അമ്മാളു: ഭാഗം 12

ammalu

രചന: കാശിനാഥൻ

പെട്ടന്ന് ആയിരുന്നു വിഷ്ണു അവളുടെ വയറിനു മീതെ കയറി വട്ടം പിടിച്ചത്.

എന്നിട്ട് അവളെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിറുത്തി.

ദേ നോക്കിക്കേ...

ഇതെങ്ങാനും ഇങ്ങനെ കേറി വന്നു എല്ലാം കാണിച്ചാൽ ഉണ്ടല്ലോ, നീ വിവരം അറിയും...


ബ്ലോസ് പിടിച്ചു മേല്പോട്ട് ഉയർത്തി അവളുടെ നാഭി ചുഴിയിലേക്ക് അവൻ തന്റെ വിരൽ ഇട്ടു കൊണ്ട് ഒന്നു കശക്കി..

പെരു വിരൽ കൊണ്ട് നിലത്തേയ്ക്ക് അമർത്തി കുത്തി പൊങ്ങി ഉയർന്നു കൊണ്ട് 
ശ്വാസം വിടാൻ പോലും മറന്നു നിന്നു പോയ്‌ പെണ്ണപ്പോൾ.


"നിനക്ക് ഇത്തിരി ഇളക്കം കൂടുതൽ ആണെന്ന് എനിക്ക് അറിയാം, ഇങ്ങനെ പ്രദർശിപ്പിച്ചു നടക്കാൻ ആണ് ഭാവം എങ്കിൽ നിന്റെ വിളവ് ഞാൻ എടുക്കും... പറഞ്ഞില്ലെന്നു വേണ്ടാ..."

അവളുടെ കാതിലേക്ക് അവൻ അടക്കം ചൊല്ലി പറഞ്ഞപ്പോൾ അവളിൽ ഒരു തരിപ്പ് പോലെ ആയിരുന്നു.

ഒന്നുകൂടി അവൻ പെരു വിരൽ കൊണ്ട് കശക്കിയതും അമ്മാളു അവന്റെ കൈ തണ്ടയിൽ കയറി പിടിച്ചു.

വിഷ്ണുവേട്ടാ... പ്ലീസ്......

അപ്പോളേക്കും പെണ്ണ് പിന്നിലായി നിന്നിരുന്നവനിൽ ചാരിയിരുന്നു..

"ഞാനേ ഒരു അദ്ധ്യാപകൻ ആണ്, ആ നിലയും വിലയും വെച്ചു കൊണ്ട് വേണം നീയും പെരുമാറേണ്ടത്.. അല്ലാതെ തോന്നിവാസം കാണിച്ചാൽ ഈ വിഷ്ണുന്റെ മറ്റൊരു മുഖം താമസിയാതെ മോള് കാണും "


"ഞാൻ... ഞാൻ അതിനു ഒന്നും ചെയ്തില്ലലോ ഏട്ടാ.... ഈ പാവാട കുറച്ചു കേറ്റി വെച്ചാൽ പോരെ.. അതിനാണോ ഇങ്ങനെ എന്നേ കുറ്റപ്പെടുത്തുന്നത്..

വിതുമ്പി കൊണ്ട് പറയുകയാണ് അമ്മാളു..

"നിന്റെ കുമ്പസാരം ഒന്നും എനിക്ക് കേൾക്കണ്ട.. പറയുന്നത് അനുസരിച്ചാൽ മതി "

പറഞ്ഞു കൊണ്ട് അവൻ ഒരു കുർത്ത എടുത്തു ഇട്ടു. ഒപ്പം ഒരു കസവു മുണ്ടും ഉടുത്തു റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.


കാലത്തെ അഞ്ച് മണി കഴിഞ്ഞപ്പോൾ വിഷ്ണുവും അമ്മാളുവും കൂടി ഇറങ്ങിയത് ആണ്. വഴിയോരം ഒക്കെയും ഏറെ കുറെ വിജനമായിരുന്നു. ആളുകൾ ഒക്കെ എഴുന്നേറ്റ് വരുന്നേ ഒള്ളു.

പുറത്തേ കാഴ്ചകൾ നോക്കി വെറുതെ അങ്ങനെ ഇരിയ്ക്കുയാണ് അമ്മാളു.


