ആമ്പൽ: ഭാഗം 28

ambal

രചന: മയിൽപീലി

അവൾ പറയുന്നത് എല്ലാം കേട്ട് ചിരിയോടെ വീൽ ചെയ്യാറില്ല ഇരിപ്പുണ്ട് മാളു.... "ഏടത്തീ..... " മാളു ഉറക്കെ വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി..... കൃതിയെ കണ്ടതും മാളുവിന്റെ കണ്ണുകൾ വിടർന്നു..... കൃതി മാളു ഇരിക്കുന്ന വീൽ ചെയറിന് മുന്നിൽ മുട്ട് കുത്തി ഇരുന്നു.. "എന്താണ് ഇവിടെ പരിപാടി... " മാളുവിന്റെ കവിളിൽ കൈ ചേർത്ത കൊണ്ട് അവൾ കുസൃതിയോടെ ചോദിച്ചു...... മാളു കണ്ണടിച്ചു കാണിച്ചപ്പോൾ കൃതി ഉറക്കെ ചിരിച്ചു.... "കുറുമ്പ് കൂടുന്നുണ്ട്... " അവൾ അതും പറഞ്ഞു വീണ്ടും ഓരോന്നും പറഞ്ഞു നിന്നു..... നിളയെ നോക്കുകയോ അവളോട് സംസാരിക്കുകയോ ചെയ്തില്ല......

കൃതി മാളുവിനോട് സംസാരിക്കുന്നതിന്റെ ഇടയ്ക്ക് നിളയെ ഒളി കണ്ണ് ഇട്ടു നോക്കാനും മറന്നില്ല..... നിളയുടെ വീർത്ത മുഖം കണ്ടതും പൊട്ടിയ ചിരി അടക്കി വെച്ചു കൊണ്ട് അവൾ നിന്നു... " അങ്ങനെ തന്നെ വേണം.... എന്നെ ഒന്ന് കാണാൻ വരാനോ വിളിക്കാനോ അവൾക്ക് നേരം ഇല്ല... വേണേൽ എന്നോട് വന്നു മിണ്ടാത്തെ.... " കൃതി കുറുമ്പോട് മനസ്സിൽ പറഞ്ഞു......" _________ നിള "എന്നോട് ഒന്ന് മിണ്ടിയാൽ എന്താ ഇവൾക്ക് ഇത്ര നേരം ആയിട്ട് ഒന്ന് നോക്കുന്നു കൂടി ഇല്ല.. ജാഡ തെണ്ടി... വേണേൽ എന്നോട് വന്നു മിണ്ടട്ടെ.... " അവൾ ഓരോന്ന് പിറു പിറുത്തു ..... കുറെ നേരം ആയിട്ടും മിണ്ടുന്നില്ല എന്ന് കണ്ടതും നിള അവളുടെ പുറം നോക്കി ഒരെണ്ണം കൊടുത്തു...

"എന്റമ്മേ... " അടിയുടെ ശക്തി കൊണ്ട് കൃതിയുടെ നിലവിളി ഉയർന്നു.... "എന്തിനാഡി ദുഷ്‌ടീ എന്നെ തല്ലിയത്... " അവൾ പുറം തടവി കൊണ്ട് നിളയോട് ചോദിച്ചു...... "നിനക്ക് എന്താ കാണില്ലേ ഇവിടെ njn നിൽക്കുന്നത് കാണുന്നില്ലേ ഒന്ന് മിണ്ടിയാൽ എന്താ... കുറെ നേരം കൊണ്ട് സഹിക്ക ഞാൻ...." നിള ദേഷ്യപ്പെട്ടു.... നിളയുടെ വാക്കിലെ ദേഷ്യം മനസ്സിലായപ്പോ വിട്ടു കൊടുക്കാൻ കൃതിയും തയ്യാറായിരുന്നില്ല....

