അമ്മാളു: ഭാഗം 17

ammalu

രചന: കാശിനാഥൻ

കാലത്ത് അതിരാവിലെ തന്നെ അമ്മാളു ഉണർന്നു.

അപ്പോളേക്കും കേട്ടു വാഷ് റൂമിൽ വെ mളളം വീഴുന്ന ശബ്ദം.

വിഷ്ണുവേട്ടൻ ഇത്ര പെട്ടന്ന് എഴുന്നേറ്റോ.

ഓർത്തു കൊണ്ട് അവൾ എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു...

ഇന്നുമുതൽ വീണ്ടും കോളേജിലേക്ക്,പഠിപ്പും എഴുത്തും എക്സാമും അസൈമെന്റ്,ഒക്കെയായിട്ട് വീണ്ടും തന്റെ ജീവിതം പാഴ്.

 ഓർക്കുമ്പോൾ തന്നെ അമ്മാളു വിന് ദേഷ്യം വന്നു .

ഇന്ന് നാലാം വിരുന്നിനു ഇല്ലത്ത് പോകാം എന്ന് കരുതി ഇരുന്നതാ.. ഒക്കെ വെറുതെ ആയി.. കഷ്ടം... അതെങ്ങനെയാ ഈ കുട്ടി പിശാശ്, അംബിനും വില്ലിനും അടുക്കാത്ത പ്രകൃതം അല്ലേ...

 വാളിൽ ഹാങ്ങിട്ടിരിക്കുന്ന വിഷ്ണുവിന്റെ ഫോട്ടോയിലേക്ക് നോക്കി അമ്മാളു സ്വയം ഇരുന്ന് പിറുപിറുത്തു.

 കുളിയൊക്കെ കഴിഞ്ഞ് ഒരു ടവ്വൽ മാത്രം ചുറ്റികൊണ്ട് വിഷ്ണു ഇറങ്ങി വന്നപ്പോൾ കണ്ണും തിരുമ്മി ഇരിക്കുന്നവളെ ആണ് അവൻ കാണുന്നത്..

"ടി..."

അവന്റെ അലർച്ച കേട്ടതും അമ്മാളു ഞെട്ടിത്തിരിഞ്ഞു നോക്കി..

അയ്യേ....

 അവന്റെ നിൽപ്പും കോലവും കണ്ടതും അവൾ ഉറക്കെ കാറിക്കൊണ്ട് തിരിഞ്ഞു...


എന്താടി...... എന്തിനാ നി ഇങ്ങനെ അലറുന്നത്... "

ദേഷ്യം കൊണ്ട് വിറച്ച് വിഷ്ണു അവളുടെ അരികിലേക്ക് വന്നു.

"പ്രായപൂർത്തിയായ പെൺകുട്ടികൾ ഉള്ള മുറിയിൽ ഇങ്ങനെയൊക്കെയാണോ നിൽക്കുന്നത്,പോയി വേഷം മാറ്റി വന്നേ വിഷ്ണുവേട്ടാ "

 അവൻ അരികിലേക്ക് വന്നതും അമ്മാളു കണ്ണുപൊത്തിക്കൊണ്ടു പറഞ്ഞു.

" പ്രായപൂർത്തിയായ പെൺകുട്ടി എന്ന് ഉദ്ദേശിച്ചത് ആരെയാണ്, നിന്നെയാണോടി  "

 വിഷ്ണു ചോദിച്ചതും അമ്മാളു കണ്ണു തുറന്നു.

" അതേല്ലോ, എനിക്ക് വയസ്സ് 18 കഴിഞ്ഞിട്ട് രണ്ട് വർഷമായി, എന്താ വിഷ്ണുവേട്ടന് സംശയമുണ്ടോ  "

" നിന്നു ക്കിന്നിരിക്കാതെ വേഗം പോയി കുളിച്ച് ഫ്രഷ് ആയി വാടി... നേരം എത്രയായിന്നു വല്ല വിചാരവും ഉണ്ടോ "

" അഞ്ചു മണിയാകുന്നതല്ലേ ഉള്ളൂ, അതിന് ഇത്രമാത്രം തൊള്ള തുറക്കണോ"

 ആരോടന്നല്ലാതെ പറഞ്ഞുകൊണ്ട് അമ്മാളു കുളിച്ചു മാറുവാനുള്ള വേഷം എടുക്കുവാൻ ഡ്രസ്സിംഗ് റൂമിലേക്ക് പോയി,.


