അമ്മാളു: ഭാഗം 10

ammalu

രചന: കാശിനാഥൻ

കൃത്യം 6മണി ആയപ്പോൾ ആരുവും മിച്ചുവും ഋഷി ക്കുട്ടനും കൂടി മുകളിലേക്ക് കയറി പോയ്‌.

അമ്മാളുവിനെ കുറെ ഏറെ നിർബന്ധിച്ചു എങ്കിലും അവള് അവരുടെ ഒപ്പം പോകാൻ തയാറായില്ല. 

പ്രഭയുടെ കൂടെ അടുക്കളയുടെ പിന്നിൽ ഉള്ള വരാന്തയിൽ ഇരുന്നു...

ഓരോരോ നാട്ടു വർത്തമാന ഒക്കെ പറഞ്ഞു കൊണ്ട് 

മീര ആ നേരത്ത് കുളിയ്ക്കാൻ പോയത് ആയിരുന്നു.


"മോളെ അമ്മാളുട്ടാ.... ദേ ആ ചെത്തിപൂ കുറച്ചു പറിച്ചു എടുത്തു മാല കെട്ടിയാല് നമ്മൾക്ക് പൂജാ മുറിലെ കൃഷ്ണന് ചാർത്താം കേട്ടോ.... ഇവിടെ എല്ലാ ദിവസോം ഞാനും മീരേം മാറി മാറി മാല കെട്ടുന്നത് ആണ്."

"അതിനെന്താ അപ്പേ... ഞാൻ പറിച്ചു കൊണ്ട് വരാം.."

അവള് പെട്ടന്ന് തന്നെ എഴുനേറ്റു പൂ പറിക്കാൻ പോയ്‌...

വാഴ നാര് കൊണ്ട് നല്ല വൃത്തിയായിട്ട് ചെത്തിയും തുളസിയും ചേർത്ത് അമ്മാളു മാല കെട്ടി.

"ആഹാ അടിപൊളി, അമ്മേ നോക്കിക്കേ, എന്ത് ഭംഗി ആയിട്ട് മാല കെട്ടിയത് എന്ന് "

മീര വിളിച്ചു പറഞ്ഞതും പ്രഭയും അവിടേക്ക് വന്നു.

"അയ്യോ... അമ്മേ.... ഈ ചെറിയച്ഛൻ...."

പെട്ടന്ന് ആയിരുന്നു മുകളിലെ മുറിയിൽ നിന്നു ആരു ഉറക്കെ കരഞ്ഞത്.

"എന്താ... എന്ത് പറ്റി..."

അമ്മാളു ഞെട്ടി വിറച്ചു.

"പഠിക്കാതെ ഉഴപ്പുമ്പോൾ അതൊക്കെ ഇവിടെ പതിവ് ആണ്, വിഷ്ണു ചൂരല് എടുത്തു കാണും "

മീര ചിരിച്ചു കൊണ്ട് പറഞ്ഞതും അമ്മാളു ദയനീയമായി മുകളിലേക്ക് നോക്കി.


"ട്യൂഷൻ എപ്പോ കഴിയും ഏടത്തി 

"അങ്ങനെയൊന്നും ഇല്ല്യാ, അവര് പഠിക്കും പോലെ... ചില ദിവസങ്ങളിൽ പെട്ടന്ന് കഴിയും, ചിലപ്പോൾ പത്തു മണി രാത്രി ആയാലും തീരില്ല്യാ....പക്ഷെ ഒരു കാര്യം ഉണ്ട് മോളെ, മൂന്നാൾക്കും ക്ലാസ്സിലു അഞ്ചാം സ്ഥാനത്തിനു ഇടയ്ക്ക് ആണ് റാങ്ക് "


"ഹ്മ്മ്....."


"മറ്റന്നാളു മുതൽക്കേ മോൾക്കും ഒരു ചെയർ ഇടേണ്ടി വരും അല്ലേ അമ്മേ...."


