ആമ്പൽ: ഭാഗം 24

ambal

രചന: മയിൽപീലി

" കണ്ടവന്റെ കൂടി അഴിഞ്ഞാടി നടക്കുന്നവൾ ഒന്നും എന്നെ അച്ഛാ എന്ന് വിളിക്കേണ്ട..... എനിക്ക് അങ്ങനെ ഒരു മകളില്ല.... " തന്റെ നെഞ്ചിലേക്ക് ചെറിയ മാളുവിനെ മരുകൈ കൊണ്ട് തട്ടി കൊണ്ട് അയാൾ പറഞ്ഞു.... മാളു ആകെ ഞെട്ടി പോയിരുന്നു.... അവളുടെ ഉള്ളിൽ ഭീതി നിറഞ്ഞിരുന്നു.... എന്നാലും മുഖതെ പതർച്ച മറച്ചു വച്ചു കൊണ്ട് അവൾ പറഞ്ഞു...... " അ..ച്ഛൻ... എന്തൊക്കെയാ പറയണേ...അച്ഛയെ ആരോ തെറ്റിദ്ധരിപ്പിച്ചതാ.... " " ആണോടി എരണം കെട്ടവളെ....നീ എന്റെ മുന്നിൽ വേഷം കെട്ടണ്ട..... അവിടെ കിടന്ന് ചോര നീരാക്കുന്നത് നിന്നെ ഒക്കെ നല്ല നിലയിൽ എത്തിക്കനാ....അപ്പൊ അവളുടെ..... തെറ്റിദ്ധരിതാണെന്ന് പോലും.... പിന്നെ ഇതെന്താടി..... " അവളുടെ മുന്നിലേക്ക് തന്റെ കയ്യിലെ ഫോൺ നീട്ടി കൊണ്ട് അയാൾ ചോദിച്ചു..... അതിലെ വീഡിയോ കണ്ട് അവൾക്ക് തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞുള്ളു....

" നിന്നെ അപ്പൊ പിടിച്ചു കൊണ്ട് വരാൻ അറിയാഞ്ഞിട്ടല്ല.... നാട്ടുകാർ അറിയാതിരിക്കാനാ... മതി നിന്റെ പഠിത്തം എല്ലാം..... നിർത്തിക്കോണം.... എല്ലാം ഇന്നത്തോടെ...... ഇവിടെ വാടി.....മനുഷ്യനെ നാണം കെടുത്താൻ ആയി ഉണ്ടായ സന്തതി..... " അവളെ പിടിച്ചു വലിച്ചു കൊണ്ട് അയാൾ റൂമിലേക്ക് നടന്നു..... ഇതെല്ലാം കണ്ട് കണ്ണീർ വർക്കാനേ അവളുടെ അമ്മയ്ക്ക് കഴിഞ്ഞുള്ളു.... എതിർത്താൽ ഉണ്ടാവുന്ന കോലാഹലം ആലോചിച്ച അവർ കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു.... മകളുടെ അവസ്ഥയിൽ ആ അമ്മ നിസ്സഹായായിരുന്നു..... " അച്ഛാ.... ഞാൻ ഇനീ ഒന്നും ചെയ്യില്ല... കിച്ചൻ നല്ലവനാ അച്ഛാ.....എന്റെ പഠിത്തം നിർത്തല്ലേ അച്ചാ.... അച്ചേ... അമ്മേ ഒന്ന് പറയമ്മേ..... അമ്മേ........ "

അവളുടെ നിലവിളി ആയ വീട്ടിൽ മുഴങ്ങി കേട്ടു.......അത് കണ്ട് സഹിക്കാഞ്ഞിട്ട് അവളുടെ അമ്മ സാരിയുടെ തല കൊണ്ട് വായ പൊതി പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി..... ഇതെല്ലാം കണ്ട് കൊണ്ട് 2 കണ്ണുകൾ വന്യതയോടെ തിളങ്ങി... _________ കിച്ചുവിനെ കണ്ട് അവർ രണ്ട് പേരും ഞെട്ടിയിരുന്നു.... " എടാ... കിച്ചു ഞാൻ.... " ശ്യാം വാക്കുകൾക്കായി പരതി..... " എന്താടാ നീ പറഞ്ഞെ.... " ശ്യാമിനെ പിടിച്ചു കുലുക്കി കൊണ്ട് കിച്ചു പറഞ്ഞു.... " എന്താടാ..... എന്താ പ്രശ്നം.... " ഇത് കണ്ട് കൊണ്ട് വന്ന ജോൺ ചോദിച്ചു..... കൂടെ ഒന്നും മനസ്സിലാവാതെ ജിത്തുവും ഉണ്ടായിരുന്നു....... " നീ മിണ്ടരുത്.... എല്ലാം അറിഞ്ഞിട്ടും.... ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ... "