കടും പച്ചയും, ഓറഞ്ചും ഇടകലർന്ന ഒരു പട്ടുപാവാടയും ബ്ലൗസും ആയിരുന്നു അന്നും അവൾ തെരഞ്ഞെടുത്തത്.

 പല്ലുതേപ്പും കുളിയും കഴിഞ്ഞ്, പട്ടുപാവാട  എടുത്തു അണിഞ്ഞ ശേഷം, ബ്ലൗസ് എടുത്തു ഇട്ടപ്പോൾ ആണ് അറിയുന്നത് അതിന്റെ ബാക്കിൽ ആണ് ഹൂക്ക് എന്നുള്ളത്.

ഈശ്വരാ പെട്ടുല്ലോ... ബെഡ്റൂമിൽ കൂടി നടന്നു വേണം ഡ്രസ്സിംഗ് റൂമിലേക്ക് പോകുവാൻ, വിഷ്ണുവേട്ടൻ താഴേക്ക് പോയോ ആവോ...

 മുടിയിൽ കെട്ടി വെച്ചിരുന്ന  ടവ്വൽ എടുത്ത്  തോളിലൂടെ വട്ടംചുറ്റി ഇട്ടുകൊണ്ട്  അമ്മാളു പുറത്തേക്ക് ഇറങ്ങി വന്നു.

 അവൾ നോക്കിയപ്പോൾ  ആൾ അവിടെ തന്നെ ഇരിപ്പുണ്ട്.. ഫോണിൽ എന്തോ തോണ്ടി കൊണ്ട്.

വിഷ്‌ണുവേട്ട....

 അമ്മാളുവിന്റെ വിളികേട്ടതും അവൻ മുഖമുയർത്തി.

"എന്താ..."

" ഈ ബ്ലൗസിന്റെ ഹുക്ക് ബാക്കിലേക്ക് ആണ്,ഒന്ന് ഇട്ടു തരാമോ.."

പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നിന്നു.

വിഷ്ണു എഴുന്നേറ്റു അരികിലേക്ക് വന്ന ശേഷം,  അവളുടെ മാറിലൂടെ വട്ടം ചുറ്റി കിടന്നിരുന്ന ടവൽ എടുത്തു മാറ്റി.

അവളുടെ നഗമായാ പുറം ഭാഗത്തേയ്ക്ക് അവന്റെ വിരലുകൾ പതിഞ്ഞതും പെണ്ണിന് വീണ്ടും ഇക്കിളി കൂടി.

ബ്ലൗസിന്റെ ഹുക്ക് ഇടുന്നതിനു പകരം, വിഷ്ണു അത് ഊരി മാറ്റുവാൻ ശ്രമിക്കുകയാണ് ചെയ്തത്.

"അയ്യേ... ഇതെന്താ ഈ കാണിക്കുന്നേ "

 പെട്ടെന്ന് അവൾ പിന്തിരിഞ്ഞതും  ആ മൃദുലതകൾ അവനിൽ അമർന്നു.

ഒരു വേള പെണ്ണൊന്നു പിടഞ്ഞു.

എന്നിട്ട് അല്പം പിന്നിലേക്ക് മാറി.

'"ഇത് ഇട്ട് തരാൻ അല്ലേ പറഞ്ഞത്, അതിനു പകരം ഏട്ടൻ എന്തോന്നാ ഈ കാണിക്കുന്നേ "

അമ്മാളുവിന്റെ നെറ്റി ചുളിഞ്ഞു.

