ആമ്പൽ: ഭാഗം 9

ambal

രചന: മയിൽപീലി

അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.... അവൾ ആകെ മരവിച്ചിരുന്നു..... അവളുടെ അവസ്ഥ കണ്ട് കൃതിയും നിളയും വല്ലാതെ ആയിരുന്നു


" മാളു എന്താടാ എന്ത് പറ്റി എന്ന് പറ.... എനിക്ക് സങ്കടം വരുന്നുണ്ട്... "
നിള കരഞ്ഞ കൊണ്ട് ചോദിച്ചു............മാളുവിന്റെ നോട്ടം  അപ്പോൾ അവൾ   ഇരിക്കുന്നതിന്റെ  തൊട്ടപ്പുറത്തുള്ള മര  തണലിൽ മുഷ്ടി ചുരുട്ടി ഇരിക്കുന്ന കിച്ചുവിലേക്ക് ആയിരുന്നു.....

അപ്പോഴാണ് കൃതിയും അത്‌ ശ്രദ്ധിച്ചത്... അവൾ വേഗം കിച്ചുവിന്റെ അടുത്തേക്ക് നടന്നു....


" ഏട്ടാ.... എന്താ ഉണ്ടായേ..... ഏട്ടനറിയുമോ..... അവൾ ആകെ വല്ലാതെ ഇരിക്കുന്നത് കണ്ടില്ലേ..,... ചോദിച്ചിട്ട് മിണ്ടുന്നില്ല.... ഏട്ടനൊന്ന് ചോദിക്കൂ.... കണ്ടില്ലേ നിള കരയുന്നത്..... " കൃതി കിച്ചുവിനോട് ചോദിച്ചു....


" ഏട്ട എന്തെങ്കിലും ഒന്ന് പറ മിണ്ടാതെ ഇരിക്കല്ലേ.... " കൃതിയുടെ ഉള്ളിൽ കിച്ചു അവളോട് മോശമായി പെരുമാറിയോ എന്നാ പേടി ആയിരുന്നു......

"  എന്താടി ഞാൻ പറയണ്ടേ..... ഇവളില്ലെ ഏതോ ഒരുത്തൻ വന്നു എന്തോ പറഞ്ഞപ്പോ അവന്റെ മുന്നിൽ പേടിച്ചരണ്ട് നിൽക്കായിരുന്നു.... അവൻ  ഇവളെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്താവും നീ  പറ.... ആരും പോകാത്ത ആ ഭാഗത്തു ഇവൾ എന്തിനാ പോയി.... ഞാൻ അന്നേരം അങ്ങോട്ട് പോയിരുന്നില്ലേൽ എന്താവും.... പെൺകുട്ടികൾ ആയാൽ പേടിച്ചു നിൽക്കുകയല്ല വേണ്ടത് പ്രതികരിക്കാൻ ഉള്ള ശക്തി ആണ്.... അനാവശ്യമായിട്ട് ശരീരത്തിൽ തൊട്ടാൽ പ്രതികരിക്കാൻ കഴിയണം....അല്ലാതെ കരഞ്ഞ ഒലിപ്പിച്ചു നടക്കല്ല വേണ്ടത്... "
കിച്ചു വർധിച്ച കോപത്തോടെ പറഞ്ഞു....

