ആമ്പൽ: ഭാഗം 6

ambal

രചന: മയിൽപീലി

   "നിളെ....... "


അവൾ തിരിഞ്ഞപ്പോൾ കിച്ചുവും കൃതിയും അവിടെ നിൽക്കുന്നുണ്ടായിരുന്നു..... അവൾ അവരുടെ അടുത്തേക്ക് നടന്നു....


   " എന്തെ കിച്ചുവേട്ട..... " അവൾ കിച്ചുവിനെ സംശയത്തോടെ നോക്കി കൂടെ കൃതിയെയും...


"അത് നിള കുട്ടി ഇത് എന്റെ അനിയത്തി ആണ് കൃതി അവൾ ഈ ക്ലാസ്സിൽ ആണ് ഇന്ന് കുറച്ചു ലേറ്റ് ആയി ഇവളെ ഒന്ന് കൂടെ കൂട്ടിക്കോണേ..... "  കിച്ചു പറഞ്ഞു


"അതിനെന്താ ചേട്ടാ നീയുണ്ടല്ലോ കൂടിക്കോ കൃതി ഞാനും മാളുവും കൃതിയും നമ്മൾ ഫ്രണ്ട്‌സ് ആകാം.... അല്ല ഇന്ന് എന്തെ ഇത്ര നേരം വഴുകിയത്....."


"നേരം വഴുകിയതല്ല നിളെ.... ഈ ചേട്ടൻ വഴുകിച്ചതാ എന്നെ കൊണ്ട് വന്നില്ല കൂടെ.... അത് കൊണ്ട.... "


"എടി നിന്നോട് നേരത്തെ ഒരുങ്ങി നിക്കാൻ പറഞ്ഞതല്ലേ നീ കേൾക്കാഞ്ഞിട്ട് അല്ലെ എനിക്ക് എനിക്കായി കുറ്റം.... " കിച്ചു കൃതിയുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.......


കൃതി അവനെ നോക്കി കൊഞ്ഞനം കുത്തി....
ഇതെല്ലാം ഒരു ചിരിയോടെ കാണുകയായിരുന്നു നമ്മുടെ നിള... എന്ത് കൊണ്ടോ അവൾക്ക് അങ്ങനെ ഒരു ഭാഗ്യം ഇത് വരെ ഉണ്ടായിട്ടില്ലല്ലോ എന്നാ ചിന്ത അവളുടെ കണ്ണിൽ നനവ് പടർത്തി.......പെട്ടെന്ന് കിച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ കണ്ണ് തുടച്ചു അവരെ നോക്കി ചിരിച്ചു.....

"അപ്പൊ ശരി എന്നാ... നിങ്ങൾ ക്ലാസ്സിൽ പോയിക്കോ.... അല്ല നിളെ ആ കുട്ടി എന്താ പുറത്ത് ഇറങ്ങാതെ  ഇരിക്കുന്നത്...എപ്പോഴും പുസ്തകത്തിന്റെ മുന്നിലാണല്ലോ..." കിച്ചു ചമ്മലോടെ ചോദിച്ചു.....

"ഏത് കിച്ചുവേട്ട.... പഠിക്കാൻ ഇഷ്ട്ടം ഉണ്ടായിട്ട് ഒന്നും അല്ല..... മാർക്ക്‌ കുറഞ്ഞാൽ വേഗം കെട്ടിക്കും എന്ന് അവളുടെ വീട്ടിക്കാർ പറഞ്ഞു... ഏത് കൊണ്ടുള്ള പഠിപ്പ് ആണ്.... " നിള മാളുവിനെ നോക്കി കൊണ്ട് ഒരു ചിരിയാലേ പറഞ്ഞു....


"ഓഹോ..... എന്നാ നടക്കട്ടെ നിങ്ങൾ ചെല്ല് ഞാൻ പോകാണ്....."

