ആമ്പൽ: ഭാഗം 25

രചന: മയിൽപീലി

എന്റെ കുഞ്ഞിനെ രക്ഷിക്ക് മോനെ.... " ആ അമ്മ പൊട്ടി കരയുകയായിരുന്നു..... " അമ്മ പേടിക്കണ്ട ഞാൻ വന്നോളാം...അവളെ ഒന്നും ചെയ്യില്ല ആരും.... " അവരെ സമാധാനിപ്പിക്കുമ്പോ ഴും ഇനി എന്ത് എന്നത് ആയിരുന്നു അവന്റെ ഉള്ളിൽ..... വേഗം ഫോൺ എടുത്തു വിഹാനെ വിളിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.... ജോണിനെ വിളിച്ചു വരാൻ പറഞ്ഞു അവൻ വേഗം റെഡി ആയി.... അപ്പോഴേക്കും ജോണും എത്തിയിരുന്നു..... വഴിയേ ജോണിനെ കാര്യങ്ങൾ ധരിപ്പിച്ചു അവർ മാളുവിന്റെ വീട്ടിലേക്ക് കുതിച്ചു.... _________ ഇതേ സമയം മാളു അച്ഛന്റെ പ്രഹരങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു.....

അടി കൊണ്ട് ചുണ്ടും കവിളും പൊട്ടി ചോരയോളിക്കുമ്പോഴും അവൾ കിച്ചുവിന്റെ പേര് ഉരുവിടുകയായിരുന്നു.... അവൾ എന്തും സഹിക്കാൻ തയ്യാറായിരുന്നു അവളുടെ കിച്ചന് വേണ്ടി.....ഓരോ അടി കിട്ടുമ്പോഴും വേദന കൊണ്ട് പുളയുമ്പോഴും അവളുടെ ഉള്ളിൽ കിച്ചുവിന്റെ മുഖമായിരുന്നു.... കണ്ണ് നിറഞ്ഞു ഒഴുകുമ്പോഴും അവളുടെ ചുണ്ടിൽ ഒരു വേദന നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു........ ഒരുപാട് അടി കൊടുത്തിട്ടും അതൊന്നും ഒന്നുമല്ലന്ന മട്ടിൽ ഏറ്റു വാങ്ങുന്നവളെ കണ്ട് അവളുടെ അച്ഛന്റെ കോപം വർധിപ്പിച്ചു..... മോതിരം ഇട്ട കൈ കൊണ്ട് കൊണ്ട് മുഖത്തു അടിക്കുമ്പോൾ മോതിരത്തിന്റെ ആകൃതി അവളുടെ മുഖത്തു പതിഞ്ഞു കിടന്നു......

" അച്ചേ മതി അച്ചേ... വല്ലാതെ നോവുന്നു.... കിച്ചൻ നല്ലവനാ... അച്ചേ.... അച്ഛന്റെ മോൾ നാണക്കേട് ഉണ്ടാക്കില്ല... " വേദന അസ്സഹനീയമായപ്പോൾ അവൾ അയാളുടെ കാലിൽ പിടിച്ചു കെഞ്ചി.... മകളുടെ അവസ്ഥ കണ്ട് ഉള്ളം നീറുന്നുണ്ടെങ്കിലും അയാളുടെ ആത്മാഭിമാനം അതിന് സമ്മതിച്ചില്ല..... "അവളുടെ ഒരു കിച്ചൻ.....നാളെ നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരും മര്യാദക്ക് ഒരുങ്ങി പോയി നിന്നോണം.... ഇല്ലെങ്ങി ഞാൻ..... " അവളുടെ മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അയാൾ അലറി..... " അല്ലെങ്കി അച്ഛൻ എന്നെ കൊല്ലുമായിരിക്കും അല്ലെ.... കൊന്നോ എന്നെ കൊന്നോ.... എന്നാലും കിച്ചനെ മറന്നു ജീവിതം എനിക്ക് വേണ്ട.....

അതിലും ബേധം ഞാൻ മരിക്കുന്നതാ അച്ഛാ... " അവളുടെ വാക്കുകൾ കുഴഞ്ഞിരുന്നു..... നീ മരിക്കും എന്നോ.... നിന്നെ ഞാൻ കൊല്ലില്ല..... ഞാൻ കൊല്ലും നിന്നെ അല്ല അവനെ... അവനെ ജീവനോടെ കാണണം എങ്കിൽ മര്യാദക്ക് ഞാൻ പറയണത് അനുസരിച്ചോണം..... " അയാളുടെ മുഖം അപ്പോൾ ക്രൂരത നിറഞ്ഞതായിരുന്നു.... അയാളുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ തറഞ്ഞു കയറി.... അവൾ അയാളുടെ കാലിൽ പിടിച്ചു വിതുമ്പി കൊണ്ട് തലയാട്ടി..... "വേ...ണ്ട അ...ച്ചേ കിച്ച...നെ ഒ.. ഒന്നും ചെ.....യ്യരു...ത്.... ഞാ.... ഞാൻ അ....നുസരി.....ച്ചോ...ളാം...... " വിറകുന്ന ചുണ്ടുകളാലെ അവൾ പറഞ്ഞു...

