അമ്മാളു: ഭാഗം 19

ammalu

രചന: കാശിനാഥൻ

നിങ്ങൾക്ക് നാണമില്ലേ എന്റെ ദേഹത്ത് കയറി പിടിക്കുവാൻ.. ചെ മോശം മോശം "


 അമ്മാളു അവനെ നോക്കി നെറ്റി ചുളിച്ചു.

"ങ്ങെ...."

"ഇപ്പൊ കയറി പിടിച്ചില്ലേ,അതാണ് ഞാൻ ഉദ്ദേശിച്ചത്..."

"എവിടെ കയറി പിടിച്ചെന്ന്.... ആര് "

. അവൻ അന്തം വിട്ടു കൊണ്ട് പെണ്ണിനെ ഉറ്റു നോക്കി.

"ദേ... മനുഷ്യാ, നിങ്ങള് ഈ മാല വലിച്ചു എടുത്തപ്പോൾ എന്റെ ഇവിടെ ടച്ച്‌ ചെയ്തു... ഇനി മേലിൽ ഇങ്ങനെ ഒന്നും ആവർത്തിച്ചേക്കരുത് "

 അവൾ ഭീഷണിയുടെ സ്വരത്തിൽ വിഷ്ണുവിനോട് പറഞ്ഞു.

"ഇത്രേം ഇറക്കി വെട്ടിയ ബ്ലോസ് ഇട്ട് കൊണ്ട് നിനക്ക് കോളേജിൽ വരുന്നതിന് കുഴപ്പമില്ല... നീയും ഇതൊന്നും ആരേം കാണിക്കല്ലേ... "

അവൻ പറഞ്ഞതും അമ്മാളു കണ്ണാടിയിൽ ഒന്ന് മുഖം തിരിച്ചു നോക്കി.

"ടി... ഇവിടെ നോക്കെടി..."

അവൻ ഒച്ച വെച്ചതും പെണ്ണ് അവനെ വീണ്ടും കൂർപ്പിച്ചു നോക്കി.


അപ്പോളും അമ്മാളു അവന്റെ കര വലയത്തിൽ ആയിരുന്നു.

സിന്ദൂരം ചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു അമ്മാളുവിന്റെ നെറുകയിൽ അല്പം വിഷ്ണു തൊട്ട് കൊടുത്തു.

"ഇത് ഇല്ലാതെകൊണ്ട് നീ വെളിയിലേക്ക് ഇറങ്ങി പോയാല്..."

താക്കീതിന്റെ ശബ്ദം...

"എന്നോട് ആരെങ്കിലും ചോദിച്ചാലു ഞാൻ പറയും, ഈ കോളേജിൽ പഠിപ്പിക്കുന്ന വിഷ്ണു ദത്തന്റെ ഭാര്യ ആണെന്ന്.. അതിനു ഒരു മാറ്റവും ഇല്ല..."

അവന്റ നെഞ്ചിലേക്ക് വലം കൈ ചുരുട്ടി അവൾ ചെറുതായി ഒന്ന് ഇടിച്ചു.

"ചോദിച്ചാൽ അല്ലേ... നീ പറഞ്ഞോളൂ...."

അവൻ പറഞ്ഞതും അമ്മാളു മുഖം ഉയർത്തി വിഷ്ണുവിനെ നോക്കി.


അവൻ പെട്ടന്ന് മുഖം തിരിച്ചു കൊണ്ട് അവളുടെ അടുത്ത് നിന്നും മാറി പോയിരിന്നു.


അമ്മാളു ഒന്നുകൂടെ കണ്ണാടിയിൽ നോക്കി.

സിന്ദൂരം ഇണ്ടോ എന്ന് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ പറ്റു...

മുടിയുടെ ഇടയിലായ് മറഞ്ഞു കിടക്കുകയാണ്..

അല്പം കുനിഞ്ഞു നിന്ന് ആണ് അവൾ കണ്ണാടിയിൽ നോക്കിയത്.

പെട്ടന്ന് ആണ് ഇറക്കി വെട്ടിയ കഴുത്തിന്റെ ഇടയിലൂടെ തന്റെ കുറച്ചു ഭാഗങൾ ഒക്കെ കാണാം എന്ന് അവൾക്ക് മനസിലായത്..

