അമ്മാളു: ഭാഗം 2

ammalu

രചന: കാശിനാഥൻ

ഞാൻ സത്യം ആണ് പറഞ്ഞെ, എനിക്ക്... എനിക്ക്...ഒരുപാട് ഞാൻ അവരോടൊക്കെ പറഞ്ഞു നോക്കി.

അതും പറഞ്ഞു കൊണ്ട് അമ്മാളു കരയാൻ തുടങ്ങി.


എന്നിട്ട് എന്താടി എല്ലാവരും കൂടെ നിന്നെ എന്റെ തലേൽ കെട്ടി വെച്ച് തന്നത്.... നാശം പിടിക്കാൻ.. ഓരോരോ വയ്യവേലി...വളർത്താൻ പറ്റുവേലെങ്കിൽ വല്ല കായലിലോ കയത്തിലോ കൊണ്ട് മുക്കി കൊല്ലാൻ ഉള്ളതിന്... അയാള് എനിക്കിട്ട് ഏമാത്തിച്ചു..

 കലി കയറി പിന്നെയും അവൻ വായിൽ വന്നത് എല്ലാം പറഞ്ഞു.


വിഷ്ണുവേട്ടാ... ഇങ്ങനെ ഒന്നും പറയല്ലേ,എനിക്ക് സഹിക്കാൻ പറ്റുന്നില്ല.......


അമ്മാളുവിന്റെ മിഴികൾ നിറഞ്ഞു തൂവി.

അപ്പോളേക്കും വീണ്ടും അവന്റെ ഫോൺ ശബ്ധിച്ചു.


ആഹ് അമ്മേ....

മോനേ.. എവിടെത്തി....

പറഞ്ഞോ... എന്താ വിശേഷം...

എടാ നേരം ആകാറായി,സമയത്തിന് ഗ്രഹ പ്രവേശം നടത്തി ഇല്ലെങ്കിൽ അമ്മാളുട്ടിക്ക് ആയുർ ദോഷം ഉള്ളത് ആണേ...പണിക്കര് പ്രേത്യേകം പറഞ്ഞിട്ടുണ്ട് സൂക്ഷിക്കണംന്നു....


ആഹ് എന്നാൽ പിന്നേ കുറച്ചു കഴിഞ്ഞു വരാം,ദോഷം സംഭവിച്ചു ഇവളങ്ങു തീർന്നാല് ഞാൻ എങ്കിലും രക്ഷപെടുമല്ലോ..... നാശം..

അവൻ പല്ല് ഞെരിച്ചു കൊണ്ട് അമ്മാളുവിനെ നോക്കി..

അവൻ പറയുന്ന ഓരോ വാക്കുകളും അവളുടെ ഉള്ളിൽ കൂരമ്പ് പോലെ തുളഞ്ഞു കയറി...

എന്റെ സ്വത്തും പണവും കണ്ടല്ലെടി നിന്റെ അപ്പൻ നിന്നെ എനിക്ക് തന്നത്, നീയും അത് മോഹിച്ചു അല്ലേടി ഈ വിവാഹത്തിന് സമ്മതം പോലും മൂളിയത്....

വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് വിഷ്ണു ഒരു തരം പുച്ഛം ഭാവത്തിൽ അവളെ ഉറ്റു നോക്കി.


മറുപടി ഒന്നും പറയാതെ കൊണ്ട് അമ്മാളു ഇരുന്ന് കണ്ണീർ വാർത്തു.

നിന്റെ തന്ത ആണോ പറഞ്ഞു തന്നത് ഇങ്ങനെ പൂങ്കണ്ണീര് ഒഴുക്കി ഇരിയ്ക്കാൻ...അങ്ങനെ എന്റെ മനസ്സിൽ കേറി കൂടാം എന്ന്...
വെറുതെയാടി, ഈ വിഷ്ണു ഒരിക്കലും നിന്നെ സ്നേഹിക്കില്ല... വെറുപ്പ് ആണ് എനിക്ക്, നിന്നോടും നിന്റെ തന്ത യോടും എല്ലാം....

പറഞ്ഞു കൊണ്ട് അവൻ വണ്ടി വേഗത്തിൽ ഓടിച്ചു പോയി...

മേലെടത്തു വീട്ടിലെ ഇളയ മരുമകൾ ആണ്.... ലളിതെ, ആരതി എടുത്തേ...വേഗം.. കുട്ടികൾ വന്നു ട്ടോ..

വിഷ്ണുവിന്റെ അമ്മയാണ്... പ്രഭാദേവി..

പ്രഭ അപ്പച്ചി ഓടി വന്നു അമ്മാളുവിന്റെ കവിളിൽ മാറി മാറി മുത്തം കൊടുത്തു.

മോളെ... കരയണ്ടാ ട്ടോ, എന്റെ കുട്ടിയ്ക്ക് ആകെ സങ്കടം ആണെന്ന്, രാധു പറഞ്ഞു...

അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പ്രഭ പിന്നെയും എന്തൊക്കെയോ പറഞ്ഞു.


