അമ്മാളു: ഭാഗം 13

ammalu

രചന: കാശിനാഥൻ

അമ്മാളു വിന്റെ നിൽപ്പ് കണ്ടടതും അവനു എന്തോ പന്തികേട് പോലെ തോന്നി.


ഒന്നുല്ല ഏട്ടാ,നേരം വൈകിയാൽ നട അടക്കുലേ... അതാണ്..

വായിൽ വന്ന ഒരു നുണ പറഞ്ഞ ശേഷം അമ്മാളു മുഖം കുനിച്ചു നിന്നു.

അപ്പോളും ആ അപരിചിതൻ അവളെ നോക്കി വെള്ളം ഇറക്കി..

ഹോ... ചരക്ക് കൊള്ളാം, കണ്ടിട്ട് ഒന്ന് രുചിയ്ക്കാതെ വിടാനും തോന്നുന്നില്ല 

തുടരും.

അവൻ തന്റെ താടി ഉഴിഞ്ഞു കൊണ്ട് അവളെ തന്നെ നോക്കി നിന്നു..

അത് കാണും തോറും അമ്മാളു 
വിഷ്ണുവിനോട് ഒട്ടി ചേരുകയാണ്.

ഹോട്ടലിൽ നിന്നും ഇറങ്ങിയ ശേഷം, കാർ പാർക്കിങ്ങിലേക്ക് നടന്നപ്പോൾ അമ്മാളു ഒന്ന് മെല്ലെ തിരിഞ്ഞു നോക്കി.

അയാളും ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേരും കൂടി അവരുടെ പിന്നാലെ വരുന്നുണ്ട്.

ഈശ്വരാ, കാത്തുരക്ഷിക്കണേ.... ആപത്ത് ഒന്നും വരുത്തല്ലേ..

അവൾ മൂകമായി പ്രാർത്ഥിച്ചുകൊണ്ട് അവനോട് ചേർന്ന് നടന്നു 

"എന്താടി, "

പെട്ടന്ന് വിഷ്ണു അവളോട് ചോദിച്ചു 

"ഒന്നുല്ലാ.... വെറുതെ "

. "പിന്നെ നീ എന്തിനാ എന്നേം കെട്ടിപിടിച്ചു നടക്കുന്നത്, കുറച്ചു അങ്ങോട്ട് മാറി നടന്നെ..."


അവൻ കലിപ്പിച്ചു പറഞ്ഞു.

വണ്ടിയുടെ ലോക്ക് മാറ്റിയതും അമ്മാളു ആദ്യം തന്നെ ചാടി കേറി ഇരുന്നു.

വിഷ്ണുവിന്റെ വണ്ടി ഗേറ്റ് കടന്നു പോയതിന്റെ പിന്നാലെ ഉണ്ടായിരുന്നു അവന്മാരുടെ കാറും...

കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് ഇടയ്ക്ക് ഇടയ്ക്കു പിന്നോട്ട് നോക്കുന്നവളെ വിഷ്ണു കാണുന്നുണ്ട്.

"നീ ആരെയാ നോക്കുന്നെ, കുറെ നേരം ആയല്ലോ തുടങ്ങിട്ട്...."


പെട്ടന്ന് അവൻ ചോദിച്ചു.

"ഒന്നുല്ല... വെറുതെ "

പറഞ്ഞു കൊണ്ട് അവൾ മുന്നിലേക്ക് നോക്കി ഇരുന്നു.


"അതല്ലല്ലോ, കുറച്ചു നേരം ആയിട്ട് നിനക്ക് എന്താ ആകെ ഒരു വെപ്രാളം പോലെ...എനി പ്രോബ്ലം "...


"അത് പിന്നെ, വിഷ്ണുവേട്ടാ..... പിന്നെ ഉണ്ടല്ലോ..... അല്ലെങ്കിൽ വേണ്ട... ഒന്നുല്ലാ "


പറഞ്ഞു മുഴുവപ്പിക്കാതെ അമ്മാളു പിന്നെയും അതേ ഇരുപ്പ് ഇരുന്നു.


