ആമ്പൽ: ഭാഗം 26

ambal

രചന: മയിൽപീലി

അവർക്ക് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു അവൻ... "അച്ചേ ഞാൻ ഒത്തിരി പേടിച്ചുട്ടോ.... ശ്രദ്ധിക്കണ്ടേ അച്ചേ.... എല്ലാം മാറിയിട്ട് പോയാൽ മതി എന്ന് പറഞ്ഞതല്ലേ.... ഇപ്പൊ എന്തായി.... " റൂമിലേക്ക് മാറ്റിയ അച്ഛന്റെ അടുത്തിരുന്നു കഴിക്കാനുള്ള ഓറഞ്ചിന്റെ തൊലി അടർത്തി കൊണ്ട് അവൾ ശാസനയോടെ അയാളോട് പറഞ്ഞു.... അയാൾ എല്ലാം പുഞ്ചിരിയോടെ കേട്ടു നിന്നു.... " കേട്ടന്റെ നിള തമ്പ്രാട്ടിയെ.... " അയാൾ അവളെ കളിയാക്കി... അത് കേട്ട് അവളുടെ മുഖം വീർത്തു കെട്ടി.. "കളിയാക്കിക്കോ അതിനെ അറിയൂ.... വിച്ചേട്ടൻ കണ്ടത് കൊണ്ട്.... " അവൾ അയാളുടെ നേരെ കെറുവിച്ചു കൊണ്ട് പറഞ്ഞു....

അപ്പോഴാണ് അയാളും അത് ഓർക്കുന്നത്.... സംശയത്തോടെ ഒന്ന് നോക്കിയതിനു ശേഷം ഒന്ന് വിഹാനെ നോക്കി പുഞ്ചിരിച്ചു... " ഇയ്യോ ഞാൻ എന്ത് പൊട്ടിയ.... വിച്ചേട്ടണില്ലേ വിഹനാ അന്ന് ഞാൻ പറഞ്ഞില്ലേ... " അവൾ സ്വയം തലക്കടിച്ചു കൊണ്ട് പറഞ്ഞു..... അയാൾ അവനെ കൈ മാടി കൊണ്ട് അടുത്തേക്ക് വിളിച്ചു... " ഒത്തിരി നന്ദിയുണ്ട് മോനെ.... പെട്ടെന്ന് തലക്കകത്തു ഇരുട്ട് കേറിയത് പിന്നെ ഒന്നും ഓർമയില്ല.... മോൻ വന്നില്ലയിരുന്നെങ്കിൽ ആലോചിക്കാൻ വയ്യ.... ഇവൾ പറഞ്ഞിട്ടുണ്ട് മോനെ പറ്റി.... " അയാൾ അവന്റെ കയ്യിൽ പിടിത്തമിട്ടു.... അവൻ ഒന്ന് പുഞ്ചിരിച്ചു.... "എനിക്ക് ഒരു കാര്യം... "

അവനെ പറഞ്ഞു മുഴുമിക്കാൻ സമ്മതിക്കാതെ നിള ഇടയ്ക്ക് കയറി... "അച്ചേ വിച്ചേട്ടന്റെ അമ്മയും അച്ഛനും പുറത്ത് ഉണ്ട് ഞാൻ അവരെ വിളിച്ചു വരാം... " അവൻ എന്തെങ്കിലും പറയും മുന്നേ അവൾ പുറത്തേക്ക് ഓടിയിരുന്നു... അവന്റെ മുഖത്തു നിറഞ്ഞ പരിഭ്രമം അയാളും ശ്രദ്ധിച്ചിരുന്നു.... അയാൾക്കും വല്ലാത്ത ഒരു വീർപ്പമുട്ടൽ അനുഭവപ്പെട്ടു.... ഡോർ തുറന്ന് പുഞ്ചിരിയോടെ കടന്നുവരുന്ന നിലയ്ക്കുന്നു പുറകിലായുള്ള ആളെ നോക്കിയ മാത്രയിൽ ഒരു നിമിഷം ശേഖറിന്റെ കണ്ണുകൾ അവരിൽ ഉടക്കി... പിന്നീട് കണ്ണുകൾ നിറയുമ്പോഴും അത് പ്രകടമാവാതെ ഇരിക്കാൻ കയ്യിലുള്ള പുസ്തകം മുറുക്കെ പിടിച്ചു...