കിച്ചു അതും പറഞ്ഞു നടന്നു പോവുന്നതിന്റെ മുന്നേ മാളുവിനെ ഒരു വട്ടം നോക്കാൻ കൂടി മറന്നില്ല ആ സമയം തന്നെ മാളുവും നോക്കിയതും അവൻ ഒന്ന് സൈറ്റ് അടിച്ചു.... മാളു ഒരു ഞെട്ടലോടെ അവനെ നോക്കി.... അവൻ ചിരിച് കൊണ്ട് നടന്നു....


"നിളെ.... തന്റെ പേര് നിള എന്ന് തന്നെയാണോ... അല്ല ഏട്ടന്മാർ ഒക്കെ നിള... നിള... എന്ന് പറയുന്നത് കേട്ടിട്ടാണ് ഞാൻ വിളിച്ചത്.... "

ഏയ് കൃതി അങ്ങനെ തന്നെ വിളിച്ചോ... നിള എന്ന് അച്ഛൻ വിളിക്കുന്നതാ... ഏത് കേൾക്കുമ്പോ അച്ഛാ കൂടെ ഉള്ള പോലെയാ...അത്‌ കൊണ്ട് എല്ലാവരും അങ്ങനെ വിളിക്കുന്നതാ ഇഷ്ട്ടം.... ഇതൾ എന്നാ പേര് ഇതൾ ശേഖർ........ "

"ഓ.... നല്ല പേരാണല്ലോ.... അച്ഛയെ ഒരുപാട് ഇഷ്ട്ടാണോ...... വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്..... "

"പിന്നെ അച്ഛയെ ഒത്തിരി ഇഷ്ട്ട my super hero 😍.... പിന്നെ വീട്ടിൽ അമ്മിണിയുണ്ട്... അമ്മിണി എന്റെ പശുവ....എനിക്ക്... എന്റെ... അമ്മ... അമ്മയില്ല... എനിക്ക് 4 വയസ്സ് ഉള്ളപ്പോ അമ്മ ഞങ്ങളെ വിട്ട് പോയി... ചെറിയ പനി വന്നതാ...." അപ്പോഴും കണ്ണുകൾ നിറഞ്ഞ തുളുമ്പിയിരുന്നു......


"I am sorry നിള എനിക്ക് അറിയില്ലായിരുന്നു... നിനക്ക് സങ്കടം ആയല്ലേ... ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു...."


"സങ്കടം ഒക്കെ ആദ്യം ആയിരുന്നു ആരേലും ചോദിച്ച പൊട്ടി കരയും....എനിക്ക് എന്റെ അമ്മയെ നന്നായി മിസ്സ്‌ ചെയ്യും.... അറിയുന്നവർക്ക് എല്ലാം സഹതാപം ആവും ഇപ്പൊ തന്നെ നീ... കണ്ടില്ലേ നിനക്ക് എന്നോട് sympathy അല്ലെ.... അതാണ് എനിക്ക് ഇഷ്ട്ടാണോ അല്ലാത്തത്.... എന്റെ മാളു മാത്രേ എല്ലാം അറിഞ്ഞിട്ടും പഴയത് പോലെ പെരുമാറുന്നെ.... നീ ഏട്ടന്മാരോട് ഒന്നും പറയല്ലേ അവർക്കും എന്നോഡ് സഹതാപം ആകും എനിക്ക് ഇപ്പോഴത്തെ അടുപ്പം മതി.... പ്ലീസ്‌ കൃതി....." അവൾ കൃതിയുടെ കൈകൾ കൂട്ടി  പിടിച്ചു കൊണ്ട് പറഞ്ഞു....