മതി ഇത്രേം മതി എനിക്ക്.....ഇനി നിന്നോട് അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത് ഇതാണ് ചെറുക്കൻ... ഏട്ടാ... " അയാൾ അകത്തേക്ക് നോക്കി വിളിച്ചു..... എന്ത് കൊണ്ടോ അവൾ തലയുയർത്തിയില്ല..... " പ്പാ... നോക്കെടി.... " അയാൾ അവളുടെ മുടിക്കുത്തിൽ പിടിച്ചു മുഖം ഉയർത്തി.... മുന്നിൽ നിൽക്കുന്ന കാർത്തിക്കിനെ കണ്ട് അവൾ തറഞ്ഞു.... "അച്ചേ ഇവൻ ശരിയല്ല അച്ചേ.... എന്നെ മനസ്സിലാക്കികൂടെ..... " " മതിയെടി നിന്റെ നാടകം.... സത്യം എന്താണെന്ന് എനിക് മനസ്സിലായി... നിന്റെ ബന്ധം അറിഞ്ഞു നിന്നോട് ചോദിക്കാനായി വന്ന ഇവനെ നീ പെണ്ണ് പിടിയനാക്കി അല്ലെ.... എന്നാലും ഇവൻ കുഴപ്പമില്ല..... "

കാർത്തിക് പറഞ്ഞ കേട്ടാൽ അറക്കുന്ന നുണകൾ കേട്ട് തന്റെ അച്ഛൻ തന്നെ തെറ്റിദ്ധരിച്ചു എന്നത് അവൾ വേദനയോടെ മനസ്സിലാക്കി.... അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല........ മാളവിക...... പുറത്ത് നിന്നുള്ള ഉറച്ച ശബ്ദത്തിൽ ഉള്ള വിളി അവളുടെ കാതുകളിൽ എത്തി... കിച്ചു എന്ന് പറഞ്ഞു അവൾ പിടഞ്ഞെഴുനേറ്റ് ഓടി... കാലുകൾ ഇടരുമ്പോഴും അവൾ അവനെ കാണാനായി ഓടി... അപ്പോഴേക്കും കാർത്തിക് അവളെ പിടിച്ചു വച്ചിരുന്നു അവളെ പിടിച്ചു കെട്ടി റൂമിലാക്കി ലോക്ക് ചെയ്തു.... മാളുവിന്റെ അച്ഛൻ പുറത്തിറങ്ങിയപ്പോൾ കാണുന്നത് വർധിച്ച കോപത്തോടെ നിൽക്കുന്ന കിച്ചുവിനെയും ജോണിനെയും ആണ്...

"എന്താടാ നിനക്ക് വേണ്ടത്.... " അയാൾ അവൻ നേരെ കുരച്ചു ചാടി.... "എനിക്ക് വേണ്ടത് മാളവികയെ ആണ്.... " അവന്റെ ശബ്ദം ഉറച്ചിരുന്നു..... "ഏത് മാളവിക.... അവൾ എന്റെ മകളാണ്...കണ്ട പീറ ചെക്കന്മാർ വന്നു ചോദിക്കുമ്പോൾ നിങ്ങൾക്ക് വിട്ട് തെരാൻ ഞാൻ വിൽക്കുന്നൊന്നും ഇല്ല..... " അയാളുടെ വാക്കുകൾ അധപതിച്ചിരുന്നു..... " ഛെ സ്വന്തം മകളാണെന്ന് ഓർക്കണം താൻ.... താനല്ല പറയേണ്ടത് അവളാണ് പറയേണ്ടത്.... അവളെ വിളിക്ക്..... " " അവൾ തന്നെ പറയും നിന്നോട്..... " അയാൾ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.... ചുറ്റുവട്ടത്തുള്ള ആളുകൾ അവരുടെ വീട്ടിലേക്ക് നോക്കി മുറു മുറുക്കുന്നുണ്ടായിരുന്നു......

