അമ്മാളു: ഭാഗം 16

ammalu

രചന: കാശിനാഥൻ

"നാളെ മുതൽക്കേ ക്ലാസ്സിൽ പോകണം അല്ലേ മോളെ, കല്യാണം കഴിഞ്ഞിട്ട് ബന്ധു വീടുകളിൽ ഒക്കെ ഒന്ന് പോയ്‌ പോലും ഇല്ലാ.... ഇവിടെ അച്ഛമ്മേടെ അനിയത്തി ഉണ്ട്, മാലതി ചെറിയമ്മ.... അമ്മയ്ക്ക് ആണെങ്കിൽ മോളെ ഒന്ന് കാണണം എന്ന് പറഞ്ഞു വിളിച്ചു... നാളെ കോളേജിൽ പോയിട്ട് വരും വഴി അവിടെ ഒന്ന് കേറണേ...."

പ്രഭ പറഞ്ഞതും അമ്മാളു തല കുലുക്കി സമ്മതിച്ചു.

"പോകാം അപ്പേ... പിന്നെ ഏട്ടനോട് ഒന്ന് പറഞ്ഞേക്ക് "

"ആഹ് പറഞ്ഞോളാം... ഇനി ഇല്ലത്തു പോകുന്നത് എങ്ങനെയാ കുട്ടി... അതാണ് ഏറെ വിഷമം "


"വിഷ്ണുഏട്ടൻ എന്നോട് ഒന്നും പറഞ്ഞില്ല അപ്പേ... ഇനി മറ്റൊരു ദിവസം പോകാം... അല്ലാതെ വേറെ നിവർത്തി ഇല്ലല്ലോ..."

"ചടങ്ങ് ഉള്ളത് ആണ് കുട്ടീ.... ഒന്ന് പോയിട്ട് പെട്ടന്ന് തിരികെ പോന്നോളൂ..."

. "അപ്പ തന്നെ ഏട്ടനോട് പറയു... എനിക്ക് വയ്യാ "

"മ്മ്... ഞാൻ സംസാരിച്ചോളാം അവൻ ഇങ്ങട് ഇറങ്ങി വരട്ടെ "


പഠിപ്പു കഴിഞ്ഞു കുട്ടികൾ ഇറങ്ങി വന്നപ്പോൾ 9മണി ആവാറായി.

'ഇന്ന് എന്തേ ലേറ്റ് ആയത്, "
ഏറ്റവും മുന്നിൽ ആയി ഇറങ്ങി വന്ന ഋഷികുട്ടനെ നോക്കി മീര ചോദിച്ചു 

"ആരു ചേച്ചിയ്ക്ക് എക്സാം ഇട്ടതിൽ 15/7marks കിട്ടിയത്.. അതുകൊണ്ട് ചെറിയച്ഛൻ വീണ്ടും എഴുതിച്ചു...

"എന്നിട്ടോ "


"എന്നിട്ട് എന്താ സെക്കന്റ്‌ ടൈമിൽ 15/14marks കിട്ടി..."

ആരു കൂൾ ആയിട്ട് പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു....

"സൂക്ഷിച്ചുo കണ്ടും ഒക്കെ നിന്നോണം കേട്ടോ.. ഇല്ലെങ്കിൽ ദേ ഏട്ടൻ നമ്മുടെ കാതിൽ പിടിച്ചു കിഴുക്കും....പിന്നെ ഈ കണ്ണിൽ കൂടെ പൊന്നിന്റെ ഈച്ചയാണോ അതോ ഡയമണ്ടിന്റെ ഈച്ചയാണോ പറക്കുന്നത് എന്ന് പോലും അറിയില്ല.."

മിച്ചു വന്നു അമ്മാളുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.


"അങ്ങനെ ഒന്നും ചെയ്യില്ല നമ്മള് അടുത്ത് ഇരിക്കുന്നത് കൊണ്ട് ഏട്ടൻ മാളു ചേച്ചിയെ വഴക്ക് ഒന്നും പറയില്ലന്നെ... "

. ഋഷികുട്ടൻ പറഞ്ഞപ്പോൾ അമ്മാളു തലയാട്ടി...


ഉവ്വ് ഉവ്വേ... എന്നേ അതിനു നിങ്ങളുടെ ഒപ്പം ആണ് ഇരുത്തുന്നതെന്ന് ആരു പറഞ്ഞു, എനിക്കുവേണ്ടി ലൈബ്രറിയോട് ചേർന്നുള്ള സെപ്പറേറ്റ് റൂം ആണ് ഏട്ടൻ പറഞ്ഞത്, നാളെ മുതൽ ഈയുള്ളവളുടെ ശനിദശ ആരംഭിക്കുകയാണ് മോനേ ഋഷിക്കുട്ടാ ."

 ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞുകൊണ്ട് അമ്മാളു തിരിഞ്ഞതും വിഷ്ണുവിന്റെ മുന്നിലേക്ക് ആയിരുന്നു.


