ആമ്പൽ: ഭാഗം 3

രചന: മയിൽപീലി

   " ഓയ് ഇവിടെ വാ... " പുറകിൽ ന്ന് ആരോ വിളിച്ചപ്പോൾ യന്ത്രികമായി അവർ രണ്ട് പേരും  നിന്നു

    എന്റെ  കൃഷ്ണ ഞാൻ എന്തേലും പറഞ്ഞു എന്ന് വെച്ച അപ്പോ തന്നെ എനിക്കിട്ട് പണിയാണോ...... ( നിളയുടെ ആത്മ  )


  "ഡീ അവർ വിളിക്കുന്നെടി പോകണോ....." മാളു നിളയെ തട്ടി കൊണ്ട് ചോദിച്ചു


 "അത്... അത്.. പിന്നെ പോകാതെ വായോ പോകാം.... " ഉള്ളിലെ ഭീതി മറച്ചു വെച്ച നിള  പറഞ്ഞു..


"വിളിച്ചാൽ വരാൻ ഇത്ര താമസം ഉണ്ടോ... " കൂട്ടത്തിലെ ഒരാളെ ചോദിച്ചു...

"പേ.. പേടിയോ.. എനിക്കോ no നെവർ.... ഞാൻ വെറുതെ... അല്ല ഇവൾക്ക് പേടിയാ അത് കൊണ്ട..... "   നിള മാളുവിനെ ചൂണ്ടി കാണിച്ചു  പറഞ്ഞു

   എടി ദുഷ്ട്ടെ എന്ന് ഉള്ള ഭാവത്തിൽ മാളു നിളയെ നോക്കി...


"ഓ അങ്ങനെ വരട്ടെ അപ്പൊ നിനക്ക് പേടിയില്ല അതെന്താ നിനക്ക് പേടിയില്ലാത്ത്... " മറ്റൊരുവൻ ചോദിച്ചു


"ഒന്നിവില്ല പൊന്ന് ഏട്ട ... " നിള കൈ കൂപ്പി കൊണ്ട് പറഞ്ഞു

"എന്താ നിങ്ങടെ പേര്......."


"എന്റെ പേര് മാളവിക ജയറാം... ഇവള്ടെ പേര് ഇതൾ ശേഖർ..... " മാളു പറഞ്ഞു

"അതെന്താ  ഇവള്ടെ പേര്  ഇവൾ പറയില്ലേ.... "


"അത് തന്നെ എന്റെ പേര് എന്തിനാ നീ പറഞ്ഞെ ഞാൻ പറയില്ലേ എന്റെ പേര്..... ഞാൻ ആണ് നിള.... അല്ല സോറി... ഇതൾ ശേഖർ... ശേഖർ എന്റെ അച്ചായാട്ടോ.... പിന്നെ എന്ത ...... കിട്ടുന്നില്ലലോ...... അത് പോട്ടെ നിങ്ങടെ ഒക്കെ പേര് എന്താ......."


"എടി കാന്താരി നീ ആൾ കൊള്ളാല്ലോ.....നിന്നെ ഞങ്ങളും നിള എന്ന് വിളിക്കാം കേട്ടോടി കൊച്ചേ... എന്റെ പേര് ജോൺ.. ഇത് ജിത്തു....പിന്നെ ഇത് ശ്യാം... ഇനിയും ഉണ്ട് രണ്ടെണ്ണം... അവർ ഇപ്പൊ വെറും..... "


"ഏതാടാ ഈ കൊച്ചുങ്ങൾ.... " പെട്ടെന്ന് ഒരുത്തൻ മുന്നിൽ കേറി കൊണ്ട് ചോദിച്ചു


"ദേ പറഞ്ഞു നാക്കെടുത്തില്ല വന്നു ഇതാണ് ഞങ്ങളുടെ കൃഷ്ണ എന്നാ കിച്ചു... പിന്നെ കിച്ചു ഇത് നിള ഇത് മാളവിക... നമ്മുടെ ജൂനിയർസ് ആണ്... " ജോൺ ഇരുവരോടും കൂടെ പറഞ്ഞു


"ഹായ്... ഞാൻ കിച്ചു... നിങ്ങൾ രണ്ട് പേരാണോ വേറെ ആരും ഇല്ലേ.... ഞങ്ങടെ കൂട്ടത്തിൽ ഒരാൾ കൂടെ ഉണ്ട്... വിഹാൻ.... അവനിപ്പോ വെറും കുറച്ചു നേരം നിൽക്കണേൽ അവനെ പരിചയപ്പെട്ടിട്ട് പോകാം... പിന്നെ അവൻ ഞങ്ങളെ പോലെ അല്ല കൊറച്ചു കലിപ്പനാണ്... "


"ഇല്ല ഏട്ടാ ഞങ്ങൾ പോകുവാ ഇപ്പൊ തന്നെ നേരം വഴുകി ഞങ്ങളെ രണ്ട് പേരേം കൂട്ടാവോ നിങ്ങടെ കൂടെ.... ഇവിടെ വേറെ ആരും പരിചയക്കാരില്ല അതോണ്ടാ..... " കൊഞ്ചി കൊണ്ടവൾ പറഞ്ഞു

"അതിനെന്താ നിങ്ങൾ കൂടിക്കോ... " കിച്ചു പറഞ്ഞു..

