ആമ്പൽ: ഭാഗം 27

രചന: മയിൽപീലി

4 വർഷങ്ങൾക്ക് ശേഷം...... " എന്നിട്ടോ... എന്താ ഉണ്ടായേ ചേച്ചി.... മാളുവേച്ചിക്ക് എന്താ പറ്റിയെ.... " അവൾ ആകാംഷയോടെ ചോദിച്ചു "കൃതി.... " അവൾ പറഞ്ഞു തുടങ്ങുമ്പോഴേക്കും ആ വിളി മുഴങ്ങി കേട്ടു........ " ആ ശ്യാം ചേട്ടൻ വന്നായിരുന്നോ... ഞാൻ ഇവളുമായിട്ട് ഓരോന്നു പറഞ്ഞിരുന്നു...കാത്തു നിന്ന് മടുത്തപ്പോ... " കൃതി തന്റെ മുന്നിൽ ഇരിക്കുന്ന സത്യ എന്നാ പെൺ കുട്ടിയെ ചൂണ്ടി കൊണ്ട് ശ്യാമിനോട് പറഞ്ഞു....... "എന്നാ ശെരി സത്യ പിന്നെ സംസാരിക്കാം.... " നിറഞ്ഞ കണ്ണുകൾ ശ്യാമിൽ നിന്നും ഒളിപ്പിച്ചു സത്യയോട്‌ യാത്ര പറഞ്ഞു ശ്യാമിനരികിലേക്ക് നടന്നു...... ശേഷം ശ്യാമിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ബൈക്കിന്റെ പിറകിൽ കയറി അവന്റെ അരയിലൂടെ പിടിച്ചിരുന്നു.....

തന്റെ പിറകിൽ ഇരിക്കുമ്പോഴും അവൾ മറ്റേതോ ലോകത്ത് ആണെന്ന് ശ്യാമിന് മനസ്സിലായി.... "കൃതി.... ഏയ് കൃതി.... നീ ഇത് ഏത് ലോകത്താണ്... കുറെ നേരായി ഞാൻ ശ്രദ്ധിക്കുന്നു...." അവൻ ബൈക്കിന്റെ വേഗത കുറച്ചു കൊണ്ട് പറഞ്ഞു...... "ഏയ്‌ ഒന്നുമില്ല ഓരോന്നു ഓർത്തു ഇരുന്നതാ.... ഏട്ടൻ എന്തെ വിളിച്ചേ.... " അവന്റെ തോളിൽ പിടി മുറുക്കി കൊണ്ട് അവൾ ചോദിച്ചു.... "ഹും ശരി.... അല്ല എന്തായിരുന്നു ആ ന്യൂ ജോയിൻ ചെയ്ത കുട്ടിയുമായി ഇത്ര അധികം സംസാരിക്കാൻ ..."

അവൻ സംശയത്തോടെ ചോദിച്ചു...... "ഏയ്.. അ.. ത്.. ഒന്നുമില്ല... വെറുതെ ഓരോന്നു പറഞ്ഞു ഇരുന്നതാ.... അതൊരു പാവം കുട്ടിയ വായാടി പെണ്ണ്... " ആദ്യം ഒന്ന് പതറിയെങ്കിലും അത് സമർത്ഥമായി മറച്ചു കൊണ്ട് അവൾ ഒരു ചിരിയോടെ മറുപടി പറഞ്ഞു..... "കള്ളം പറഞ്ഞോ നീ... എത്രെ വേണമെങ്കിലും.... അത് എന്നോട് ആവരുത് എന്ന് മാത്രം.... ഞാൻ വന്നു നിന്നെ നോക്കാൻ തുടങ്ങിയിട്ട് 10 മിനിട്ടോളമായി.. നീ കണ്ണ് തുടക്കുന്നത് ഒക്കെ ഞാൻ വ്യക്തമായി കണ്ടു ... ഇനി ചേട്ടന്റെ മോൾ പറ എന്താ പറഞ്ഞിരുന്നേ..." ആദ്യം ഗൗരവത്തിൽ തുടങ്ങി അവൻ ഒരു കുസൃതിയോടെ പറഞ്ഞു നിർത്തി.... " എന്റെ ശ്യാമേട്ടാ... ഞാൻ പഴയ കാര്യങ്ങൾ ഒക്കെ....