ഇതെല്ലാം കേട്ട് ആ പാവം അമ്മ വേദനിച്ചു ഉരുക്കുകയായിരുന്നു..... പുറത്തേക്ക് നടന്നു വരുന്ന മാളുവിന്റെ കോലം അവന്റെ ഉള്ളിൽ ആധി നിറച്ചു....ഓടി ചെന്ന് നെഞ്ചോട് ചേർക്കാൻ ഉള്ളം മിടിച്ചു..... പക്ഷെ അവൾ നിർവികാര ആയിരുന്നു.... അവളുടെ ചെവിയിൽ അച്ഛൻ പറഞ്ഞതായിരുന്നു.... "ഓർമയുണ്ടല്ലോ പറഞ്ഞത് കൊന്നും കളയും അവനെ... നിനക്ക് അറിയാലോ എന്നെ"... " മാളു... വാ പോകാം നമുക്ക്..... വാ ഇവിടെ നിന്ന് നരകിക്കണ്ട..... വാ നിന്നെ കൊണ്ട് പോവാന ഞാൻ വന്നത്.... " അവൻ അവളെ പ്രതീക്ഷയോടെ വിളിച്ചു.... " എന്തിനാ എന്നെ കൊണ്ട് പോവുന്നെ കൃഷ്ണ... നീ പൊക്കോ... ഞാൻ വരുന്നില്ല നിന്റെ കൂടെ....

നിന്നെ കല്യാണം കഴിക്കാം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ... " അവളുടെ കൃഷ്ണ എന്നാ വിളിയും ശേഷം പറഞ്ഞ കാര്യങ്ങളും അവനെ വേദനിപ്പിച്ചു എന്നാൽ അവൻ ഒരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.... " എനിക്കറിയാം മാളു നിന്നെ കൊണ്ട് ഇവർ പറയിപ്പിക്കുന്നതാ.... നീ ആരെയാ പേടിക്കുന്നെ ആരും ഒന്നും ചെയ്യില്ല വാ.... " അവൻ വീണ്ടും വിളിച്ചു..... അവൾക്ക് അടക്കി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല പൊട്ടി കരഞ്ഞു കൊണ്ട് അവൾ നിലത്തേക്ക് ഊർന്നു വീണു.... "പൊക്കോ കിച്ചാ.... നിന്നെ കൊല്ലും കിച്ചാ...അതെനിക്ക് സഹിക്കില്ല..... നീ ലോകത്തിന്റെ ഏതെങ്കിലും ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാൽ മതി....

കിച്ചാ പൊക്കോ കിച്ചാ.... എന്റെ വിധിയിത..... " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു...... അവളെ പിടിച്ചു വലിച്ചു കൊണ്ട് അയാൾ അകത്തേക്ക് കയറി കതകടച്ചു.... അവൻ നിർവികരതയോടെ നോക്കി നിന്ന്.... അവന്റെ അവസ്ഥ മനസ്സിലാക്കി എന്നോണം.... ജോൻ അവനെ പിടിച്ചു കാറിൽ കയറ്റി..... ജോണിന്റെ കണ്ണുകളും നിറഞ്ഞിരുന്നു..... ( "കിട്ടില്ല എന്ന് ഉറപ്പുള്ളതിനെ പ്രണയിക്കരുത്.... അത് നടന്നില്ലെങ്കിലുള്ള വേദന അസ്സഹനീയമാണ്.... ഒരിക്കലും ഓർമ്മകൾ നിലക്കില്ല.... എപ്പോഴും നമ്മേ വേട്ടയാടി കൊണ്ടേ ഇരിക്കും... "...) _________ മുറ്റത് വന്നു നിന്ന കാറിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൾ കതകടച്ചു കുറ്റിയിട്ടു...

ശേഷം അതിന്റെ അടുത്തേക് പോയി... അതിൽ ഐശ്വര്യം തുളുമ്പുന്ന ഒരു അമ്മയും വിഹാന്റ മുഖം ഛായ ഉള്ള ഒരാളും ഉണ്ടായിരുന്നു..... അവൾ ഒന്ന് മടിച്ചു നിന്ന്..... വിഹാന്റെ അമ്മ പുഞ്ചിരിയോടെ ഡോർ തുറന്ന് പുറത്തിറങ്ങി.... അവരുടെ മുഖം എവിടെയോ കണ്ട് മറന്നത് പോലെ തോന്നി അവൾക്ക്.... അവൾ അവർക് നേരെ പുഞ്ചിരിച്ചു.... "ഇതാണല്ലേ എന്റെ കണ്ണന്റെ നിള.... അമ്മയ്ക്ക് ഒത്തിരി ഇഷ്ട്ടായി...." അവർ അവരുടെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു.... അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു... " വിച്ചേട്ടനാണോ കണ്ണേട്ടൻ.... അമ്മയും സുന്ദരിയാ..... എനിക്കും ഒത്തിരി ഇഷ്ട്ടായി.... " അവൾക്ക് അവരോട് ഒരു അപരിചിതത്വവും തോന്നിയില്ല.... കാറിൽ കയറി കൊണ്ട് അവൾ ചോദിച്ചു "അങ്കിളേ നമ്മൾ എങ്ങോട്ടാ പോണേ... " "അങ്കിളോ അപ്പനെന്ന് വിളിയടി കൊച്ചേ.... "

