ആമ്പൽ: ഭാഗം 29 || അവസാനിച്ചു

രചന: മയിൽപീലി

വിഹാൻ വന്നതിന് പുറകെ തന്നെ ജോണും ജിത്തുവും അവരുടെ ഭാര്യമാറും എത്തിയിരുന്നു.... കിച്ചു ഇട്ടു വച്ചിരുന്ന ചായ അവർക്ക് എടുത്തു കൊടുതു....അത് കുടിച്ചു കൊണ്ട് അവരെല്ലാവരും വീടിന് പിറകെ വശത്തേക്ക് നടന്നു..... വീടിന് പിറക് വശത്തെ മാവിൻ ചുവട്ടിൽ മുഖം പൊതി ഇരിക്കുന്ന നീളയെയും അതിന് തൊട്ടടുത്തായി.... ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിസ്സഹായ ആയി ഇരിക്കുന്ന മാളുവിനെയും കണ്ടതും അവർ എല്ലാവരും ഭയത്തോടെ വേഗം അവർക്കിടയിലേക്ക് നടന്നു.... " നിളെ എന്തെടി... എന്താ പറ്റിയെ... കണ്ണൊക്കെ കലങ്ങിയിട്ടുണ്ടല്ലോ.... "

വിഹാൻ കൈകൾ എടുത്തു മാറ്റി കൊണ്ട് വെപ്രാളത്തോടെ ചോതിച്ചു.... അവന്റെ സാമിപ്യം അരിഞ്ഞതും അവൾ അവന്റെ മേലേക്ക് ചാഞ്ഞു.... " കൃതിയെ കാണണം വിച്ചുവേട്ട...." അവൾ വിതുമ്പി കൊണ്ട് പറഞ്ഞു.... " കൃത്യല്ലേ ഇപ്പൊ ഇവിടുന്ന് പോയെ... എന്താ പറ്റിയെ... എനിക്ക് ദേഷ്യം വരുന്നുണ്ട് നീ പറയണു ണ്ടോ..." അവൻ അവളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.... അവൾ ഒന്ന് ഏങ്ങി കൊണ്ട് എല്ലാം തുറന്ന് പറഞ്ഞു.... കുറ്റബോധത്തോടെ കിച്ചുവിനെ നോക്കി....

" ക്ഷമിക്ക് കിച്ചുവേട്ട.. പെട്ടെന്ന് ദേഷ്യം വന്നപ്പോ ഞാൻ.... എന്തൊക്കെയോ... " അവൾ കിച്ചുവിന്റെ കയ്യിൽ പിടിച്ചു ക്ഷമാപണത്തോടെ പറഞ്ഞു.... " കൂട്ട്കാരായാൽ ചില വാക്കേറ്റങ്ങൾ എല്ലാം ഉണ്ടാകും ... നിങ്ങൾ തമ്മിലുള്ള പ്രശ്നം നിങ്ങൾ തമ്മിൽ തന്നെ തീരണം.... നിങ്ങൾ രണ്ട് പേരും എനിക്ക് ഒരു പോലെ ആണ്... " അവൻ അവളുടെ മനസ്സ് മനസ്സിലാക്കി കൊണ്ട് പറഞ്ഞു..... പിന്നെ ഒന്ന് കൂടെ... മാളുവിന്റെ പേര് പറഞ്ഞു.... ഉറ്റവരെ നീ മാറ്റി നിർത്തേണ്ട കാര്യമില്ല നിളെ... അത് മാളുവും ആഗ്രഹിക്കുന്നില്ല.... "

അവൻ അത് മാത്രം പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.... വിഹാന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.... കാരണം അവനും അവളുടെ ചില സമയങ്ങളിലെ അനാവശ്യമായ അവഗണനകളും... മാളുവിന്റെ കാര്യത്തിലെ ഇത്തരത്തിലുള്ള സ്വാർത്ഥതയും നേരിട്ടിട്ടുണ്ടായിരുന്നു.... " നിന്നോട് ഒരു കാര്യം ഞാൻ പറയാം നിനക്ക് എത്ര അവകാശം മാളുവിന്റെ കാര്യത്തിൽ ഉണ്ടോ അത്രയും അവകാശം കൃതിക്കും കിച്ചുവിനും ഉണ്ട്...ചിലപ്പോൾ അതിനെക്കാൾ ഏറെ....