ഇടയ്ക്കു അവന്മാരുടെ കാർ ഓവർടേക്ക് ചെയ്തു കേറിയ ശേഷം വിഷ്ണുവിന്റെ വണ്ടിയിലേക്ക് നോക്കി.

"കഞ്ചാവ് സെറ്റ് ആണെന്ന് തോന്നുന്നു, കുറ്റിയും പറിച്ചു ചാടി വന്നോളും...."

അവൻ പിറു പിറുത്തു.

"നമ്മൾക്ക് തിരിച്ചു പോകാം വിഷ്ണുവേട്ടാ..."

പേടിച്ചു വിറച്ചു കൊണ്ട് തന്റെ അരികിൽ ഇരുന്ന് കൊണ്ട് ചോദിക്കുന്നവളെ വിഷ്ണു ഒന്ന് നോക്കി.


"എന്ത് പറ്റി....അമ്പലത്തിൽ . പോകാൻ ആവാത്ത വിധം എന്തെങ്കിലും തടസം നിനക്ക് സംഭവിച്ചോ..."

. "അതൊന്നുമല്ല...... എനിക് ഒരു പേടി "


"ആരെ....ആരെയാണ് നിനക്ക് ഇത്രയ്ക്ക് പേടി ."

അവൻ ഗൗരവത്തിൽ മുഖം തിരിച്ചു നോക്കി.

മറുപടി ഒന്നും പറയാതെ കൊണ്ട് അമ്മാളു മുഖം കുനിച്ചു ഇരുന്നു.

"എന്തെnkilum ഉണ്ടെങ്കിൽ വാ തുറന്ന് പറഞ്ഞോണം, അല്ലാതെ ഇങ്ങനെ പഴം വിഴുങ്ങി ഇരുന്നാൽ ഉണ്ടല്ലോ "

അവൻ ശബ്ദം ഉയർത്തി.

പക്ഷെ അമ്മാളു മുഖം കുനിച്ചു അതേ ഇരുപ്പ് തുടർന്ന്.

കുറച്ചു കഴിഞ്ഞതും വിഷ്ണുവിന്റെ കാർ അവരുടെ കാറിനെ മറികടന്നു കേറി.

വിജനമായ ഒരു സ്ഥലത്ത് എത്തിയതും വിഷ്ണു വണ്ടി നിറുത്തി.എന്നിട്ട് വെളിയിലേക്ക് ഇറങ്ങി, ബോണറ്റ് ഒന്ന് പൊക്കി വെച്ചു കൊടുത്തു.

പിന്നാലെ വന്നവന്മാരും അവരുടെ വണ്ടിയും ഒതുക്കി.

. "എന്ത് പറ്റി ചേട്ടാ,എന്തിനാ വണ്ടി നിറുത്തിയത്, കംപ്ലയിന്റ് ആയോ "

"മ്മ്..... എന്തോ ട്രബിൾ, എന്നാൽ പിന്നെ അതങ്ങു തീർത്തിട്ട് പോകാം എന്ന് കരുതി "

"ഇനി ഇവിടെ അടുത്ത് വർക്ക്‌ ഷോപ്പ് ഒന്നും ഇല്ലാ, ഒരു കാര്യം ചെയ്താലോ, ഞങളുടെ കൂടെ പോര്, സിറ്റിയിൽ ഇറക്കാം "

വിഷ്ണുവിനോട് ആണ് പറയുന്നത് എങ്കിലും അതിൽ ഒരുവന്റെ നോട്ടം അമ്മാളുവിൽ ആയിരുന്നു.

ഒരു മിനിറ്റ്, ഞാൻ വൈഫിനോട് ഒന്ന് ചോദിച്ചു നോക്കട്ടെ... "

വിഷ്ണു വന്നു കാറിന്റെ ഡോർ തുറന്ന ശേഷം അമ്മാളുവിനോട് കാര്യങ്ങൾ പറഞ്ഞു.


"വേണ്ട... അവരുടെ ഒപ്പം പോകണ്ട... നമ്മൾക്ക് വേറെ വണ്ടി കിട്ടുമോ എന്ന് നോക്കാം വിഷ്ണുവേട്ടാ "

പറഞ്ഞു കൊണ്ട് അവൾ വണ്ടിയിൽ നിന്നു ഇറങ്ങി.

