അമ്മാളു: ഭാഗം 1

ammalu

രചന: കാശിനാഥൻ

ഈ തെമ്മാടിയുടെ കൂടെ കെട്ടി പൊറുക്കാൻ ആണോടി നീ കുറ്റീം പറിച്ചു പോന്നത്...


മേലെടത്തു വീട്ടിലെ വിഷ്ണുദത്തൻ അവന്റെ വാമഭാഗത്തു നിറ പുഞ്ചിരി യോട് കൂടി നിൽക്കുന്ന വൈദ്ദേഹി യെ നോക്കി പതിയെ ചോദിച്ചു.


അവൾ പക്ഷെ അവനെ ഗൗനിക്കുക പോലും ചെയ്യാതെ കൊണ്ട് ഫോട്ടോ യ്ക്ക് പോസ് ചെയ്യുക ആണ്..


"വെച്ചിട്ടുണ്ടെടി
.. നീ വീട്ടിലേക്ക് തന്നെ അല്ലേ പോരുന്നത്...."


ഇത്തവണ അവൻ ആണെങ്കിൽ അവൾക്ക് കേൾക്കാൻ പാകത്തിന് ആണ് പറഞ്ഞത്..


അവളുടെ മൗനം വീണ്ടും അവനെ ചൊടിപ്പിച്ചു..


അവളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് തന്നോട് ചേർത്തു നിറുത്തിയപ്പോൾ, വൈദേഹിക്ക് നന്നായി വേദനിച്ചു.


പക്ഷെ അവൻ അല്പം കൂടി അവളെ തന്നിലേക്ക് ചേർത്തു.


വിഷ്ണുവേട്ടാ.... നിക്ക് വേദനിക്കുന്നു..

അവൾ മെല്ലെ പറഞ്ഞു..


ഹ്മ്മ്... ഒന്നും ആയിട്ടില്ലടി,അറിയാൻ പോകുന്നെ ഒള്ളു ഈ വിഷ്ണു ആരാണെന്ന് ഉള്ളത്.... നീയും പിന്നെ നിന്റെ തന്തേം...


അപ്പോളേക്കും വിഷ്ണു വിന്റെ മൂത്ത പെങ്ങൾ ആയ രാധിക യും ഭർത്താവ് രാജേന്ദ്രനും കൂടി അവിടേക്ക് വന്നു....


"മോനേ ..... ഇറങ്ങാൻ സമയം ആയി ട്ടോ... ഇനി മതി എടുത്തത്... ബാക്കി ഒക്കെ വീട്ടിലേക്ക് ചെന്നിട്ട് ആവാം '


അവർ അതു പറയുമ്പോൾ വൈദ്ദേഹിയിൽ ഒരു വിറയൽ പടർന്നു.അത് മെല്ലെ അവനിലേയ്ക്കു കൂടി പടർന്നു.

അച്ഛനെയും അമ്മയെയും ഒക്കെ അവൾ അവിടമാകെ തിരഞ്ഞു.


ഓഡിറ്റോറിയത്തിൽ ആണ് അവർ എല്ലാവരും...

അവൾ മെല്ലെ അവിടേക്ക് ചെന്നു.


അമ്മേ....


എന്താ അമ്മാളുട്ടാ..

(അവളെ എല്ലാവരും വിളിക്കുന്നത് അങ്ങനെ ആണ്, ഇനി നമ്മൾക്കും അങ്ങനെ ആവാം )

ഇറങ്ങാൻ നേരം ആയെന്ന് .... എനിക്ക് ആകെ ഒരു സങ്കടം പോലെ...


"ഇതാപ്പോ നന്നായെ..... മറ്റെവിടേക്കും അല്ലാലോ... നിന്റെ പ്രിയപ്പെട്ട അപ്പച്ചിടെ അടുത്തേക്ക് അല്ലേ...."


"എന്നാലും അമ്മേ.... എനിക്ക് ആകെ ഒരു സങ്കടം പോലെ..."