ജിത്തു ജോനിൻറെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു..... "എടാ കിച്ചു... വിട് അവനെ... " വിഹാൻ കിച്ചുവിനെ പിടിച്ചു മാറ്റി.... സങ്കടം കൊണ്ടടാ... ഇത് വരെ.... ഇത് വരെ ഈ പന്നകളോടൊന്നും മറച്ചു വച്ചിട്ടില്ല.... എന്നോട് പറഞ്ഞാൽ ഏറ്റവും സന്തോഷിക്കുക ഞാൻ അല്ലെ.... നീ പറ..... നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ.... എന്റെ കൃതിയെ രണ്ട് പേർക്കും സമ്മതം ആണേൽ ഈ നാറിക്ക് കൈ പിടിച്ചു കൊടുക്കും എന്ന്.... എന്നെ തോൽപ്പിച്ചില്ലെടാ..... നീയും അവളും.... ഞാൻ.... " അവൻ പറഞ്ഞു പൂർത്തിയാകാതെ മര ചുവട്ടിൽ ഇരുന്നു...... ഇതെല്ലാം കേട്ട് ശ്യാമിന്റെ ഉള്ളം നീറുകയായിരുന്നു.....

"എടാ.... കിച്ചു ക്ഷേമിക്കെടാ.... നീ എങ്ങനെ പ്രതികരിക്കും എന്നറിയാഞ്ഞിട്ടല്ലേ...." ശ്യാം അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..... കിച്ചു അവന്റെ കൈകൾ നിഷ്പ്രയാസം തട്ടി മാറ്റി.....ശ്യാം വേദനയോടെ വിഹാനെ നോക്കി.... വിഹാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അവനോട് ചിരിച്ചു.... അതിന്റെ അർത്ഥം മനസ്സിലായ പോലെ ശ്യാം തലയാട്ടി.... " കിച്ചു.... ഡാ നീ എന്നെ ഒന്ന് കൂടെ തല്ലിക്കോ.... മിണ്ടാണ്ട് ഇരിക്കല്ലേടാ... " ശ്യാം ഒന്ന് കൂടെ പറഞ്ഞു.... കിച്ചു അത് മൈൻഡ് ചെയ്തേ ഇല്ല.... "എടാ ഒരുപാട് വട്ടം പറഞു.....ഞാൻ ഒരു കാര്യം തീരുമാനിച്ചു.... നിനക് ഇഷ്ടമില്ലാത്തത് ഒന്ന് ഞാൻ ചെയ്യില്ല.... ഇന്നത്തോടെ നിർത്തിക്കോളാം....."

ശ്യാം എഴുനേറ്റ് കൊണ്ട് പറഞ്ഞു.... "എന്ത്.... നിർത്തിയ കൊന്ന് കളയും പന്നി.... " കിച്ചു ശ്യാമിന്റെ നേരെ കുറച്ചു ചാടി.... ശ്യാം ഒരു ചെറു ചിരിയോടെ നോക്കി ഇന്ന് കിച്ചുവിനെ.... കിച്ചു നിറഞ്ഞ കണ്ണുകൾ തുടച് കൊണ്ട് മുന്നോട്ടാഞ് ശ്യാമിനെ പുണർന്നു..... അത് കണ്ട് ചിരിച്ചു കൊണ്ട് മറ്റുള്ള മൂന്ന് പേര് കൂടെ അവരെ പൊതിഞ്ഞു പിടിച്ചു..... അതായിരുന്നു..... അവരുടെ സൗഹൃദം..... ഒരിക്കലും കെടാത്ത ദീപം പോലെ.... _________ വീട്ടിലേക്ക് പോകുമ്പോൾ ബ്ലോക്ക്‌ കാരണം വിഹാൻ വളരെ നേരം വൈകിയിരുന്നു.... കുറച്ചു കൂടെ മുന്നോട്ട് പോയപ്പോഴാണ്.... ഒരു ആൾക്കൂട്ടം കണ്ടത്... സാധാരണ മൈൻഡ് ചെയ്യാറില്ലെങ്കിലും..... എന്തോ ഒരു ഉൾപ്രേരണയാൽ അവൻ വണ്ടി നിർത്തി ആൾക്കൂട്ടത്തിലേക്ക് നടന്നു കയറിയപ്പോൾ ചോരയിൽ കുളിച് കിടക്കുന്ന ശേഖറിനെ കണ്ടപ്പോൾ അവന്റെ നാവ് മന്ത്രിച്ചു.... "അമ്മാവൻ... "..

