അമ്മാളു: ഭാഗം 11

ammalu

രചന: കാശിനാഥൻ


അവന്റെ ശ്വാസം അവളുടെ കവിളിലേക്ക് തട്ടിയതും പെണ്ണിന്റെ മിഴികൾ പിടഞ്ഞു.

ഒരു വേള വിഷ്ണുവും അമ്മാളുവിനെ നോക്കി പോയ്‌.

ആ മിഴിയിലെ പിടച്ചിൽ കണ്ടതും അവളുടെ വലം കൈലേ പിടിത്തം അവൻ മെല്ലെ അയച്ചു.

നിറയെ പീലികൾ തിങ്ങി നിൽക്കുന്ന അവളുടെ മിഴികൾ.

ഇടയ്ക്ക് ഒക്കെ ചിമ്മി തുറക്കുകയാണ് പെണ്ണ്..

അത്രമേൽ അടുത്തായി വിഷ്ണുവിന്റെ സാമിപ്യം...

അത് അവളെ തരളിതയാക്കി..

പെണ്ണിന്റെ മുഖത്ത് പല ഭാവങ്ങൾ വിരിയാൻ തുടങ്ങുയതും വിഷ്ണു പെട്ടന്ന് അകന്ന് മാറി.

"ഇവിടെ കുട്ടികൾ ഒക്കെ ഉള്ളത് ആണ്, അതുകൊണ്ട് മാന്യമായ രീതിയിൽ വേണം സംസാരിക്കാൻ... അല്ലാതെ നിന്റെ വീട്ടിലെ രീതി ഇറക്കിയാൽ ഉണ്ടല്ലോ... എന്റെ തനി സ്വഭാവം അറിയും...."


"അതിപ്പോ തന്നെ അറിഞ്ഞേനെ... ഒരു മര്യാദ രാമൻ... അതും ഈ അമ്മാളു ന്റെ അടുത്ത്..."


അവനെ നോക്കി പിറു പിറുത്തു കൊണ്ട് അവൾ താഴേക്ക് ഇറങ്ങി ചെന്നു.

സിദ്ധു ഏട്ടനെ കണ്ടതും അമ്മളു ഒന്നു പുഞ്ചിരിച്ചു.
.

അപ്പോളേക്കും ആരു വന്നു അവൾക്ക് ഒരു ഡയറി മിൽക്ക് എടുത്തു കൊടുത്തു.

"വിഷ്ണുട്ടൻ എവിടെ, താഴേക്ക് കണ്ടില്ലലോ "
.
അച്ഛൻ ആണ് 
"മുകളിൽ ഉണ്ട് അച്ഛാ.. ഇവരെ പഠിപ്പിക്കുവായിരുന്നു "

അമ്മാളു മറുപടി നൽകി.

ചിക്കനും മീനും ഒക്കെ കൂട്ടി എല്ലാവരും അത്താഴം കഴിച്ചപ്പോൾ ചെറു പയർ മെഴുക്കുവരട്ടിയും പുളിശ്ശേരിയും ചേർത്തു അമ്മാളു കഴിച്ചത്.

അതും അടുക്കളയിൽ ഇരുന്നു കൊണ്ട്.

കഴിച്ചു എഴുനേറ്റ ശേഷം കുട്ടി പട്ടാളങ്ങളുടെ നടുവിലായി ഇരുന്നു സൊറ പറയുകയാണ് അമ്മാളു..

അവളെ ഒന്നു കലിപ്പിച്ചു നോക്കിയ ശേഷം വിഷ്ണു വീണ്ടും തന്റെ റൂമിലേക്ക് പോയി.


കാലത്തെ അമ്പലത്തിൽ പോകേണ്ടത് കൊണ്ട് അമ്മാളുവിനെ പ്രഭ കിടക്കുവാനായി പറഞ്ഞു വിട്ടു...