നമ്മുടെ മാളുവിന്റെ അതെ കുറുമ്പ് ആണ് അവൾക്ക്.... അബദ്ധത്തിൽ എന്റെ മാളുവിനെ പോലെ എന്ന് പറഞ്ഞു അവളോട്... അപ്പൊ തൊട്ട് അവൾക്ക് അറിയണം എന്ന്.... ഒഴിഞ്ഞു മാറാൻ നോക്കിയപ്പോ വിട്ടില്ല ആ കാന്താരി.... പറയേണ്ടി വന്നു എല്ലാം... മുഴുവൻ ആക്കാൻ പറ്റിയില്ല... " "ഹും... " മറുപടി ഒരു മൂളലിൽ ഒതുക്കി അവൻ..... അവന്റെ ചുണ്ടിലും ഒരു ചിരി തത്തി കളിച്ചു ആ പഴയ കാലത്തിന്റെ ഓർമ്മകളിൽ..... ബൈക്ക് ഒരു ഓടിട്ട വീടിന്റെ മുന്നിൽ വന്നു നിന്നു..... ബൈക്ക് ന്റെ ശബ്ദം കേട്ട് ഒരാൾ പുറത്തിറങ്ങി..... കൃതിയെയും ശ്യമിനെയും കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു..... അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കണ്ട് അവന്റെ കണ്ണുകൾ ശ്യാമിന്റെ നേരെ പാഞ്ഞു...

. അവർ രണ്ട് പേരും ഒരു ചിരിയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു...... പെട്ടെന്ന് കൃതി ഓടി വന്നു അവനെ ചുറ്റി പിടിച്ചു.... " ഏട്ടാ....." അവൾ അവനെ സ്നേഹത്തോടെ വിളിച്ചു..... "ഏട്ടന്റെ കുട്ടി എന്തെ വിളിക്കാതെ വന്നേ.... സുഗാണോ നിനക്ക്.... ശ്യാം കേറി വാടാ.... എന്റെ പെങ്ങൾ നിന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ.... ഉണ്ടേൽ രണ്ട് പെട വെച്ച കൊടുത്താൽ മതി... അവൾ അടങ്ങിക്കോളും... " അവൻ അവളെ ഇടം കണ്ണ് ഇട്ട് നോക്കി ശ്യാമിനോട് പറഞ്ഞു.... "ഏയ്... വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല.... ഇടക് തോന്നും എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു എന്ന്.... " ശ്യാം അവനോഡ് ആയി ഒരു കുസൃതിയോടെ പറഞ്ഞു നിർത്തി......

" ഓഹോ അങ്ങനെ ആണല്ലേ.... എന്റെ ദൈവമേ ഒരു ഏട്ടനും ഉണ്ട് കെട്ടിയോനും ഉണ്ട് രണ്ടാളും കണക്കാ... " അവൾ മേൽപ്പോട്ട് നോക്കി തലയിൽ കൈ വച്ചു പറഞ്ഞു..... അത് കേട്ട് അവർ രണ്ട് പേരും പൊട്ടിച്ചിരിച്ചു.... ഏട്ടന്റെ ചിരി കണ്ടിട്ട് കൃതി നോക്കി നിന്ന് പോയി... "എന്റെ പഴയെ ഏട്ടനെ ഞാൻ തിരിച്ചു കൊണ്ട് വരും....." അവൾ മനസ്സിൽ പറഞ്ഞു..... "ഏട്ടാ ഏട്ടൻ വീട്ടിൽ വന്നൂടെ അമ്മ എപ്പഴും അത് പറഞ്ഞു കരച്ചിലാ.... ഇവിടെ എല്ലാം കൂടെ എങ്ങനെയാ.... " അവൾ പരിഭവത്തോടെ പറഞ്ഞു..... "ഇതിന്റെ മറുപടി ഒരുപാട് വട്ടം നിന്നോട് പറഞ്ഞത...." അവൻ ഒരു ചിരിയോടെ പറഞ്ഞു..... "അല്ലേലും എന്നെ പറഞ്ഞാൽ മതി.... ഏട്ടത്തി എവിടെ ഏട്ട.... " അവൾ ആകാംഷയോടെ ചോദിച്ചു.....

