ആമ്പൽ: ഭാഗം 4

ambal

രചന: മയിൽപീലി

  നടന്ന വരുന്ന ആളെ കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു....

"ഇതാണോ ചേട്ടായി വിഹാൻ.."


"ഹാടി പെണ്ണെ... " കിച്ചു അവളോട് പറഞ്ഞു


ഞാൻ വിചാരിച്ചു കലിപ്പൻ ആണ് എന്നൊക്കെ പറഞ്ഞപ്പോ കട്ട താടിയും കാട് പിടിച്ച മുടി ഒക്കെ ആയി മുണ്ട് ഒക്കെ ഉടുത്ത വരുന്ന ആളാവും ന്ന് ഇത് ഇപ്പൊ നേരെ ഓപ്പോസിറ് ആണല്ലോ ന്റെ കണ്ണാ.... Trim ചെയ്ത താടിയും നല്ല കട്ടി മീശയും
പാന്റും ഷർട്ടും ഇട്ടിട്ട് വരുന്ന ഇങ്ങേരെ കണ്ടപ്പോ എന്റെ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റുകയാണല്ലോ അപ്പൊ ഇതാണ് നേരത്തെ വരാന്തയിൽ കണ്ട ആൾ....


അവൻ നടന്ന എന്റെ അടുത്തോട്ടു എത്തി എന്നെ ഒന്ന് തുറിച്ചു നോക്കി.. ഞാനും ഒട്ടും മോശം അല്ല ഞാനും നല്ലോണം നോക്കി കൊടുത്തു 


"ആരെടാ ഇത്.... " എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൻ ജിത്തു ഏട്ടനോട് ചോദിച്ചു... ഹും അവന്റെ അഹങ്കാരം എന്നോട് ചോദിച്ച പോരെ ഞാൻ ആരാന്ന്.... (നിളയുടെ ആത്മ )

"എടാ വിച്ചു ഇതാടാ ഞങ്ങടെ അനിയത്തി കുട്ടി നീ കാണണം എന്ന് പറഞ്ഞില്ലേ..." എന്റെ തലയിൽ തലോടി കൊണ്ട് ജിത്തു ചേട്ടൻ പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു... എന്നെ ഇവരൊക്കെ ഇത്ര ഇഷ്ട്ടപെടുന്നുണ്ടല്ലോ


"ഹോ ഇതാണ് ആൾ...  ഞാൻ വിഹാൻ......" അത് മാത്രം പറഞ്ഞു അവൻ കിച്ചുവിന്റെ അപ്പുറത് ഇരുന്ന്


"ഹ... ഇവർ പറഞ്ഞായിരുന്നു... ഞാൻ ഇതൾ നിള എന്ന് വിളിച്ചോളൂ ട്ടോ.... " അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു


"ഉം.... " അവൻ ഒന്ന് മൂളിയതെ ഉള്ളു അത് കണ്ട് അവളുടെ മുഖത്തെ ചിരി മങ്ങി....


    ഹോ ആരാന്നാ വിചാരം ഒന്ന് ചിരിച്ചാൽ എന്താ...അവൻ ഫോണിൽ മുഖം പൂഴ്ത്തിയത് കണ്ട് അവൾ ഒന്ന് കൊഞ്ഞനം കുത്തി പെട്ടെന്ന് അവൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ഒന്ന് സ്റ്റക്ക് ആയി പിന്നെ എന്തൊക്കെ കോപ്രായം കാണിച്ചു കൂട്ടി തിരിഞ്ഞ് ഇരുന്നു അവളുടെ കളി കണ്ട് ചിരിച്ചു കൊണ്ട് കിച്ചു അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു 
 
"ഹോ നൊന്തുട്ടോ.... " അവൾ തല ഉഴിഞ്ഞു അവിടെന്ന് എണീറ്റ് കൊണ്ട് പറഞ്ഞു

"അച്ചോടാ ഏട്ടന്റെ കുട്ടിക്ക് നൊന്തോ ഒരുപാട്.... സാരമില്ല ചേട്ടായി നാരങ്ങ മിട്ടായി വേടിച് തരാം"

കിച്ചു അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു  

അത് കേട്ട് അവളുടെ കണ്ണ് വിടർന്നു

"ശരിക്കും.... " അവൾ അത്ഭുതത്തോടെ ചോദിച്ചു

  "ഉറപ്പായും.... നീ എന്റെ കുഞ്ഞനിയത്തി അല്ലെ..."


   അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു


"അല്ലഡി നിന്റെ വീട്ടികരെ കുറിച് പറഞ്ഞില്ലാലോ... " അവിടേക്ക് വന്ന ജോൺ ചോദിച്ചു....

അത് കേട്ട് അവളുടെ മുഖത്തെ ചിരി മാഞ്ഞത് വിച്ചു മാത്രം കണ്ടു


"അത് പിന്നെ എനിക്ക് അച്ചയുണ്ട് പിന്നെ അമ്മിണി ഉണ്ട് അവളെന്റെ പശുവാട്ടോ പിന്നേ... അത്.. അ... മ്മാ..."

അപ്പോഴേക്കും ബെല്ല്  അടിച്ചു

പിന്നെ കാണാവേ എന്നും പറഞ്ഞു അവൾ ഓടി

"ഹോ രക്ഷപെട്ടു..... " അവൾ മനസ്സിൽ പറഞ്ഞു നിറഞ്ഞ കണ്ണുകൾ അമർത്തി തുടച് കൊണ്ട് അവൾ ക്ലാസ്സിൽ കയറി മുഖത്തൊരു ചിരി വരുത്തനും മറന്നില്ല....

_________________


"എടാ അവളെന്താടാ മുഴുവൻ ആകാതെ പോയി... " ശ്യാം ചോദിച്ചു


"അത് ബെൽ അടിച്ചില്ലെടാ... " ജിത്തു അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു


"അല്ല നീ എന്താടാ മിണ്ടാതെ ഇരിക്കുന്നെ... " ജോൺ വിച്ചുവിനോട് ചോദിച്ചു 

"ഞാൻ എന്ത് മിണ്ടാനാ....എടാ ഞാൻ അവളെ എവിടെയോ കണ്ട പോലെ എവിടെ എന്ന് ഓർക്കാൻ പറ്റുന്നില്ല...." വിച്ചു ആലോചിച്ച കൊണ്ട് പറഞ്ഞു


"നിനക്ക് തോന്നുന്നതാവും... അല്ലാതെ അവളെ എവിടെ ന്ന് കാണാനാ... ഇന്ന് ഇനി ക്ലാസ്സിൽ കേറണോ..."
ശ്യാം  സംശയത്തോടെ ചോദിച്ചു

"പിന്നെ കേറാതെ വന്നേ.... പിന്നെ നിള കുട്ടിക്ക് നാരങ്ങ മിട്ടായി കൊടുക്കണം... ഞാൻ അവളുടെ ക്ലാസ്സിൽ പോയി കൊടുത്തേച് വരാം..."
കിച്ചു ധൃതിയിൽ ഓടാൻ നിന്നതും ജോൺ അവനെ പിടിച്ചു വച്ചു

"എടാ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല നല്ല കള്ള ലക്ഷണം ഉണ്ട്... അല്ലെങ്കി ഇവിടെന്ന് ചാടാൻ നോക്കുന്ന നീ ഓരോന്ന് പറഞ്ഞു ഇവിടെ നിൽക്കുന്നതിന്റെ ഉദ്ദേശം പറഞ്ഞിട്ട് പോയ മതി... നിന്റെ ഉദ്ദേശം നിള അല്ല കാര്യം പറയാതെ മോൻ ഇവിടുന്ന് അനങ്ങില്ല... "
  
 അവന്റെ മുന്നിൽ ബാക്കി 4 പേരും കൈ കെട്ടി നിന്നു...

"അ..ത് പിന്നെ ഉ..ദ്ദേ..ശം... അ...ങ്ങനെ ചോദിച്ച... ഒ.. ന്നും.. ഇല്ല... ഡാ... എടാ നിങ്ങൾ ഇങ്ങനെ നോക്കല്ലേ..😯. " കിച്ചു വിക്കി കൊണ്ട് പറഞ്ഞു...


"പ്പാ.... പറയടാ പുല്ലേ.....😡 " വിഹാൻ ഒച്ചയെടുത്തതും

"മാ... മാളവിക... " വിചുവിന്റെ കലിപ്പ് കണ്ട് പേടിച് വിച്ചു പറഞ്ഞു


"ഏഹ്... "


പെട്ടെന്ന് പിന്നിൽ നിന്ന് ഒരു സൗണ്ട് കേട്ടതും തിരിഞ്ഞ് നോക്കിയപ്പോൾ അവിടെ ഉള്ള ആളെ കണ്ട് 

കിച്ചുവിന്റെ ഫ്യൂസ് പോയി അവൻ ഉമിനീർ ഇറക്കി കൊണ്ട് അവളെ നോക്കി


"നീ.....എ....ന്താ ഇ...വിടെ....."  .......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story