മടിയോട് കൂടി അമ്മാളു റൂമിൽ എത്തിയപ്പോൾ വിഷ്ണു കട്ടിലിന്റെ ക്രസയിൽ ചാരി ഇരുന്നു ഫോണിൽ എന്തോ വീഡിയോ കാണുന്നുണ്ട്.

വാഷ് റൂമിൽ പോയ്‌ വന്ന ശേഷം, അവൾ അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു.

ഹോ, ഇയാൾക്ക് ഇനി ഉറക്കം ഒന്നുമില്ലേ ആവോ,ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ...ഓടി ചെന്നിട്ട് ആ ഫോൺ മേടിച്ചു ഒരേറു കൊടുക്കാൻ ഉള്ള മനസ് ഉണ്ട്,കാല മാടൻ... വല്യ പുള്ളിയാണെന്ന് വിചാരം... കണ്ടച്ചാൽ മതി..

അവനെ നോക്കി പുലമ്പിയ ശേഷം അമ്മാളു ബെഡിന്റെ ഓരത്തു കൂടി കേറി അങ്ങേ തലയ്ക്കൽ വന്നു കിടന്നു.


അല്പം കഴിഞ്ഞതും മുറിയിലെ വെട്ടം അണയുന്നതും ഇരുട്ട് പരക്കുന്നതും അവൾ അറിഞ്ഞു.

ഏറെ നേരം കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ലയിരുന്നു.

ഓരോന്ന് ഒക്കെ ഓർത്തു കൊണ്ട് അങ്ങനെ കിടക്കക്കുകയാണ് പെണ്ണ്.

കുറച്ചു കഴിഞ്ഞതും തന്റെ 
ഇടുപ്പിലൂടെ വിഷ്ണുവിന്റെ കൈ ഇഴയുന്നത് പോലെ തോന്നിയതും അമ്മാളുവിനെ ഞെട്ടി വിറച്ചു...

അവന്റെ വലം കൈ വന്നു അവളുടെ ആലില വയറിനെ പുണർന്നു.

ശംഖു പോലുള്ള അവളുടെ പിൻ കഴുത്തിൽ അവന്റെ നാസികയും അധരവും പതിഞ്ഞതും അമ്മാളു ഒന്നു ഉയർന്നു പൊങ്ങി.

തിരിഞ്ഞു കിടന്ന് കൊണ്ട് അവൾ കുറുകിയപ്പോൾ അവളുടെ മാറിലേക്ക് അവൻ മുഖം പൂഴ്ത്തിയിരുന്നു.

യ്യോ... വിഷ്ണുവേട്ട, എന്തായി കാണിക്കുന്നേ.. വിട്ടേ മാറിക്കെ, ഇങ്ങനെ കിടന്ന് എന്നെ ഇക്കിളി കൂട്ടല്ലേ.... അയ്യേ.... വിട് മനുഷ്യാ... എനിക്ക് വേദനിക്കുന്നു..

അവൻ അവളുടെ മാറിൽ ഉമ്മ വെച്ചതും പെണ്ണ് അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു.

എടി....

ഒരലർച്ച കേട്ട് കൊണ്ട് അമ്മാളു ഞെട്ടി കണ്ണുകൾ ചിമ്മി തുറന്നു.

. നോക്കിയപ്പോൾ ഉണ്ട് തന്നെ കൊല്ലാൻ എന്നത് പോലെ നിൽക്കുന്ന വിഷ്ണുവിനെ ആണ് അവൾ അരികെ കണ്ടത്.

അവനെ കെട്ടി പിടിച്ചു കൊണ്ട് കിടക്കക്കുകയാണ് പെണ്ണ്..

പെട്ടന്ന് അവൾ ചാടി എഴുന്നേറ്റു.

അയ്യേ... സ്വപ്നം ആയിരുന്നോ.... ചെ.. ചെ... നശിപ്പിച്ചു...

തല ചൊറിഞ്ഞു കൊണ്ട് പെണ്ണ് അവനെ പാളി നോക്കി.

