അമ്മാളു: ഭാഗം 15

ammalu

രചന: കാശിനാഥൻ

"താമസിയാതെ അത് എനിക്ക് ചെയ്യേണ്ടിവരും എന്നാണ തോന്നുന്നേ.... കാരണം അർഹതപ്പെട്ടവൾക്ക് മാത്രം ഈ താലി യോജിക്കുകയൊള്ളു... പണത്തിനോട് ആർത്തി ഉള്ളവൾക്ക് പറ്റിയത് അല്ല .."

അത് കേട്ടതും അമ്മാളു അവനെ ദയനീയമായി നോക്കി.

"അല്ലെങ്കിലും എനിക്ക് വ്യക്തമായി അറിയാം എന്നെ ഇഷ്ടമില്ലെന്നുള്ളത് , എന്നോട് വെറുപ്പ് ആണെന്നും അറിയാം.അതുകൊണ്ട് ഒക്കെയാ ഇങ്ങനെ എന്നോട് പെരുമാറുന്നത്,.ഏട്ടന് താല്പര്യം ഇല്ലാതെ പിന്നെ എന്തിനാ എന്നെ വിവാഹം കഴിച്ചത്.പ്രഭയപ്പോട് പറഞ്ഞു കൂടായിരുന്നോ."


അത് ചോദിക്കുകയും പാവം അമ്മാളു വാവിട്ടു കരഞ്ഞുപോയി..

" വിഷ്ണുവേട്ടന്റെ കുടുംബത്തിലെ ഒരുതരി പണമോ സ്വത്തോ പോലും എനിക്ക് വേണ്ട, അതൊന്നും കണ്ട് മോഹിച്ചും അല്ല ഞാൻ ഏട്ടന്റെ കുടുംബത്തിലെ മരുമകളായി വന്നത്, ആ ജോത്സ്യൻ എന്തൊക്കെയോ പറഞ്ഞു എന്റെ അമ്മയും അച്ഛനെയും തെറ്റിദ്ധരിപ്പിച്ചു, അതൊക്കെ കേട്ട് പേടിച്ചാണ് അവര് ഈ ബന്ധത്തിന് തയ്യാറായത്,,കാല് പിടിച്ചു അച്ഛനോട് ഞാൻ പറഞ്ഞതാ ഈ വിവാഹം വേണ്ടന്ന്... കേട്ടില്ല.... ആരും കേട്ട്ല്ല.. അവർക്ക് വലുത് അയാൾ ആയിരുന്നു.. അയാളുടെ നാവിൽ നിന്നും വന്ന പൊയ്വാക്കുകൾ ആയിരുന്നു...അഥവാ ആ ജ്യോൽസ്യൻ പറഞ്ഞത് പോലെ ഏട്ടന്റെ വീട്ടിൽ വെച്ചു മരിച്ചു പോയാല് അവിടെ വെച്ച് എന്റെ ശവ ദാഹപോലും നടത്തി ഒരു തരി മണ്ണ് പോലും നിങ്ങളുടെ ചിലവാകില്ല... എന്റെ ഇല്ലത്തു കൊണ്ട് പൊയ്ക്കോളും എന്നെ,.അച്ഛനോടും അമ്മയോടും പറഞ്ഞു ഏൽപ്പിച്ചിട്ട് ആണ് ഞാൻ വേളി കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി പോന്നത്.,"

പറഞ്ഞു കഴിഞ്ഞതും പാവം തളർന്നു പോയിരിന്നു.

ഇരു മിഴുകളും നിറഞ്ഞു ഒഴുകുകയാണ് അപ്പോളും.

വിഷ്ണു മറുത്തൊരു വാക്കു പോലും അവളോട് പറയാതെ കൊണ്ട് വണ്ടി ഓടിച്ചു പോയ്‌..

എന്തിനാണ് എന്നോട് ഈ വെറുപ്പ്, ബാക്കി എല്ലാരോടും സ്നേഹം ആണല്ലോ.....

ഓർക്കും തോറും അമ്മാളുവിന് ചങ്ക് പൊട്ടി.

വിഷ്ണുവേട്ടാ... ഇനിയും വൈകിയിട്ടില്ല.... അർഹതപ്പെട്ട ആൾക്ക് തന്നെ ഇത് അണിയിച്ചു കൊടുത്തു കൂടെ കൂട്ടുന്നത് ആണ് നല്ലത്.... വെറുതെ ഏട്ടന്റെ ജീവിതം കൂടെ നശിപ്പിച്ചു കളയണ്ടാ കേട്ടോ...

വീടെത്തി വണ്ടിനിറുത്തിയതും അമ്മാളു വിഷ്ണുവിനെ നോക്കി പറഞ്ഞു.

"ഇറങ്ങി  പോടീ മര്യാദക്ക്....."

. പല്ല് ഞെരിച്ചു പിടിച്ചു പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി.

നേരം അപ്പോൾ മൂന്നു മണി ആയിരുന്നു.

കുട്ടികൾ സ്കൂളിൽ പോയിരിക്കുകയാണ്.

മീരയും പ്രഭയും കൂടെ എന്തോ ഷോപ്പിംഗ് നും.