വിഷ്ണു റെഡി ആയി വന്നപ്പോൾ അമ്മാളു ഒരു കോട്ടൺ ചുരിദാർ ഒക്കെ ഇട്ട് കൊണ്ട് ഒന്നുടെ മേക്കപ്പ് ചെയ്തു സുന്ദരിയായി നിൽപ്പുണ്ട്..

എന്നിട്ടും തൃപ്തി വരാത്തത് പോലെ കണ്ണാടിയിൽ ഒന്നൂടെ നോക്കി 

ഇല്ലത്തു നിന്നും വന്നപ്പോൾ അമ്മ കൊടുത്തു അയച്ച ഹോം മേയ്ട് കണ്മഷി കൂടി അല്പം എടുത്തു എഴുതി.ഇത് ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല...


"ഹോ എന്നാ ഒടുക്കത്തെ ഗ്ലാമർ ആണോ ആവോ, ഇനി ചെക്കൻമാർ  എത്രഎണ്ണം പിന്നാലെ വരുമെന്ന് ആര് കണ്ടു.

സ്വയം പറഞ്ഞു കൊണ്ട് തന്റെ ബാഗ് എടുത്തു തോളിലേക്ക് തൂക്കി അമ്മാളു ഡോർ തുറന്ന ശേഷം താഴെയ്ക്ക് ഇറങ്ങി പോയ്‌.

ഡാർക്ക്‌ ബ്ലൂ നിറം ഉള്ള ഒരു ഫുൾ സ്ലീവ് ഷർട്ടും, ഓഫ്‌ വൈറ്റ് നിറം ഉള്ള പാന്റും ഇട്ട് കൊണ്ട് വിഷ്ണു ഇറങ്ങി വന്നപ്പോൾ അമ്മാളു വായും പൊളിച്ചു നിന്നുപോയി.

എന്റെ മമ്മിയൂരപ്പാ, ഇങ്ങേർക്ക് ഇത്രയ്ക്ക് ഗ്ലാമറൊ... 

മുടി ഒക്കെ ഏതോ ഹെയർ ജെൽ പുരട്ടി സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്.. പെർഫ്യൂം ഏത് ബ്രാൻഡ് ആണോ ആവോ, ആ മണം അടിച്ചതും മയങ്ങി പോകുന്ന പോലെ...

വാച്ച് കൈയിൽ കെട്ടിയിട്ടുണ്ട്.മരതക കല്ലിന്റെ ഒരു മോതിരം, അത് ബർത്ത് സ്റ്റോൺ ആണെന്ന് തോന്നുന്നു, എപ്പോളും കൈയിൽ കാണാം, പിന്നെ തന്റെ പേര് കൊത്തിയ മോതിരം ഉണ്ട്, അത് പക്ഷെ വെഡിങ് റിങ് ആണെന്ന് തോന്നുക പോലും ഇല്ല...മ്മ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത ആളാണ് എന്നേ ഒറ്റ നോട്ടത്തിൽ ആർക്കും തോന്നുകയൊള്ളു.

കൊള്ളാം.... തരക്കേടില്ലലോ...

പിറുപിറുത്തു കൊണ്ട് അമ്മാളു വിഷ്ണുവിന്റെ ഒപ്പം കാറിലേക്ക് കയറി.

 മീരേടത്തിയും പ്രഭയ അപ്പച്ചിയും, ആരുവും,മിച്ചുവും എല്ലാവരും, ഉമ്മറത്തു നിന്ന്  കൈവീശി കാണിക്കുന്നുണ്ട്,

 തിരിച്ച് എല്ലാവരെയും നോക്കി ഒന്ന്, ഹോൺ ചെറുതായി മുഴക്കിയ ശേഷം, വിഷ്ണുവേട്ടൻ വണ്ടി എടുത്തു.

 വീട്ടിൽ നിന്നും കഷ്ടിച്ച് 15 മിനിറ്റ് ദൂരം ഉള്ളായിരുന്നു അമ്പലത്തിലേക്ക്.


 ഭദ്രകാളിയുടെ ചെറിയ ഒരു കാവാണ്.

