അമ്മാളു: ഭാഗം 18

ammalu

രചന: കാശിനാഥൻ

വിഷ്ണു നേരെ ചെന്നു ന്യൂസ്‌ പേപ്പർ എടുത്തു കൊണ്ട് സോപനത്തിൽ ഇരിക്കുകയാണ്.
അകത്തു  നിന്നും വലിയ വാർത്തമാനവും ബഹളവും ഒക്കെ കേൾക്കാം... അമ്മാളു മീരേടത്തിയോട് എന്തൊക്കെയോ പറഞ്ഞു ഉറക്കെ ചിരിക്കുന്നത് ആണ്.

താൻ പറയുന്നത് അവൾക്ക് അനുസരിച്ചു കൂടാ....മലയാളത്തിൽ ആണ് അവളോട് പറഞ്ഞത് ആ വേഷം മാറ്റി വേറെ ഇടാൻ.അപ്പോൾ അവൾക്ക് തന്നിഷ്ടവും വാശിയും... അനുസരണ തീരെ ഇല്ല...

വിഷ്ണുട്ടാ.... ഗുഡ് മോണിങ്.

സിദ്ധുവേട്ടന്റെ ശബ്ദം കേട്ടതും അവൻ മുഖം ഉയർത്തി നോക്കി.
.
പതിവ് ആയിട്ടുള്ള ജോഗിങ് ഒക്കെ കഴിഞ്ഞുള്ള വരവ് ആണ്.

അവൻ തിരിച്ചു വിഷ് ചെയ്തു കൊണ്ട് എഴുന്നേറ്റു.

"ഇന്ന് മുതൽ പുതിയ കോളേജിലേക്ക് പോകണം അല്ലേ "
"മ്മ്... അതേ ഏട്ടാ.... അവൾക്കും അവിടെ അഡ്മിഷൻ എടുത്തത് കൊണ്ട് കുഴപ്പമില്ല. ഒരുമിച്ചു പോയാൽ മതില്ലോ "


"ആഹ്.. അതേതെയാലും നന്നായി മോനേ... അമ്മാളു കാലത്തെ എഴുന്നേറ്റുന്നു തോന്നുന്നല്ലോ..."

അകത്തു നിന്ന് അവളുടെ സംസാരം കേട്ട് കൊണ്ട് സിദ്ധു പറഞ്ഞു.

"മ്മ്....."

അവനൊന്നു മൂളി.
 
ആരുവും മിച്ചുവും ഒക്കെ ഉണർന്നു വന്നപ്പോൾ അമ്മാളു അടുക്കളയിൽ ഇരുന്ന് ദോശ കഴിക്കുന്നു.


"യ്യോ.. നേരം വെളുത്തു വരുന്നത് അല്ലേ ഒള്ളു പെണ്ണേ... അപ്പോളേക്കും ബ്രേക്ക്‌ ഫാസ്റ്റ് വരെ കഴിഞ്ഞോ "

ആരു ഒരു കോട്ടുവാ ഇട്ട് കൊണ്ട് അമ്മാളുവിന്റെ അരികിലേക്ക് വന്നു.

ഹ്മ്മ്.... പോയ്‌ ബ്രഷ് ചെയ്യടി, ഇവിടെ വരെ വന്നു സ്മെല്ല്...

അമ്മാളു പറയുന്നത് കേട്ട് കൊണ്ട് മീര ചിരിച്ചു.

"ഓഹ് ഒന്ന് പോയെ പെണ്ണേ... ഞാനേ രാത്രിയിലും കൂടി ബ്രഷ് ചെയ്തിട്ട കിടക്കുന്നത്, "

"മ്മ്... ഇനി അത് പറഞ്ഞാൽ മതി... പോടി.. പോയ്‌ രണ്ടക്ഷരം വായിച്ചു പഠിക്ക്... ഇല്ലെങ്കിൽ നിന്റെ ചൊറിയച്ഛൻ എടുത്തിട്ട് പൊടിയ്ക്കും... പപ്പടം പൊടിയ്ക്കുന്നത് പോലെ...."