കൃതി അവളുടെ ഭർത്താവിന്റെ അനിയത്തി ആണ്... കിച്ചു അവളുടെ ഭർത്താവ് ആണ്.... ഞാൻ നിന്റെ ഭർത്താവ് ആണ് ചില സമയം നീ എനിക്ക് ഒരു നല്ല ഭാര്യല്ല... അനാവശ്യമായ തർക്കങ്ങളും... എന്നോട് കാണിക്കുന്ന അവഗണനയും... ഞാൻ നീ സ്വയം മനസ്സിലാകും എന്ന് കരുതി... നിങ്ങളുടെ കൂടെ നിഴലു പോലെ ഉണ്ടായിരുന്നതല്ലേ കൃതിയും... അവൾക്ക് എന്താ ഇവിടെ അവകാശം ഇല്ലേ.... മാളുവിന്റെ കാര്യത്തിൽ നീ കാണിക്കുന്ന അമിതമായ സ്വാർത്ഥത അത് ആരും ആഗ്രഹിക്കുന്നില്ല.... മാളു പോലും...., കൃതിയെ ഇനി എന്തിനാ കാണുന്നത് ഇനിയും കുത്തി നോവിപ്പിക്കാനോ.... നിന്നോട് എനിക്ക് ദേഷ്യം അല്ല വെറുപ്പാ തോന്നുന്നത്...

നിനക്ക് ആണ് ബന്ധങ്ങളുടെ വില മനസ്സിലാവാത്തത്.... കഷ്ട്ടം.... ഏത് നേരത്താണാവോ.... " അവൻ അവൾക്ക് മുന്നിൽ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.... പിന്നെ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ വെട്ടി തിരിഞ്ഞ് അകത്തേക്ക് നടന്നു..... അവൾക്ക് അവരുടെ അവഗണന താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല..... "തന്റെ സ്വഭാവം മൂലം അവർക്കും ഇത്തരത്തിൽ അല്ലെ വേദനിച്ചിട്ടുണ്ടാവുക..." അവൾ വേദനയോടെ ഓർത്തു....

തന്നെ നോക്കി വിഷമത്തോടെ നിൽക്കുന്ന ജോണിനെയും മറിയയെയും ജിത്തുവിനെയും ഫാത്തിമയെയും അവൾ നിർവികരതയോടെ നോക്കി.... ജോണിനും അവളുടെ പെരുമാറ്റത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയി.... അവൾക്ക് അടുത്തേക്ക് പോകാൻ നിന്ന മരിയയെ അവൻ കൈ കൊണ്ട് വിലക്കി.... ശേഷം വീൽ ചെയറിന് അടുത്ത് വന്നു മാളുവിനെയും കൂട്ടി അകത്തേക്ക് നടന്നു.... ജിത്തുവും ഫാത്തിമയെ കൂട്ടി അകത്തേക്ക് നടന്നു...പിന്നെ എന്തോ ഓർത്തു കൊണ്ട് ഫാത്തിമയെ മാത്രം അകത്തേക്ക് പറഞ്ഞയച്ചു.... ശേഷം തിരിഞ്ഞു നോക്കി.....

മുടി പിച്ചി കൊണ്ട് നിലത്തു ഇരിക്കുംനാ നിളയെ കണ്ട് അവൻ സങ്കടം തോന്നി. ".. ഈ സമയത്ത് ഒറ്റപ്പെടുത്തുന്നത് നല്ലതല്ല... " അവൻ അതും പറഞ്ഞു കൊണ്ട് അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു... " നിളെ നീ ഇത്രയും കാലം ചെയ്ത് കൂട്ടിയത് ശെരിയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ.... " അവന്റെ സ്വരം സൗമ്യമായിരുന്നു.... അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല..... അവളുടെ ഉള്ളിൽ വിഹാന്റെ വാക്കുകൾ ആയിരുന്നു.... "

നിന്നോട് വെറുപ്പ്‌ തോന്നുന്നു... കഷ്ട്ടം.... ഏത് നേരത്താണാവോ.. " അവളുടെ ഉള്ളിൽ അവന്റെ വാക്കുകൾ പ്രതിധ്വനിച്ചു... കൂടെ അവളെ അവകജ്ഞയോടെ നോക്കിയ അവന്റെ മുഖവും.... അവൾ വേദനയോടെ കണ്ണുകൾ ഇറുക്കെ അടച്ചു.... ശേഷം ജിത്തുവിന് നേരെ തിരിഞ്ഞു.... " എന്നെ കൊണ്ട് പോകാമോ ജിത്തൂവേട്ടാ... തെറ്റ് പറ്റി... ഒരു വട്ടം അല്ല ഒരുപാട് വട്ടം... മാളുവിന്റെ അവസ്ഥ എന്നെ വല്ലാതെ തളർത്തി... അവൾ അങ്ങനെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാ സന്തോഷിക്കുക...