"എന്താ നിളെ ഇത് ഞാനും മാളുവിന്റെ പോലെയാ... എനിക്ക് സഹതാപം ഒന്നും ഇല്ല... നിനക്ക് ഞങ്ങൾ ഒക്കെ ഇല്ലേ..... ഇനി കരഞ്ഞ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..... "

അവൾ ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു... അത്‌ കേട്ടിട്ട് നിളയുടെ ചുണ്ടുകൾ കൂർത്തു അവളെ നോക്കി കോക്രി കാട്ടി  കൊണ്ട് അവളുടെ തോളിലൂടെ കൈ ഇട്ടു.... അത്‌ കണ്ട് കൃതി അവളുടെ കവിളിൽ ചെറുതായി പിച്ചി


ആ സമയം കൃതി ആലോചിക്കുവായിരുന്നു ഇത്ര സങ്കടം ഉണ്ടായിട്ടും എത്ര പെട്ടെന്ന അവൾക്ക് പുഞ്ചിരിക്കാൻ കഴിഞ്ഞ്.... ദൈവത്തോട് നന്ദി പറയുകയായിരുന്നു അവൾ ഇത്ര നല്ല കൂറ്റകാരികളെ കിട്ടിയതിനു....

"അല്ല നിളെ മാളുവിനെ പരിചയപ്പെടുത്തി തായോ ..... "

"ഇയ്യോ ഞാൻ മറന്നു.... വാ ദേ ഇരിക്കുന്നു അവൾ.... "   നിള  സ്വയം നെറ്റിയിൽ അടിച്ചു കൊണ്ട് കൃതിയുടെ കൈ പിടിച്ചു മാളുവിന്റെ അടുത്തേക്ക് നടന്നു

മാളു അപ്പോഴും കിച്ചു വിന്റെ പെരുമാറ്റത്തിലെ ഷോക്കിൽ ആയിരുന്നു അവൾ ആ ഞെട്ടലിൽ നിന്ന് മോചിതയായിരുന്നില്ല......
ഇത് കണ്ട് നിള നെട്ടി ചുളിച്ചു.... അവളുടെ കയ്യിൽ തട്ടിയപ്പോൾ അവൾ പെട്ടെന്ന് ഞെട്ടി...


"എന്തെ നിളെ എന്തിനാ അടിച്ചേ.... " അവൾ വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചു


"എങ്ങനെ അടിക്കാതിരിക്കും നിന്നെ എത്ര നേരായി വിളിക്കുന്നു കുട്ടി സ്വപ്ന ലോകത്തിൽ ആയിരുന്നല്ലോ.... " നിള അവളെ നോക്കി കൊണ്ട് കൈ കെട്ടി പറഞ്ഞു.... അതിന് മാളു ഒന്ന് ഇളിച്ചു കൊടുത്തിട്ട്.... കൃതിയെ സംശയത്തോടെ നോക്കി.....


"നീ എന്താ ഇവളെ ഇങ്ങനെ നോക്കുന്നെ ഇനി ഇവളും ഇണ്ടാകും നമ്മുടെ കൂടെ...."നിള മാളുവിനോട് പറഞ്ഞു


മാളു ഒന്ന് ചിരിച് കൊണ്ട് കൃതിയുടെ കൈ പിടിച്ചു അവളുടെ അടുത്ത ഇരുത്തി...

"എന്താ പേര്...." മാളു ചോദിച്ചു

"ഞാൻ കൃതി.... കിച്ചുവേട്ടന്റെ അനിയത്തിയ... "


കൃതി അത്‌ പറഞ്ഞതും മാളുവിന്റെ കൈകൾ കൃതിയുടെ കയ്യിൽ നിന്നും തന്നെ വിട്ടു മുഖത്തെ ചിരി മാഞ്ഞു.... അവളുടെ ഉള്ളിൽ കിച്ചുവിന്റെ നേരത്തെ ഭാവം ആയിരുന്നു വന്നത്....പിന്നെ പ്രയാസപ്പെട്ട് കൊണ്ട് മുഖത്തു ഒരു ചിരി വരുത്തി.... അത്‌ കൃതിക്ക് മനസ്സിലായിരുന്നു എന്നാലും കൃതി അതിന്റെ പറ്റി സംസാരിക്കാതെ അവളെ പറ്റി പറയുകയും മാളുവിനെ പറ്റി ചോദിക്കുകയും ചെയ്തു പതിയെ മാളു അവളോട് അടുത്ത്.... മൂന്ന് പേരും സംസാരിച്ചിരിക്കുമ്പോ ആണ് സർ വന്നത്.... സർ കുറച്ചു നേരം സംസാരിച്ചിട്ട് പുറത്ത് പോയി.....