സഹായത്തിനു നിൽക്കുന്ന ചേച്ചിയാണ് വന്നു വാതിൽ തുറന്ന് കൊടുത്തതും വിവരം അറിയിച്ചതും.


റൂമിലേക്ക് ചെന്നു വേഷം മാറ്റി കുളിച്ച  ശേഷം അമ്മാളു ബെഡിലേയ്ക്ക് കയറി കിടന്നു.

കുളിക്കാൻ മടി ആയിരുന്നു, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല... ഏട്ടന് ദേഷ്യം ആകും... അതുകൊണ്ട് ഒരു കാക്കകുളി പാസ് ആക്കി 


വല്ലാത്ത ക്ഷീണം, തല വേദനയും..

കഴിഞ്ഞ രാത്രിയിലും ഒരു പോള കണ്ണടച്ചില്ല, വെളുപ്പിന് ഉണരുകയും ചെയ്തു.അതുകൊണ്ട് ആകും ഈ തല വേദന, നന്നായി ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ എല്ലാം ഓക്കേ ആകും താനും.

അവൾ ഓർത്തു.


ഇന്നുണ്ടായ അടിപിടി കേസ്..ആ വഷളന്റെ ഒരു നോട്ടവും, വാർത്തനോം.

ഈശ്വരാ പേടിയാകുന്നു...
എന്നാലും വിഷ്ണുവേട്ടൻ അവരെ മൂന്നു പേരെയും ഇടിച്ചു വീഴ്ത്തില്ലോ..... ഹോ സമ്മതിച്ചു കേട്ടോ മാഷേ...

കുർത്ത മാറ്റി വേറൊരു ടി ഷർട്ടും മുണ്ടും എടുത്തു ഉടുത്തു കൊണ്ട് വിഷ്ണു ഇറങ്ങി വന്നപ്പോൾ അമ്മാളു നല്ല ഉറക്കത്തിൽ ആണ്...

അല്ലെങ്കിലും എനിക്ക് വ്യക്തമായി അറിയാം എന്നെ ഇഷ്ടമില്ലെന്നുള്ളത് , എന്നോട് വെറുപ്പ് ആണെന്നും അറിയാം.

അവള് പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ട് വിഷ്ണു കസേരയിൽ പോയ്‌ ഇരുന്നു.

യാത്ര ക്ഷീണം കാരണം അവനും അങ്ങനെ ഇരുന്ന് ഉറങ്ങി പോയി.

മീര വന്നു വാതിലിൽ കൊട്ടി വിളിച്ചപ്പോൾ വിഷ്ണു ഞെട്ടി എഴുന്നേറ്റു.

"എന്താ ഏടത്തി...."

പെട്ടന്ന് അവൻ ചെന്നു വാതിൽ തുറന്നു കൊണ്ട് ചോദിച്ചു.

"നേരം 6മണി ആയി മോനേ, എഴുന്നേറ്റു വായോ..."


മീര പറഞ്ഞതും വിഷ്ണു ക്ലോക്കിലേക്ക് നോക്കി.


"ഹോ... ക്ഷീണം കൊണ്ട് കിടന്നത് ഓർമ ഒള്ളു.... ഏടത്തി പൊയ്ക്കോ... ഞാൻ അവളെ ഒന്ന് വിളിച്ചു എഴുന്നേൽപ്പിക്കട്ടെ "


പറഞ്ഞു കൊണ്ട് അവൻ പിന്തിരിഞ്ഞു വന്നു അമ്മാളുവിനെ വിളിച്ചു.

"ടി... അമ്മാളു... എഴുനേറ്റ് വന്നേ "

എവിടന്നു... പെണ്ണ് ഉണ്ടോ ഇത് വല്ലതും അറിയുന്നു..

എടി... അമ്മാളു.....

അവൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി.


ഹ്മ്മ്..... എനിക്ക് ഉറക്കംപൊയില്ല, കുറച്ചുടേ കിടന്നോട്ടെ...പ്ലീസ് അമ്മാ.....


ടി.....


അവന്റെ അടുത്ത അലർച്ചയിൽ അവൾ ചാടി പിരണ്ടു എഴുന്നേറ്റു.

യ്യോ... എന്താ വിഷ്ണുവേട്ട.... നേരം വെളുത്തോ.. അല്ല... സോറി, നേരം ഒരുപാട് ആയോ...


അമ്മാളു വെളിയിലേക്ക് നോക്കി.


"മീരേടത്തി വിളിച്ചു, താഴേക്ക് ചെല്ല്, വിളക്ക് വെയ്ക്കാറായി "

"ഹ്മ്മ്....."

ഓടി ചെന്നു വാഷ് റൂമിൽ കേറി മുഖം കഴുകിയ ശേഷം അവള് താഴേയ്ക്ക് ഇറങ്ങി.

ആരുവും മിച്ചുവും ഋഷികുട്ടനും കൂടി സ്റ്റെപ്സ് കയറി വരുന്നുണ്ട്. എല്ലാവരുടെയും കയ്യിൽ പുസ്തകക്കെട്ടും ഉണ്ട്.