"നിനക്ക് ഇങ്ങോട്ടും വിളിക്കാമല്ലോ ഞാൻ എന്നാ ഒരാൾ ഉണ്ടെന്ന് നീ ഓർക്കാറില്ലലോ നിനക്ക് വിളിക്കുമ്പോൾ തിരക്കിലാണ് പിന്നെ വിളിക്കാം നീ അല്ലെ എന്നെ ഒഴിവാക്കുന്നെ അത് മനസ്സിലായതോണ്ടാ പിന്നെ വിളിക്കാതെ... " അവൾ തിരിച്ചു പറഞ്ഞു.... "നിനക്ക് അറിയില്ലേ ഞാൻ മാളുവിന്റെ കൂടെയാണോ എപ്പോഴും എന്ന്... അതിന്റെ ഇടയിൽ നിന്നെ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല... അതിന് ഇങ്ങനെ എന്തിനാ പെരുമാറുന്നെ... " നിളക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു "അത് കൊണ്ട് എന്നെ ഒഴിവാക്കാണോ... എനിക്കറിയാം എല്ലാം ഒന്നും രണ്ടും അല്ല ഈ 4 വർഷം നീ എന്നോട് പഴയ പോലെ പെരുമാറിയിട്ടില്ല...

എന്നാലും ഇനിയിം വയ്യ നീ എനിക്ക് തീരെ വില തരുന്നില്ലല്ലോ... " കൃതിയുടെ ശബ്ദം സങ്കടം മൂലം ഇടറിയിരുന്നു.... " Stop it കൃതി...നിനക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല... അല്ലെങ്കിലും നീ ആരാ... നിനക്ക് അറിയില്ല മാളുവും ഞാനും തമ്മിലുള്ള അടുപ്പം...ഇങ്ങനെ ഒരു അവസ്ഥയിലൂടെ എന്റെ മാളു കടന്ന് പോകുമ്പോൾ നിന്നെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയില്ല... നിനക്ക് പറ്റില്ലെങ്കിൽ പൊക്കോ.... ഞാൻ ഇങ്ങനെയാ...അല്ലെങ്കിലും നിനക്ക് എന്താ നിന്റെ കാര്യങ്ങൾ നടന്നാൽ മതിയല്ലോ... മറ്റുള്ളവരുടെ ദുഃഖം അറിയേണ്ട... എനിക്ക് അറിയാം നല്ല മനസ്സോടെ അല്ല നീ ഞങ്ങളുടെ അടുക്കലേക്ക് വന്നതെന്ന്... "

നിളക്ക് ദേഷ്യം മൂലം താൻ എന്താണ് പറയുന്നത് എന്നാ ബോധം ഉണ്ടായിരുന്നില്ല.... മാളു നിളയെ കണ്ണുകൾ കൊണ്ട് അരുത് എന്ന് വിലക്കി.... മാളു നിസ്സഹായ ആയിരുന്നു.... അവൾ കണ്ണ് നിറച്ച ഇരുവരെയും നോക്കി... നിള വീണ്ടും കൃതിയെ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചു കൊണ്ടിരുന്നു.... _________ കൃതി കൃതി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല ... നിളയുടെ വാക്കുകൾ അവളുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച പോലെ തോന്നിച്ചു അവൾക്.... ഒന്നും കേൾക്കാനുള്ള ത്രാണി ഇല്ലാതെ അവൾ നിളക്ക് നേരെ കൈ ഉയർത്തി.... " മ...തി നിളെ... മതി.. വയ്യ എനിക്ക്.... നീ എന്താ...ണ്....പറയുന്നത് എന്ന് നി... നിനക്ക് തന്നെ അറി...യുന്നില്ലേ...

ഒന്നും പറയല്ലേ ഇനി... ചങ്ക് പൊട്ടി പോവുന്നു.... നിങ്ങളെ ഒക്കെ ഞാൻ എന്റെ...സ്വന്തം പോലെ ആണ് കണ്ടത്... നീ😓 എന്നെ പറ്റി ഇങ്ങനീയാണോ വിചാരിച്ചത്....എന്ന് എ... എനിക്ക് അറിയില്ലായിരുന്നു....നിന്റെ ഇത്രയും കാലം കൊണ്ട് ഉള്ള അവഗണന കൊണ്ടാണ്..... നിന്നോട് മിണ്ടാതെ ഇരുന്നത്... നിന്റെ മനസ്സിൽ എന്നെ പറ്റി ഇങ്ങനെയാണോ ധരിച്ചിരിക്കുന്നത്.... നീയും മാളുവും എന്റെ ആരും അല്ലെ നിളെ.... നിങ്ങളെ ഞാൻ എത്ര മാത്രം ഇഷ്ട്ടപെടുന്നുണ്ട് എന്ന് നിനക്ക് ഇത് വരെ മനസ്സിലായില്ലേ നിളെ.... ഇങ്ങനെ കുത്തി നോവിക്കരുത് ദയവ് ചെയ്ത്... പറഞ്ഞു പോയ വാ...ക്കുകൾ ഒരിക്കലും തിരിച്ചു എടുക്കാൻ പറ്റില്ല നിളെ... "

