ആമ്പൽ: ഭാഗം 5

ambal

രചന: മയിൽപീലി

    "നീ... എ... ന്താ... ഇ.. വി.. ടെ... "


"എന്തോന്നാ എന്തോന്നാ... ഞാൻ ഇവിടെ അല്ലെ ചേർന്നേ പിന്നെ ഇവിടെ കാണാതെ ഇരിക്കോ.... നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ....."

 "ഏയ് ഞാനോ...ഞാ.. ൻ വിയർക്കുന്നില്ലല്ലോ നിനക്ക് തോന്നിയതാകും.... "

"മോനെ ഏട്ടാ നീ ഉരുണ്ട് കളിക്കണ്ട ഞാൻ എല്ലാം കേട്ടു ആൻഡ് നീ പെട്ടു....നീ എന്നെ കൊണ്ടോവാതെ പോയപ്പളെ ഞാൻ മനസ്സിൽ  കുറിച്ചിട്ടത നിനക്ക് ഒരു പണി തന്നിരിക്കും എന്ന്.... നീ ഒറ്റൊരുത്തൻ കാരണം ഞാൻ ഫസ്റ്റ് ഡേ തന്നെ രണ്ട് പീരീഡ് ലേറ്റ്.... അച്ഛനോട് പറയും നിന്റെ ചുറ്റി കളി...."


"എടി... ചതിക്കല്ലേ... ഏട്ടന്റെ പഞ്ചാര അല്ലെ ഒന്ന് ക്ഷേമിക്കെടി.... ഒന്നല്ലേലും നിന്റെ ഏട്ടനല്ലെടി... "


"ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നെ ക്ലാസ്സിൽ ആക്കി തന്നേക്കണം... പിന്നെ എവിടെ എന്റെ ഏട്ടത്തിയമ്മ.... പേര് കൊള്ളാം മാളവിക.... "


"ഡി കൃതി കൊച്ചേ ഒന്ന് ക്ഷേമിച്ചേക്കടി നിന്റെ ഏട്ടനല്ലേ... നിന്നെ കൊണ്ട് വരാത്തത് അതിനുള്ളതു അവനിട്ടു ഞങ്ങൾ കൊടുത്തോളം... അല്ലിയോ ജോണേ " വിച്ചു പറഞ്ഞു

"ആന്നെ പിന്നെ അല്ലാതെ അവനിട്ടു കൊടുത്തോളാടി കൊച്ചേ നിന്റെ അച്ചായമാർ അല്ലേടി പറയുന്നേ.... "


"എനിക്ക് കൂട്ടിന് ആരേലും കിട്ടോ ആവോ എല്ലാവരും കൂട്ടായിട്ട് ഉണ്ടാകും..😪... ഇവൻ ഒറ്റൊരുത്തൻ കാരണ.... " അവൾ വിഷമത്തോടെ പറഞ്ഞു 


"നീ എന്തിനടി പേടിക്കുന്നെ നിന്റെ ഏട്ടത്തിയമ്മ നിന്റെ ക്ലാസ്സിൽ ആണെടി പിന്നെ നമ്മുടെ നിള കൊച്ചും.... "

"അവരെങ്ങനെ ഏട്ട... കമ്പനി ആണോ " അവൾ സംശയത്തോടെ ചോദിച്ചു

"എന്റെ പൊന്ന് കൃതി ആണെന്നോ... അവളില്ലെ വായ thuranna നിർത്താൻ നല്ല പാട....." കിച്ചു അവളോട് തലയിൽ കൈ വച്ചു പറഞ്ഞു 


"ആടി എന്റെ ചെവി.... സംസാരം എന്ന് പറഞ്ഞ  നോൺസ്റ്റോപ്പ് ആണ് മോളെ...." വിച്ചു ചിരിച് കൊണ്ട് പറഞ്ഞു


"അപ്പൊ എനിക്ക് പറ്റിയ ആളാ......ചേട്ടായി വന്നേ എന്നെ ആക്കി താ ക്ലാസ്സിൽ അല്ലേൽ അച്ഛനോട് പറയും ഞാൻ.... " 

"വാടി കുട്ടി പിശാശ്ശെ.... " കിച്ചു അവൾടെ കയ്യും പിടിച്ചു നടന്നു 

പോവുന്നതിനു മുന്നേ ശ്യാമിനെ ഒന്ന് നോക്കി.... അവൾ അവിടെ നടന്നതൊന്നും അറിഞ്ഞില്ല എന്നാ മട്ടിൽ നിൽക്കുന്ന അവനെ അവൾ വേദനയോടെ നോക്കി... അവൾ നോക്കുന്നത് കണ്ടതും അവൻ അവിടെന്ന് മാറി നിന്നു

അവളുടെ ഉള്ളിൽ അന്നേരം വന്ന നീറ്റൽ അവളുടെ കണ്ണിലും പ്രതിഫലിച്ചു.. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു മാറ്റി അവൾ ചിരിച് കൊണ്ട് നടന്നു....