അപ്പോളേക്കും ചെക്കനെയും പെണ്ണിനേയും സ്വീകരിക്കുവാൻ ഉള്ള ഒരുക്കങ്ങൾ ഒക്കെ ആയി.

കുറച്ചു ഏറെ കുട്ടികൾ താലവും ആയിട്ട് വരി വരി ആയി ഇറങ്ങി വന്നു..


പ്രഭേച്ചി വായോ..

ജാനകി ആന്റി ആണ്, വിഷ്ണുവേട്ടന്റെ  അച്ഛന്റെ പെങ്ങൾ.

ഹൊ..ഇതെന്ന സ്കൂളിൽ പഠിക്കുന്ന കൊച്ചിനെ ആണോ ഇവർക്ക് കിട്ടിയേ .. നോക്കിയേ, ആ ചെക്കനും ആയിട്ട് യാതൊരു മാച്ചും ഇല്ലാ...


ഹേമ വല്യമ്മ പിറു പിറുത്തത് നല്ല വ്യക്തമായി തന്നെ അമ്മാളു കേട്ടു
ഒപ്പം വിഷ്ണുവും.


നെയ് തിരി നാളം നിലവിളക്കിൽ നിന്നു തിളങ്ങി..

പ്രഭ കൊടുത്ത വിളക്കും മേടിച്ചു കൊണ്ട് വലതു കാൽ വെച്ചു അങ്ങനെ അമ്മാളു അകത്തേക്ക് കയറി..

സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട് അമ്മാളു നിലവിളക്ക് കൊണ്ട് ചെന്നു പൂജാ മുറിയിലെ ഉണ്ണികണ്ണന്റെ ചന്ദന വിഗ്രഹത്തിന്റെ മുന്നിൽ വെച്ച്..

വെറുതെ ആടി, നി എങ്ങനെ ഒക്കെ പ്രാർത്ഥിച്ചാലും ശരി, വിഷ്ണു ഒന്ന് തീരുമാനിച്ചാൽ അത് തീരുമാനിച്ചത് ആണ്.....

അടുത്ത് നിൽക്കുന്നവന്റെ നാവിൽ  നിന്നും പറയുന്നത് കേട്ടതും അവള് മെല്ലെ മുഖം തിരിച്ചു.

പാലും പഴവും നൽകി ഉള്ള മധുരം വെയിപ്പ് ചടങ്ങ് ആയിരുന്നു പിന്നീട് നടന്നത്..

അമ്മാളു ആണെങ്കിൽ പാല് കുടിക്കില്ല താനും. എന്നാലും ചടങ്ങ് തെറ്റരുത്, അത് കൊണ്ട് അവൾ പിടിച്ചു നിന്നും.


ആളുകൾ ഓരോരുത്തർ ആയി വന്നു ഇരുവര്കും പാല് എടുത്തു സ്പൂനിൽ കോരി കൊടുത്തു..

ആഹ്.. ഇനി എന്നാല് കുട്ടികൾ രണ്ടാളും പോയി റസ്റ്റ്‌ എടുക്കട്ടെ... മോളെ ലക്ഷ്മി , അമ്മാളു നെ ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറാൻ സഹായിച്ചേ...

അമ്മ പറഞ്ഞതും വിഷ്ണു വിന്റെ നേരെ മൂത്ത സഹോദരൻ ആയ സിദ്ധുവിന്റെ ഭാര്യ അമ്മാളുവിന്റ അടുത്തേയ്ക്ക് വന്നു.


അമ്മാളു.. വായോ, നമ്മൾക്ക് പോയി ഈ വേഷം ഒക്കെ മാറ്റം..

അവൾ വിളിച്ചതും അമ്മാളു എഴുന്നേറ്റു പിന്നാലെ  സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി..


****

മേലെടത്തു വീട്ടിലെ രാജശേഖരൻ തമ്പിയ്ക്ക് തൈക്കാട് ഇല്ലത്തേ പ്രഭദേവി യോട് മുടിഞ്ഞ പ്രണയം.

ഇരുവരും പഠിച്ചത് ഒരേ കോളേജിൽ  ആയിരുന്നു..

പ്രഭ ബി എ മലയാളം ആയിരുന്നു എടുത്തത് എങ്കിൽ രാജ ശേഖരൻ എം കോം ആയിരുന്നു.

പ്രഭ ആണെങ്കിൽ സാമാന്യമായി നല്ല ഒരു നർത്തകി ആയിരുന്നു.. ചടുല താളത്തിൽ നൃത്തം വെയ്ക്കുന്ന പ്രഭയെ നോക്കി അയാൾ ആരാധനയോടെ ഇരുന്നു.

ഒരു നാൾ അയാൾ അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു.

ബ്രാഹ്മിൻ ഫാമിലിയിൽ പെട്ട ഒരു നാട്ടിൻ പുറത്ത്കാരി പെൺകുട്ടി ആയിരുന്നു പ്രഭ എങ്കിൽ ജാതിയിൽ താഴ്ന്നവൻ ആയിരുന്നു രാജശേഖരൻ തമ്പി.
ഒരു അബ്കാരി കോൺട്രാക്ടർ ആയിരുന്നു തമ്പിയുടെ അച്ഛൻ.. അത്യാവശ്യ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയും അവർക്കു ഉണ്ടായിരുന്നു..