. "നിനക്ക് എന്താടി ഭ്രാന്ത് ഉണ്ടോ ങ്ങെ....."


"ഞാൻ... ഞാൻ ഒരു സ്വപ്നം കണ്ടത് ആണ് ഏട്ടാ.... സോറി.


"അതിനാണോടി നീ എന്നെ കേറി പിടിച്ചത്.. നാണം കെട്ട ജന്തു...ഹോ എന്റെ നെഞ്ചിലെ രോമം എല്ലാം വലിച്ചു പറിച്ചപ്പോ സമാധാനം ആയോടി നിനക്ക്...

ദേഷ്യം കൊണ്ട് വിഷ്ണു ശബ്ദം ഉയർത്തി.


"സോറി വിഷ്‌ണുവേട്ട... ഞാൻ അറിയാതെ....."


"ച്ചി നാവടക്കെടി.... "

പറഞ്ഞു കൊണ്ട് അവൻ പുതപ്പ് വലിച്ചെടുത്തു അപ്പുറത്തായി കിടന്ന സെറ്റിയിൽ ഇട്ടു. എന്നിട്ട് അവിടെ കിടന്നു.


"അയ്യോ... വിഷ്ണുവേട്ട.. ഒറ്റയ്ക്ക് കിടക്കാൻ എനിക്ക് പേടിയാ, ഇങ്ങോട്ട് വായോ, ഇവിടെ വന്നു കിടക്കാമോ..... "

അവൾ ചോദിച്ചു എങ്കിലും വിഷ്ണു മൈൻഡ് ചെയ്തില്ല.

പ്ലീസ് ഏട്ടാ.. ഒന്നു വരൂന്നേ...പ്ലീസ്....

അവൾ അവന്റെ കാല് പിടിയ്ക്കും പോലെ അരികിൽ ചെന്നു പറഞ്ഞു.

"അമ്മാളു, കിടന്ന് കൊഞ്ചല്ലേ.. പോയി കിടന്നു ഉറങ്ങെടി....."


"ഇല്ല... ഞാൻ പോകില്ല.. ഏട്ടനും കൂടി വാന്നേ "


അവള് യാചിക്കും പോലെ പറഞ്ഞു.


എന്നാൽ വിഷ്ണു എഴുന്നേറ്റു ചെന്നില്ല..

ഹോ ന്റ ഗുരുവായൂരപ്പാ, ആ നശിച്ച സ്വപ്നം കാണാൻ കണ്ട സമയം... എന്തൊരു കഷ്ടം ആയിരുന്നു.....

പിറു പിറുത്തു കൊണ്ട് അവൾ കണ്ണുകൾ അടച്ചു.

***


നാല് മണി ആയപ്പോൾ വിഷ്ണുന്റെ അലാറം ശബ്ധിച്ചു.

അവൻ കണ്ണ് തുറന്നപ്പോൾ ഉണ്ട് അമ്മാളു കുളി കഴിഞ്ഞു ഇറങ്ങി വരുന്നു.


ങ്ങെ.. ഇവളിത്ര വേഗം ഉണർന്നോ..


ഓർത്തു കൊണ്ട് അവൻ അവളെ നോക്കി.


"ഒരു പോള കണ്ണടച്ചില്ല അറിയാമോ..... എത്ര വട്ടം വിളിച്ചു ഒന്നു ഒപ്പം കിടക്കാൻ, സമ്മതിച്ചോ ഇല്ലല്ലോ...."


പതം പെറുക്കി കൊണ്ട് പെണ്ണ് ഡെസ്സിംഗ് റൂമിൽക്കു പോയി.