(അല്ലെങ്കിലും വിശാദത്തെ മറക്കാനുള്ള ഉപാധിയാണല്ലോ പുഞ്ചിരി...)


_________________

വിച്ചു

"അല്ല നിങ്ങൾക്ക് ഒരു സംശയം ഉണ്ടാകുമല്ലോ ലെ ആ പോയത് ആരാണെന്ന് അതാണ് കിച്ചുവിന്റെ പെങ്ങൾ... കൃതി പ്രഭാകർ... ആൾ ഇവിടെ നമ്മുടെ നിളയുടെ ഒക്കെ ഡിപ്പാർട്മെന്റ് ആണ്... അവളെ കൊണ്ട് വിടാത്തതിന്റെ ദേഷ്യമാണോ ഇവിടെ അരങ്ങേറിയത്  ആൾ അസ്സൽ കാന്താരി ആണ് നമ്മുടെ നിളയുടെ പോലെ ഒക്കെ തന്നെ....  എന്നാലും നിളയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്... എവിടെയാണെന്ന് പിടി കിട്ടുന്നില്ല... നമുക്ക് നോക്കാം...."


"എന്താടാ ആലോചിക്കുന്നെ..."" ജിത്തു ചോദിച്ചു

"ഏയ് ഒന്നുവില്ലടാ..... ഞാനെ ആലോചിക്കുവായിരുന്നു കിച്ചുവിന്റെ അവസ്ഥ.... "

"അത് ശരിയാ ആ പെണ്ണാവനെ വെറുതെ വിടില്ല.... ഭീഷണിയായിരിക്കും മോനെ.... അനുഭവം ഗുരു... എനിക്കും ഉണ്ടല്ലോ ഇത് പോലെ പെങ്ങളൊരുത്തി... അവളെ വല്ല പോലീസിലും കൊണ്ട് പോയി ചേർക്കണം.... മണത്തു കണ്ട് പിടിക്കുമെടാ എന്ത് ഉണ്ടെങ്കിലും..." ജിത്തു മുഖം ചുള്ക്കി കൊണ്ട് പറഞ്ഞു

"ഇതൊക്കെയല്ലേടാ രസം... അമ്മയ്ക്കും അപ്പനും ഇച്ചായനും എനിക്കും എല്ലാം നല്ല സങ്കടവ വീട്ടിൽ ഒരു പെൺകൊച്ചു ഇല്ലാത്തത് കൊണ്ട്....അതോണ്ട് അമ്മ ഇച്ചായനെ കെട്ടിക്കാൻ നോക്കുന്നുണ്ട്... ഇച്ചായൻ പിടി കൊടുക്കണ്ടേ അതോണ്ട് ദിവസവും അമ്മ നല്ല സെന്റിയാടാ..... "


"അതും ശരിയാ അവളില്ലേൽ വീട് ഉറങ്ങിയാ പോലെ ആട.... അല്ല ഇവനെന്താ മിണ്ടാതെ ഇരിക്കുന്നെ കുറെ നേരായി ശ്രദ്ധിക്കുന്നു... എന്താടാ എന്ത് പറ്റി...." ജിത്തു ശ്യാമിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു


"ഏയ് ഒന്നുമില്ലെടാ ഒരു ചെറിയ തല വേദന..... "
 ശ്യാം മുഖത്തു നോക്കാതെ പറഞ്ഞപ്പോൾ

"ശ്യാം നീ ഞങ്ങളോട് എന്തേലും ഒളിക്കുന്നുണ്ടോ.... "  വിചുവിന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും അവൻ പറഞ്ഞു

"ഇല്ലടാ... എന്ത്... എന്ത് ഒളിക്കാനാ... ഒന്നും ഇല്ല.... "  

"ശെരി ശെരി.... " വിച്ചു ഒന്ന് തലയാട്ടി എങ്കിലും അവൻ അത് പൂർണമായും വിശ്വസിച്ചിരുന്നില്ല