കയ്യിന്റെ വിറയൽ മൂലം പുസ്തകം താഴെ വീണതും അയാൾ കണ്ണടച്ചു കിടന്നു.... "ഏ... ട്ടാ. " പ്രതീക്ഷിക്കാതെ വർഷങ്ങൾക്കിപ്പുറം കൂടെപ്പിറപ്പിനെ കണ്ടതിന്റെ ഞെട്ടലിൽ അവരുടെ ചുണ്ടുകൾ വിതുമ്പി വാക്കുകൾ മുറിഞ്ഞു പോയി... വേച്ചു വീഴാൻ പോയ അവരെ എബ്രഹാം താങ്ങി പിടിച്ചു.... അയാളുടെ കൈകൾ തട്ടി മാറ്റി കൊണ്ട് അവർ ശേഖറിന്റെ അടുത്തേക്ക് പോയി കൈകളിൽ പിടിത്തമിട്ടു ഇരുവരുടെയും കൈകൾ താണിത്തുറഞ്ഞിരുന്നു...

. "ഏട്ടാ... ഒന്ന് നോക്ക് ഏട്ടാ... ഏട്ടന്റെ പാറുവാ... " അയാളുടെ കൈകൾ പിടിച്ചു കുലുക്കി കൊണ്ട് സീത പൊട്ടി കരഞ്ഞു പോയി.... തന്റെ കുഞ്ഞി പെങ്ങളുടെ തേങ്ങലുകൾ ഉയർന്നതും അത് കേൾക്കാൻ ത്രാണി ഇല്ലാതെ അയാൾ കണ്ണ് തുറന്നു അവരുടെ കൈകൾക്ക് മീതെ കൈ വച്ചു എഴുനേറ്റിരിക്കാൻ ശ്രമിച്ചു.... വിഹാൻ അയാളെ താങ്ങി തലയിണയുടെ സഹായത്തോടെ ചാരി ഇരുത്തി.... അയാൾ സീതയുടെ നെറുകിൽ തലോടി.... "സാരമില്ല.... അന്ന് നീ പോയതിന് പിറകെഅമ്മയും പോയി.... എനിക്ക് എന്റെ മോളെ തന്ന് എന്റ ലക്ഷ്മി കൂടെ പോയപ്പോൾ വല്ലാതെ ഒറ്റപ്പെട്ടിരുന്നു.... ഒന്ന് കാണണം എന്ന് തോന്നിയിരുന്നു നിന്നെ...

എവിടെയാണെന്നോ എന്താണെന്നോ അറിയാതെ.... പിന്നെ ഇവളെ നോക്കാൻ ഉള്ള കഷ്ടപ്പാടിലായിരുന്നു.... എന്റെ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം തന്നെ ആയിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്..... " അയാൾ പറഞ്ഞു നിർത്തിയപ്പോൾ രണ്ട് പേരും കരഞ്ഞിരുന്നു.... തന്റെ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പരാതിയും പരിഭവവും പങ്ക് വെക്കുമ്പോൾ സീത മാറുകയായിരുന്നു.... അവളുടെ ഏട്ടന്റെ പഴയ കുറുമ്പി പാറുവായി.... നടന്നതെല്ലാം അത്ഭുതത്തോടെ ആയിരുന്നു നിള കണ്ടത്.... അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾ വിഹാനെ നോക്കി പുഞ്ചിരിച്ചു.... അവനും അവളെ കണ്ണ് ചിമ്മി കാണിച്ചു....