അയാൾ ഉള്ളിൽ ഇനിയെന്ത് പറയും എന്നാ ചോദ്യം ഉണ്ടെങ്കിലും പതർച്ച മറച്ചു വച്ചു കൊണ്ട് പറഞ്ഞു..... അവൾ അബദ്ധം പറ്റിയെന്ന കണക്കെ നാവ് കടിച്ചു.... "സോറി അപ്പ... എവിടേക്ക പോണേ.... " !കൊച്ചു ടെൻഷൻ ഒന്നും ആവണ്ട... മോളുടെ അച്ഛൻ ഒന്ന് ചെറുതായിട്ട് വീണു ഒരു കുഴപ്പവും ഇല്ല.... " അയാൾ മയത്തിൽ പറഞ്ഞു.... അവളുടെ ഉള്ളിൽ പേടി നിറഞ്ഞു.... "വേഗം പോവോ അപ്പ... എനിക്ക് അച്ഛയെ കാണാൻ തോന്നുവാ... " "അയ്യോ മോൾ ടെൻഷൻ ആവണ്ട അപ്പക്ക് ഒന്നും ഇല്ല വേഗം പോവുന്നുണ്ട്.... " സീതാമ്മ അവളുടെ നെറുകിൽ തലോടി അവൾ അവരുടെ മാറിലേക്ക് പറ്റി ചേർന്ന്...ഒരുപാട് കാലങ്ങൾക്ക് ശേഷം അമ്മയുടെ മാറിലെ ചൂട് കിട്ടിയ പോലെ അവൾക്ക് തോന്നി അതൊരു ആശ്വാസം ആയിരുന്നു അവൾക്ക് ഹോസ്പിറ്റലിൽ എത്തി ICU വിലേക്ക് അവൾ ഓടി അവിടെ നിൽക്കുന്ന വിച്ചൂവിനെ കണ്ടപ്പോൾ അവൾ അവന്റെ അടുത്തേക്ക് പോയി....

അവൾക്ക് പേടിയാക്കണ്ട എന്ന് കരുത്തു നേരതെ തന്നെ അവൻ വസ്ത്രം മാറ്റിയിരുന്നു... "കിച്ചേട്ടാ ചെറിയ മുറിവാ എന്ന് പറഞ്ഞിട്ട് എന്താ ICU കുഴപ്പം ഇല്ലല്ലോ....." അവൾ വേവലാതിയോടെ ചോദിച്ചു... " ഇല്ലെടി പെണ്ണെ ഒന്നും ഇല്ല.... " അവൻ അവളെ ആശ്വസിപ്പിച്ചു.... പെട്ടെന്ന് ഒരു നഴ്സ് വന്നു പറഞ്ഞു... " പേഷ്യന്റ് കണ്ണ് തുറന്നു ഇനി ഇന്ന് കാണാൻ പറ്റില്ല.. നാളെ റൂമിലേക്ക് മാറ്റിയിട്ടു കാണാം ട്ടോ... " നിള എന്തോ പറയാൻ ശ്രമിക്കുമ്പോഴേക്കും അവർ പോയിരുന്നു.....

അവൾക്ക് നന്നേ ഉറക്കം വരുന്നുണ്ടായിരുന്നു.... എന്നാലും അവൾ പിടിച്ചു നിന്ന്.... നിളയും അമ്മയും അപ്പയു പെട്ടെന്ന് തന്നെ കൂട്ടായി വിഹാനും അവർക്കൊപ്പം ചേർന്ന്.... നാളെ രാവിലെ സത്യങ്ങൾ എല്ലാം അറിയുമ്പോൾ അമ്മയിലും നിളയിലും ശേഖറിലും ഉണ്ടാകുന്ന ഭാവം എന്തെന്ന് ഉള്ളതിന്റെ ടെൻഷൻ ഉണ്ടായിരുന്നു എബ്രഹാമിലും വിഹാനിലും.... ഉറക്കം തൂങ്ങുന്ന നിളയെ വിഹാൻ അവന്റെ തോളിലേക്ക് ചെരിച്ചു കിടത്തി.... അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനോട് ഒന്ന് കൂടെ ചേർന്ന് ഇരുന്നു.... നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ മുന്നോട്ട് നോക്കി അപ്പോൾ അപ്പയുടെ നെഞ്ചിലേക്ക് ചാരി ഇരുന്നു കൊണ്ട് തങ്ങളെ നോക്കുന്ന ഇരുവർക്കും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story