_________________
നിള

വന്നത് മുതൽ ഒരു മൂഡ് ഉണ്ടായില്ല ജിത്തു ചേട്ടായിടെ ചോദ്യം ശെരിക്കും സങ്കടം വന്നു


"എന്ത് പറ്റി നിളെ വയ്യേ നിനക്ക് അവിടെന്ന് വന്നത് മുതൽ ശ്രദ്ധിക്കുന്നതാ... എന്തെങ്കിലും പ്രശ്നം ഉണ്ടോ..." മാളു ആവലാതിയോടെ ചോദിച്ചു

ഇല്ലെന്ന മട്ടിൽ നിള തലയാട്ടി..... അവളുടെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് മാളു ചോദിച്ചു

" ഇനി പറ എന്താ എന്റെ നിള കൊച്ചിന് പറ്റിയത്.... "


മാളു അത് ചോദിച്ചതും പെട്ടെന്ന് അവൾ മാളുവിനെ കെട്ടിപിടിച് തടഞ്ഞു വച്ച കണ്ണ് നീര് ഒഴുക്കി കളഞ്ഞു....


"എന്താടാ എന്ത് പറ്റി.... നിളെ പറ.... എന്താണേലും ശെരിയാക്കലോ... എന്താടാ എന്ത് പറ്റി... ദേ പിള്ളേർ ഒക്കെ ശ്രദ്ധിക്കുന്നു.... "


മാ... ളു... ഏട്ട...ന്മാർ എന്റെ....വീ..ട്ടു...
ക്കാരെ....പറ്റി ചോദി...ച്ചെടി അച്ചേടെ... കാര്യം പറഞ്ഞു... അമ്മയെ...പറ്റി പറഞ്ഞില്ലേ... ഞാൻ എന്താ പറയാൻ എനിക്ക് എന്റെ അമ്മയെ മിസ്സ്‌ ചെയ്യുന്നെഡി കാണാൻ തോന്നുവാ.... അമ്മയെ പറ്റി ഓർമ വന്നെടി.... ബെൽ അടിച്ചപ്പോ വേഗം ഓടിയതാ..... അമ്മയില്ലാത്ത കുട്ടിയ അറിഞ്ഞാൽ അവർക്ക് ഒക്കെ സഹതാപം ആകുമെടി.... അതാടി പറയാത്തത്... " അവൾ തേങ്ങി കൊണ്ട് പറഞ്ഞു


"അയ്യേ ഇതിനാണോ കരഞ്ഞെ നോക്കിയേ എന്റെ നിളക്ക് അച്ഛനും അമ്മയും ആയിട്ട് അച്ചായില്ലേ എന്റെ നിളയുടെ ഹീറോ അല്ലെ അച്ഛാ അനിയത്തി ആയിട്ടും ചേച്ചി ആയിട്ടും ഞാൻ ഉണ്ട് കൊറേ ഏട്ടന്മാരുണ്ട് പിന്നെ എന്തിനാടി പെണ്ണെ കരയുന്നെ.... അയ്യേ മോശം.... " അവളുടെ മൂഡ് മാറ്റാൻ എന്നോണം മാളു കളിയാക്കി പറഞ്ഞതും മാളുവിന്റെ ദേഹത്തു ന്ന് എണീറ്റ് അവൾ മാളുവിനെ നോക്കി കൊഞ്ഞനം കുത്തി


"ഞ... ഞ... ഞ... ഞാൻ കരഞ്ഞൊന്നും ഇല്ല നോക്കിയേ ഈ ചിരിച് കൊണ്ട് ഇരുന്ന എന്നെ പറ്റിയാണോ നീ അപവാദം പറയുന്നേ... "


നിള ചുണ്ട് ചുള്ക്കി കൊണ്ട് പറഞ്ഞു..... എന്താ ഇവിടെ ഇണ്ടായേ ന്ന് ഇല്ല നിലയിൽ മാളുവും അവളെ കണ്ണു തള്ളി നോക്കി


"അല്ലേടി സർ എന്താ വരാതെ ഇരിക്കുന്നത്..... "

"അത് എന്തോ പരിപാടി ഉണ്ട് ഇന്ന് അതിന്റെ തിരക്കിലാ തോന്നുന്നു... " മാളു  പറഞ്ഞു...

പെട്ടെന്നാണ് ഒരു വിളി കേട്ടത്...

"നിളെ... " .......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story