.. വേഗം ഒരു ഓട്ടോ വിളിച്ചു അതിൽ ശേഖറിനെ ആളുകളുടെ സഹായത്തോടെ അവൻ കയറ്റി.... ശേഷം ജോണിനെ വിളിച്ചു വണ്ടി ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു..... ICU വിലേക്ക് അയാളെ കൊണ്ട് പോവുമ്പോൾ.... അവന്റെ ഉള്ളം നിറയെ ആധി ആയിരുന്നു..... നിളയോട് എന്ത് പറയും, തന്റെ അമ്മ ഈ വാർത്ത അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും.... അവൻ ആകെ പരിഭ്രാതിയോടെ വരാന്തയിലൂടെ നടന്നു... പെട്ടെന്ന് ഒരു നേഴ്സ് ഡോർ തുറന്ന്.... ശേഖറിന്റെ ഫോണും വിവാഹ മോതിരവും വിഹാന്റെ കയ്യിൽ ഏൽപ്പിച്ചു..... അവൻ അവന്റ ഫോൺ എടുത്തു എബ്രഹാമിന് കാൾ ചെയ്തു.... സിതാമ്മയെ കൂടെ കൊണ്ട് വരാനും നിർദേശിച്ചു......

അവന്റെ ഉള്ളിൽ അവൻ പലതും തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു..... " ഏയ് വിച്ചു..... നീ എന്താടാ ഇവിടെ... എന്താ ഈ കോലത്തിൽ...." അവന്റെ ഷർട്ടിൽ പറ്റി പിടിച്ച രക്തം കണ്ട് കൊണ്ട് വന്നു റോബിൻ ചോദിച്ചു " ഇച്ചായ.....നിളയുടെ അച്ഛൻ ഒരു ആക്‌സിഡന്റ്.... അപ്പയോടും അമ്മയോടും അവളെ കൂട്ടി വരാൻ പറഞ്ഞിട്ടുണ്ട്..... " അവന്റെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു " അമ്മ... അമ്മ എന്തിനാടാ... " റോബിൻ സംശയത്തോടെ ചോദിച്ചു.... "നമ്മുടെ അമ്മാവന... ഇച്ചായ..... അമ്മയുടെ ചേട്ടനാ..... " അവൻ താഴെ നോക്കി കൊണ്ട് പറഞ്ഞു.... റോബിന് അതൊരു പുതിയ അറിവായിരുന്നു.... " നിനക്ക് തോന്നുന്നുണ്ടോ... എല്ലാം അറിയുന്നതല്ലേ നിനക്ക്...

നിളയെ കിട്ടും എന്ന് തോന്നുന്നുണ്ടോ... സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ.... എല്ലാം അറിഞ്ഞു കൊണ്ട് എന്തിനാ നീ.... " റോബിന് അവനോട് ചോദിച്ചു.... " ഇന്നാ അറിഞ്ഞേ ഇച്ചായ..... അതൊന്നും എനിക്ക് അറിയില്ല....അവൾ എന്റെയാ.... എനിക്ക് വേണം... " അവൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി... ഇനി പറയുന്നത് കാര്യം ഇല്ല എന്ന് അറിഞ്ഞു കൊണ്ട് അവൻ ICU നുള്ളിലേക്ക് കയറി..... പെട്ടെന്നാണ് വിഹാന്റെ കയ്യിൽ ഇരുന്ന ശേഖറിന്റെ ഫോൺ റിങ് ചെയ്തത്.... ദിവ്യ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നയിരുന്നു കാൾ വന്നത്.... വീണ്ടും വന്നപ്പോൾ അവൻ അസ്വസ്ഥതയോടെ ഫോൺ എടുത്തു " എന്റച്ചെ.... എത്ര നേരായി വിളിക്കുന്നു.... ഒന്ന് ഫോൺ എടുത്തുകൂടെ ഞാൻ ആകെ ടെൻഷൻ ആയി.... ദിവ്യച്ചിടെ ഫോണിൽന്ന വിളിക്കണേ.... എപ്പഴാ വര.... എനിക്ക് പേടിയാവുന്നുണ്ട്..