സാധാരണ പോലെ അവർക്ക് അന്ന് ഉച്ചക്ക് വിട്ടില്ല... ഉച്ചക്ക് ശേഷം.. ലാബ് ന്റെ ഉദ്ഘടനതിന്റെ ഭാഗമായി വൈകുന്നേരം വരെ അവിടെ നിക്കേണ്ടതായി വന്നിരുന്നു


________________

നിളയും മാളുവും കൃതിയും സംസാരിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് ശ്യാം അത്‌ വഴി വന്നത്.....


"ഓയ് ശ്യാമേട്ടാ.... "
ശ്യാമിനെ കണ്ടതും നിള വിളിച്ചു....


അത്‌ കേട്ടതും ശ്യാം ചുറ്റും ഒന്ന് നോക്കി നിളയുടെ അടുത്തേക്ക് വന്നു.. അബദ്ധത്തിൽ പോലും കൃതിയെ നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....


"എന്തെടി പെണ്ണെ... " നിളയുടെ തലയിൽ തട്ടി കൊണ്ട് ചോദിച്ചു

"ഒന്നുവില്ല കണ്ടപ്പോ വിളിച്ചത്.... " നിള ചുമലിൽ അനക്കി കൊണ്ട് പറഞ്ഞു....


പെട്ടെന്ന് ശ്യാമിന്റെ ഫോൺ അടിച്ചപ്പോൾ അ വളോട് പിന്നെ വരാം എന്ന് പറഞ്ഞു അവൻ നടന്നു.... അവന്റെ പിന്നാലെ തന്നെ ഇപ്പൊ വരാം എന്ന് പറഞ്ഞു കൃതിയും നടന്നു.... അത്‌ കണ്ടിട്ട് നിള നെറ്റി ചുളിച് കൊണ്ട് മാളുവിനോട് പറഞ്ഞു


"എന്തോ ഉണ്ടല്ലോ... "


"ശെരിയാ ഞാനും ശ്രദ്ധിച്ചു..... " കൃതിയെ നോക്കി കൊണ്ട് മാളുവും പറഞ്ഞു

"Something fishy...... കണ്ട് പിടിക്കാം..... " നിള തലയാട്ടി കൊണ്ട് പറഞ്ഞു....


"ഞാൻ ഒന്ന് അവരുടെ പിറകെ പോകട്ടെ നീ ഇവിടേ ഇരിക്കുന്നു ഇപ്പോ വരാം.... " നിള മാളുവിനോട് പറഞ്ഞു


"ശരി ശരി ഞാൻ ലൈബ്രറിയിൽ  ഉണ്ടാകും..... " അത്‌ പറഞ്ഞു മാളു നടന്നു നീങ്ങി


അതിലൂടെ പോകുന്ന അവൻ മാളു പറയുന്നത് കേട്ടിട്ട് അവളുടെ പിറകെ വച്ചു പിടിച്ചു 


_________________

അവരുടെ പിറകെ നടക്കുമ്പോ  പെട്ടെന്ന് അവരെ കാണാതെ ആയി..... അവർ എവിടേ പോയെന്ന് ആലോചിച്ച മുന്നിലും പിന്നിലും തിരഞ്ഞു നടക്കുമ്പോ ആണ് നിള പെട്ടെന്ന് ഒരാളെ തട്ടി നിന്നത്.... പെട്ടെന്ന് അവൾ ഞെട്ടി അയാളെ നോക്കിയപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് അവനും അറിയുന്നുണ്ടായിരുന്നു.........
അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞിരുന്നു..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story