വാക്കുകൾ പലയിടത്തും ഇടറി പോയിട്ടും.... അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.... തമാശ ആയി ചെയ്തത് ഇങ്ങനെ ആകുമെന്ന് അവളും കരുതിയില്ല.... കുനിഞ്ഞു നിന്ന് മാളുവിന്റെ നെറുകിൽ ഒരു മുത്തം കൊടുത്തു... ഒരിക്കൽ കൂടെ നിളയെ ഒന്ന് നോക്കി കൊണ്ട് അവൾ അവിടെ നിന്നും അകത്തേക്ക് ഓടി.... "കിച്ചാ.... " കൃതിയുടെ വിളി കേട്ട് സംസാരിച്ച ഇരിക്കുകയായിരുന്ന കിച്ചുവും ശ്യാമും തിരിഞ്ഞു.... "എന്തെടി.... " അവൾ മറച്ചുവട്ടിൽ നിന്ന് എഴുനേറ്റ് അവളോട് ചോദിച്ചു.... "ഞാൻ പോവാ കിച്ചാ... പിന്നെ ഒരിക്കൽ വരാം...." അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.... " അതെന്താ പെട്ടന്ന് ഒരു പോക്ക്...സാധാരണ ഇവിടെ വന്ന പോവില്ല എന്ന് പറഞ്ഞു വാശി പിടിക്കാറല്ലേ പതിവ്... മുഖത്തേക്ക് നോക്ക് നീ.... "

കിച്ചു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.... അവൾ അവന്റെ ഇരുകൈ കൊണ്ടും ചുറ്റി പിടിച്ചു... "ഒന്നും ഇല്ല ഏട്ടാ... വയ്യ തല വേദനിക്കുന്നു.... പോട്ടെ പിന്നെ വരാം.... " അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി കൊണ്ട് പറഞ്ഞു.... " മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നുണ്ട്..... ഇപ്പൊ വിച്ചുവും ജിത്തുവും ജോണും അമ്മുവും ഇപ്പൊ വരും അവൻ വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് പോകാം... " അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി... ശ്യാം അപ്പോഴും അവളെ സംശയത്തോടെ നോക്കുകയായിരുന്നു..... അവൾ കള്ളം പറയുകയാണ് എന്ന് അവൻ മനസ്സിലാക്കിയിരുന്നു.... "ഇല്ല ഏട്ടാ പിന്നെ ആകാം...

വിച്ചു ഏട്ടൻ വന്നാൽ പറഞ്ഞാൽ മതി ഞങ്ങൾ പോയെന്ന്...." അവൾ ശ്യാമിന്റെ അടുത്തേക്ക് നടന്നു.... അബദ്ധത്തിൽ പോലും അവനെ മുഖം ഉയർത്തി നോക്കിയില്ല... ആ മുഖത്തേക്ക് നോക്കിയാൽ പറഞ്ഞ കള്ളങ്ങൾ ഒക്കെ പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് അവനെ നോക്കാതെ തല താഴ്ത്തി അവൾ പറഞ്ഞു.... "പോകാം.... " "ഹ ശെരി... എന്നാ ഞങ്ങൾ ഇറങ്ങട്ടെ കിച്ചു.... പിന്നെ വരാം... ഇവളുടെ തല വേദന എന്നെ കൊണ്ട് മാറ്റാൻ പറ്റുന്നതേ ഉള്ളു നീ ടെൻഷൻ ആകേണ്ട.... അല്ലേടി..." "ഹാ ഏട്ടാ... " അവൾ മുഖത്തു പ്രയാസപ്പെട്ട് ഒരു ചിരി വരുത്തി.... "എന്നാ ശെരി... നോക്കി പോ... ഫ്രീ ആകുമ്പോ ഇത് വഴി ഇറങ്ങി...."