താൻ കാരണം നഷ്ട്ടപെട്ട സഹോദര സ്നേഹം തന്റെ പ്രിയതമാക്ക് തിരിച്ചു കിട്ടിയതിൽ സന്തോഷം തോന്നി എബ്രഹാമിന്.... അവരുടെ അടുക്കൽ നിന്നും വിട്ടു നിന്ന് അവരെ പുഞ്ചിരിയോടെ നോക്കി നിന്ന് അയാൾ..... "എന്താടോ വിട്ട് നിൽക്കുന്നത്.... ഇവിടെ വരു.... എനിക്ക് എണീക്കാൻ കഴിയാത്തത് കൊണ്ടാണ്..... " ശേഖർ എബ്രഹാമിനെ വിളിച്ചു.... ഇരുവരും പരിചയപെടുകയും ... തന്റെ പെങ്ങളുട്ടി യെ കണ്ണ് നിറക്കാതെ പൊന്ന് പോലെ നോക്കിയതിനു അയാൾ നന്ദി പറഞ്ഞു..... പിന്നീട് എന്തോ ഓർത്ത പോലെ വിഹാനെയും നീളയെയും നോക്കി.... " ഇവളുടെ കാര്യത്തിൽ സംഭവിച്ച തെറ്റ് നിന്റെ കാര്യത്തിൽ സംഭവിക്കില്ല....

നീ മറച്ചു വച്ചാലും അച്ഛൻ മനസിലാകും എല്ലാം.... രണ്ട് പേരും നല്ല ചേർച്ചയാ നന്നായി വരും..... " അയാൾ അനുഗ്രഹത്തോടെ നോക്കി..... നിള ഓടി വന്നു അച്ഛന്റെ നെഞ്ചിൽ ചാരി ഇരുന്നു...... വിഹാൻ എല്ലാം ഒരു ചിരിയോടെ നോക്കി നിന്ന്... താൻ പ്രതീക്ഷിച്ച പോലെ ഒന്നും നടക്കാതെ ഇരുന്നത്തിൽ അവൻ ദൈവത്തോട് നന്ദി പറഞ്ഞു.... _________ ജാതക പൊരുത്തതിന്റെ പേരിൽ ഉറപ്പിച്ച വിവാഹം 6 മാസങ്ങൾക്ക് ശേഷം എന്നാ കരാറിൽ മാളുവിന്റെ അച്ഛനും കാർത്തിക്കും കാർത്തിക്കിന്റെ അച്ഛനും പിരിഞ്ഞു..... കാർത്തിക്കിന്റെ മുഖത്തു അതിനുള്ള ദേഷ്യം കാണാനും കഴിഞ്ഞിരുന്നു........

തന്റെ വിവാഹ കാര്യം അച്ഛൻ വന്നു പറഞ്ഞപ്പോൾ മാളു അയാളെ നോക്കി പുച്ഛിച്ചു.... അവൾ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് കയറി തന്റെ ബുക്കും പേനയും കൊണ്ട്..... അവളുടെ മനസ്സും ഇരുട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു...... ദിവസങ്ങൾ ആഴ്ചകളായി കടന്നു പോയി.... ആഴ്ചകൾ മാസങ്ങളായും.... വിവരങ്ങൾ എല്ലാം അറിഞ്ഞു നിളയും കൃതിയും ഒരുപാട് തവണ മാളുവിനെ കാണാൻ ശ്രമിച്ചെങ്കിലും അവളുടെ അച്ഛൻ എത്തുന്ന തടസ്സം തീർത്തു.... മാളുവിന്റെ അമ്മയെയും അവർ നിയന്ത്രണതിലാക്കി.... ദിവസങ്ങൾ കഴിയുംതോറും കിച്ചു മാറി തുടങ്ങി..... അവന്റെ ശീലങ്ങളും.... കോളേജിൽ വരാതെ ആയി....