"അതേ മീരേ, ഞാൻ അത് ഇപ്പൊ ഓർത്തെ ഒള്ളു..."..0


പൂജാ പാത്രങ്ങൾ എല്ലാം എടുത്തു നല്ലോണം തുടച്ചു വെച്ച ശേഷം നില വിളക്കിൽ ഒക്കെ തിരി ഇട്ടു വെയ്ക്കയാണ് അവര് 

"അച്ഛനും ഏട്ടനും ഒക്കെ എപ്പോ എത്തും മീരേടത്തി "


"അവര് വരുമ്പോൾ എങ്ങനെ ആയാലും 8മണി അടുത്ത് ആവും മോളെ, എല്ലാ ദിവസോം കണക്ക് ഒക്കെ ക്ലിയർ ചെയ്തു അക്കൗണ്ട് സെക്ഷൻ ചെക്ക് ചെയ്തു വരണ്ടേ, അതാ ലേറ്റ് ആവുന്നേ.."

ഹ്മ്മ്....


അവരോടൊപ്പം നില വിളക്ക് കൊളുത്താനും, ലളിത സഹസ്ര നാമം ചൊല്ലാനും ഒക്കേ ഒപ്പം കൂടി നടന്നത് കൊണ്ട് അമ്മാളു മുകളിലേക്ക് പോയതേ ഇല്ല..

ഇടയ്ക്ക് ഒരു തവണ കൂടി ആരുവിന്റെ കരച്ചിൽ കേട്ട് എങ്കിലും പിന്നീട് അനക്കo ഒന്നും ഉണ്ടായില്ല.


8മണിയോട് അടുത്തായി കുട്ടികൾ താഴേയ്ക്ക് വന്നപ്പോൾ..

ചേച്ചി, ചെറിയച്ഛൻ വിളിക്കുന്നുണ്ട്.
.
മിച്ചു പറഞ്ഞതും അമ്മാളുനെ യെ വിറയ്ക്കാൻ തുടങ്ങി.

"കേറി ചെല്ല്, ഇനി താമസിച്ചാൽ അതിനും കൂടെ വഴക്ക് കിട്ടും "

. ആരു പറഞ്ഞതും അമ്മാളു പതിയെ സ്റ്റെപ്സ് കയറി റൂമിലേക്ക് ചെന്നു "

"നിനക്ക് പഠിയ്ക്കാൻ ഒന്നും ഇല്ലേ...."

കേറി ചെന്നതും വിഷ്ണു ചോദിച്ചു.


"ഇല്ല.... കുറച്ചു ഒക്കെ ഉണ്ട്, കോളേജിൽ പോകാൻ തുടങ്ങിയിട്ട് പോരേന്നു ഓർത്തു "

. "മതിയോ...."

"അല്ല... പഠിച്ചോളാം, ഇപ്പൊ തന്നെ "

.
"ഇപ്പൊ വേണ്ട, നാളെ കാലത്തെ അഞ്ചു മണിക്ക് എഴുന്നേറ്റു ഇരുന്ന് വായിച്ചു പഠിച്ചോണം... ഒന്നര മണിക്കൂറു.... അതിനു ശേഷം താഴേയ്ക്ക് ഇറങ്ങി പോയാൽ മതി, പിന്നെ നീയ് ആ റൂമിൽ ഇരുന്ന് പഠിച്ചാൽ മതി, കുട്ടികൾ ഒക്കെ അപ്പുറത്തും...."

അവൻ കടുപ്പിച്ചു പറഞ്ഞു 

ഹ്മ്മ്.....താല്പര്യം ഇല്ലാത്ത മട്ടിൽ അമ്മാളു ഒന്ന് മൂളി.

വല്യ പുള്ളി ആണെന്നാ വിചാരം, ഹും..

പിറു പിറുത്തു കൊണ്ട് അവൾ അവനെ നോക്കി.