" ഒത്തിരി നേരായി വിളിച്ചിട്ട് കിട്ടാതിരുന്നിട്ട് പെട്ടെന്ന് എടുത്തപ്പോൾ അവൾ എല്ലാം ഒറ്റയടിക്ക് പറഞു.... ഫോൺടുത്തപ്പോൾ മറുപ്പുറത് നിന്നുണ്ടായ പ്രതികരണം അവനെ വേദനിപ്പിച്ചു... അവൻ ഒന്നും പറയാൻ കഴിയാതെ ഫോൻറെ ചെവിയോട് ചേർത്തി വച്ചു..... "ഹലോ അച്ചേ കേൾക്കാൻ ഇല്ലേ..... " "നിളെ.... " അവൻ വിളിച്ചു..... "വിച്ചേട്ടനാ.... അപ്പൊ ഞാൻ വിച്ചേട്ടനാ വിളിച്ചേ.... " അവൾ ഫോൺ നമ്പർ ഒന്ന് കൂടെ ചെക്ക് ചെയ്തു.... "ഏയ്‌ അല്ലാലോ.... അച്ഛനെ തന്ന വിളിച്ചേ.... വിച്ചേട്ടന്റെ കയ്യിൽ എങ്ങനാ അച്ചടെ ഫോൺ..... " അവൾ സംശയത്തോടെ ചോദിച്ചു.... "നീ റെഡി ആയിരിക്കു.... ഒരു വണ്ടി വരും അതിൽ കയറി വായോ.... "

അവൻ അത് മാത്രം പറഞ്ഞു... "ഇത് വണ്ടിയ.... എന്തിനാ അതിൽ വരണേ... അച്ഛയ്ക് എന്താ പറ്റ്യേ.... " അവൾ ആവലാതിയോടെ ചോദിച്ചു "നിന്നോട് പറഞ്ഞാൽ കേൾക്കാൻ പറ്റില്ലേ.... അത് അനുസരിക്കെടി ആദ്യം..... " അവൻ അവൾക്ക് നേരെ കുറച്ചു ചാടി.... അവളുടെ തേങ്ങൽ ഫോണിലൂടെ അവൻ കേൾക്കുന്നുണ്ടായിരുന്നു..... "നിളെ.... ഞാൻ പറയാടി പെണ്ണെ.... നീ ഞാൻ പറയണത് കേൾക്..... " അവൻ മയത്തിൽ പറഞ്ഞു..... അവൾ വിതുമ്പി കൊണ്ട് ഒന്ന് മൂളി..... വീട്ടിലേക്ക് നടന്ന അവൾ ഒരു ചുരിദാർ എടുത്തിട്ട്.... ഒരു കുഞ്ഞി കറുത്ത പൊട്ടും കുത്തി.... ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ ആണ് മുറ്റത് ഒരു വണ്ടി നിൽക്കുന്ന ശബ്ദം കേട്ടത്....... _________

രാത്രി ഉറങ്ങുകയായിരുന്നു കിച്ചു..... പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത് ഉറക്കത്തിന്റെ ആലസ്യത്തിൽ അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു.... "മോനെ ഇത് കിച്ചുവാണോ.... ഞാൻ മാളുവിന്റെ അമ്മയാ... അവളുടെ ഫോണിൽ നിന്ന നമ്പർ കിട്ടിയത്..... " മറുപ്പുറത് നിന്നുമുള്ള വാക്കുകൾ കേട്ട് അവൻ ഞെട്ടി എണീറ്റു.... "അതെ അമ്മ.... ഞാൻ കിച്ചുവാ... എന്താ ഈ നേരത്ത്..... " അവൻ സംശയത്തോടെ ചോദിച്ചു........ " മോനെ എന്റെ മോളുടെ പഠിത്തം അവർ നിർത്തി.... അടുത്ത ആഴ്ച അവളുടെ കല്യാണം ഉറപ്പിച്ചേക്കുവാ..... അവളെ മുറിയിൽ പൂട്ടിയിട്ട ഉള്ളെ..... എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല..... എന്റെ കുഞ്ഞിനെ രക്ഷിക്ക് മോനെ.... അല്ലെങ്കി അവർ എന്റെ കുഞ്ഞിനെ..... "....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story