വിഷ്ണു അപ്പോളേക്കും മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു..

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. 
മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ.നിൻ മുന്നിൽ )

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. 
തളകളിൽ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ നിൻ മുന്നിൽ )

യേശുദാസ് പാടുന്നതിനു ഒപ്പം തന്നെ ചുണ്ടുകൾ ചലിപ്പിച്ചു കൊണ്ട് ഇരിയ്ക്കുകയാണ് അമ്മാളു.


"ഹോ.. കണ്ണനെ കാണാൻ കൊതി ആയി, കഴിഞ്ഞ വർഷം ഏകാദശി തൊഴാൻ പോയത് ആണ് "

അമ്മാളു തന്നെതാനെ പറഞ്ഞുകൊണ്ട് മുഖം തിരിച്ചതും മുന്നോട്ട് നോക്കി ഇരുന്നു ഗൗരവത്തിൽ വണ്ടി ഓടിക്കുന്ന വിഷ്ണുവിനെ ആണ് കണ്ടേ..

കുറെ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ അമ്മാളു വിന് വിശക്കാൻ തുടങ്ങി..

അവനോട് പറയാനും പേടി..

ചായപോലും കുടിക്കാതെ വന്നത് കൊണ്ട് വയറ്റിൽ എന്തൊക്കെയോ ഉരുണ്ടു കയറും പോലെ. 

ഹോട്ടൽ ഉഡുപ്പി..ഓഹ് ഇവിടെത്തെ ഫുഡ്‌ ഒക്കെ കൊള്ളാമോ ആവോ...

അവനു കേൾക്കാൻ പാകത്തിന് പെണ്ണ് മെല്ലെ പറഞ്ഞു.

എവിടുന്ന്... അവനുണ്ടോ മൈൻഡ് ചെയ്യുന്നു..


"എനിക്ക് വിശക്കാൻ തുടങ്ങിട്ടോ വിഷ്ണുവേട്ടാ.."

മറ്റൊരു നിവർത്തിയും ഇല്ലാതെ അവൾ പറഞ്ഞു.


"അതിനു എനിക്ക് എന്താ, "


"ങ്ങെ... എന്താണെന്നോ വിശന്നു തല കറങ്ങുവാ, അറിയാമോ..."

"നിനക്ക് ഇത്തിരി വിശന്നോട്ടെ, അഥവാ ചത്തു എങ്ങാനും പോയാലെ, ഞാൻ അങ്ങട് സഹിച്ചോളാം "


അവൻ കടുപ്പത്തിൽ പറഞ്ഞു.

പിന്നെ അവനോട് ഒന്നും മിണ്ടാതെ കൊണ്ട് അമ്മാളു ചുണ്ട് കൂർപ്പിച്ചു ഇരുന്നു.


പിന്നെയും അര മുക്കാൽ മണിക്കൂർ കഴിഞ്ഞു, ഒരു വെജിറ്റേറിയാൻ ഹോട്ടലിന്റെ മുന്നിൽ കൊണ്ട് വന്നു അവൻ വണ്ടി നിറുത്തിയത്..


"ഇനി ഇറങ്ങി വരാൻ നിന്നോട് പ്രേത്യേകം പറയണോടി...


വെളിയിലേക്ക് ഇറങ്ങാതെ മസിലു പിടിച്ചു ഇരിക്കുന്നവളെ നോക്കി അവൻ ദേഷ്യപ്പെട്ടു.

എനിക്ക് ഒന്നും വേണ്ട... വിഷ്ണുവേട്ടൻ പൊയ്ക്കോളൂ..


ഇറങ്ങി വാടി മര്യാദക്ക്...

വേണ്ടാ... ഇനി ഇറങ്ങി വന്നാല് എനിക്ക് ശർദ്ധിയ്ക്കാൻ വരും, ഏട്ടൻ പൊയ്ക്കോളൂ..

അപ്പോളേക്കും അവൾ ആകെ വല്ലാതെ ആയിരുന്നു..

"അമ്മാളു, നീയ് എന്റെ ക്ഷമയെ പരീക്ഷിക്കരുത്, "

വിഷ്ണുവിന്റെ ഭാവം ഒക്കെ അങ്ങട് മാറി.