പറഞ്ഞു കൊണ്ട് അമ്മാളു സ്വയം പൊട്ടിച്ചിരിച്ചു..


"ആഹ്, ആരാണ് പൊടിയൻ പോകുന്നത് എന്നൊക്കെ  നമ്മുക്ക് അറിയാം മോളെ.....എന്തായാലും ഇന്ന് മുതൽക്കെ മാളൂട്ടിക്കും ട്യൂഷൻ ഉള്ളത് അല്ലേ...."

 ആരു അത് പറഞ്ഞപ്പോൾ, സത്യമായിട്ടും അമ്മാളു ചെറുതായി ഒന്ന് ഞെട്ടി..

 ഈശ്വരാ ഇന്നുമുതൽ ട്യൂഷനും ഉണ്ടല്ലോ, ഈ കാലമാടൻ എന്നെ കൊല്ലാതെ കൊല്ലും എന്നാണ് തോന്നുന്നത്..

 അവൾ മനസ്സിൽ ഓർത്തു  കൊണ്ട് നോക്കിയതും വിഷ്ണുവിന്റെ മുഖത്തേക്ക് ആയിരുന്നു..

രണ്ടു ദോശ,നല്ല അസ്സലായി കടുക് താളിച്ച ചമ്മന്തിയിലേക്ക്  മുക്കി എടുത്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു അമ്മളു.. ആ നേരത്താണ് വിഷ്ണു അടുക്കളയിലേക്ക് കയറിവന്നത്,,

അമ്മേ....

 അവന്റെ ശബ്ദം കേട്ടതും കൗണ്ടർ ടോപ്പിന് മുകളിൽ വരുന്ന അമ്മാളു ചാടി താഴേക്കിറങ്ങി..

"എന്താ വിഷ്ണുട്ടാ "

" ലഞ്ച് റെഡിയാക്കണമെങ്കിൽ എത്ര സമയം എടുക്കും, "

" അരമണിക്കൂറിനുള്ളിൽ ആവും.. എന്താ മോനെ..."


" പുതിയ കോളേജിലേക്ക് ആദ്യമായി പോകുന്നതല്ലേ അമ്മേ, കാവിൽ കയറി ഒന്ന് തൊഴുതിട്ട് പോകാം എന്ന് കരുതി,,"

" അതിനു കുഴപ്പമില്ല നിങ്ങൾ രണ്ടാളും റെഡിയാകുമ്പോഴേക്കും അമ്മ ലഞ്ച് എടുത്തു വച്ചേക്കാം "

"മ്മ്... ശരി,,അമ്മാളു.... വേഗം കഴിച്ചിട്ട് എഴുന്നേറ്റ് വന്ന് ബുക്ക്സ് ഒക്കെ എടുത്തു വെയ്ക്ക്, കുറച്ചു നേരത്തെ ഇറങ്ങണം.."


 അവൻ ഗൗരവത്തിൽ പറഞ്ഞതും അമ്മാളു തലയാട്ടി...


" മോനെ വിഷ്ണു, ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് മുകളിലേക്ക് പോയാൽ മതി പിന്നെ റെഡിയായി നിങ്ങൾക്ക് നേരെ ക്ഷേത്രത്തിലേക്ക് പോകാല്ലോ, "

 മീരെടത്തി അവനോട് പറഞ്ഞതും വിഷ്ണു വന്നു ഒരു പ്ലേറ്റ് എടുത്തു ഹോട്ട് ബോക്സിൽ  നിന്ന് രണ്ട് ദോശ എടുത്തു ഇട്ടു.. അപ്പോഴേക്കും അമ്മാളു കൈ കഴുകിയിരുന്നു. അവളാണ് വിഷ്ണുവിന് വേണ്ട ചമ്മന്തിയെടുത്ത്  ഒരു ബൗളിലേക്ക് ഒഴിച്ചത്.