" ഇമ്മാതിരി വേഷം കെട്ടലുമായിട്ട് എന്റെ അടുത്ത്, മേലിൽ വന്നേക്കരുത്, തന്നെയ്മല്ല നിനക്ക് പട്ടുപാവാടയും ബ്ലൗസും ദാവണിയും ഒന്നുമല്ലാതെ വേറെ എന്തെങ്കിലും വേഷം ഉണ്ടോ, കോളേജിലേക്ക് ഇട്ടോണ്ട് പോകുവാൻ  "

" ഞാനെന്നും ഈ ടൈപ്പ് ഡ്രസ്സ് ഇട്ടു കൊണ്ടാണ് പൊയ്ക്കൊണ്ടിരുന്നത് പിന്നെന്താ "

"അതെനിക്ക് മനസ്സിലായി, വയറു നെഞ്ചും കാണിച്ചുകൊണ്ടുള്ള വേഷമൊക്കെ ഇട്ടു നടക്കുന്നവളാണ് നീയെന്നുള്ളത് "

" ദേ വെറുതെ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കെട്ടിയോൻ ആണെന്നും ഞാൻ നോക്കില്ല "

വിഷ്ണുവിന്റെ പറച്ചിൽ കേട്ടതും അമ്മാളുന് പെട്ടെന്ന് ദേഷ്യം വന്നിരുന്നു.

" നീ എന്ത് ചെയ്യും ഒന്ന് കേൾക്കട്ടെ... "


" വിഷ്ണുവേട്ടാ നല്ലൊരു ദിവസമായി കൊണ്ട് വെറുതെ വഴക്കിനു വരരുത്.... "

" നിന്നോട് ഞാൻ പറഞ്ഞത് അനുസരിച്ചാൽ മാത്രം മതി,  ഒരു വഴക്കിനും വരില്ല"

"ഈ വേഷത്തിന് എന്താ ഒരു കുഴപ്പം,നല്ലതല്ലേ, നാട്ടിൻപുറത്തെ പെൺകുട്ടികളൊക്കെ ഇങ്ങനെയുള്ള വേഷമാണ് വിഷ്ണുവേട്ട ധരിക്കുന്നത്,"

" നീ ഇപ്പോൾ നാട്ടിൻപുറത്തെ പെൺകുട്ടി അല്ല, എന്റെ ഭാര്യയാണ്, "

" അങ്ങനെയൊക്കെ ഒരു തോന്നൽ ഉണ്ടോ വിഷ്ണുവേട്ടന്, എന്നിട്ട് ഈ നിമിഷം വരെ എന്നെ ഭാര്യയായിട്ട് ഒന്ന് കാണുകയോ ചേർത്ത് പിടിക്കുകയോ പോലും ചെയ്തിട്ടില്ലല്ലോ "

 ചുണ്ട് കൂർപ്പിച്ചുകൊണ്ട് അമ്മാളു അവനെ നോക്കി ചോദിച്ചു..

" ഒരുപാടങ്ങ് സംസാരിച്ചു കയറി പോകേണ്ട,  പറയുന്നത് കേട്ടാൽ മതി"

"ശരി... ഒരു കാര്യം ചെയ്യാം ഞാൻ അപ്പയോടും മീരയിടത്തിയോടും ഒന്ന് ചോദിക്കട്ടെ, അവര് പറയുകയാണെങ്കിൽ ഞാൻ ഇത് അഴിച്ചു മാറ്റാം "

 വിഷ്ണു എടുത്തു മാറ്റിവച്ചിരുന്ന ടവ്വലും പുതച്ചുകൊണ്ട് അമ്മാളു വാതിൽക്കലേക്ക് നടന്നതും അവന്റെ ബലിഷ്ട്ടമായ കരങ്ങൾ അവളുടെ അണി വയറിനെ പൊതിഞ്ഞിരുന്നു.

" ഞാൻ പറയുന്നത് നിനക്ക് അനുസരിച്ചു കൂടെങ്കിൽ ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങിക്കോണം, കേട്ടല്ലോ "

 കാതോരം അവന്റെ ശബ്ദം, ഒപ്പം അവന്റെ കുറ്റിത്താടി അവളുടെ അനാവൃതമായ തോളിനെ ഇക്കിളിപ്പെടുത്തി.