" ഈ പുല്ലിനോട് ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ട്ടം അല്ല... കൊറേ കാലമായി കൊണ്ട് നടക്കുന്നതാണ്... പെട്ടെന്ന് ഇവിടെ വെച്ച കണ്ടപ്പോ എനിക്കായിട്ട് കൊണ്ട് തന്നതാ ദൈവം ഇവളെ എന്ന് മനസ്സിലായി.....ലൈബ്രറി ടെ അവിടെ സീനിയർസ് ന്റെ ബ്ലോക്ക്‌ ആണ് അവൽ അങ്ങോട്ട് പോവാന്ന് മനസ്സിലായപ്പോ വേഗം പിന്നാലെ പോയതാ... എന്റെ പെണ്ണാണ് എന്ന് തോന്നിയ കൊണ്ട പിന്നലെ വന്നത്...
അവൻ എന്തോ പറഞ്ഞപ്പോ അവൾ  പറയാ " നിള യെ ഒന്നും ചെയ്യരുത്... എന്നെ എന്ത് വേണേലും ചെയ്തോ എന്ന്.... " അപ്പോഴാണ് എനിക്ക് എരിഞ്ഞു കേറിയത്... എന്തേലും പ്രശനം ഉണ്ടേൽ ഞങ്ങളോട് പറയാതെ... ഏതോ ഒരു നാറി വന്നു പറഞ്ഞതിന് ഒപ്പം തുള്ളാൻ നിന്നോട് ആരാടി പറഞ്ഞെ.... നിളയും കൃതിയും എന്റെ പെങ്ങന്മാര... നീ എന്റെ പെണ്ണും... ഓർത്തു വെച്ചോ ഇനി ഏതവനെങ്കിലും എന്തെങ്കിലും പറഞ്ഞു നീ എങ്ങനുണ്ട് ഇന്നത്തെ പോലെ നിൽക്കുന്നത് കണ്ട എന്റെ കയ്യിന്റെ ചൂട് പൊന്ന് മോളറിയും.... " മാളുവിന്റെ നേരെ കൈ ചൂണ്ടി കൊണ്ട് അത്രയും പറഞ്ഞു കിച്ചു നടന്നു....


കിച്ചു കൊടുത്ത ഡോസിന്റെ എഫക്റ്റലായിരുന്നു അവർ മൂന്ന് പേരും... നിള ആണെങ്കിൽ എന്താ ഇണ്ടായി ന്ന് ഉള്ള ഭാവത്തിലും.... കൃതി ഏട്ടൻ ഇങ്ങനെ ചൂടാവാൻ  ഒക്കെ അറിയോ ന്ന് ഇല്ല ചിന്തയിലും... മാളുവാണേൽ അവളുടെ ഉള്ളിൽ "എന്റെ പെണ്ണ്... " എന്നാ അവന്റെ വാക്കുകളിലും മുഴുകി ഇരിക്കുകയായിരുന്നു... മനസ്സിന്റെ ഏതോ കോണിൽ സന്തോഷം നിറയുന്നത് അവൾ  അറിയുന്നുണ്ടായിരുന്നു....

"എന്താ ഉണ്ടായേ എനിക്ക് ഒന്നും മനസിലായില്ല.... " നിള മാളുവിനോട് ചോദിച്ചു


" കാർത്തിക് വന്നിരുന്നു കുറെ ഭീഷണി പെടുത്തിയിട്ട് പോയി അത്‌ കേട്ടോണ്ട കിച്ചുവേട്ടൻ വന്നത് അവന്റെ നല്ലോണം കിട്ടി... എനിക്കും കുറെ കേട്ടു.... " മാളു ഒരു ഭാവവും ഇല്ലാതെ പറഞ്ഞു....

" കാർത്തിക്കോ അവൻ  എങ്ങനെ ഇവിടെ... എന്താ പറഞ്ഞെ.... " നിള  ആവലാതിയോടെ ചോദിച്ചു...

"അതാരാ കാർത്തിക് എന്നോട് പറഞ്ഞില്ലല്ലോ...."
കൃതി സംശയത്തോടെ ചോദിച്ചു....

"നാളെ പറഞ്ഞാൽ മതിയോ എനിക്ക് വയ്യ വീട്ടിൽ പോണം ഇവിടെത്തെ കഴിയാൻ നിൽക്കുന്നില്ല..... "  മാളു ക്ഷീണത്തോടെ പറഞ്ഞു...


" ഹ...കഴിയാൻ നിൽക്കണം എന്നില്ല പോവേണ്ടവർക്ക് പോകാം എന്ന് പറഞ്ഞു... വാ നമുക്ക് പോകാം... കൃതി നീ എങ്ങനെ പോവാ... കിച്ചുവേട്ടന്റെ കൂടെ അല്ലെ...." മാളു സംശയത്തോടെ ചോതിച്ചു....