പിന്നീട് ജീവിക്കാൻ ഉള്ള മോഹം കൊണ്ടും ചിലത് മനസിൽ കണ്ട് കൊണ്ട് അവൻ തിരികെ വന്നു തുടങ്ങി.... മാളുവിന്റെ വിവരങ്ങൾ അവൻ അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.... അവളുടെ അച്ഛൻ ഇല്ലാത്ത സമയം അവളുടെ അമ്മ എല്ലാം അവനെ വിളിച്ചു അറിയിക്കുമായിരുന്നു.... അതിനാൽ അവൻ ഒരു ധൈര്യവും ഉണ്ടായിരുന്നു..... മാളുവിന്റെ അവസ്ഥയും മറിച്ചല്ല.... എന്തെങ്കിലും കഴിച്ചെന്നു വരുത്തി അവൾ എഴുതിലേക്ക് തിരിയും.... അവൾ ആകെ കോലം കേട്ടിരുന്നു.... എല്ലെല്ലാം പൊന്തി ജീവനുള്ള ഒരു മനുഷ്യ രൂപം മാത്രം ആയിരുന്നു അവൾ.... അവൾ ഒത്തിരി എഴുതി..... ആ ഇരുളിന്റെ ഏകാന്തതയിൽ അവൾ അരിഞ്ഞതും പഠിച്ചതും അവൾ എഴുതി അവനായി......

6 മാസം പെട്ടെന്ന് കടന്നു പോയി... നിളയെ ആയിരുന്നു ഏറ്റവും കൂടുതൽ ബാധിച്ചത്.... നിലക്ക് അവൾ സുഹൃത്ത് മാത്രമായിരുന്നില്ല കൂടെപ്പിറപ്പ് തന്നെ ആയിരിന്നു.... അവളുടെ അച്ഛന്റെ കാലു പിടിച്ചു നിള ആ ഇരുണ്ട മുറിയിലേക്ക് കയറി..... മാളുവിന്റെ കോലം കണ്ട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല... അവളെ കെട്ടിപിടിച്ചു കരയുമ്പോഴും മാളു കരഞ്ഞില്ല..... അവളുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്..... " നി...ളെ... ഇ...ത് കിച്ച..ൻ കൊ... കൊ ടുക്ക...ണം.... അവ....നോട് വായി....ക്കാൻ പറയണം..... അവ....നെ ഒരു നോ...ക്ക് കാ...ണണം.... എന്റെ ആ...ഗ്രഹം ആ....ഡാ സാ...ധിച്ചു തരി..ല്ലേ.." അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.....

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകി... അത് കണ്ട് സഹിക്കാതെ നിള ഷാളിന്റെ അറ്റം വായിൽ അമർത്തി കൊണ്ട് കരഞ്ഞു പോയി.... അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വാക്കുമ്പോൾ നിളയുടെ അദരങ്ങൾ വിറച്ചിരുന്നു "ഒരു ആഗ്രഹം കൂടെ ഉണ്ടെടാ.... എനി...ക്കി...ത്തി....രി ചോ.. ചോ...ർ വാ...രി ത...രു...മോ.. " അവളുടെ ആവശ്യം കേട്ടു നിളയിൽ നിന്നും തേങ്ങൽ ഉതിർന്നു.... സാമ്പാർ കൂട്ടി കുഴച്ച ചോർ ഉരുളകളാക്കി മാളുവിന്റെ വായിൽ വച്ചു കൊടുക്കുമ്പോൾ അവൾ അത് ആർത്തിയോടെ തിന്നുന്നുണ്ടായിരുന്നു...... അത് കണ്ട് നിളയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ വീണ്ടും കഴിപ്പിക്കുമ്പോൾ അവളുടെ ഉള്ളിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു....... ""നല്ല സ്വാദ് ഉണ്ടെടാ.... ഒത്തിരി നാളായി നല്ല പോലെ ഭക്ഷണം കഴിച്ചിട്ട്.... ഈ സ്വാദ് ഒന്നും എനിക്ക് അറിയുന്നുണ്ടായിരുന്നില്ലടാ..... ജീവൻ നിലനിർത്താൻ മാത്രം എന്തെങ്കിലും അല്ലാതെ ഞാൻ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ട് കാലങ്ങൾ ആയി.... " "ഒന്നും ഇല്ലടാ.... ഈ നരകത്തിൽ നിന്നും നിന്നെ ഞാൻ രക്ഷിക്കും..... ഞാൻ ഇല്ലേ..... ഞാൻ പെട്ടെന്ന് വരും..... " ഒന്ന് കൂടെ അവളുടെ നെറുകിൽ മുത്തി കൊണ്ട് അവൾ കൊടുത്ത ബുക്ക്‌ എടുത്തു അവൾ കണ്ണീരോടെ പടി ഇറങ്ങി...