"നീ എന്നതെങ്കുലും പറഞ്ഞോ "

"ഇല്ല്യാ "

"ഈ ബാഗില് കുത്തി നിറച്ചു കൊണ്ട് വന്നിരിക്കുന്ന സാധനങ്ങള് ഒക്കെ അടുക്കി പെറുക്കി വെയ്ക്കാൻ നോക്ക്.
.

മ്മ്..


ബാഗ് എടുത്തു കൊണ്ട് വന്നു മേശ പ്പുറത്തു വെച്ചിട്ട് അതിൽ നിന്നും ബുക്ക്സ് ഒക്കെ എടുത്തു വെളിയിലേക്ക് വെച്ചു.

പെട്ടന്ന് എന്തോ ഒരു പൊതി താഴേക്ക്പോയതും അത് കിടന്ന് കിലുങ്ങി..


വിഷ്ണു നോക്കിയപ്പോൾ ഉണ്ട്, രണ്ടു ചിലങ്ക.

അമ്മാളു അത് സാവധാനം എടുത്തു മേശപ്പുറത്തു വെച്ചു.


എന്നിട്ട് ഒരു ഷോൾ വലിച്ചെടുത്തു അത് പൊതിഞ്ഞു അലമാരയുടെ അകത്തായി ഭദ്രമായി വെച്ചു..

"ആട്ടോ പാട്ടും മാത്രം പോരാ, പഠിത്തം കൂടി വേണം...നാലക്ഷരം പഠിച്ചിട്ട് കാര്യം ഒള്ളു ന്റെ അമ്മാളുട്ടാ,ഇതെല്ലാം കെട്ടിപ്പെറുക്കി ചെല്ലുമ്പോൾ ആ ചെക്കന്റെ വായിൽ നിന്ന് വഴക്ക് കേൾക്കാൻ ഇട വരരുത് കേട്ടോ "

. അമ്മ പറഞ്ഞ വാചകങ്ങൾ ഓർത്തു കൊണ്ട് ബുക്ക്സ് എല്ലാം എടുത്തു മേശമേൽ അടുക്കി.


"പഠിക്കാൻ ഉള്ളത് എല്ലാം അവിടെ കൊണ്ട് പോയ്‌ വെച്ചാൽ മതി, ഇവിടെ കൂട്ടി വെയ്ക്കണ്ട... "

വിഷ്ണു പറഞ്ഞതും അമ്മാളു വീണ്ടും തലയാട്ടി.

എന്നിട്ട് അവന്റെ പിന്നാലെ ബെഡ് റൂമിന്റെ അപ്പുറത്തെ മുറിയുലേക്ക് പോയ്‌.
.

അടുക്കി പെറുക്കു ഒക്കെ കഴിഞ്ഞപ്പോൾ നേരം ഒരുപാട് ആയിരുന്നു.

മുകളിലേക്ക് പോയ അമ്മാളുനെ കാണാഞ്ഞിട്ട് തിരക്കി വന്നത് ആയിരുന്നു പ്രഭ.

"എന്റെ ബുക്ക്സ് ഒക്കെ എടുത്തു വെയ്ക്കുവാരുന്നു അപ്പേ... "

"ഹ്മ്മ്... താഴേക്ക് വാ, ഭക്ഷണം കഴിച്ചിട്ട് വന്നു കിടന്നോ, എന്നിട്ട് നാളെ കാലത്തെ എഴുന്നേറ്റു കുടുംബ ക്ഷേത്രത്തിൽ പോണം കേട്ടോ....."
..
"അതെവിടെയാ "

"കുറച്ചു ദൂരം പോണം മോളെ, ഇവിടുത്തെ അച്ഛന്റെ, ഒക്കെ തറവാട് ഉണ്ട്, അവിടെയാണ് ഈ അമ്പലം...  എല്ലാ മാസോം ഒന്നാം തീയതി മുതൽ അഞ്ചാം തീയത്തി വരെ അവിടെ പൂജ ഒള്ളു... നാളെ പോയില്ലെങ്കിൽ ഇനി ഒരു മാസം കഴിയണം..."