"ഹാ  അതെ നിങ്ങൾ വിട്ടോ എന്നാ.... " കൃതി അതും പറഞ്ഞു കിച്ചുവിന്റെ അടുത്തേക്ക് നടന്നു....


പോകുന്ന വഴിയിൽ നിളയും മാളുവും നേരത്തെ ഉണ്ടായ കാര്യങ്ങളെ പറ്റി ഒന്നും പറയാതെ ആണ് പോയത്.... അവരുടെ രണ്ട് പേരുടെ ഉള്ളിലും കിച്ചുവിന്റെ വാക്കുകൾ ആയിരുന്നു


"    ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല... കൊറേ കാലമായി ഉള്ളിൽ കൊണ്ട് നടക്കുന്നതാണ്.... "


_________________


വിച്ചു

നിള അവളെ പറ്റി ആലോചിക്കുമ്പോൾ തന്നെ something special... പ്രണയമാണോ... ഏയ് അല്ലല്ല... ഇന്ന് കണ്ട ആളോട് പ്രണയമോ.... പക്ഷെ ഇന്ന് കണ്ടതയല്ല തോന്നുന്നത്... അവളുമായി മുൻപ് എന്തോ ബന്ധമുള്ള പോലെ....


"  എന്താടാ ആലോചിക്കുന്നേ..... " ജിത്തു അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു......


"ഏയ് ഒന്നുല്ലടാ ഞാൻ നമ്മുടെ നിളയെ പറ്റി ആലോചിക്കുവായിരുന്നു... അവൾ എന്ത് സുന്ദരിയാ.... ചമയങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും..... എന്തോ ഒരു അടുപ്പം തോന്നുന്നു.... അറിയില്ലെടാ എന്താണ് എന്ന്..... " വിച്ചു ജിത്തുവിന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു....

"  എന്താടാ പ്രേമം ആണോ....😝"

ഏയ് പ്രേമം..... പ്രേമം ഒന്നും അല്ലേടാ... ഒരു അട്ട്രാക്ഷൻ.... ആ കണ്ണ് ഒന്ന് എഴുതി... ഒരു കുഞ്ഞു മൂക്കുത്തി കൂടെ ഇട്ടാൽ....ഒന്ന് കൂടെ സുന്ദരി ആകും... അവൾ  ഇന്ന് എന്നോട് സംസാരിച്ചെട.... ഒത്തിരി സങ്കടം ഉണ്ട് എന്നാലും ചിരിച്ചോണ്ട് ഇരിക്കും... "കിലുക്കം പെട്ടി " എന്തോ അവളെ കാണാൻ തോന്ന.... പോകുന്നതിന്റെ മുന്നേ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ..... " വിഹാൻ ചെറു ചിരിയാലേ പറഞ്ഞു...


" നടക്കട്ടെ... ആ കൊച്ചൊരു പാവം ആട.... " ജിത്തു പറഞ്ഞു

അവർ സംസാരിച്ചിരിക്കുമ്പോഴാണ് കിച്ചു കലിതുള്ളി വരുന്നത് കണ്ടത്.....


"എന്താടാ നിന്റെ മേൽ വല്ല ബാധയും കേറിയോ.... " ജിത്തു ചോദിച്ചു


"അവളില്ലെ ഒരു പേടി തോണ്ടിയ.... "

"എന്ത് ആരെ പറ്റിയ നീ പറയുന്നേ.... " വിഹാൻ ചോദിച്ചു...

 " നീ പോയെ എന്റെ മൂഡ് ശെരിയല്ല.... " കിച്ചു തലക്ക് കൈ കൊടുത്തു ഇരുന്നു


അപ്പോഴാ  കൃതി അത്‌ വഴി വന്നത് എല്ലാവരും അവളോട് കാര്യം തിരക്കിയപ്പോൾ അവൾ  എല്ലാം പറഞ്ഞു....


