ആമ്പൽ: ഭാഗം 7

രചന: മയിൽപീലി


പെട്ടെന്ന് അവൾ ഞെട്ടി അയാളെ നോക്കിയപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് അവനും അറിയുന്നുണ്ടായിരുന്നു.........
അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞിരുന്നു.....


"എങ്ങോട്ടടി പെണ്ണെ ഓടുന്നത്..... " അവൻ അവളുടെ അരയിൽ തന്നെ കൈ മുറുക്കി ചോദിച്ചു....
     
  അത്‌ അവളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി.....അവൾക്ക് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല ...വർധിച്ച ഹൃദയമിടിപ്പിന്റെ കാരണം കണ്ടെതാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു ..... അവന്റെ മുഖത്തു നോക്കാൻ പോലും പറ്റാതെ അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറാന ശ്രമിച്ചു കൊണ്ടിരുന്നു..... അവളുടെ ഓരോ പിടച്ചിലുകളും അവൻ ആസ്വദിക്കുകയായിരുന്നു.... അവന് അവളുടെ സാമിപ്യം നൽകുന്ന മാറ്റം അവനെയും വേറെ ഒരു ലോകത്തിൽ കൊണ്ടെത്തിച്ചു...

"ഞാൻ....കൃതി...അ...വളെ... തി... രയായിരുന്നു... ഇയാൾ എന്താ കാണിക്കണേ എന്നെ വിട്ടേ.... എന്നെ വിട്.... " അവൾ വിറച്ചു കൊണ്ട് പറഞ്ഞു... അപ്പോഴാണ് അവനും ബോധം വന്നത് അവളിലെ പിടി അയച്ച് കൊണ്ട് അവന് വിട്ട് നിന്നു....


അവൾക്ക് അപ്പോഴും അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല.....


"എന്നിട്ട് കിട്ടിയോ നിന്റെ കൃതിയെ.....പിന്നെ എന്ത് പറ്റി അല്ലെങ്കി ഒരു മിനിറ്റ് തികച്ച് വായ അടക്കി വെക്കാത്ത നീ ഇപ്പൊ ഒന്നും മിണ്ടുന്നില്ലല്ലോ.... ആകെ വിയർത്തല്ലോ... എന്ത് പറ്റി... ഹും....." അവന് ഒരു കള്ള ചിരിയോടെ അവളോട് പറഞ്ഞു

ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ പെട്ടെന്ന് അവൾ മറുപടി നൽകി 

     "കൃതിയെ തിരയുന്നെ ഉള്ളു..... അത്‌ ഞാൻ ഒന്ന് റസ്റ്റ്‌ എടുത്തതാ.... പിന്നെ ഇതൊക്കെ ഇയാൾ എന്തിനാ അന്വേഷിക്കുന്നെ....."
അവൾ കൈ കെട്ടി കൊണ്ട് ചോദിച്ചു


"വെറുതെ ചോദിച്ചതാടി നിള തമ്പുരാട്ടി..... വിട്ടേര് എന്നെ.... അപ്പൊ എന്തായാലും ഇത്ര ആയ സ്ഥിതിക്ക്..." അവളെ നോക്കി മുഴുവൻ ആകാതെ അവൻ  നിർത്തി


"എത്ര ആയ സ്ഥിതിക്ക്.... ഇയാൾ എന്താ ഉദ്ദേശിക്കുന്നെ... " അവൾ ഒന്ന് പുറകോട്ട് വെച്ച് കൊണ്ട് പറഞ്ഞു

"എന്ത് ഉദ്ദേശം... ഇത്ര ആയ സ്ഥിതിക്ക് നമുക്ക് ഫ്രണ്ട്‌സ് ആയിക്കൂടെ എന്ന് പറയാൻ വന്നതാ... അല്ല നീ എന്താ ഉദേശിച്ചേ...." അവന് നെറ്റി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു


"ഞാ.. ഞാൻ ഒന്നും ഉദ്ദേശിച്ചില്ല.....ok ഫ്രണ്ട്സ്.."
അവൾ ചിരിയോടെ കൈ നീട്ടി


അവനും അവളുടെ കൈകളിലേക്ക് കൈ ചേർത്തു.....