 എന്നാൽ അവൻ അത് എടുക്കുവാൻ പോലും കൂട്ടാക്കിയില്ല, തനിക്ക് ആവശ്യമായത്, ദോശയുടെ ഒപ്പം മുകളിലേക്ക് ഒഴിച്ചുകൊണ്ട്  വിഷ്ണു ഡൈനിങ് ഹാളിലേക്ക് പോയി.

അമ്മാളുവിന് അത് കണ്ടതും നിറഞ്ഞുകയറി.

 അവനെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം  അമ്മാളു മുകളിലെ മുറിയിലേക്ക് കയറി പോയി.

 ബാഗ് എടുത്ത് ആവശ്യത്തിനുള്ള ടെസ്റ്റും നോട്ട്സും ഒക്കെ അടുക്കി വെച്ചു.

 എന്നിട്ട് വാഷ് റൂമിൽ പോയി  മുഖമൊക്കെ ഫേസ് വാഷ് ഇട്ട് കഴുകി ഇറങ്ങി വന്നു 

 നീല കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട്, അവൾ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി.

 മുടി ഇരുവശത്തു നിന്നും അകത്തെടുത്ത്  ജട ഒക്കെ വിടർത്തി....ഫേയ്സിലേക്ക് 
 കുറച്ചു മോയിസ് റൈസിംഗ് ക്രീമും,സൺസ്ക്രീമും അപ്ലൈ ചെയ്തു. ശേഷം കുറച്ച് ലൂസ് പൗഡർ എടുത്തിട്ടുണ്ട്. കണ്മഷി എഴുതുവാൻ പണ്ടുമുതലേ അവൾക്ക് വളരെ ഇഷ്ടമായിരുന്നു,  അതുകൊണ്ട് ഐലൈനർ എടുത്ത് നേർമയായിട്ട് എഴുതി. ഒരു ചെറിയ പൊട്ടും കുത്തി. റെഡ് കളറിലുള്ള സ്റ്റിക്കും സിന്ദൂരവും ഒക്കെ ഇരിപ്പുണ്ടായിരുന്നു.. അത് എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു. വിഷ്ണുവേട്ടൻ പറഞ്ഞത് വിവാഹം കഴിഞ്ഞു എന്നുള്ള കാര്യം കോളേജിൽ ആരെയും അറിയിക്കേണ്ട എന്നായിരുന്നു.. അങ്ങേർക്ക് താല്പര്യമില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നത്.. ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ പ്രതിബിംബത്തെ നോക്കി പറഞ്ഞു.
 മുടി നന്നായി ഉണങ്ങിയതിനാൽ, കുളിപിന്നൽ പിന്നിയ ശേഷം അടിയിൽ ഒരു ക്ലിപ്പ് ഇടുകയാണ് ചെയ്തത്..

 വിഷ്ണു കയറി വന്നപ്പോഴേക്കും അമ്മാളു റെഡിയായി കഴിഞ്ഞിരുന്നു.


 അവൻ അടുത്തേക്ക് വരുന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.

 എന്തോ ആലോചനോടുകൂടി ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടുകൊണ്ട് അവൻ ഒന്ന് ചുമച്ചു.


പെട്ടന്ന് അവൾ തിരിഞ്ഞു.

 നല്ല സുന്ദരിക്കുട്ടി ആയിട്ട് ഒരുങ്ങി നിൽക്കുന്നവളെ കണ്ടതും അവൻ ഒരു നിമിഷം ഒന്ന് നോക്കി.

" നീ എന്താടി സിന്ദൂരം ഇടാത്തത്" പെട്ടെന്ന് എന്തോ കണ്ടുപിടിച്ചതുപോലെ വിഷ്ണു ചോദിച്ചു.

"എന്താ.... വിഷ്ണുവേട്ടൻ ഇപ്പോൾ എന്താ പറഞ്ഞത് "

 കാര്യം മനസ്സിലായെങ്കിലും അമ്മാളു അജ്ഞത നടിച്ചു.