കിച്ചു ശ്യാമിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു...... കൃതിയെയും ഇരുത്തി കിച്ചുവിന്റെ ബൈക്ക് പുറത്തേക്ക് പോയതും..... വിഹാന്റെ ബൈക്ക് അകത്തേക്ക് വന്നു.... "ശെടാ.... അവർ രണ്ട് പേരും ഇപ്പൊ പോയെ ഉള്ളു... " കിച്ചു തലക്ക് കൈ കൊടുത്തു പറഞ്ഞു.... "കഷ്ട്ടായി പോയി.... വല്ലപ്പോഴാ ഒന്ന് കാണാൻ കഴിയ.... ഇവൻ ഇത് എങ്ങോട്ടാ ഇത്ര ധൃതിയിൽ.... എല്ലാവരും ഉണ്ടെന്ന് പറഞ്ഞോണ്ട ഇല്ലാത്ത സമയം ഉണ്ടാക്കി വന്നത്.... അവനെ ഞാൻ ഇനി കാണട്ടെ ശെരിയാക്കും...." വിഹാൻ നിരാശയോടെ പറഞ്ഞു..... "ഹഹഹ... എടാ മതിയെടാ അടുത്ത പ്രാവശ്യം ശെരിയാക്കാം.... കൃതി എന്തോ പെട്ടെന്ന് ഒരു വയ്യായ്ക.... അവൾ വാശി പിടിച്ചിട്ട പോയത്.... "

കിച്ചു വിഹാന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു.... "അളിയാ അവൻ പണി പറ്റിച്ചോ.... " വിഹാൻ കണ്ണ് ഇറുക്കി കൊണ്ട് ചോദിച്ചു..... "അവന്റെ കാര്യാ ഒന്നും പറയാൻ പറ്റില്ല എന്റെ കൊച്ചിനെ കാത്തോളണേന്നാ എന്റെ പ്രാർത്ഥന... " കിച്ചു ചിരിയോടെ പറഞ്ഞു.... "അല്ലേടാ ജിത്തുവും ജോണും എപ്പഴാ വര... " " അവർ എത്താറായി എന്ന് പറഞ്ഞു... നീ വാ... " അവർ രണ്ട് പേരും ഒരുമിച്ച് നടന്നു.... _________ ജിത്തു "എടി പാത്തുമ്മ..... " "എന്താടാ ജിത്തു... നീ കുറെ നേരായല്ലോ അവളെ വിളിച്ചു കൂവുന്നത്..... ഇതിന്റെ മേലേക്ക് ഇങ്ങനെ കേറാൻ ഒന്നും പറ്റില്ല അവൾക്ക് റസ്റ്റ്‌ ആണ് എന്ന് നിനക്ക് അറിയില്ലേ.... ഈ വയറും വെച്ച അവൾ എങ്ങനെ കേറി വരാനാ....

വല്ല ആവശ്യവും ഉണ്ടേൽ ഇങ്ങോട്ട് ഇറങ്ങി വാ..." സുഭദ്രമ്മയുടെ വഴക്ക് കേട്ടപ്പോൾ ജിത്തു നല്ല കുട്ടിയായി താഴേക്ക് വന്നു... അവർക്ക് മുഴുവൻ പല്ലും കാണിച്ച ഒന്ന് ഇളിച്ചു കൊടുത്തു..... "പോടാ ചെറുക്കാ അവന്റെ ഒരു ചിരി.... ചെല്ല് അവൾ അവിടെ അടുക്കളയിൽ ഉണ്ട്... " അവർ ചിരിയോടെ പറഞ്ഞു..... " അത് ശരി... എനിക് മുകളിലേക്ക് വിളിക്കാൻ പാടില്ല അവളെ അടുക്കളയിൽ കയറ്റം ഇതെവിടുത്തെ നിയമം.... " അവൻ അരക്ക് കൈ കൊടുത്തു കള്ള ഗൗരവത്തോടെ പറഞ്ഞു.... അയ്യടാ അവന്റെ ഒരു നിയമം.... അവളെ പണിയെടുപ്പിക്കുക ഒന്നും അല്ല എന്റെ കൊച്ചിൻ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി കൊടുക്കുകയായിരുന്നു.....