"മാളൂട്ടാ , ചെറിയച്ഛൻ ഉണ്ടോ മുകളില് "


ആരു ശബ്ദം താഴ്ത്തി ചോദിച്ചു 

"ഉവ്വ്, എന്താടാ "

"ഇന്ന് ഞങ്ങടെ എക്സാം ആണ് "


"ആണോ "


"മ്മ്...മാളുചേച്ചിടേ മുഖം ഞങ്ങൾക്ക് ലക്കി ആണോന്ന് നോക്കട്ടെ... മിച്ചു പറഞ്ഞു കൊണ്ട് അടക്കി ചിരിച്ചു."


"എടാ മാളൂട്ടാ....ഇന്നലെ ചെറിയച്ഛൻ ആണെങ്കിൽ കുറേ 
ഏറെ നോട്സ് ആണ് തന്നത് പഠിക്കാന്..അതിന്റ ഇടയിൽ കോളേജിലെ അസൈമെന്റ് വേറെ..ഭ്രാന്ത് പിടിക്കാ.."


"കുഴപ്പമില്ല ആരു, നീ ചെല്ല്....ഇപ്പൊ തന്നെ ഇത്തിരി ലേറ്റ് ആയില്ലേ..."

പറഞ്ഞു കൊണ്ട് അമ്മാളു താഴെ നിന്നിരുന്ന മീരയുടെ അടുത്തെയ്ക്ക് ചെന്നു.

"ഏടത്തി... വല്ലാത്ത വിശപ്പ്, കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ..."


"ഉണ്ണിയപ്പം ഉണ്ട്, പിന്നെ അരി മുറുക്കും..... മോള് വാ, ഞാൻ എടുത്തു തരാം..."

മീരയുടെ പിന്നാലെ അടുക്കളയിലേക്ക് അമ്മാളു നടന്നു.

പൂജാ മുറിയുടെ അരികിൽ ഇരുന്നു പ്രഭയപ്പച്ചി ഇരുന്നു തെച്ചി പൂവും തുളസിയും കൊണ്ട് മാല കെട്ടുന്നുണ്ട്. കണ്ണന് ചാർത്തുവാൻ...


ചെറു ചൂടോട് കൂടി കട്ടൻ ചായയും, മുറുക്കും, ഉണ്ണിയപ്പവും ഒക്കെ കൂട്ടി കഴിച്ചു കഴിഞ്ഞപ്പോൾ ആണ് അമ്മാളുവിന് വിശപ്പ് മാറിയത്.

സന്ധ്യ മയങ്ങി തുടങ്ങി.

അമ്മാളു പതിയെ വെളിയിലേക്ക് ഇറങ്ങി.

തുലാ മാസം തുടങ്ങി കുറച്ചു ആയെങ്കിലും ഇതേ വരെ ആയിട്ടും മഴ ഒന്ന് പോലും കിട്ടിയില്ല..

ചെറിയ തോതിൽ കാറ്റും തണുപ്പും ഒക്കെ ഉണ്ട്, താമസിയാതെ മഴ തുടങ്ങും എന്ന് തോന്നുന്നു.


അമ്മാളു വെറുതെ മുറ്റത്തു കൂടി ഒക്കെ അങ്ങനെ കുറച്ചു സമയം നടന്നു....

ഒരു മൂളിപ്പാട്ടും പാടി കൊണ്ട്....

നിറയെ പല തരത്തിൽ ഉള്ള ചെടികൾ ആണ്...

എല്ലാം തൊട്ടും തലോടിയും അമ്മാളു നടക്കുകയാണ്.

മോളെ.... ഇങ്ങട് കേറിപോരെ, അമ്മ വിളക്ക് വെച്ചിട്ട്, തിരക്കുന്നുണ്ട് കേട്ടോ.

മീരേടത്തി വിളിച്ചു പറഞ്ഞു.

ഹ്മ്മ്... വരുവാ ഏടത്തി...

വിളക്ക് വെച്ചു മൂവരും കൂടി ഇരുന്നു നാമം ജപിച്ചു.

കുട്ടികൾ ഒക്കെ ട്യൂഷൻ കഴിഞ്ഞു വന്നിട്ട് ആണ് പ്രാർത്ഥനയും ജപവും.

"നാളെ മുതൽക്കേ ക്ലാസ്സിൽ പോകണം അല്ലേ മോളെ, കല്യാണം കഴിഞ്ഞിട്ട് ബന്ധു വീടുകളിൽ ഒക്കെ ഒന്ന് പോയ്‌ പോലും ഇല്ലാ.... ഇവിടെ അച്ഛമ്മേടെ അനിയത്തി ഉണ്ട്, മാലതി ചെറിയമ്മ.... അമ്മയ്ക്ക് ആണെങ്കിൽ മോളെ ഒന്ന് കാണണം എന്ന് പറഞ്ഞു വിളിച്ചു... നാളെ കോളേജിൽ പോയിട്ട് വരും വഴി അവിടെ ഒന്ന് കേറണേ...."

പ്രഭ പറഞ്ഞതും അമ്മാളു തല കുലുക്കി സമ്മതിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story