. അവൾ പോകുമ്പോൾ മാളുവിന്റെ തന്റെ ജീവൻ നിലക്കുന്നത് പോലെ തോന്നി..... " നാളെ ഏറ്റവും അടുത്ത മുഹൂർത്വത്തിൽ നിന്റെയും കാർത്തിക്കിന്റെയും കല്യാണം നടത്താൻ തീരുമാനിച്ചു..... " അവളുടെ അച്ഛന്റെ വാക്കുകൾ അവളിൽ ഭാവ വ്യത്യാസം ഉണ്ടാക്കിയില്ല.... എന്തോ തീരുമാനിപ്പുറപ്പിച്ചത് പോലെ അവൾ തന്റെ ഇരുളിലേക്ക് കയറി..... _________ നിള കൊണ്ട് വന്ന ബുക്ക്‌ വായിച്ച അത് നെഞ്ചോട് ചേർത്ത ഇരിക്കുകയായിരുന്നു കിച്ചു..... ഒരു ജന്മം മുഴുവൻ അവനോട് പറയാൻ ഉള്ളത് അതിലുണ്ടായിരുന്നു..... അവളുടെ ആഗ്രഹങ്ങൾ...., അവളുടെ സ്വപ്നങ്ങൾ...., അവനോട് ഒത്തു അവൾ മോഹിച്ച ജീവിതം......

, അവനോട് ഉള്ള സ്നേഹം......" എല്ലാം വായിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..... ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിച്ചു വിടുമ്പോൾ വിഹാൻ അവന്റെ തോളിൽ പിടി മുറുക്കി..... അവന്റെ മുഖത്തു നോക്കാൻ ത്രാണി ഇല്ലാതെ അവനെ പുണരുമ്പോൾ തന്റെ മുന്നിൽ കളി പറഞ്ഞു ചിരിക്കുന്ന മാളുവിന്റെ മുഖം തെളിഞ്ഞതും അവൻ വേദനയോടെ കണ്ണുകൾ ഇറുക്കെ അടച്ചു...... പെട്ടെന്ന് വിഹാന്റെ ഫോൺ റിങ് ചെയ്തതും അവൻ മാറി നിന്ന്....

സ്‌ക്രീനിൽ തെളിഞ്ഞ ശേഖറിന്റെ പേര് കണ്ടതും.... " ആ പറയ നിളെ... " "നിളയല്ല അച്ഛനാ മോനെ..... എനിക്ക അറിയില്ല എന്ത് ചെയ്യണം എന്ന്...." അയാൾ വെപ്രാളത്തോടെ പറഞ്ഞു.... " എന്താ പറ്റി നിളക്ക് എന്തെങ്കിലും.... " അവൻ ആധിയോടെ ചോദിച്ചു..... "അത് മോനെ ആ കുട്ടി മാളു അതിന് ഒരു കൈ അ....ബദ്ധം.... അവൾ ആത്‍മ....ഹത്യ ചെയ്തു മോ...നെ.... " അയാളുടെ വാക്കുകൾ വിറച്ചിരുന്നു..... വാക്കുകളിൽ വേദന നിറഞ്ഞിരുന്നു കാരണം അയാളും മാളുവിനെ തന്റെ മോളായി തന്നെ ആയിരുന്നു കണ്ടത്...... വിഹാന്റെ കൈ കാലുകൾ വിറച്ചു.... അവന്റെ കണ്ണുകൾ സിഗരറ്റ് വലിച്ചു വിടുന്ന കിച്ചുവിൽ എത്തി നിന്ന് കയ്യിൽ നിന്നും ഫോൺ ഉതിർന്നു പോയി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story