അല്ലെ അവന്റെ ചിന്ത നോക്കെ.... കാര്യം അവൾ നിന്റെ പെണ്ണ് ഒക്കെ ആണ്... എന്നാൽ എന്റെ മൂത്ത മോൾ കൂടെയ കേട്ടോടാ... " അവർ അവന്റെ തുടയിൽ നുള്ളി.... "എന്റെ പൊന്ന് അമ്മ ഒന്നും ഞാൻ പറഞ്ഞില്ല..... അല്ലേലും അവൾ വന്നപ്പോ ഞാൻ ഔട്ട്‌ ആണ്.... എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു....." അവൻ ആത്മാഗതം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു...... ( ഒന്നും മനസ്സിലായില്ല അല്ലെ നമ്മടെ ഫാത്തിമ യെ ഓർമ ഉണ്ടോ.... ജിത്തു അവളെ അങ്ങ് കെട്ടി.. ആദ്യം ഒക്കെ എതിർത്തെങ്കിലും അവന്റെ സ്നേഹത്തിന് മുന്നിൽ അവൾ വീണു പോയി.....

അവന്റെ അമ്മ അവളെ പറ്റി അറിഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നെ അവളെ ഇരു കൈ നീട്ടി സ്വീകരിച്ചു..... ഇപ്പോൾ അമ്മക്ക് അവളെ കഴിഞ്ഞിട്ടെ ജിത്തു പോലും ഉള്ളു.... അതിന്റെ ചെറിയ അസൂയ അവനും ഉണ്ട് കേട്ടോ... പിന്നെ നമ്മുടെ ഫാത്തിമ 6 മാസം പ്രെഗ്നന്റ് ആണ്... എല്ലാവരും കുഞ്ഞു ജിത്തുവിന്റെ വേണ്ടി വെയ്റ്റിംഗ് ആണ്.... പിന്നെ നമ്മുടെ ജോൺ ആൾ പ്രേമിക്കാൻ ഒന്നും നിന്നില്ല അപ്പച്ചനും അമ്മച്ചിയും കൂടെ ഒരു അച്ചായതി കൊച്ചിൻറെ കണ്ടെത്തി കെട്ടിച്ചു കൊടുത്തു....കൊച്ചിന്റെ പേര് മറിയം അവന്റെ മറിയാമ്മ.... മറ്റുള്ളവർക്ക് അവൾ അമ്മുവാണ്.. അയാൾ നമ്മുടെ നിളയുടെ ഒക്കെ പോലെ ഒരു കാന്താരി തന്നെയാണ് .....

അവർ കല്യാണത്തിന് ശേഷം കമിതാക്കളെ വെല്ലും വിധം പ്രേമിക്കുകയാണ് സൂർത്തുക്കളെ പ്രേമിക്കുകയാണ്....) "മതിയെടി തിന്നത് എന്റെ കൊച്ചിൻ ശ്വാസം മുട്ടും.... " ജിത്തു ഫാത്തിമയുടെ തലയിൽ ഒരു കിഴുക്ക് കൊടുത്തു.... "വേദനിച്ചുട്ടോ.... " അവൻ ചുണ്ട് ചുള്ക്കി കൊണ്ട് അവനോട് പരാതി പറഞ്ഞു.... "അയ്യോടാ വേദനിച്ചോ.... എവിടെയാ വേദനിച്ചേ ഒരുമ്മ തന്ന വേദന മാറുവോ.... " അവൻ കള്ള ചിരിയോടെ പറഞ്ഞു.......

അത് കേട്ടതും അവൾ നാണത്തോടെ തല താഴ്ത്തി.... "എന്റമ്മോ അവളുടെ ഒരു നാണം.... നിന്റെ നാണം കാണുമ്പോ എനിക്ക് നാണം വരുന്നെഡി..... " അവൻ മുഖം പൊതി കൊണ്ട് പറഞ്ഞു... അത് കേട്ടതും അവൾ പൊട്ടി ചിരിച്ചു.... അവൻ അവളെ ചേർത്ത നിർത്തി നെറുകിൽ മുകർന്നു.... അവളുടെ കണ്ണ് നിറഞ്ഞു വന്നിരുന്നു.... അത് കണ്ടതും അവന്റെ നെഞ്ചോന്ന് പിടച്ചു.... "എന്തെ.... വയർ വേദനിക്കുന്നുണ്ടോ.... " അവൻ ആവലാതിയോടെ ചോദിച്ചു.... അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി അവന്റെ നെഞ്ചിലേക്ക് ചാരി.... എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ... എന്ത് യോഗ്യത ആണ് എനിക്ക് ഉള്ളത്....ആരും ഇല്ലാത്ത ഒരു അനാഥാ പെണ്ണായാ എന്നെ.... ഞാൻ എന്താ പകരം തരുക....

