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ട് ശ്യാംമും വിഹാനും ഒരുപോലെ ഞെട്ടിയിരുന്നു...... _________ ക്ലാസ്സിൽ സംസാരിച്ച ഇരിക്കുകയായിരുന്നു നിളയും മാളുവും ആദ്യത്തെ പിരിയട് അവസാനിച്ചപ്പോഴാണ് നിള വന്നത്...

കുറച്ചു നേരം വിശേഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുകയായിരുന്നു അവർ.... " നല്ല ഭംഗി ഉണ്ടെടി കാണാൻ... " നിളയുടെ മൂക്കിലെ ഒറ്റക്കല്ലേ മൂക്കുത്തിയിൽ തൊട്ട് കൊണ്ട് മാളു പറഞ്ഞു... " ആഹ്.... എന്റെ മാളു പതിയെ തൊടെടി വേദനയെടുക്കുവാ...നീ എങ്കിലും പറഞ്ഞല്ലോ... ഒരാൾ കാണാൻ വേണ്ടീട്ടാ ഇത് കുത്തിയെ എന്നിട്ടോ അയാൾ വന്നെ മുതൽ മുഖം വീർപ്പിച്ചു നിൽക്കുവാ.... എന്റെ വിധി അല്ലാണ്ടെ എന്ത് പറയാനാ... " ആരോടെന്നില്ലാതെ നിള പറഞ്ഞു നിർത്തി..... അവളുടെ സംസാരം കേട്ടിട്ട് മാളു നെറ്റി ചുളിച്ചു.... അത് കണ്ട് സ്വയം നെറ്റിക്കടിച്ചു കൊണ്ട് നിള നേരത്തെ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു... പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു..... അത് കണ്ട് മാളുവും വല്ലാതെ ആയി.... "

ഏയ് ഒന്നുമുണ്ടാവില്ല.... എന്തെങ്കിലും പ്രശ്നവും.... നീ അത് കാര്യക്കണ്ട... " " കൃതി വന്നില്ലേ...." നിള സംശത്തോടെ ചോദിച്ചു..... "അവിടെ എവിടേലും ചുറ്റി കറങ്ങുന്നുണ്ടാകും.... " മാളു പറഞ്ഞു.... " ദേ അവൾക്കേ 100 ആയുസ് ആണ്.... വരുന്നു ഇതാ.... " നിള വാതിലിൻറെ ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു..... " വന്നോ ഇന്നെന്തേ ബസ് കിട്ടിയിട്ട് ഉണ്ടാവില്ല ലെ ..." മാളു അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.... പക്ഷെ അവളുടെ മുഖത്തു പതിവ് കളിയും ചിരിയും ഉണ്ടായിരുന്നില്ല.... " എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് " അവൾ പറഞ്ഞു കൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി.... മാളുവും നിളയും സംശയത്തോടെ നോക്കി...... "

അവൾ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു... " അവരുടെ മുഖഭാവം മാറുന്നത് കൃതി പേടിയോടെ നോക്കി... പിന്നെ തല താഴ്ത്തി.... പെട്ടെന്ന് നിള പൊട്ടി ചിരിച്ചു അത് കണ്ട് മാളുവും ചിരിച്ചു...... കൃതി അവരെ മുഖം ഉയർത്തി നോക്കി.... " എനിക്കറിയായിരുന്നു നിങ്ങൾ തമ്മിൽ എന്തോ ഉണ്ടെന്ന് ... " നിള പറഞ്ഞു നിർത്തി.... " സോറി ഡീ... " അവൾ അവരെ നോക്കി.... " സാരമില്ലെടി നീ ഇപ്പൊ പറഞ്ഞല്ലോ... കിച്ചേട്ടൻ അറിയോ... " മാളു ചോദിച്ചു... കൃതി എല്ലാം കാര്യങ്ങളും പറഞ്ഞു..... " സാരമില്ലെടി എല്ലാം ശെരിയാകും.... " മാളുവും നിളയും അവളെ സമാധാനിപ്പിച്ചു.... പിന്നീട് കളിയും ചിരിയും ആയി അന്നത്തെ ദിവസം കടന്നു പോയി.... _________

കോളേജ് കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു നിളയും മാളുവും പരസപരം നാളെ കാണാം എന്ന് പറഞ്ഞു വീട്ടിലേക്ക് നടന്നു.... വീട്ടിലേക്ക് ഉള്ള പടിപ്പുര കടന്നതും മാളു കണ്ടു ഉമ്മറത്തു ഇരിക്കുന്ന അമ്മാവനെ.... " അമ്മാവൻ എപ്പോ വന്നു.... " മാളു ചോദിച്ചു പക്ഷേ മറുപടി ഉണ്ടായിരുന്നില്ല..... പെട്ടെന്നാണ് അവൾ ഉമ്മറത്തു ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയത് അവൾ ഓടി അയാളുടെ അടുത്തേക്ക്... ദൂരെ ഒരു സ്ഥലത്ത് കച്ചവടം നടത്തുന്ന ആളായിരുന്നു അവളുടെ അച്ഛൻ ആഴ്ചയിൽ ഒരു ദിവസം അയാൾ വരികയും രണ്ട് ദിവസം ചിലവിട്ടതിന് ശേഷം തിരിച്ചു പോകുകയായിരുന്നു പതിവ്..... " അച്ഛാ...... " അങ്ങനെ വിളിച്ചു കൊണ്ട് അവൾ ദേവന്റെ ( മാളുവിന്റെ അച്ഛൻ ) നെഞ്ചിലേക്ക് ചാഞ്ഞു.... " കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്ന ആരും എന്നെ അച്ഛാ എന്നൊന്നും വിളിക്കരുത്.... അങ്ങനെ ഒരു മകൾ എനിക്കില്ല........ " ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story