"ആരാ ഈ കാർത്തിക്.... " ജോൺ ചോദിച്ചു


" എനിക്കറിയില്ല നാളെ പറയാം എന്ന് പറഞ്ഞു അവർ വീട്ടിൽ പോയി..... " കൃതി കൈ മലർത്തി


" ഡാ അപ്പൊ നിളയും പോയോ.... "വിഹാൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും അവനെ ഒന്ന് ഇരുത്തി നോക്കി

" എന്താ നോക്കുന്നെ ഞങ്ങൾ ഫ്രണ്ട്‌സ് ആയി.... അതാ ഞാൻ പറഞ്ഞെ " അവന്റെ തടി തപ്പി...


" ഏട്ടാ എന്നെ വീട്ടിൽ ആക്കി തെരോ.... "

"ഹ നീ വന്നു കേറു....എടാ ഞങ്ങൾ എന്നാ വിട്ടു....." കിച്ചു അതും പറഞ്ഞു വീട്ടിലേക്ക് തിരിച്ചു.....

അങ്ങനെ എല്ലാവരും ഓരോ വഴിക്ക് തിരിഞ്ഞു....

വിഹാൻ രാത്രിയിൽ അവന്റെ അമ്മയുടെ മടിയിൽ തലവ വെച്ച കിടക്കുകയായിരുന്നു...... ചുണ്ടിൽ ചെറു ചിരിയോടെ അവന്റെ നിളയെ ഓർക്കുകയായിരുന്നു.... ജിത്തുവിന്റെ വാക്കുകൾ ആയിരുന്നു ഉള്ളിൽ.... "പ്രേമം ആണോടാ... ".... ആണോ പ്രേമം ആണോ അവളോട് അറിയില്ല.... അവന്റെ അമ്മ അവനെ തന്നെ നോക്കുകയായിരുന്നു....

" എന്താണ് എന്റെ തല തെറിച്ച പുത്രൻ പറ്റിയത് എന്തോ ആലോചനയിലാണല്ലോ....എന്താടാ..... ആരാ ഈ ചിരിയുടെ പിന്നിൽ....."അവന്റെ കവിളിൽ പിച്ചി കൊണ്ട് അമ്മ ചോദിച്ചു


അതോ അമ്മ ഇന്ന് ഞാൻ ഒരു കിലുക്കം പെട്ടിയെ കണ്ടു എപ്പോഴും സംസാരിച്ച കൊണ്ട് ഇരിക്കുന്ന വായാടി ഒത്തിരി ഇഷ്ട്ടം ആയി പ്രേമം ആണോന്ന് അറിയില്ല.... ജിത്തു പറഞ്ഞു പ്രേമം ആണെന്ന്.... ആണോ അമ്മേ.... അമ്മയ്കും അപ്പനും എക്സ്പീരിയൻസ് ഉണ്ടല്ലോ....


"ഡാ ചെറുക്കാ നിന്നെ ഞാൻ.... " അവർ അവന്റെ ചെവിയിൽ പിടിച്ചു....


"എന്താണ് അമ്മയും കുഞ്ഞും കൂടെ സംസാരം എന്നേം അപ്പയെയും കൂട്ടോ..... " റോബിൻ അവരുടെ അടുത്തേക്ക് വന്നു കൂടെ അവരുടെ അപ്പൻ എബ്രഹാമും.....


" അത്‌ നമ്മുടെ കണ്ണന് ഒരു കുട്ടിയെ കണ്ടപ്പോ ഇഷ്ട്ടം ആയി....അത്‌ പ്രേമം ആണോ ന്ന് അറിയാൻ വന്നതാ.... " അമ്മ അവന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു


"അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ കണ്ണാ ന്ന് വിളിക്കരുത്.... വിച്ചു അല്ലെങ്കി വിഹാൻ..... " അവന്റെ ചിണുങ്ങി കൊണ്ട് പറഞ്ഞു


" നീ എന്തൊക്കെ പറഞാലും അവൾ നിന്നെ കണ്ണാ എന്നും ഇവനെ ഉണ്ണി എന്നെ വിളിക്കുകയോള്ളേട ഉവ്വേ..... " എബ്രഹാം ഒരു ചെറു ചിരിയോടെ പറഞ്ഞു.......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story