"ഹ്മ്മ്... പോകാ അപ്പേ, അപ്പയും കൂടി വരില്ലേ "


"ഞാൻ വരുന്നില്ല മോളെ, നിങ്ങളു 
രണ്ടാളും കൂടി പോയാൽ മതി, കാലത്തെ  മണി ആകുമ്പോൾ പോയാല് 8മണി ആകുമ്പോൾ അവിടെ എത്തും....വിഷ്ണുട്ടന് അറിയാം എല്ലാം..."


"മ്മ്..."

"അച്ഛമ്മേ.... അച്ചാച്ചൻ വന്നു..."

ഋഷികുട്ടൻ ആണ്..

അച്ഛനും വല്യേട്ടനും എത്തിയിരുന്നു.
അവര് വന്നെന്ന് പറഞ്ഞു വിളിക്കുന്നത് ആണ്.

വിഷ്ണുട്ടൻ എന്ത്യേ... ആവി ആയി പോയോ..പണ്ടാരകാലന്റെ കൂടെ ഒറ്റയ്ക്ക് പോണല്ലോ കണ്ണാ..

അല്പം ഉച്ചത്തിൽ പറഞ്ഞു കൊണ്ട് അമ്മാളു തിരിഞ്ഞു നോക്കിയതും അവന്റെ മുഖത്തേക്ക്.


യ്യോ, ഇവിടെ ഉണ്ടാരുന്നോ, ന്റ കണ്ണാ.... 

അവൾ ദയനീയമായി അവനെ നോക്കി.

"നീ എന്തെങ്കിലും പറഞ്ഞൊ...."

. "ഇല്ല....."


"പറയും പോലെ കേട്ടല്ലോ "

അവൻ അമ്മാളുവിന്റെ അടുത്തേയ്ക്ക് വന്നു.

"തോന്നിയത് ആവും, ഞാൻ ഒന്നും പറഞ്ഞില്ല ഏട്ടാ "

"പണ്ടാരകാലൻ ആരാണെന്ന് പറഞ്ഞു താടി....."

പറഞ്ഞു കൊണ്ട് അവൻ അമ്മാളുവിന്റെ വലം കൈയിൽ ശക്തിയായി പിടിച്ചു.

"യ്യോ... വിഷ്ണുവേട്ട, വിട്ടേ, വേദനിക്കുന്നു "

അവൾ അവനെ നോക്കി പുലമ്പി.


"എന്നെ ആണോടി നീയ് പണ്ടാരകാലൻ എന്നു പറഞ്ഞത് "


"അല്ല വിഷ്‌ണുവേട്ടാ..."


"പിന്നെ ആരെയാ..."


"എന്നെതന്നെ... പോരേ "


"അമ്മാളു മര്യാദക്ക് സംസാരിച്ചോണം, അല്ലാതെ സംസ്‍കാരം ഇല്ലാതേ പെരുമാറരുത് കേട്ടോ നീയ്.."


"മ്മ്....ഈ കൈയിൽ നിന്നൊന്ന് വിട്ടേ...."

അവളുടെ നെറ്റി ചുളിഞ്ഞു.

"വിടുന്നില്ലെങ്കിലോ, നീ കൊണ്ട് പോയ്‌ കേസ് കൊടുക്കുമോ "

. അവൻ അല്പം കൂടി അടുത്തേയ്ക്ക് വന്നതും അമ്മാളു ചുവരിലേക്ക് ചേർന്നു നിന്നു.

അത് കണ്ടതും അമ്മാളു അലറി വിളിക്കാൻ തുനീന്നതും പെട്ടന്ന് വിഷ്ണു അവളുടെ വാ പൊത്തി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story