" വിവാഹം കഴിഞ്ഞ് സ്ത്രീകൾ നെറുകയിൽ സിന്ദൂരം ഇടണം എന്നുള്ളത് നിനക്കറിയില്ലേ"

" അതിന് എന്റെ വിവാഹം കഴിഞ്ഞുവെന്ന്  കോളേജിൽ ഒന്നും പരസ്യപ്പെടുത്തുന്നില്ലല്ലോ,  പിന്നെന്താ"

" അതെന്താ പറഞ്ഞാല് "

" വിഷ്ണുവേട്ടൻ അല്ലേ എന്നോട് പറഞ്ഞത് നമ്മുടെ വിവാഹം കഴിഞ്ഞ കാര്യങ്ങളൊന്നും കോളേജിൽ ആരോടും പറയേണ്ടെന്ന്, പിന്നെ ആരെ കാണിക്കാനാണ് ഞാൻ ഈ പൊട്ടും തൊട്ടു കൊണ്ട് ചെല്ലുന്നത് "


"നമ്മുടെ വിവാഹം കഴിഞ്ഞു എന്നുള്ളത് ആരോടും പറയണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്.."

"ഓഹോ.. അത് ശരി, നിങ്ങൾക്ക് അപ്പോൾ ബാച്ചിലർ ആയിട്ട് തുടരണം അല്ലേ... എനിക്ക് ഇതൊന്നും ബാധിക്കുകയും ഇല്ല..."

അവൾ പിറു പിറുത്തു.

" നീ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഉച്ചത്തിൽ പറയണം,  എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ"

" എന്റെ നെറുകയിലെ സിന്ദൂരത്തിന് അവകാശി ഉണ്ടെന്ന് എനിക്ക് കൂടി തോന്നണ്ടേ... എന്നിട്ട് ഞാൻ അത് അണിഞ്ഞു കൊണ്ട് കോളേജിൽ പോയ്കോളാം... അതുവരെ ഞാനും ഇങ്ങനെ ബാച്ചിലർ ആയിട്ട് അങ്ങ് തുടർന്നോളാം  "

 പറഞ്ഞുകൊണ്ട് അവന്റെ അരികിൽ നിന്നും അമ്മാളു മാറുവാൻ ശ്രമിച്ചതും വിഷ്ണു ഇടംകയ്യാലെ അവളെ ചേർത്തു പിടിച്ചു.

 പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അമ്മാളു  ഞെട്ടി പോയി.

ബ്ലൗസിന്റെ ഉള്ളിലായി കിടന്നിരുന്ന താലി മാല അവൻ വലിച്ചു പുറത്തേക്ക് ഇട്ടതും അമ്മാളുവിനെ വിറച്ചു പോയിരിന്നു. ഒപ്പം ശരീരത്തിൽ ഒരു തരിപ്പും.

"ഈ താലി മാലയ്ക്ക് അവകാശി ഇല്ലെടി നിനക്ക്....."

 ചൂണ്ടുവിരൽ മാല കോർത്ത് പിടിച്ചുകൊണ്ട് വിഷ്ണു അവളോട് ചോദിച്ചു..

"മ്മ്......"

" പിന്നെ നീ എന്താണ് ഇപ്പോൾ പറഞ്ഞത്"

അതിനു മറുപടിയൊന്നും പറയാതെ അമ്മാളു തലകുനിച്ചു.

 അവളുടെ ഉള്ളിൽ അപ്പോഴും അവൻ കുറച്ചു മുന്നേ ചെയ്ത പ്രവർത്തി ആയിരുന്നു..

" ചോദിച്ചത് കേട്ടില്ലേ അമ്മാളു നീയ് "

" നിങ്ങൾക്ക് നാണമില്ലേ എന്റെ ദേഹത്ത് കയറി പിടിക്കുവാൻ.. ചെ മോശം മോശം "


 അമ്മാളു അവനെ നോക്കി നെറ്റി ചുളിച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story