"എന്നാ തന്നെ പറ്റി പറ.... " നിള കൗതുകത്തോടെ അവനോട് ചോദിച്ചു


" എന്നെ പറ്റി പറയണേൽ... വിഹാൻ എബ്രഹാം...
അപ്പ എബ്രഹാം... അമ്മ സീത.... ഒരു ഇച്ചായൻ ഉണ്ട്  റോബിൻ എബ്രഹാം... അവൻ ഡോക്ടർ ആണ് and still ബാച്ച്ലർ...പിന്നെ അപ്പ ക്ക് ബിസ്സിനെസ്സ് ആണ്... അത്‌ അപ്പ നോക്കും... എനിക്കും ഇച്ചായനും അതിൽ interest ഇല്ല ... പിന്നെ.... ഹാ.. ഇതൊക്കെ തന്നെ..... "
അവൻ അവളെ നോക്കി കൊണ്ട് പറഞ്ഞു

അവൾ അപ്പോഴും സംശയത്തിൽ അവനെ നോക്കുകയായിരുന്നു 

"ഹേ...അമ്മ സീതയോ... താൻ വിഹാൻ... തന്റെ ബ്രദർ റോബിൻ.... അപ്പ എബ്രഹാം.... ദേ... പേരുകൾ തമ്മിൽ എന്തൊക്കെ പൊരുത്തക്കേട് ഉണ്ടല്ലോ.... പറഞ്ഞത് തെറ്റ് ആണേൽ ക്ഷെമിക്കണേ...." അവൾ അവനോട് കൗതുകത്തോടെ ചോദിച്ചു

"താൻ പറഞ്ഞത് തെറ്റ് ഒന്നും അല്ലടോ.... അമ്മ നല്ല നായർ കുട്ടിയ... അപ്പ നസ്രാണിയും... പ്രേമിച്ച് കെട്ടിയതാ രണ്ടും കൂടെ.... ചാടിച്ചോണ്ട് പോന്നു അപ്പ.... ഇച്ചായൻ റോബിൻ ന്ന് പേരിട്ടപ്പോ.... അമ്മ എനിക്ക് വിഹാൻ എന്ന് ഇട്ടു... അപ്പൊ തുല്യം ആയല്ലോ... ഞാൻ ഒരു ഹാഫ് അച്ചായൻ ആടോ.... ഹാഫ് അല്ല ഒരു തനി അച്ചായൻ ആടി പെണ്ണെ "


അവൻ പറയുന്നത് എല്ലാം അത്ഭുതത്തോടെ കെട്ടിരിക്കുകയായിരുന്നു നിള


"ഇയാൾ ഇങ്ങനെ ഒക്കെ സംസാരിക്കോ... ഞാൻ വിചാരിച്ചു മുരടൻ ആണെന്ന്... "

"ഹഹഹ..... അല്ല തന്നെ പറ്റി ഒന്നും പറഞ്ഞില്ല..." വിഹാൻ ചോദിച്ചു

"എന്നെ പറ്റി പറയാനോ .... ഇതൾ ശേഖർ  എല്ലാരുടേം നിള.... അപ്പയുണ്ട്.... എന്റെ hero എന്നെ ഒത്തിരി ഇഷ്ട്ടവാ.... ഞാൻ ഒന്നും വേണം എന്ന് പറയാറില്ല എന്നാലും എല്ലാം കൊടുന്നു തരും ഞാൻ എന്ന് വച്ചാൽ ജീവന അപ്പക്ക് എനിക്കും അങ്ങനെ തന്നെയാ... അപ്പ ഒരു ബാങ്കിൽ അക്കൗണ്ടന്റ്  ആണ്.... "