 "അത് തന്നെ എന്ത് ആവശ്യങ്ങൾ  ഉണ്ടേലും പറയു ട്ടോ ആരേം പേടിക്കണ്ട ഞങ്ങൾ ഉണ്ടാകും.... " ജോൺ പറഞ്ഞു

" ഡാ അത് വേണോടാ വിച്ചു അറിഞ്ഞാൽ.... "
ശ്യാം തടസ്സമെന്നോണം പറഞ്ഞു

 അത് കേട്ട് നിള ചുണ്ടു കൂർപ്പിച്ചു...

  "ഓ വേണ്ട ഈ ഏട്ടൻ കുശുമ്പ് ആണ്... "


"എടി എടി കുശുമ്പ് എന്തിന എനിക്ക് നീ കിട്ടുമ്പോ പഠിച്ചോളും നീ എന്റെ പെങ്ങളല്ലേ സ്നേഹം കൊണ്ട് പറഞ്ഞതാ.... "

അത് കേട്ട് അവൾ  "ഞ.. ഞ.... ഞ്ഞ.."
അവൾ കൊഞ്ഞനം കുത്തി കൊണ്ട് ഓടി

അവളുടെ പോക്ക് കണ്ടിട്ട് അവർ 5 പേരും താ ടക്ക് കൈ കൊടുത്ത് നിന്ന്.... പെട്ടെന്ന് എന്തോ ബോധം വന്ന പോലെ മാളു അവളുടെ പിറകെ ഓടി  "എടി നിളെ നിക്കെടി ഞാനും ഉണ്ടെടി.." അവൾ വിളിച്ചു കൂവി ഓടി
മാളുവിന്റെ പോക്ക് കണ്ടിട്ട് അവർ 4 പേരും പൊട്ടി ചിരിച്ചു എന്നാൽ കിച്ചുവിന്റെ ചുണ്ടിൽ അന്നേരം ഒരു കള്ള ചിരി ആയിരുന്നു വിരിഞ്ഞത്

( മക്കളെ കിച്ചുവിന് അവളെ ഇഷ്ട്ടായിന്ന് തോന്നുന്നുണ്ട് സെറ്റ് ആക്കണോ... വേണ്ടല്ലേ മാളുവിനെ വേറെ ആർക്കേലും കൊടുക്കാം ലെ ...😝)


_________________


ഇന്ന് ഇത്തിരി നേരം വഴുകിയാണ് എണീറ്റത് കാരണം കിച്ചുവിന്റെ കൂടെ ഇന്നലത്തെ കറക്കം കഴിഞ്ഞ് എത്തിയപ്പോ നല്ലോണം ലേറ്റ് ആയി... വേഗം റെഡി ആയി കോളേജിൽ എത്തിയപ്പോ അവന്മാർ ഒക്കെ എന്തോ പറഞ്ഞു ചിരിക്കുകയാണ്


"എന്താടാ ഇതിന് മാത്രം നിനക്ക് ഒക്കെ ചിരിക്കാൻ ഞാൻ ഇവിടെ പന പോലെ നിൽക്കുന്നത് നിനക്ക് ഒന്നും കാണാൻ ഇല്ലേ.... "

വിഹാൻ ഇത്തിരി ഗൗരവത്തോടെ  ചോദിച്ചു...

"ഹടാ നീ വന്നോ ഞങ്ങൾ ഒരു കാന്താരിയെ പറ്റി സംസാരിക്കായിരുന്നു"    വിച്ചു ചിരിയോടെ പറഞ്ഞു


"ഏത് കാന്താരി പെട്ടെന്ന് എവിടെന്ന അങ്ങനെ ഒരു മുതൽ പൊട്ടി മുളച്ചേ.... " വിഹാൻ ആകാംഷയോടെ ആരാഞ്ഞു


"അത് വിച്ചു ഇപ്പൊ പരിചയപെട്ടതാടാ ജൂനിയർ ആണ് ഏതാ ഡിപ്പാർട്മെന്റ്  എന്ന് ചോദിക്കാൻ മറന്നു ആൾ എന്തായാലും കിടുവാ ഒരു കൊച്ചു കിലുക്കാംപെട്ടി ..... ഒരു പാവം ആണെന്ന് തോന്നുന്നു... സാധാരണ ഉണ്ടാവലുള്ള പോലെ പുട്ടിയൊന്നും അല്ല ഗ്രാമീണ സുന്ദരി... ഒരു വായാടി..... " കിച്ചു അവന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു


"എന്താടാ സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ നിനക്ക് അത്രക്ക് പിടിച്ചോ.... " വിച്ചു കള്ള ചിരിയോടെ ചോദിച്ചു

"അയ്യേ പോടാ അവളെ എനിക്കെന്റെ പെങ്ങള.... നീ വേറെ ആളെ നോക്ക്..... " കിച്ചു അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്ത് കൊണ്ട് പറഞ്ഞു

"നിനക്ക് മാത്രം അല്ല ഞങ്ങൾക്കും.... "അവർ 3 പേരും ഒരു പോലെ പറഞ്ഞു


"അല്ല എനിക്കൊന്ന് കാണണം അല്ലോ നിങ്ങടെ പെങ്ങളെ..."