കടും പച്ച നിറം ഉള്ള പട്ടു പാവാടയും മജന്താ നിറം ഉള്ള ബനാറസി ടൈപ്പ് ബ്ലൗസും അണിഞ്ഞു, മുടി മുഴുവൻ ആയും അഴിച്ചിട്ടു കുളി പിന്നൽ പിന്നി ഇട്ടു.. അല്പം വലിപ്പം ഉള്ള ഒരു മെറൂൺ പൊട്ടും, വാലിട്ടെഴുതിയ കരിമഷി കണ്ണുകളും, നെറുകയിലെ സിന്ധുരവും.. ഒക്കെ കൂടി ആയപ്പോൾ അവളെ കാണാൻ അസ്സൽ ഒരു ഇല്ലത്തേ പെങ്കിടാവിന് പോലെ ഉണ്ടായിരുന്നു..

വിഷ്ണു ഇറങ്ങി വന്നപ്പോൾ പെണ്ണ് കണ്ണാടിയുടെ മുന്നിൽ നിന്നു പാവാട പിടിച്ചു ഇടത്തേയ്ക്കും വലത്തേയ്ക്കും വലിച്ചു നോക്കി ഡാൻസ് കളിയാക്കുകയാണ്‌..

എടി......

അവന്റെ ശബ്ദം കേട്ടതും അമ്മാളു തിരിഞ്ഞു നോക്കി.

ഹോ.. ഇയാൾ എന്താ വല്ല സിംഹവും ആണോ, ഇങ്ങനെ അലാറാൻ...

ഓർത്തു കൊണ്ട് അവൾ വിഷ്ണു നെ നോക്കി.

എന്താ ഏട്ടാ...എന്തിനാ വിളിച്ചത്.

മനസ്സിൽ ഒരായിരം ചീത്തയാണ് വിളിക്കുന്നത് എങ്കിൽ പോലും അമ്മാളു നിഷ്കു വാരി വിതറി അവനെ നോക്കി.

"നീയ് ഈ വയറും പൊക്കിളും കാണിച്ചു കൊണ്ട് ആണോ അമ്പലത്തിലേക്ക് വരുന്നേ... അവിടെ ഫാഷൻ ഷോ ഒന്നും ഇല്ല കേട്ടോ..."

അവൻ പറഞ്ഞതും അമ്മാളു പെട്ടന്ന് തന്റെ വയറിലേക്ക് നോക്കി.

സൂക്ഷിച്ചു നോക്കിയാൽ ഒരല്പം കാണാം..

ആ രീതിക്ക് ആണ് ബ്ലൗസ് കിടക്കുന്നത്.. അത് പാവട മേല്പോട്ട് ഉയർന്നു നിന്നത് കൊണ്ട് ആണ് താനും.. പാവാട താഴ്ത്തി വെച്ചപ്പോൾ ആ പ്രശ്നം തീരുകയും ചെയ്തു.

ഹോ.. ഇതെന്താണീ മനുഷ്യന്.. ഇങ്ങനെ ഉണ്ടോ കെട്ടിയോന്മാര്.... സകല ഭർത്താക്കന്മാരുടെയും വില കളയാൻ ആയിട്ട് ഒരു സാധനത്തിനെ എന്റെ തലയിലേക്ക് വെച്ച് തന്നല്ലോ ന്റെ മച്ചിൽ ഭഗവതിയേ...

ഉറക്കെ പറഞ്ഞു കൊണ്ട് അവൾ അവനെ മറി കടന്ന് പോകാൻ തുനിഞ്ഞു.

പെട്ടന്ന് ആയിരുന്നു വിഷ്ണു അവളുടെ വയറിനു മീതെ കയറി വട്ടം പിടിച്ചത്.

എന്നിട്ട് അവളെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിറുത്തി.

ദേ നോക്കിക്കേ...

ഇതെങ്ങാനും ഇങ്ങനെ കേറി വന്നു എല്ലാം കാണിച്ചാൽ ഉണ്ടല്ലോ, നീ വിവരം അറിയും...


ബ്ലോസ് പിടിച്ചു മേല്പോട്ട് ഉയർത്തി അവളുടെ നാഭി ചുഴിയിലേക്ക് അവൻ തന്റെ വിരൽ ഇട്ടു കൊണ്ട് ഒന്നു കശക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story