 ഭീമകാരമായ ഒരു പാല മരത്തിന്റെ, അടിയിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്.

 നിറയെ ചുവന്ന ചെമ്പരത്തിയും, കുടമുല്ലപ്പൂക്കളും ഒക്കെ തഴച്ചുണ്ടായി നിൽപ്പുണ്ട്.

 ഒരു വള്ളിക്കുട്ട നിറയെ ആരോ പൂ പറിച്ചു, ദേവിയുടെ നടയിൽ വച്ചിരിക്കുന്നത് അമ്മാളു കണ്ടു.

 വിഷ്ണുവിന്റെ പിന്നാലെ  അമ്പലത്തിലേക്ക് കയറി, അമ്മളുവും പുതിയൊരു തുടക്കത്തിനായി ദേവിയമ്മയുടെ മുന്നിൽ നിന്നു മിഴികൾ അടച്ചു പ്രാർത്ഥിച്ചു.

വിഷ്ണു ഒരു ചെമ്പരത്തി മാല മേടിച്ചു നടയ്ക്ക് വെച്ചു സമർപ്പിച്ചു. കണിക്ക ഇട്ടു തൊഴുത ശേഷം വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.

"സാറെ....."

പിന്നിൽ നിന്നും ഒരു വിളി കേട്ടതും വിഷ്ണു തിരിഞ്ഞു നോക്കി.

"ആഹ് ശ്രീഹരിയൊ, എന്തൊക്കെ ഉണ്ട് വിശേഷം, കാലം കുറെ ആയല്ലോ കണ്ടിട്ട് "


" സുഖമായിരിക്കുന്നു സാറേ,  പഠിപ്പൊക്കെ കഴിഞ്ഞ് രണ്ടുദിവസമായി  എത്തിയിട്ട്,"

"മ്മ്... എക്സാം ഒക്കെ ഈസി ആയിരുന്നോ തനിക്ക് "

"കുഴപ്പമില്ലയിരുന്നു.....80% നു മുകളിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നത് "

"വെരി ഗുഡ്.......ശ്രീഹരി എനിക്ക് പോകാൻ ലേശം ധൃതിയുണ്ട് നമുക്ക് പിന്നെ കാണാം കേട്ടോ "

"ശരി സാറെ.... ഇടയ്ക്ക് കാണാം "


 വിഷ്ണു പഠിപ്പിച്ച ഏതോ സ്റ്റുഡന്റാണ് അതെന്ന് അമ്മാളുവിന് തോന്നി.

 കാറിൽ കയറിയ ശേഷം മിററിൽ നോക്കി അമ്മാളു ഇല ചീന്തിൽൽ കിട്ടിയ ഗുരുതി പ്രസാദം എടുത്തു നെറ്റിയിൽ തൊട്ടു.. ചെത്തിയും തുളസി പൂവും എടുത്തു മുടിയുടെ പിന്നിലേക്ക് തിരുകി വെച്ചു.

സിദ്ധുവേട്ടൻ പറഞ്ഞത് പോലെ ഒരു മണിക്കൂർ വേണ്ടി വന്നു കോളേജിൽ എത്തുവാൻ...

 വിഷ്ണു ആണെങ്കിൽ വണ്ടി പറപ്പിച്ചു വിടുന്നത് കൊണ്ട് ആണ് കുറച്ചു നേരത്തെ എത്തിയത്. ഇല്ലെങ്കിൽ ഇത്തിരി കൂടി വൈകിയേനെ എന്ന് അമ്മാളു ഓർത്തു.

പാർക്കിങ്ങിൽ കൊണ്ട് പോയ്‌ വണ്ടി ഒതുക്കി നിറുത്തിയ ശേഷം ഇരുവരും പുറത്തേക്ക് ഇറങ്ങി.

"ഞാൻ എവിടെക്കാ ഏട്ടാ പോകേണ്ടത്.."

"കെമിസ്ട്രി ഡിപ്പാർട്മെന്റ് എവിടെയാണെന്ന് ചോദിക്ക്..."

"മ്മ് "


വിഷ്ണു കുറച്ചു മുന്നേ നടന്നു കൊണ്ട് അമ്മാളുവിനോട് പറഞ്ഞു.