"അവൾ അകത്തുണ്ട് ചെല്ല് നീ വന്നത് അറിഞ്ഞിട്ട് ഉണ്ടാകില്ല..... പിന്നെ വേറെ ഒരാളും കൂടെ ഉണ്ട് ചെല്ല് കാണാം... " അവൻ ചിരിയോടെ പറഞ്ഞു.... അത് കേട്ടതും അവൾ ഓടി കൊണ്ട് അകത്തേക് പോയി.... "കിച്ചു... എന്ത് കോലം ആട ഇത്... നിനക്ക് ഈ മുടിയും താടിയും ഒക്കെ ഒന്ന് വെട്ടിക്കൂടെ... " ശ്യാം ദേഷ്യത്തോടെ പറഞ്ഞു..... "ഇങ്ങനെ ഒക്കെ മതി...." കിച്ചു ശ്യാമിന്റെ തോളിൽ കൂടെ കൈ ഇട്ടു കൊണ്ട് പറഞ്ഞു... "ആരാടാ അകത്തു... " ശ്യാം സംശയത്തോടെ ചോദിച്ചു..... _________

"സീതേ ഇത്തിരി വെള്ളം ഇങ്ങേടുത്തെ..... " ശേഖർ സീതയോട് പറഞ്ഞു കൊണ്ട് സോഫയിൽ ചാരി ഇരുന്നൂ.... അടുത്ത തന്നെ എബ്രഹാമും മടിയിലായി പേരകുട്ടി രണ്ട് വയസ്സുകാരൻ റയാനും ഇരിപ്പ് ഉണ്ട്.... "അച്ചാച്ചന്റെ കുഞ്ഞു ഇവിടെ വന്നേ.... " അവനെ എബ്രഹാമിന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് ആയാൽ കുട്ടിയെ കൊഞ്ചിച്ചു.... " ച്ചാ... ച്ച.. " അവൻ അത് പറയാൻ അനുകരിക്കുന്നത് കണ്ട് ശേഖരും എബ്രഹാംമും പൊട്ടി ചിരിച്ചു.... അത് കണ്ട് കൊണ്ട് സീത ഒരു ചിരിയോടെ വെള്ളം ശേഖറിന്റെ കയ്യിലായി കൊടുത്തു.... " ഏട്ടാ സുഖം അല്ലെ... ഒത്തിരി ആയി പറയുന്നു ആ വീട്ടിൽ ഒറ്റക്ക് നിൽക്കണ്ട എന്ന് പറഞ്ഞ കേൾക്കില്ലല്ലോ ഇവിടെ വന്നു നിന്നൂടെ... ഞങ്ങളൊക്കെ ഏട്ടൻ അന്യരാണോ.... "

സീത ഒരു പരിഭവത്തോടെ പറഞ്ഞു നിർത്തി..... "ഓ എന്റെ മോളെ നീ തുടങ്ങല്ലേ... നിന്റെ പരാതി പരിഹരിക്കണം ഞാൻ വന്നത്.... ഒരാഴ്ച ഇവിടെ നിൽക്കാൻ സന്തോഷം ആയില്ലേ... " അയാൾ തന്റെ കുഞ്ഞി പെങ്ങളെ അടുത്ത ഇരുത്തി കൊണ്ട് പറഞ്ഞു.... "ആഹാ ഒരാഴ്ചയോ.... ഞാൻ വിടില്ല നോക്കിക്കോ... ഇവിടെ നിന്ന മതി ഇനി മുതൽ... " സീത വാശിയോട് ഏട്ടന്റെ കൈ ചുറ്റി പിടിച്ചു.... "ഇവൾ പറഞ്ഞത് ശെരിയാ.... അവിടെ ഒറ്റക്ക് നിൽക്കണ്ടല്ലോ.... ഇവിടെ നിൽക്കാൻ ഇവിടെ ആവുമ്പോ.... എല്ലാരും ഉണ്ട്... പിന്നെ ഈ പീക്കിരി ചെക്കനെ കളിപ്പിച്ചു ഇരിക്കാം..... " സീതയുടെ വാക്കുകളെ ശരി വച്ചു കൊണ്ട് അയാൾ പറഞ്ഞു....

