ആമ്പൽ: ഭാഗം 8

ambal

രചന: മയിൽപീലി

"കാർത്തിക് എന്തിനാ നീ എന്നെ  ഉപദ്രവിക്കുന്നെ..." മാളു കൈ കൂപ്പി കൊണ്ട് ചോദിച്ചു....


"എന്ത് വിഡ്ഢിത്തം ആണ് മാളവിക നീ പറയുന്നേ... നീ ഒന്നും ചെയ്തില്ലേ..... അതോ മറന്നു പോയോ അന്നത്തെ ദിവസം.. അതോ മറന്നതായി നടിക്കുന്നതോ.... അന്ന് എന്റെ അവസ്ഥ ആലോചിച്ചു നോക്കിയോ.... ഒത്തിരി സന്തോഷത്തോടെയാ ഞാൻ നിന്റെ അടുത്ത വന്നു പറഞ്ഞത് എന്നിട്ടും നീ.... വാശി തന്നെയാ ആഗ്രഹിച്ചത് എല്ലാം കയ്യിൽ കിട്ടിയിട്ടുണ്ട് ഈ കാർത്തിക്കിന്.... അത്‌ പോലെ തന്ന ഇതും... നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെൽ ഞാൻ നിന്നെ കൊണ്ട് പോകും അത്‌ ഇനി ഏതവൻ വന്നു പറഞ്ഞാലും ശരി.... " അവൻ പൊട്ടി ചിരിച് കൊണ്ട് അവളെ വശ്യമായി ഒന്ന് നോക്കി... അവൾക്ക് അത്‌ കണ്ട് അറപ്പ് തോന്നി അവൾ മുഖം തിരിച്ചു... വാതിലിന്റെ അടുത്തേക്ക് ഓടി അത്‌ തുറക്കാൻ നോക്കി...... പക്ഷെ കഴിയുന്നുണ്ടായിരുന്നില്ല....


   "എന്തെടി നിനക്ക് രക്ഷപെടണോ.... ഇല്ലെടി നീ രക്ഷപെടാൻ പാടില്ല... നീ എന്റെ കൾ ചുവട്ടിൽ കിടക്കണം.... നിന്നെ നരകിപ്പിക്കും ഞാൻ...." അവൻ ക്രൂരമായി പറഞ്ഞു...

അവൻ അവളുടെ അടുത്തേക്ക് നടന്നു.....

_________________

കൃതി

ഇയാൾ ഇത് എങ്ങോട്ടാ പോകുന്നെ എന്ന് വിചാരിച്ചു നടക്കുകയായിരുന്നു നമ്മുടെ കൃതി.... പെട്ടെന്ന് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവൾ ശ്യാമിന്റെ മുന്നിൽ കേറി നിന്നു... അത്‌ കാര്യമാക്കാതെ അവൻ മുന്നോട്ട് നടന്നു.... അവൾ പിന്നീയിനം ചെന്നപ്പോ അവൻ അവളെ ഒന്ന് നോക്കി അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ ഒരടി പിറകോട്ടു വച്ചു....പിന്നെ അവന്റെ കൈ പിടിച്ചു വേഗം കോളേജ് ന്റെ പടികൾ ഓടി കയറി ഏറ്റവും അവസാനത്തെ നിലയിൽ എത്തി... അവൻ കൈ വിടുവിക്കാൻ നോക്കും തോറും അവൾ പിടി മുറുക്കി...


"എന്തെടി...നിനക്ക് വേണ്ടത്..... " അവൻ അവളോട് പൊട്ടിത്തെറിച്ചു 

    " പ്ലീസ്... എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ പ്ലീസ്...  എനിക്ക് സഹിക്കുന്നില്ല...എന്തെങ്കിലും ഒന്ന് പറ.... "
അവളെ മറികടന്നു പോകാൻ നിന്ന ശ്യാമിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു


 " ദേ കൃതി എന്റെ കയ്യിൽ നിന്ന് വിട്ടേ... എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല വിട് എന്നെ.... " അവൻ ദേഷ്യത്തോടെ അവളുടെ കൈ തട്ടി മാറ്റി....


" എന്താ വിളിച്ചേ.... കൃതി എന്നോ... ഇങ്ങനെ അല്ലായിരുന്നല്ലോ വിളിച്ചിരുന്നേ... അത്രയും അകൽച്ച വന്നോ എ....ന്നോട്.... വെറു....ത്തോ... വെറുത്തോ.... ഞാൻ... എനിക്ക്.... ഇഷ്ട്ടം ഉണ്ടായിട്ടല്ലേ.... എന്നേം ഇഷ്ട്ടം ആയിരുന്നില്ലേ... ഇപ്പൊ വേണ്ട എന്ന് തോന്നിയതെന്താ.... ഞാൻ കിച്ചുവേട്ടന്റെ അനിയത്തി ആയത് കൊണ്ടോ.... എന്തിനാ.... എന്തിനാ.... എനിക്ക് ഒരുപാട് മോഹം തന്നത്.... എന്തിനാ.... എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്....... " അവൾ കരഞ്ഞു  കൊണ്ട് ചോദിച്ചു.......