"മോളെ, ഇവിടെ നിന്നും നാലഞ്ച് കിലോ മീറ്റർ കഴിയാതെ ഒരു കട പോലും ഇല്ലാ... തത്കാലം ഈ വണ്ടിയിലോട്ട് കേറിക്കോ, ഞങ്ങള് ടൗണിൽ ഇറക്കം...."

ഹോട്ടലിൽ വെച്ചു അവളെ നോക്കി വെള്ളം ഇറക്കിയവൻ ആണ്, താല്പര്യത്തോട് കൂടി അമ്മാളുവിനോട് പറയുന്നത്.

"വേണ്ട.... ഇവര് പൊയ്ക്കോട്ടേ ഏട്ട.. നമ്മൾക്ക് വേറെ വണ്ടി വരുമോ എന്ന് നോക്കാം "

വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് അമ്മാളു അതേ പല്ലവി ആവർത്തിച്ചു.

"എന്നാൽ പിന്നെ ഈ ചേട്ടൻ പൊയ്ക്കോട്ടേ, കൊച്ചു എന്റെ കൂടെ പോരേ,, വൈകുന്നേരം ആവുമ്പോൾ പറയുന്ന സ്ഥലത്തു ഇറക്കി വിടാം പോരേ.... നീ ഇങ്ങനെ അടുത്ത് വന്നു നിൽക്കുന്നത് കാണുമ്പോൾ എന്റെ കണ്ട്രോൾ മുഴുവനും പോകുവാ കൊച്ചേ "

അമ്മാളുവിനോട് അത് അയാൾ പറയുമ്പോൾ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു വിഷ്ണു.

അവന്റെ അടുത്തേയ്ക്ക് പോകാൻ ഭാവിച്ച അമ്മാളുവിന്റെ കൈക്ക് കയറി അവൻ പിടിച്ചു.


"എന്റെ കൊച്ചേ, നീ ഇങ്ങനെ കിടന്നു കുതറാതെ മര്യാദക്ക് നിന്നെ... ഈ ചേട്ടൻ ഒന്ന് കണ്ടോട്ടെ..."

വിഷ്ണുവേട്ടാ..... 

അവൾ അലറി വിളിച്ചു.

വിഷ്ണു നോക്കിയപ്പോൾ ഉണ്ട്,
അവളെ ബലം പ്രയോഗിച്ചു തന്റെ ശരീരത്തിലേക്ക് അമർത്തുകയാണ് മൂവർ സംഘത്തിൽ ഒരുവൻ.

പാഞ്ഞു വന്ന ശേഷം വിഷ്ണുവിന്റെ വലത്കാൽ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി.

കൃത്യം അവന്റെ നെഞ്ചിനിട്ട് ആണ് വിഷ്ണു കൊടുത്തത്.

അപ്പോളേക്കും അമ്മാളു ഉറക്കെ നിലവിളിച്ചു 

'വിഷ്ണുഏട്ടാ... നമ്മൾക്ക് പോകാം, വാന്നേ... പ്ലീസ് "

. അമ്മാളു അവന്റെ കൈയിൽ പിടിച്ചു തൂങ്ങി.

എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ കൊണ്ട് വിഷ്ണു അവളെ പിടിച്ചു വണ്ടിയ്ക്ക് അകത്ത് കൊണ്ട് വന്നു ഇരുത്തി.
..
വെളിയിലേക്ക് ഇറങ്ങി വന്നു പോകരുത്... പറഞ്ഞില്ലെന്നു വേണ്ട..

അവൾക്ക് ഒരു താക്കീത് നൽകിയ ശേഷം വീണ്ടും തിരിച്ചു ചെന്നപ്പോൾ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും കൂടി വന്നു വിഷ്ണു വിനെ ആക്രമിച്ചു.

അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് പൊരിഞ്ഞ അടി ആയിരുന്നു.

വിഷ്ണുവിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ അവർ വിരണ്ടു.