അവനെ കണ്ടതും പെണ്ണൊന്നു പതറി പോയ്‌.

"നിനക്ക് ശനിയാണോ ശുക്രൻ ആണോന്ന് നാളെ മുതൽ ഞാൻ അറിയിച്ചു തരാം "

മെല്ലെ അവളുടേ കാതിലേക്ക് അവൻ മന്ത്രിച്ചു.


സിദ്ധുഏട്ടനും അച്ഛനും എത്തിയ ശേഷം കുറച്ചു സമയം അവരോട് ഒക്കെ സംസാരിച്ചു ഇരുന്നിട്ട് വിഷ്ണു സിറ്റ്ഔട്ടിലേക്ക് ഇറങ്ങി.

കുട്ടികളും അമ്മാളുവും കൂടി വട്ടത്തിൽ ഇരുന്ന് എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ട്.


അവൻ വെറുതെ അവിടെ കിടന്ന കസേരയിൽ പോയിരുന്നു.

പട്ടു പാവാടയും ബ്ലൗസും അണിഞ്ഞു കാലത്തെ വന്നപ്പോൾ ഇത്തിരി പക്വത ഒക്കെ ഉണ്ടന്ന് തോന്നിപോയ്‌. പക്ഷെ എല്ലാം വെറുതെ ആണെന്ന് അവനു മനസിലായി. കാരണം അത് പോലെ ആയിരുന്നു ഇപ്പോൾ അവൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ..

ഏതൊക്കെയോ കൊറിയൻ സീരിസിന്റെ കാര്യം ആണ് ചർച്ചാ വിഷയം. ഭയങ്കര ത്രില്ലിൽ ഇരുന്ന് ആണ് ആരുവും അമ്മാളുവും കൂടി പറയുന്നത്.


കയ്യും കാലും ഇളക്കി ഇരുന്ന് കൊണ്ട് ഭയങ്കര ആക്ഷനിൽ ആണ് അമ്മാളുവിന്റെ പറച്ചിൽ.


ചേച്ചിയ്ക്ക് ഡാൻസ് അറിയാമോ....

മിച്ചു ചോദിച്ചു.

ഹ്മ്മ്... ഞാൻ നാലാം ക്ലാസ്സ് മുതൽ ഭാരത നാട്യവും മോഹിനിയാട്ടവും, പഠിക്കുന്നുണ്ട്... എട്ടാം ക്ലാസിൽ വച്ചായിരുന്നു എന്റെ അരങ്ങേറ്റം, പെരിങ്ങോട്ടുകാവ് ദേവീക്ഷേത്രത്തില്... പിന്നീട് അവളുടെ ചർച്ച  താൻ പഠിച്ച നാട്യഭാരതി നൃത്ത വിദ്യാലയത്തെക്കുറിച്ചും അവിടുത്തെ കുട്ടികളെയും ടീച്ചറിനെയും ഒക്കെ പറ്റിയും ആയിരുന്നു...


 ഇപ്പോഴൊന്നും ഇവളുടെ കഥ പറച്ചിൽ തീരുകയില്ലെന്ന് വിഷ്ണുവിന് മനസ്സിലായി.

" ആരു.... നിങ്ങളെല്ലാവരും പോയിക്കിടന്ന് ഉറങ്ങാൻ നോക്ക് നേരം ഒരുപാടായി... "

. " അയ്യോ ചെറിയച്ഛ ഞങ്ങൾ ഇതുവരെ ഭക്ഷണം പോലും കഴിച്ചില്ല.... സമയം 10 മണിയാകുന്നതല്ലേ ഉള്ളൂ  "

ഋഷി കുട്ടൻ ചോദിച്ചു.

"ഭക്ഷണം പോലും കഴിക്കാതെ ഇരുന്നാണോ കഥ പറയുന്നത്, വേഗം പോയി ഭക്ഷണം കഴിച്ച് കിടക്കാൻ നോക്ക്.... നാളെ നിങ്ങൾക്കൊക്കെ ക്ലാസ് ഉള്ളതല്ലേ...."

 വിഷ്ണു വഴക്ക് പറഞ്ഞതും കുട്ടികൾ മൂവരും എഴുന്നേറ്റു.

അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് പിന്നാലെ അമ്മാളുവും നടന്നു.


"മോൾക്ക് നാളെ ക്ലാസ്സ്‌ തുടങ്ങും അല്ലേ "


അച്ഛൻ ആണ്.. എല്ലാവരും ഊണ് മേശയ്ക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അമ്മാളു മാത്രം അവിടെ കിടന്നിരുന്ന സെറ്റിയിലായിരുന്നു ഇരുന്നത്.. കാരണം അവൾക്ക് ഈ നോൺവെജ് കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുവാൻ അറപ്പായിരുന്നു.