" അവൻ എന്റെ ഫ്രണ്ട് ആണ്.... ഫ്രണ്ടിന്റെ അനിയത്തിയെ ആണ് പ്രേമിക്കുന്നത് എന്ന് മനസ്സിലായിരുന്നെങ്കിൽ ഞാൻ നിന്നോട് അടുക്കില്ലായിരുന്നു... ഇത് എല്ലാം അറിഞ്ഞിട്ടും എന്നെ നീ പൊട്ടനാക്കുകയായിരുന്നില്ലേ... ഇല്ലേൽ ഇങ്ങനെ വരില്ലായിരുന്നു..... "

അവൻ കണ്ണ് ഇറുക്കി അടച്ചു കൊണ്ട് പറഞ്ഞു.... അവൻ അവളുടെ കണ്ണ് നീര് കാണാൻ ആഗ്രഹം ഇല്ലായിരുന്നു.......

" കിച്ചുവേട്ടൻ ഒന്നും പറയില്ല... എന്റെ ആഗ്രഹങ്ങൾക് എതിർ നിക്കില്ല.... പിന്നെ എന്ത് കൊണ്ട് എന്നെ സ്നേഹിച്ചുകൂടാ... എന്നെ ഇഷ്ട്ടം ഉണ്ടായിരുന്നല്ലോ... പൊന്നു എന്നല്ലേ വിളിച്ചിരുന്നേ... അത്‌ വിളിക്കേണ്ടന്ന് പറഞ്ഞാലും അത്‌ തന്നെ വിളിച്ചിരുന്നില്ലേ.... അത്രക്കും ജീവനായിരുന്നില്ലേ ഞാൻ... ഈ ഒരു കാരണം കൊണ്ട് എന്നെ വേണ്ടെന്ന് വെക്കുകയാണോ... അത്രയേ ഞാൻ ഉണ്ടായിരുന്നുള്ളു....." അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല...


" കിച്ചുവിനെ എനിക്ക് ചതിക്കാൻ കഴിയില്ല.... നമ്മൾ തമ്മിൽ ഒഎസ് ബന്ധവും ഇല്ലെന്ന് പറഞ്ഞു പഠിപ്പിച്ചതാ ഞാൻ എന്റെ മനസ്സിനെ നീ ആയിട്ട് നശിപ്പിക്കരുത്... കിച്ചുവിന് എന്നിൽ ഉള്ള വിശ്വാസം എനിക്ക് തകർക്കാൻ കഴിയില്ല..... " ശ്യാം വേറെ എങ്ങോട്ടാ നോക്കി കൊണ്ട് പറഞ്ഞു 


" ഓ അങ്ങനെ ആണോ... ഞാൻ ഇപ്പൊ ശല്യം ആയല്ലേ... എന്റെ ലോകമേ  നിങ്ങൾ ആയിരുന്നു.... നിങ്ങൾക്ക് എന്നെ വേണ്ടാത്ത സ്ഥിതിക്ക് പിന്നെ ഞാൻ എന്തിനാ.... ഞാനും വേണ്ട.... എന്നും ഇഷ്ട്ടം തന്നെ ഉള്ളു ശ്യാമേട്ടാ.... Still i love you....."   അവൾ പുറകോട്ട് നടന്നു കൊണ്ട് പറഞ്ഞു.... അവൻ ഒരു നിമിഷം തരിച്ചു നിന്നു ...... അവൾ ടെറസ്സിന്റെ അറ്റത് എത്തിയിട്ട് അവനെ ഒന്ന് നോക്കി കണ്ണുനീരിൽ കുതിർന്ന ഒരു പുഞ്ചിരി  നൽകി..... പതിയെ താഴേക്ക് ലക്ഷ്യമായി പോകുമ്പോഴേക്കും..... പൊന്നു എന്നാ വിളിയോടെ ശ്യാം അവളുടെ അടുത്തേക്ക് ഓടി അവളുടെ അരയിൽ കൈ വച്ചു വലിച്ചു കൊണ്ട് വന്നു... അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.... പിന്നെ പെട്ടെന്ന് അവളെ പിടിച്ചു നെഞ്ചോട് ചേർത്തു.. മുഖം നിരയിൽ ചുംബനങ്ങൾ കൊണ്ട് മൂടി..... അവൾ അപ്പോഴും ചിരിക്കുകയായിരുന്നു.....