അമ്മാളു ആണെങ്കിൽ അവളുടെ അമ്മയുടെ തോളിൽ മുഖം പൂഴ്ത്തി..


ശോ.. ഇതെന്താ കുട്ടി... ആരേലും കാണില്ലേ......


അമ്മേ.... എനിക്ക് കരച്ചിൽ വരുന്നു...


അപ്പോളേക്കും അവൾ കരഞ്ഞുപോയിരുന്നു.


മോളെ.....


ലേഖ ആണെങ്കിൽ അവളെ ചേർത്തു പിടിച്ചു നെറുകയിൽ തലോടി.


"ഞാൻ എങ്ങോട്ടും പോകുന്നില്ലമ്മേ... എനിക്ക് എന്റെ വീട്ടിൽ നിന്നാൽ മതി..."


"ഈശ്വരാ... ഈ കുട്ടി ഇത് എന്തൊക്കെ ആണ് പറയുന്നേ.... ദേ രാധിക വരുന്നുണ്ട്... കണ്ണ് തുടയ്ക്ക്..."


പെട്ടന്ന് അവൾ മുഖം ഉയർത്തി..

"ആഹഹാ കല്യാണപെണ്ണ് കരയുവാ... ഇങ്ങോട്ട് വായോ, ഇറങ്ങാൻ നേരം ആയി കുട്ടി...."


രാധു.... ഇവള് പറയാ, ഇവൾക്ക് ഞങ്ങടെ ഒപ്പം പോന്നാൽ മതിയെന്നു...ലേഖ ചിരിച്ചു കൊണ്ട് മകളെ നോക്കി.

ചേച്ചി വരുന്നുണ്ടോ......

പിന്നിൽ നിന്നും വിഷ്ണു വിന്റെ ശബ്ദം..

ദേ മോളെ...വേഗം വായോ, വിഷ്ണു വിളിക്കുന്നുണ്ട്....

പറഞ്ഞു കൊണ്ട് തന്നെ രാധിക അവളുടെ വലം കൈയിൽ പിടിച്ചു.


"രാമച്ചൻ എവിടെ..."


കരഞ്ഞു കൊണ്ട് അമ്മാളു ചുറ്റിനും നോക്കി.


ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛന്റെ അടുത്തേക്ക് അവൾ മെല്ലെ നടന്നു.


അമ്മാവാ... ഇറങ്ങാൻ നേരം ആയിന്നു....

രാധിക പറഞ്ഞതും ആ മനുഷ്യൻ മകളെ ഒന്ന് നോക്കി.

കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി നിൽക്കുകയാണ് അവൾ....


അമ്മാളു ..ന്റെ കുട്ടി പോയിട്ട് വാ, അച്ഛനും അമ്മേം ഒക്കെ ചേർന്നു വൈകുന്നേരം അങ്ങട് എത്തും ട്ടോ....


അയാൾ തോളിൽ തട്ടി മകളെ അശ്വസിപ്പിച്ചു.

. അപ്പോളേക്കും കേട്ടു കുറച്ചു അകലെ ആൽ മര തണലിൽ മാറ്റി ഇട്ടിരുന്ന വൈറ്റ് കളർ ഇന്നോവ ക്രിസ്റ്റ യിൽ ഇരുന്നു കൊണ്ട് നീളത്തിൽ ഹോൺ മുഴക്കുന്ന വിഷ്ണുദത്തനെ...


മോളെ... നമ്മൾക്ക് പോയാലോ.. വിഷ്ണു വണ്ടിയിൽ കേറിട്ടോ..

നീയാണോ വണ്ടി ഓടിക്കുന്നെ വിഷ്ണുവേ.... എവിടെ കണ്ണൻ,അവനെ ഇങ്ങട് വിളിയ്ക്ക് 

രാധിക തല അകത്തേക്ക് ഇട്ടു കൊണ്ട് നോക്കിക്കോ..