വിച്ചുവേട്ടനെ അകറ്റി നിർത്തിയത് അത് കൊണ്ട... നിങ്ങളുടെ ഒക്കെ സന്തോഷം കാണുമ്പോ എനിക്ക് തോന്നി... നിങ്ങൾക്ക് അവളുടെ അവസ്ഥ ആലോചിച്ചു ദുഃഖം ഇല്ലെന്ന്....നിങ്ങൾ എല്ലാവരും അവളെ കാണുമ്പോൾ മാത്രം സങ്കടത്തിന്റെ മുഖം മൂടി ഇടുന്നതായി തോന്നി.... അവളെ നിങ്ങൾ സ്നേഹിക്കുന്നില്ല എന്ന് തോന്നി... എല്ലാം വരും അഭിനയമാണെന്ന് തോന്നി.... എനിക്ക് സ്വാർത്ഥത ആയി.... അവളെ നോക്കാൻ ഞാൻ മതി എന്ന തോന്നൽ....

അവളും എന്നെ മാത്രം ആഗ്രഹിക്കുന്നു എന്നാ തെറ്റിദ്ധാരണ.... ഞാൻ തെറ്റായിരുന്നു.... ഞാൻ എല്ലാവരെയും വേദനിപ്പിച്ചു... എനിക്ക് വേണ്ടി ജീവിച്ച അപ്പയെ പോലും വേദനിപ്പിച്ചു.... " അവൾ മുഖം പൊതി തേങ്ങി.... ജിത്തുവിന് അവൾ പറയുന്നത് കേട്ട് ദേഷ്യവും സങ്കടവും വന്നു... തങ്ങളെ അവൾ അങ്ങനെയാണ് മനസ്സിലാക്കി എന്നതോർത്തു കൊണ്ട്.... എന്നാൽ അവൻ അത് പുറമെ കാണിചില്ല... അവളോട് ഒന്നും മിണ്ടാതെ.... പുറത്ത് കൂടെ തന്നെ അവളുടെ കൈ പിടിച്ചു കൊണ്ട് പോയി കാറിൽ കയറ്റി.... ശ്യാമിന്റെ വീടിന് മുന്നിൽ എത്തുമ്പോൾ ശ്യാം ദേഷ്യത്തോടെ പുക വലികുന്നതാണ് കണ്ടത്....

അവൾ വിറച്ചു കൊണ്ട് മുന്നോട്ട് നടന്നു.... അത് നോക്കി കൊണ്ട് ജിത്തു വണ്ടിയിൽ ചാരി നിന്നു.... "എങ്ങോട്ടാ കേറി വരുന്നേ... നിക്ക്... ഇവിടെ നിനക്ക് കാണാൻ പാകത്തിൽ ആരും ഇല്ല.... ഇവിടെ എല്ലാവരും മറ്റുള്ളവരെ കൊല്ലാൻ ഒക്കെ നോക്കുന്നവരാ.... " അവൾ വരുന്നത് കണ്ട് ശ്യാം എരിയുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു കൊണ്ട് അവളുടെ മുന്നിൽ കേറി നിന്നു.... അവൾ ദയനീയതയോടെ അവനെ നോക്കി... എന്നാൽ അവന്റെ മുഖത്തു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല......

പ്രശ്നം രൂക്ഷമാവുന്നത് കണ്ട് ജിത്തു വേഗം അവർക്കരികിലേക്ക് വന്നു.... " ജിത്തു... നീ എന്തിനാ ഇവളെ കൊണ്ട് വന്നത്... ഇവള്ടെ മനസ്സ് ഇല്ലേ നിറയെ വിഷം ആണ്.... ബന്ധങ്ങളുടെ വില അറിയില്ല.... സ്വന്തം പെങ്ങളെ പോലെ കൊണ്ട് നടന്നിട്ട്.... അവളുടെ ഉള്ളിൽ എന്തൊക്കെയാ.... " അവൻ ദേഷ്യം കൊണ്ട് നിന്ന് വിറക്കുകയായിരുന്നു.... നിളയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല.... " ഒന്ന് കണ്ടോട്ടെ... മാപ്പ് പറയട്ടെ... കാൽ പിടിക്കാം.... "