" അഭിനയിച്ചാൽ എന്താ ഒരടിയും കിട്ടി എന്നാലും സാരമില്ല ഇങ്ങേരുടെ ഇഷ്ട്ടം പുറത്ത് കൊണ്ട് വന്നല്ലോ..... 😝" കൃതിയുടെ ആത്മ

" എന്ത് പണിയാടി കാണിച്ചേ... നീ ഇല്ലാതെ ഞാൻ ഉണ്ടോ...." അവന്റെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു

"എന്നിട്ടാണല്ലോ എന്നോട് ഇങ്ങനെ പെരുമാറിയത്... ഞാൻ അനുഭവിച്ച വേദന എന്തെന്ന് അറിയുമോ... " തമാശക്ക് ആണേലും അവന്റെ അവഗണന അവളെ വല്ലാതെ ഉലച്ചിരുന്നു....


"  മനഃപൂർവം ആയിരുന്നു കിച്ചു അറിഞ്ഞാൽ..... ഇപ്പോഴും പേടിയുണ്ട്... അവൻ എല്ലാം ഷെയർ ചെയ്യാറുണ്ട് കിച്ചു മാത്രം അല്ല അവർ എല്ലാവരും അവരിൽ നിന്നെല്ലാം ഞാൻ ഇത് മറച്ചു വച്ചു കൂടാതെ നീ അവന്റെ സഹോദരി കൂടി ആയ സ്ഥിതിക്ക് എനിക്ക് അറിയില്ല ഞാൻ എന്താ ചെയ്യേണ്ടതെന്ന്... നിന്നെ നഷ്ടപ്പെടുത്താനും വയ്യ..... " അവൻ അവളെ പൊതിഞ്ഞു പിടിച്ചു

"  ഏട്ടൻ പേടിക്കണ്ട.... കിച്ചുവേട്ടനോട് നമുക്ക് പതിയെ പറയാം.... ഞാൻ പറഞ്ഞാൽ ഏട്ടൻ എതിർ നിൽക്കില്ല..... " അവൾ ശ്യാമിന്റെ നെഞ്ചിൽ ചാരി കൊണ്ട് പറഞ്ഞു

"ഒത്തിരി നൊന്തോടി.... " അവളുടെ കവിളിൽ തലോടി കൊണ്ട് അവന്റെ ചോദിച്ചു...


"  അത്‌ സാരല്ല്യ.... ഒരു ആടി കിട്ടിയെങ്കിലും പിന്നെ അതിന് മറു മരുന്ന് തന്നല്ലോ..... " അവൾ കള്ള ചിരിയോടെ പറഞ്ഞു

"ഓഹോ അങ്ങനെയാണോ.... എന്നാ ഒരെണ്ണം കൂടെ തന്നാലോ.... " അവന്റെ മീശ പിരിച്ചു കൊണ്ട് അവളോട് പറഞ്ഞു


"അയ്യടാ... പൊ അവിടെന്ന് 🙈.... " അവൾ അവനെ തള്ളി മാറ്റി കൊണ്ട് അവിടെന്ന് ഓടി.....

_________________


നിള


ഇവർ രണ്ട് പേരും ഇത് ഇവിടേ പോയി....


നിള മാളുവിനേം കൃതിയെയും അന്വേഷിച്ചു നടക്കുകയായിരുന്നു പ്രോഗ്രാം ഇപ്പോൾ തീരും.... അവരെ കാണാതെ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ ആണ് കൃതി ചിരിച്ചു കൊണ്ട് ഓടി വരുന്നത് കണ്ടത്......

"എന്ത് പറ്റി കൃതി...നീ ഇവിടേ ആയിരുന്നു..... നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ.... " അവൾ സംശയത്തോടെ ചോദിച്ചു......

ആദ്യം ഒന്ന് പരുങ്ങിയെങ്കിലും അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.....
നിളയും വിശ്വസിച്ച മട്ടിൽ തലയാട്ടി.....


" മാളു എവിടെടി ലൈബ്രറിയിൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു കാണുന്നില്ല... എനിക്കെന്തോ വല്ലാതെ ടെൻഷൻ ആകുന്നെടി.... " നിള ആവലാതിയോടെ പറഞ്ഞു


"നീ ടെൻഷൻ ആവല്ലേ.... നമുക്ക് നോക്കാം..... "
കൃതി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു

അവർ അവളെ തിരഞ്ഞു നടന്നു.... പെട്ടെന്ന് എന്തോ കണ്ട പോലെ കൃതി ഒരു സൈഡിലേക്ക് നോക്കി....അവൾ നോക്കുന്നതെന്തെന്ന് അറിയാൻ നിളയും നോക്കിയപ്പോൾ....
അവിടെ പുറം തിരിഞ്ഞ് ഇരിക്കുന്ന മാളുവിനെ ആണ് കണ്ടത്.... അവർ രണ്ട് പേരും അവളുടെ അടുത്തേക്ക് പോയി അവളെ കോലം കണ്ടപ്പോൾ അവർ രണ്ട് പേരും തറഞ്ഞു നിന്നു


" മാളു.... എന്ത് പറ്റിയട..... എന്താ ഇങ്ങനെ... എന്തിനാ കരയണേ.... " അവളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിക്കുമ്പോൾ അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല..........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story