ഡോർ തുറന്ന് അമ്മാളുവിനെ വലിച്ചു ഇറക്കി കൊണ്ട് അവൻ ഹോട്ടലിലേയ്ക്ക് കയറി..


വിറച്ചു വിറച്ചു ആയിരുന്നു അവള് അവന്റെ ഒപ്പം പോയത്...


വാഷ് റൂമിൽ ചെന്നു നന്നായി ഒന്നു മുഖം കഴുകി.

ശേഷം വിഷ്ണു ഇരുന്നിരുന്ന കസേരയുടെ അടുത്തായി ചെന്നു.

"നിനക്ക് എന്താണ് വേണ്ടത്,"


"ഗീ റോസ്റ്റ്, മതി "


.. "മ്മ്..... ഒരു മസാല, ഒരു ഗീ റോസ്റ്റ്, "


വിഷ്ണു ഓർഡർ കൊടുത്തു..


"അയ്യോ ചേട്ടാ, എനിക്ക് ഒരു കോഫി കൂടി വേണം..."


ഓർഡർ എടുത്ത് ശേഷം പിന്തിരിഞ്ഞു നടന്നു പോയയാളെ നോക്കി അമ്മാളു ഉച്ചത്തിൽ പറഞ്ഞു.

അവളുടെ ശബ്ദം കേട്ടതും അടുത്ത ടേബിളിൽ ഇരുന്ന രണ്ടു മൂന്നു ചെറുപ്പക്കാർ തിരിഞ്ഞു നോക്കി എന്തോ പറഞ്ഞു ചിരിച്ചു 

അത് കണ്ടതും വിഷ്ണുവിനെ വിറഞ്ഞു കയറി.

അമ്മാളു പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ അങ്ങനെ തന്നെ ഇരുന്നു.

ഓർഡർ ചെയ്ത ഭക്ഷണം വന്നതും ഇരുവരും പെട്ടന്ന് കഴിച്ചു തീർത്തു.

കോഫിയും കൂടി കുടിച്ചതും അവൾക്ക് ആകെ വയറു നിറഞ്ഞു പൊട്ടാറായി.


കൈ കഴുകാനായി എഴുന്നേറ്റ് പോയപ്പോൾ ഒരുത്തൻ വന്നു മനഃപൂർവം അമ്മാളുവിന്റെ തോളത്തു ഒന്നു മുട്ടി.

പേടിച്ചു കൊണ്ട് അവൾ വിഷ്ണുവിന്റെ അരികിലേക്ക് ഓടി ചെന്നു.

അവൻ അപ്പോള് ബില്ല് പേ ചെയ്യുകയായിരുന്നു.


"ചക്കരെ,പോരുന്നോ എന്റെ കൂടെ,, എനിക്ക് ഒരുപാട് ഇഷ്ടം ആയി.. അതുകൊണ്ടാ "

തോളത്തു തട്ടിയവൻ വന്നു മെല്ലെ ശബ്ദം താഴ്ത്തി അമ്മാളുവിനോട് ചോദിച്ചു.

അപ്പോളേക്കും അമ്മാളു വിഷ്ണുവിന്റെ കൈക്ക് കയറി പിടിച്ചു.


"നമ്മൾക്ക് പോകാം ഏട്ടാ.. നേരം ഏറെ ആയി..."

വിഷ്ണു നോക്കിയപ്പോൾ ഉണ്ട്, തന്നോട് ചേർന്ന് നിൽക്കുകയാണ് അമ്മാളു..

"മ്മ്... എന്താ..."

അമ്മാളു വിന്റെ നിൽപ്പ് കണ്ടടതും അവനു എന്തോ പന്തികേട് പോലെ തോന്നി.


ഒന്നുല്ല ഏട്ടാ,നേരം വൈകിയാൽ നട അടക്കുലേ... അതാണ്..

വായിൽ വന്ന ഒരു നുണ പറഞ്ഞ ശേഷം അമ്മാളു മുഖം കുനിച്ചു നിന്നു.

അപ്പോളും ആ അപരിചിതൻ അവളെ നോക്കി വെള്ളം ഇറക്കി..

ഹോ... ചരക്ക് കൊള്ളാം, കണ്ടിട്ട് ഒന്ന് രുചിയ്ക്കാതെ വിടാനും തോന്നുന്നില്ല .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story