 ശ്വാസം എടുത്തു വലിച്ചു കൊണ്ട് അവൾ അങ്ങനെ തന്നെ നിൽക്കുകയാണ്.

" ഞാൻ പഠിപ്പിക്കുന്ന കോളേജിലേക്ക്, നീ വരേണ്ടത് എങ്ങനെയാണെന്ന് തീരുമാനിയ്ക്കുവാനുള്ള അധികാരം തൽക്കാലം എനിക്കുണ്ട്, അതുകൊണ്ട് പറയുന്നത് അനുസരിച്ചാൽ മതി, വേഗം പോയി ഡ്രസ്സ് മാറ്റി വാ അമ്മാളു "

"മ്മ്.. ഈ കൈ എടുത്തു മറ്റുവാണേൽ ഞാൻ വേഗം പോയിട്ട് ഡ്രസ്സ് മാറാം.."

 അമ്മു പറഞ്ഞതും വിഷ്ണുവിന്റെ പിടുത്തം ഒന്ന് അയഞ്ഞു.

 ആ തക്കം നോക്കി അവൾ വാതിലും കടന്നു വെളിയിലേക്ക് ഓടി..

അപ്പേ... മീരേടത്തി .. അവൾ ഉറക്കെ വിളിക്കുന്നത് വിഷ്ണു കേട്ടു.

 അവന്റെ കടപ്പല്ലുകൾ എരിഞ്ഞ് അമർന്ന്.

വെച്ചിട്ടുണ്ടെടി.... ഈ വിഷ്ണു ആരാണെന്ന് നീ അറിയാൻ പോകുന്നതേയുള്ളൂ..

അവൻ സ്വയം പറഞ്ഞു.

"ആഹാ... കൊള്ളാലോ... അടിപൊളി ആയിട്ടുണ്ട്..."

പട്ടുപാവാടയും ബ്ലൗസും ഇട്ടുകൊണ്ട് ഇറങ്ങിവരുന്ന അമ്മാളുവിനെ കണ്ടതും പ്രഭ പറഞ്ഞു.

"അപ്പേ, വിഷ്ണുവേട്ടൻ പറഞ്ഞത് ഇത് ഇട്ടുകൊണ്ട് ഏട്ടന്റെ ഒപ്പം കോളേജിലേക്ക് വരണ്ട എന്നാണ്, ചേരില്ലേ എനിക്ക്.."

"വളരെ നന്നായിട്ടുണ്ട് മോളെ,നീ ഇത് ഇട്ടുകൊണ്ട് പോയാൽ മതി..  നിനക്ക് നന്നായി ഇണങ്ങുന്ന വേഷമാണിത്..."

 അമ്മാളു ചോദിച്ചതും പ്രഭയും മീരയും ഒരേപോലെ പറഞ്ഞു.

അത് കേട്ടുകൊണ്ടാണ് വിഷ്ണുമുകളിൽ നിന്നും ഇറങ്ങിവന്നത്.

 ആ നേരത്ത് അവളുടെ ബാക്കിലെ ഹുക്ക് ഇട്ടുകൊടുക്കുകയായിരുന്നു മീര.


 പട്ടുപാവാടയും ബ്ലൗസും പണ്ടുമുതലേ എല്ലാവരും ഇടുന്ന നാടൻ വേഷമാണ്, ഇതിനെന്താ വിഷ്ണുട്ടാ ഒരു കുഴപ്പം, നീ എന്തിനാണ് വെറുതെ ഈ കുട്ടിയെ പേടിപ്പിക്കുന്നത്..

 ചോദിച്ചത് മീരയായിരുന്നു.

അത് കേട്ടതും അവരോട് ആരോടും തിരിച്ച് ഒന്നും പറയാത്തത് കൊണ്ട് വിഷ്ണു ഉമ്മറത്തേക്ക് പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story