"അപ്പൊ തന്റെ അമ്മ...." വിഹാൻ സംശയത്തോടെ ചോദിച്ചു


"അമ്മ...4 വയസ്സ് വരെ ഞാനും അമ്മയുടെ സ്നേഹം അനുഭവിച്ച കുട്ടിയാ... പിന്നെ അമ്മ ഞങ്ങളെ വിട്ട് പോയി... സ്വപ്നം കാണാറുണ്ട് പണ്ട് അപ്പേടെ നെഞ്ചിൽ ഞാൻ കിടക്കുമ്പോൾ അമ്മ വന്നു കുശുമ്പ് കൂട്ടും ഞാനും കിടക്കട്ടെ പറഞ്ഞിട്ട്...എല്ലാം അപ്പ പറഞ്ഞു തന്നതാ നേരിട്ട് കണ്ട ഒരു നേരിയ ഓർമ ഉണ്ട്... പിന്നെ അമ്മയോട് സംസാരം ഒക്കെ ഫോട്ടോയിൽ നോക്കിയ... അമ്മയെ നന്നായി മിസ്സ്‌ ചെയ്യാറുണ്ട് സ്കൂളിൽ പോകുമ്പോ ഒക്കെ മറ്റു കുട്ടികൾ അമ്മയുടെയും അച്ഛന്റെയും കൈ പിടിച്ചു വരുമ്പോ ആഗ്രഹിക്കാറുണ്ട് എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന്... പണ്ട് എപ്പോഴോ വാശി പുറത്ത് എപ്പോഴോ ഞാൻ അച്ചായോട് വഴക്ക് ഇട്ടു അന്ന് ഉറക്കിൽ നിന്ന് ഒന്നുണർന്നപ്പോൾ അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചു കരയുന്ന അച്ഛയെ ആണ് കണ്ടത്... അപ്പോഴാണ് ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യമായത്... പിന്നെ അച്ചായോട് അമ്മയെ പറ്റി പറഞ്ഞിട്ടില്ല... എനിക്ക് അമ്മയായിട്ടും അച്ഛനായിട്ടും എന്നെ അച്ഛയുണ്ട്... പിന്നെ മാളുവുണ്ട് കൃതിയുണ്ട്... എന്റെ ഏട്ടന്മാരുണ്ട്... നല്ല സുഹൃത്തായി ഇപ്പൊ താനും ഉണ്ടല്ലോ...."
അവൾ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണിലെ നനവ് അവന്റെ കണ്ണുകളിലേക്കും വ്യാപിച്ചിരുന്നു....


     

"ഞാൻ ഉണ്ടാകും എന്നും..... " അതും പറഞ്ഞവൻ അവളുടെ കൈകൾക്ക് മുകളിൽ കൈ വച്ചു...


"പിന്നെ നിളെ... താൻ... താൻ... എന്ന് പറയണ്ട.... എനിക്ക് ഒരു പേരുണ്ട് വിഹാൻ അല്ലെങ്കിൽ വിച്ചു ഇതിൽ ഏതെലും വിളിച്ചോണം കേട്ടല്ലോ... " അവൻ കുറുമ്പോട് പറഞ്ഞു


"ഇല്ലേൽ.... " അവൾ അവനെ നോക്കി കൊണ്ട് ചോദിച്ചു....


"ഇല്ലേൽ നിന്നെ ആ തോട്ടിൽ എറിയും ഞാൻ കേട്ടോടി ഉണ്ട കണ്ണി..... " അവൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു

"ഹോ... Kettu..." അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു....

"ഹ പേടിയുണ്ടല്ലേ... എന്നാ പിന്നെ കാണാം...." അവന്റെ ചോദ്യത്തിന് 
അവനെ നോക്കി അവൾ മുഖം കോട്ടി

അവൻ നടന്ന നീങ്ങുമ്പോൾ ആയിരുന്നു പിറകിൽ നിന്ന് ഒരു വിളി കേട്ടത്.....

"വിച്ചുവേട്ടാ..........." അവൻ അത്ഭുതത്തോടെ തിരിഞ്ഞ് നോക്കി.....


"ഇങ്ങനെ വിളിച്ചാൽ മതിയോ...."


_________________


മാളു

ലൈബ്രറിയിൽ പോകുമ്പോളും മാളുവിന്റെ മനസ്സിൽ എന്ത് കൊണ്ട കൃഷ്ണ അങ്ങനെ പെരുമാറിയത് എന്നാ ചിന്ത മാത്രം ആയിരുന്നു ഉണ്ടായത് ...... പെട്ടെന്ന് അവളെ ആരോ ഒരു ക്ലാസ്സ്‌ റൂമിലേക്ക് വലിച്ചു കയറ്റി ഇട്ടു......

ഇരുട്ട് നിറഞ്ഞ റൂം ആയതിനാൽ അവൾ ഒന്ന് പേടിച്ചു.......


"ആ... ആരാ.... " അവൾ നന്നായി ഭയന്നിരുന്നു..


പെട്ടെന്ന് ഒരു ജനൽ തുറന്നപ്പോൾ അവിടെ ഉണ്ടായ പ്രകാശം മൂലം അവിടെ നിൽക്കുന്ന ആളെ കണ്ട് അവളിൽ വിയർപ്പോ പൊടിയാൻ തുടങ്ങിയിരുന്നു 


"എന്തിനാ എന്നെ ഇങ്ങോട്ട് പിടിച്ചിട്ടേ...."
മാളു പതർച്ചയോടെ  ചോദിച്ചു....

" നിന്നെയല്ല ഉദേശിച്ചേ മറ്റവളെയാ....അവളാണല്ലോ നിന്റെ boady  guard... "

 " കാർത്തിക് പ്ലീസ്‌... എന്തിനാ എന്നെ ഉപദ്രവിക്കുന്നെ .... "......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story