എനിക്ക് അറിയില്ല ജിത്തു... നീ ഇല്ലാതെ എനിക്ക് ഇനി പറ്റില്ല... നീ ആണ് എന്റെ എല്ലാം..... എന്നെ വിട്ട് പോവരുത് ജിത്തു...." അവൾ അവന്റെ നെഞ്ചിൽ കിടന്ന് തേങ്ങി കരഞ്ഞു... അവന്റെ കണ്ണും നിറഞ്ഞിരുന്നു.... അവൾ കാണാതെ അത് തുടച്ചു മാറ്റി... അവളെ ശരീരത്തിൽ നിന്ന് വേർപെടുത്തി.... അവളുടെ മുഖം കൈ കുമ്പിളിൽ eduthu കൊണ്ട് അവൻ അവളുടെ കണ്ണ് നീര് തുടച്ചു കൊടുത്തു.... " നീയല്ലെടി എന്റെ ലോകം.... അമ്മയും അച്ഛനും നീയും ആ തല തെറിച്ച എന്റെ പെങ്ങൾ പെണ്ണും... നമ്മുടെ കുഞ്ഞാവയും .... ഇതല്ലെടി എന്റെ ലോകം.... നിങ്ങളെ വിട്ടിട്ട് എവിടെ പോവാന.... "

അവൻ അവളുലേക്ക് മുഖം അടുപ്പിച്ചു.... പിന്നിൽ നിന്ന് ആരോ ചുമക്കുന്നത് കേട്ടതും രണ്ട് പേരും വിട്ടു മാറി.... അമ്മയും അവന്റെ അനിയത്തിയെയും കണ്ടപ്പോൾ അവർ ഒന്ന് ഇളിച്ചു കൊടുത്തു.... "പരസ്യമായി ഇതൊന്നും അത്ര നല്ലതല്ല.... " ജാൻവി പറഞ്ഞതും അമ്മ അവനെ കളിയാക്കി കൊണ്ട് ഫാത്തിമയുടെ അടുത്തേക്ക് നടന്നു.... "ഡീ... " എന്നും വിളിച്ചു ജിത്തു അവൾക്ക് പിന്നാലെ ഓടി.... ജിത്തു അവൾക്ക് പിന്നാലെ ഓടുന്നതും നോക്കി അമ്മയും പത്തുവും നോക്കി നിന്നു.... ഓടി ക്ഷീണിച്ചപ്പോൾ അവൻ വന്നു അടുക്കളയിലേക്ക് തന്നെ.... "ആ കുട്ടി പിശാഷിനെ എന്റെ കയ്യിൽ കിട്ടും.... " അവൻ അവരോട് രണ്ടാളോടുമായി പറഞ്ഞു.... "മതിയെടാ പിള്ളേർ കളിച്ചത്....."

"അമ്മ... പത്തു.... ഞാൻ പോവാട്ടോ..ഭക്ഷണം കഴിച്ചിട്ടേ വരുള്ളൂ... നീ വരുന്നുണ്ടോ പാത്തു... " "ഇവളെയും കൊണ്ട് പോയിക്കോ.... പോവുന്നത് ഒക്കെ കൊള്ളാം എന്റെ കൊച്ചിനെ നോക്കിക്കോളണം..... " സുഭദ്രമ്മ താക്കീതോടെ അവനോട് പറഞ്ഞു.... "പിന്നെ ഞാൻ ഇവളെ നോക്കി ഇരുന്നോളാം.... " അവൻ കണ്ണിറുക്കി പറഞ്ഞു.... "അതെല്ലടാ ചെറുക്കാ.... ഇവളെ ശ്രദ്ധിക്കണം....." "അത് ഞാൻ ഏറ്റു.... " അവൻ അവളെയും കൂട്ടി മുകളിലെ റൂമിലേക്ക് നടന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story