"അതേ അച്ഛാ..  നാളെ രാവിലെ എട്ടരയൊക്കെ ആകുമ്പോഴേക്കും ഇറങ്ങും..കുറച്ചു ദൂരം ഉണ്ടല്ലോ.."


" വിഷ്ണു കൂടെയുള്ളതുകൊണ്ട് കുഴപ്പമില്ല മോളെ,വണ്ടി ഉണ്ടല്ലോ.. മുക്കാൽ മണിക്കൂറു കൊണ്ട് അവിടെ എത്തും.. ഇവൻ എക്സ്പ്രസ്സ്‌ പോകും പോലെ അല്ലേ ഓടിക്കുന്നത് "

സിദ്ധു പറഞ്ഞതും അവൾ തല കുലിക്കി കാണിച്ചു...

എല്ലാവരും ഒരുപാട് സംസാരിച്ചു ഒക്കെ ഇരുന്നാണ് കഴിക്കിന്നത്.

വിഷ്ണു മാത്രം ഒന്നും മിണ്ടാതെ ഇരുന്ന ഭക്ഷണം കഴിച്ച് എഴുന്നേറ്റു.

അത് അങ്ങനെ ആണ് അവന്റെ പതിവ് എന്ന് അമ്മാളുവിനും തോന്നി..

"നമ്മുടെ വിവഹം കഴിഞ്ഞ കാര്യം ഒന്നും ആരോടും പറയാൻ നിൽക്കേണ്ട...കേട്ടല്ലോ അമ്മാളു "

കിടക്കാനായി റൂമിൽ എത്തിയതും വിഷ്ണു അവളെ നോക്കി പറഞ്ഞു.

മുട്ടിന്റെ ഒപ്പം ഉള്ള ഒരു നിക്കറും ക്രോപ് ടോപ്പും ഇട്ടു കൊണ്ട് കിടക്കാൻ വന്നത് ആയിരുന്നു അവള്.


പെട്ടന്ന് അവൻ തിരിഞ്ഞു നോക്കിയതും അമ്മാളുവിന്റെ കോലം കണ്ടു ഞെട്ടി പോയ്‌.


"ഇതെന്താടി ഇത്.... പോയ്‌ തുണി ഉടുത്തു വന്നു കിടക്ക് "

"ങ്ങെ... ഇതിനെന്താ കുഴപ്പം, ഞാൻ ഇങ്ങനെ ഒക്കെ ഉള്ള ഡ്രസ്സ് ഇട്ടാണ് രാത്രിയിൽ കിടക്കുന്നത്... എന്തൊരു ചൂടാ..."


"ഇവിടെ എ സി ഇട്ടു അല്ലേ കിടക്കുന്നത്.. അപ്പൊ എങ്ങനെയാ ചൂട് വരുന്നേ... ദേ അമ്മാളു, മര്യാദക്ക് പോയി പാന്റ് വല്ലതും ഇട്..."


അവൻ വഴക്ക് പറഞ്ഞതും അമ്മാളുവിനു ദേഷ്യം വന്നു.

"വിഷ്ണുവേട്ടൻ എന്നേ നോക്കണ്ട... അപ്പൊ കാര്യം തീർന്നില്ലേ... അല്ല പിന്നെ "
ഇരു കൈകളും എളിക്ക് കുത്തി കൊണ്ട് അടുത്തേക്ക് വന്നിട്ട് പെണ്ണ് അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി.


"ആഹ്, എന്നാലേ ഒരു കാര്യം ചെയ്യാം... ഇതൊക്കെ കൂടെ അങ്ങട് ഊരി ഇട്ടിട്ട് കിടന്നോളു.. അപ്പൊ പ്രശ്നം തീർന്നില്ലേ..."

പറഞ്ഞു കൊണ്ട് അവൻ അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി..

"അയ്യേ... ഇതെന്താ ഈ കാണിക്കുന്നേ.... വിട്ടേ അങ്ങട്..."


അമ്മാളു പെട്ടന്ന് അവന്റെ കൈ വിടുവിക്കാൻ ശ്രെമിച്ചു എങ്കിലും അവൻ ബലം പ്രയോഗിച്ചു മേല്പോട്ട് ഉയർത്തി..

അവളുടെ അനാവൃതമായ ആലില വയറിന്മേൽ അവന്റെ കൈ വിരലുകൾ പതിഞ്ഞതും അമ്മാളുവിനു ഇക്കിളിയായി.

"ഞാൻ ഇത് ഊരി ഇട്ടിട്ട് പാന്റ് ആക്കിക്കോളാം.. അപ്പൊ പ്രശ്നം തീരുല്ലോ..."


അവള് പറഞ്ഞതും വിഷ്ണു പിടിത്തം അയച്ചു കൊണ്ട് മാറി നിന്നു.


"പറഞ്ഞാൽ അനുസരിച്ചാൽ നിനക്ക് കൊള്ളാം അമ്മാളു.. അല്ലാതെ തന്നിഷ്ടം ഇവിടെ നടക്കില്ല....".....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story