ഗ്രൗണ്ട് ഫ്ലോറിൽ ആയിരുന്നു അവളുടെ ക്ലാസ്സ്‌, 

രണ്ടു കുട്ടികളോട് ചോദിച്ചപ്പോൾ അവര് ആണ് അവളെ കാണിച്ചു കൊടുത്തത്.

ആദ്യം ആയിട്ട് കയറി ചെന്നപ്പോൾ അമ്മാളുവിന് വല്ലാത്തൊരു അങ്കലാപ്പ് ആയിരുന്നു.

പെട്ടന്ന് പുതിയ ഒരാളെ കണ്ടതും എല്ലാവരും അവളെ ഉറ്റു നോക്കി.

രണ്ടാമത്തെ ബെഞ്ചിൽ ആയിട്ട് ആദ്യത്തെ സീറ്റിൽ ആയിരുന്നു അമ്മാളു ഇരുന്നത്.

"എടോ എന്താ തന്റെ പേര് "

ഒരു ഫ്രീക്കൻ പയ്യൻ വന്നു അവളോട് ചോദിച്ചു.

"വൈദ്ദേഹി,....."

"ഇതെന്താ ലാസ്റ്റ് ഇയർ il ഇവിടേക്ക് വന്നത് "

"അച്ഛനും അമ്മയും ഒന്നും നാട്ടിൽ ഇല്ല,അപ്പച്ചിയുടെ വീട്ടിൽ നിന്ന് ആണ് ഇപ്പോൾ പഠിക്കുന്നത്, "

അവൾ മുൻ കൂട്ടി ഓർത്തു വെച്ചതുപോലെ മറുപടി കൊടുത്തു..


"ആഹാ.... അത് കൊള്ളാം,ഞങ്ങടെ ഒക്കെ ഭാഗ്യം,എന്റെ പേര് അർജുൻ ശേഖർ, അപ്പോൾ മൈ ഡിയർ ഫ്രണ്ട്സ് ഇന്ന് മുതൽ നമുടെ പൂന്തോട്ടത്തിലേയ്ക്ക് പുതിയൊരു പനിനീർ മൊട്ടു കൂടി കടന്നു വരുന്നുണ്ട്.. പ്ലീസ് വെൽക്കം മിസ് വൈദ്ദേഹി...."


അവൻ ഉറക്കെ പറഞ്ഞതും എല്ലാവരും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു.


ആരുഷി, നിഹാ, ഗൗരി.. ഇത്രയും പേരായിരുന്നു അവളുടെ ബെഞ്ചിൽ ഉണ്ടായിരുന്നത്.

അവരോട് ഒക്കെ ജസ്റ്റ്‌ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ പ്രിൻസിപ്പൽ സാർ കയറി വരുന്നത്.

ഒപ്പം വിഷ്ണുഏട്ടനും...കൈയിൽ ഒന്ന് രണ്ടു ടെക്സ്റ്റ്‌ ബുക്സ് ഒക്കെ ഉണ്ട്.

"ഗുഡ് മോണിംഗ് സാർ...."


കുട്ടികൾ എല്ലാവരും എഴുന്നേറ്റു.

"ആഹ്, സിറ്റ് ഡൌൺ, സിറ്റ് ഡൌൺ......"

പ്രിൻസി കൈ കൊണ്ട് ജനിച്ചതും എല്ലാവരും ഇരുന്നു.

"പ്രൊഫസർ മാത്യു തരകനു പകരം പുതുതായി ചാർജ് എടുത്ത സാർ ആണ് കേട്ടോ.. വിഷ്ണുദത്തൻ എന്നാണ് സാറിന്റെ പേര്.. ഇന്ന് മുതൽ ഇദ്ദേഹം ആണ് നിങ്ങളുട ക്ലാസ്സ് ടീച്ചർ.

സാറ് പറഞ്ഞതും വിഷ്ണു ഒരു പുഞ്ചിരിയോട് കൂടി നിന്നു.

അമ്മാളുവിന് ആണെങ്കിൽ തല ചുറ്റും പോലെ അപ്പോൾ തോന്നിയത്.

വിഷ്ണുവേട്ടൻ..... അതും തന്റെ ക്ലാസ്സ്‌ ടീച്ചർ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story