അവൾ അവന്റെ കാലിൽ വീഴാൻ പോയി.... അത് കണ്ടതും ശ്യാമിന്റെയും ജിത്തുവിന്റെയും നെഞ്ച് പിടഞ്ഞു... " അവൾ ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇപ്പോൾ ഇങ്ങനെ തന്നെ പെരുമാറണം.... എൻറെ പെണ്ണല്ലെടാ.... എൻറെ മുന്നിൽ കരഞ്ഞാൽ സഹിക്കില്ല... വീണ്ടും തെറ്റുകൾ ഉണ്ടാകും... ഇപ്പോൾ ഇങ്ങനെ ഒരു ഡോസ് കൊടുത്താൽ അതിന്റെ പേടി എന്നും ഉണ്ടാകും.... പിന്നെ അധിക നേരം അവളോട് പിണങ്ങി ഇരിക്കാൻ കഴിയില്ല എനിക്ക്..... "

വിഹാന്റെ വാക്കുകൾ ഓർത്തതും... അവർ തിരികെ മുഖത്തു ഒരു ഗൗരവം അണിഞ്ഞു...... "ഒന്ന് കണ്ടോട്ടെ.... " അവൾ അവന്റെ മുന്നിൽ കെഞ്ചി.... "എനിക്ക് കാണണ്ട നിന്നെ.... " പിറകിൽ നിന്നും കൃതി വിളിച്ചു പറഞ്ഞതും നിളയുടെ കണ്ണുകൾ അവളിലേക്ക് എത്തി... കരഞ്ഞു വീർത്ത കൺപോളകളും പാറിപറന്ന മുടിയും കണ്ട് നിള കുട്ടാ ബോധത്തോടെ തല താഴ്ത്തി.... " അറിയാതെയാ കൃതി... ക്ഷെമിക്കണം.... നിന്റെ നിളയല്ലേ... " അവൾ ഇടർച്ചയോടെ പറഞു.... "

എൻറെ നിളയോ അല്ല... ഒരിക്കലും അല്ല... ഇങ്ങനെയായിരുന്നില്ല അവൾ... നീ അഭിനയിക്കുക അല്ലായിരുന്നോ.... നിന്നോട് പുച്ഛം തോന്നുന്നു ഇത്രയും കാലം ഞങ്ങളുടെ സ്നേഹത്തെ നീ കണ്ടത് ഏത് കണ്ണിലൂടെ ആണെന്ന് അറിഞ്ഞപ്പോൾ.... കാണണ്ട നിന്നെ പൊക്കോ.... " കൃതി അതും പറഞ്ഞു നിലത്തേക്ക് ഇരുന്നു.... നിള തിരികെ കാറിൽ വന്നു കയറി... ജിത്തുവിന് അവളെ കണ്ട് വിഷമം വരുന്നുണ്ടായിരുന്നു..... കാർ കിച്ചുവിന്റെ വീട്ടിൽ എത്തിയപ്പോൾ ജിത്തു അവളെ നോക്കി.....

" ജിത്തൂവേട്ടൻ ഇറങ്ങിക്കോ.... ഞാൻ ഇത്തിരി നേരം ഒറ്റക്ക് ഇരുന്നോട്ടെ.... " അവൾ അതും പറഞ്ഞു തലക്ക് കൈ കൊടുത്തു ഇരുന്നു..... അവളെ ശരി വച്ചു കൊണ്ട് അവൻ അകത്തേക്ക് നടന്നു..... " നിളയെവിടെ.... ഒത്തിരി കരഞ്ഞോ... മതി വിഷമിപ്പിച്ചത്..." വിഹാൻ അവളെ തിരഞ്ഞു കൊണ്ട് പറഞ്ഞു... " കാറിൽ ഇരിപ്പുണ്ട് ഇത്തിരി നേരം ഒറ്റക്ക് ഇരുന്നോട്ടെ എന്ന് പറഞ്ഞു... ഒത്തിരി സങ്കടം ആയി തോന്നുന്നുണ്ട്....

നിന്നെ നേരത്തെ റെക്കോർഡ് ചെയ്തത് കേൾപ്പിച്ചില്ലേ... മനസ്സിന്റെ കൈ വിട്ടപ്പോൾ പ്രവർത്തിച്ചതാണ്.... കുറ്റപ്പെടുത്തി കൊണ്ടല്ല തിരുത്തേണ്ടത്... സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊണ്ട് വാ.... നമ്മുടെ നിളയല്ലേ.... " ജിത്തു അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.... വിഹാൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.... അവന്റെ ഉള്ളിൽ ഒരുപാട് വിഷമം തോന്നി "അങ്ങനെ ഒന്നും പറയണ്ടായിരിന്നു.... വിഷമം ആയി കാണും.... നിന്റെ വിഷമം ഒക്കെ ഞാൻ മാറ്റി തരാം.... " അവൻ എന്തോ ഓർത്തു ചിരിച് കൊണ്ട് കാറിലേക്ക് നോക്കി.... കാർ ശൂന്യമായി....ശുഭം

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story