"അവൾ ഇന്റർവെൽ വരാം എന്ന് പറഞ്ഞു പോയതാ..... " ജിത്തു പറഞ്ഞു

"മതി മതി വാടാ ക്ലാസ്സിൽ പോകാം... " അതും പറഞ്ഞു അവർ നടന്നു..


_________________
നിള


ബോർ അടിക്കുന്നലോ ബെൽ ഒന്ന് അടിച്ചിരുന്നേൽ ഇവൾ എങ്ങനെ ഇതിൽ നോക്കി ഇരിക്കുന്നെ എനിക്കാണേൽ ഉറക്കം വന്നിട്ട് മേല... മാളുവിനെ നോക്കി പിറു പിറുത്ത് കൊണ്ട് ഞാൻ ഇരുന്നു

ഇയ്യോ ബെൽ അടിചെ


ഏട്ടന്മാർ മരത്തിന്റെ ചുവട്ടിൽ und അങ്ങോട്ട് പോകാം

"ഡീ മാളു വായോ ഏട്ടന്മാരെ അടുത്ത പോകാം... " മാളുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു

"ഞാൻ ഇല്ല നീ പോയിക്കോ....".


മാളുവില്ല അപ്പൊ ഒറ്റക്ക് പോകാം... പോകാൻ വേണ്ടി വരാന്തയിലൂടെ നടക്കുമ്പോ ആണ് ഒരാൾ വരാന്തയിൽ നിൽക്കുന്നത് കണ്ടത് പരിചയപെട്ടാലോ വേണോ കണ്ടിട്ട് പിശക് ആണോ  എന്താ ചെയ്യാ വേണ്ട.... വേണോ.... എന്തായാലും പോയി നോക്കാം....

അയാളുടെ അടുത്തേക്ക് എത്താൻ ആയപ്പോ അയാൾക്ക് ഒരു ഫോൺ വന്നു... ശ്ശെ മുഖം കണ്ടില്ല.... സാരമില്ല നിളെ നമുക്ക് ഏട്ടന്മാരെ അടുത്ത പോകാം... ഞാൻ എന്നോട് തന്നെ പറഞ്ഞു നടന്നു..

ഓയ് ഏട്ടാ എന്ന് വിളിച്ചു കൊണ്ട് നമ്മുടെ നിള കിച്ചുന്റേം ജിത്തൂന്റേം എടേൽ കേറി ഇരുന്നു

അവർ അവളെ അത്ഭുതത്തോടെ നോക്കുമ്പോ അവൾ അവർക്കൊന്ന് ഇളിച്ചു കൊടുത്തു 

"എന്താ നോക്കുന്നെ...." അവൾ അവരോട് ചോദിച്ചു


"ഒന്നും ഇല്ല ആദ്യായിട്ട ഇത്ര ധൈര്യത്തിൽ ഒരാൾ ഞങ്ങളുടെ അടുത്ത ഇരിക്കുന്നെ അതോണ്ട് നോക്കിയതാ.... " ജിത്തു അവളുടെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു....

അവൾ അതിന് ഒന്ന് ഇളിച്ചു കൊടുത്തു


"അല്ല നിന്റെ കൂടെ ഉള്ള മറ്റേ കുട്ടി എവിടെ... "കിച്ചു മടിയോടെ ചോദിച്ചു

"അവൾ വരുന്നില്ലെന്ന് പറഞ്ഞു കിച്ചേട്ടാ...."


"അല്ല നിങ്ങളുടെ കൂടെ ഇല്ല ബാക്കിയുയുള്ളോരോ... " അവൾ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു
 


"ശ്യാംമും  ജോണും ഏതോ ഒരു സർ നെ കാണാൻ പോയി.... വിഹാൻ ഇവിടെ ഉണ്ടായിരുന്നു ഇപ്പോ എങ്ങോട്ടാ പോയി..... അല്ല... ദേ അവൻ വരുന്നു... "

"എവിടെ..... "  അവൾ ആകാംഷയോടെ തിരിഞ്ഞു....


നടന്നു വരുന്ന ആളെ കണ്ട് നമ്മുടെ നിള കൊച്ചിന്റെ കണ്ണ് മിഴിഞ്ഞു..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story