ഒടുവിൽ എങ്ങനെ ഒക്കെയോ വണ്ടി എടുത്തു കൊണ്ട് അവന്മാർ അവിടെ നിന്നും രക്ഷപെടുകയാണ് ചെയ്തേ..

വിഷ്ണു വന്നു തിരികെ വണ്ടിയിലേക്ക് കയറിയപ്പോൾ അമ്മാളു ഇരു കൈകളും കൊണ്ട് മുഖം മറച്ചു പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ഇരിയ്ക്കയാണ്.


അവൻ ദേഷ്യത്തിൽ അമ്മാളുവിനെ നോക്കി പല്ലിരുമ്മി..

എന്താടി...... നിന്റെ ആരേലും ചത്തോ.. ഇങ്ങനെ കിടന്ന് മോങ്ങാന്...

വിഷ്ണുവിന്റെ ശബ്ദം കേട്ടതും അമ്മാളു മുഖം ഉയർത്തി നോക്കി മ്

"വിഷ്ണുവേട്ടാ,,, എന്തെങ്കിലും പറ്റിയോ..."

അവൾ അവന്റെ മുഖത്തൂടെ എല്ലാം വിരൽ ഓടിച്ചു കൊണ്ട് നോക്കി..

അടിപിടിയ്ക്ക് ഇടയിൽ വിഷ്ണു ഇട്ടിരുന്ന വേഷം ഒക്കെ ആകെ ചുളിഞ്ഞു, ചെളിയും അഴിക്കും എല്ലാം പറ്റി പിടിച്ചു.

"അയ്യോ, വിഷ്ണുവേട്ടന്റെ കൈ മുറിഞ്ഞുല്ലോ... ദേ നോക്കിക്കേ..."

പറഞ്ഞു കൊണ്ട് അമ്മാളു അവന്റെ കൈ തണ്ടയിൽ പിടിച്ചു.

"നിന്നോട് കൂടെ പോരുന്നോ എന്ന് അവൻ ചോദിച്ചപ്പോൾ നീ എന്താടി അതിനു മറുപടി പറയാതെ എന്റെ അടുത്തേക്ക് ഒട്ടി നിന്നത്..."

പല്ലിരുമ്മി കൊണ്ട് വിഷ്ണു അവളെ നോക്കി.

പെട്ടന്ന് അവൾ മുഖം കുനിച്ചു.

അത് കണ്ടതും ദേഷ്യത്തോടെ വിഷ്ണു അവളുടെ മുഖത്തേക്ക് അവന്റെ വലതു കൈയിലെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് കുത്തി പിടിച്ചു.


ആഹ്... വിഷ്ണുവേട്ടാ, വേദനിക്കുന്നു..


"ഒരുത്തൻ വന്നു തോളത്തു തട്ടിയാല് പ്രതികരിക്കാൻ പോലും അറിയില്ലെടി നിനക്ക്.   ... അത്രയ്ക്ക് പോലും വിവരം ഇല്ലേ... നാശം പിടിച്ച സാധനം, എന്റെ തലേലോട്ട് വരുകയും ചെയ്തു.....

എന്നിട്ടും അവളോട് ഉള്ള അമർഷം തീരാതേ കൊണ്ട് പിന്നെയും അവൻ വായിൽ വന്നത് എല്ലാം അവളെ വിളിച്ചു പറഞ്ഞു.

ഇനി ഇങ്ങനെ മോങ്ങി കൊണ്ട് ഇരുന്നാൽ ഉണ്ടല്ലോ ഇവിടെ ഇറക്കി വിട്ടിട്ട് ഞാൻ എന്റെ വഴിക്ക്പോകും..പറഞ്ഞില്ലെന്നു വേണ്ടാ...


വിങ്ങി പ്പൊട്ടി കരയുന്ന അമ്മാളുവിനോട് കയർത്തു പറയുകയാണ് വിഷ്ണു.

"എനിക്ക് പേടിയായി പോയ്‌ വിഷ്ണുഏട്ടാ.... അതാണ്......"

അത്രമാത്രം പറയാൻ മാത്രം അവൾക്ക് പറ്റിയുള്ളു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story