ചേച്ചി,,,, ഞാൻ ഇവിടെ ഇണ്ട്... നമ്മളോട് ദേ അവരുടെ ഒപ്പം പോരാൻ ആണ് ഏട്ടൻ പറഞ്ഞത്...

കണ്ണൻ ആയിരുന്ന് അത്.


രാധുവേച്ചി, അളിയന്റെ ഒപ്പം പോരേ, ഈ വണ്ടിയിൽ ഞാനും അമ്മാളുവും മതി..

അവൻ കല്പിച്ചു കഴിഞ്ഞു.

യ്യോ.. അത് വേണ്ട, രാധുവേച്ചി കൂടി ഒണ്ടെങ്കിൽ മാത്രം ഞാൻ ഈ കാറില് വരൂ...


അമ്മാളു പേടിയോടെ പറഞ്ഞു.

അത് കണ്ടതും അവൻ തന്റെ കടപ്പല്ല് ഞെരിച്ചു.


അപ്പോളേക്കും അമ്മാളുവിന്റെ അച്ഛനും അമ്മയും ഒക്കെ ചേർന്നു നിർബന്ധിച്ചു കൊണ്ട് അവളെ അവന്റെ ഒപ്പം കയറ്റി..


ഒന്ന് വലം വെച്ചു തിരിച്ചു കൊണ്ട് ദത്തന്റെ വണ്ടി അവിടെ നിന്നും പൊടിമണലുകൾ പറത്തി കൊണ്ട് ചീറി പാഞ്ഞു പോയി..

ഹൊ.. ഇങ്ങേരെന്നേ കൊല്ലാൻ കൊണ്ടോവാണോ...... ഈശ്വരാ, ഇന്ന് തന്നെ എന്റെ പുക കണ്ടേ തീരു നിനക്ക് അല്ലേ..

പിറു പിറുത്തു കൊണ്ട് അവൾ അരികിൽ ഇരുന്ന വിഷ്ണുദത്തനെ ഒന്ന് പാളി നോക്കി.

അവൻ ആണെകിൽ നേരെ മുന്നിലേക്ക് നോക്കി കൊണ്ട് തന്നെ വണ്ടി ഓടിച്ചുപോയി.


ഫോൺ നിർത്താതെ അടിച്ചു കൊണ്ടേ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മാളു അത് എടുത്തു നോക്കി.

അപ്പച്ചിയാണ് വിഷ്‌ണുഏട്ടാ..

അവൾ ഫോൺ എടുത്തു ആൻസർ ബട്ടണിൽ പ്രെസ്സ് ചെയ്യാൻ ഭാവിച്ചതും വിഷ്ണു അത് തട്ടി പറിച്ചു മേടിച്ചു. എന്നിട്ട് അവളെ നോക്കി കണ്ണ് പൊട്ടി പോകും മട്ടിൽ നാലു ചീത്ത വിളിച്ചു.

ഈ വിവാഹത്തിൽ നിന്നും പിൻ മാറണം എന്നുള്ളത് നിന്നോട് പല തവണ ആവർത്തിച്ചു ആവശ്യപ്പെട്ടത് അല്ലേടി ഞാന്...

വണ്ടി കൊണ്ടുപോയി ഒതുക്കി നിറുത്തിയ ശേഷം അവൻ അമ്മാളുവിനെ നോക്കി ചോദിച്ചു.

അപ്പച്ചി വന്നു അച്ഛനോട് അവശ്യപ്പെട്ടത് കൊണ്ട് ആണ് വിഷ്ണുവേട്ടാ... ഞാൻ ഒരുപാട് പറഞ്ഞു..

നിർത്തേടി പുല്ലേ.....അവളുടെ ഒരു കുമ്പസാരം....

അവൻ അലറിയതും പാവം അമ്മാളുവിനെ പേടിച്ചു വിറച്ചു..


തുടരും

Share this story