"അച്ഛൻ ഇവിടെ ഉണ്ടോ എപ്പോഴാ വന്നേ..... " "ആഹാ.. റേച്ചൽ മോളോ.... ഞാൻ മോളെ കാണാതൊണ്ട് ചോദിക്കാൻ വരുവായിരുന്നു.... " അയാൾ ഒരു ചിരിയോടെ പറഞ്ഞു.... "ഇവിടെ ഉണ്ടായിരുന്നു അച്ഛാ... " അവൾ ഒരു ചിരിയോടെ പറഞ്ഞു.... "റോബിന് മോൻ എവിടെ... ഹോസ്പിറ്റലിൽ പോയിട്ടുണ്ടാകും അല്ലെ.... " "അതെ അച്ഛാ... ഇച്ചായൻ ഇന്ന് ഇത്തിരി നേരത്തെ പോയി.... അച്ഛൻ ഇരിക്കുന്നു ഞാൻ ചായ എടുക്കാം.... " അവൾ അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.... "അയ്യോ അപ്പച്ചനും അമ്മയ്ക്കും വേണോ ചായ... " എന്തോ മറന്ന പോലെ അവൾ മടങ്ങി വന്നിട്ട് അവരോട് ചോദിച്ചു.... "ആ മോളെ എടുത്തേക്ക്..." സീത അവളോടായി പറഞ്ഞു.....

"നല്ല കുട്ടി ആണല്ലേ... നല്ല പെരുമാറ്റവും... " അവൾ പോകുന്നത് നോക്കി ശേഖർ പറഞ്ഞു.... "അതെ ഏട്ടാ... റോബിന് മോൻ ഇഷ്ട്ടം പറഞ്ഞപ്പോ ഞങ്ങളും ഒന്നും നോക്കിയില്ല അന്ന് നല്ല കുട്ടിയ.... " സീത പറഞ്ഞു.... "നിള മോൾ എപ്പഴാ വേറെ.... " അയാൾ സംശയത്തോടെ ചോദിച്ചു.... "വെരും വഴിയിൽ കിച്ചുവിന്റെ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞിരുന്നു.... വേഗം എല്ലാം ശെരിയായാൽ മതിയായിരുന്നു.... എന്റെ മക്കളുടെ മുഖത്തു ആ പഴയ സന്തോഷം വരാൻ വേണ്ടി ഞാൻ നേരാത്ത വഴിപാട് ഇല്ല... " "അവർസാരി തലപ്പു കൊണ്ട് കണ്ണീർ ഒപ്പി.... " _________

റൂമിൽ ഒത്തിരി തിരഞ്ഞിട്ടും മാളുവിനേം മറ്റാരെയും കണ്ണാതത് കൊണ്ട് അവൾ അടുക്കള വാതിൽ വഴി പുറത്തേക്ക് എത്തി നോക്കി... തിരിച്ചു അകത്തേക്ക് നടക്കാൻ നേരം എന്തോ കണ്ട് കിട്ടിയ പോലെ അവൾ പുറത്തേക്ക് ചിരിയോടെ ഓടി.... പിന്നിലെ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ നിൽക്കുന്ന രണ്ട് പേരേം കണ്ട് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു..... അവൾ അവരെ തന്നെ നോക്കി നിന്ന്..... വീൽ ചെയ്റിന്റെ പിടിയിൽ കൈ മുറുക്കി നിൽപ്പുണ്ടായിരുന്നു നിള... തിരിച്ചു എന്തെങ്കിലും പ്രതികരിക്കാൻ കഴിയില്ലെങ്കിലും അവൾ പറയുന്നത് ഒക്കെ ചിരിയോടെ കേട്ട് വീൽ ചെയ്യാറില്ല ഇരിപ്പുണ്ട് മാളു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story