ഹോസ്റ്റലിൽ നിന്ന് ആയിരുന്നു തമ്പി പഠിച്ചത് ഒക്കെ.

ആദ്യം കുറെ ഏറെ എതിർത്തു എങ്കിലും പ്രഭ പിന്നീട് ആ ബന്ധത്തിന് സമ്മതം മൂളി.
.
ആരോരും അറിയാതെ അവരുടെ പ്രണയo പൂത്തു തളിർത്തു.


അവസാന വർഷ പരീക്ഷ കഴിഞ്ഞു രാജശേഖരൻ ആ കലാലയത്തിൽ നിന്നും പടി ഇറങ്ങുമ്പോൾ പ്രഭയുടെ മോതിര വിരലിൽ അവൻ അണിയിച്ച മുദ്ര നില കൊള്ളുന്നുണടാ.യിരുന്നു..

പഠിപ്പ് കഴിഞ്ഞ ശേഷം രാജ ശേഖരൻ അച്ഛന്റെ ഒപ്പം ബിസിനസ്‌ രംഗത്തേക്ക് വന്നത്. ബാറുകളുടെ ഒക്കെ നോക്കിനടത്തിപ്പ് മെല്ലെ അയാൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

ബിസിനസ്‌ ഒക്കെ സാമാന്യം ഭേദപ്പെട്ട നിലയിലലേയ്ക്ക് വളർന്നു വലുതായി 

എത്ര തിരക്ക് ഉണ്ടെങ്കിൽപോലും അയാൾ തന്റെ പെണ്ണിനെ കാണാൻ വേണ്ടി രണ്ടാഴ്ച കൂടുമ്പോൾ കോളേജ് പടിക്കൽ എത്തും.
അങ്ങനെ തരക്കേടില്ലാതെ രണ്ടു പേരും ഒപ്പം അവരുടെ പ്രണയവും മുന്നോട്ട് പോയി.

അങ്ങനെ ഇരിയ്ക്കെ ആരോ പറഞ്ഞു ഇല്ലത്തു എല്ലാവരും വിവരം അറിഞ്ഞു.

ആകെ കൂടെ അടിയും ബഹളോം.. 

അയാളും ആയിട്ട് ഇനി ഒരു ഇടപാടിനും പോകരുത് എന്ന് പ്രഭയേ കൊണ്ട് അച്ഛൻ മച്ചിൽ ഭഗവതിയെ തൊട്ട് സത്യം ചെയ്യിച്ചു.


എക്സാം കഴിയും വരേയ്കും പ്രഭയുടെ നേരെ ഇളയ അനുജൻ ആയ രാമൻ ആയിരുന്നു അവൾക്ക് കൂട്ടായി കോളേജ്ലേക്ക് പോകുന്നെ...

ഇതെല്ലാം രാജാശേഖരൻ അറിയുന്നുണ്ടായിരുന്ന് അവന്റെ ഒരുസുഹൃത്തു വഴിയ്ക്ക്.

പരീക്ഷ തീരുന്ന അവസാന ദിവസം, അയാൾ പറഞ്ഞ സ്ഥലത്ത് കൂടി പ്രഭ ഇറങ്ങി. ഒപ്പം പോയത് നേരെ രജിസ്റ്റർ ആഫിസിൽ  


അന്യ ജാതിക്കാരനും ആയിട്ട് വേളി കഴിഞ്ഞു എന്നറിഞ്ഞതും,അവളുടെ ഇല്ലത്തെ കാരണവന്മാർ എല്ലാവരും കൂടെ അവളെ പടി അടച്ചു പിണ്ഡം വെച്ചു കഴിഞ്ഞു.
എന്നാല് രാജശേഖരന്റെ അച്ഛനും അമ്മയും കൂടെ അവളെ ഇരു കൈകളും നീട്ടി സ്വീകരിച്ചു...പൊന്ന് പോലെ ആണ് അവളെ അവര് കൊണ്ട് നടന്നത് പോലും..

ബി എ കഴിഞ്ഞു എം എ കംപ്ലീറ്റ് ആക്കിയ ശേഷം അവർക്ക് കുറച്ചു മാറി ഒരു കോളേജിൽ പഠിപ്പിക്കാൻ ഉള്ള കാര്യങ്ങൾ എല്ലാം തമ്പിയും അയാളുടെ അച്ഛനും ചേർന്നു ശരിയാക്കികൊടുത്തു.

സന്തോഷകരമായ ജീവിതം..

കൂടുതൽ ആനന്ദകരം ആക്കുവാൻ വേണ്ടി ആദ്യത്തെ മകൻ ആയ സിദ്ധാർദ്ധൻ കടന്നു വന്നു, അതിനു ശേഷം നാലു വർഷം കഴിഞ്ഞു രാധിക... അവൾക് ഒൻപതു വയസ് ആയപ്പോൾ ആണ് വിഷ്ണു ജനിച്ചത്.. മൂത്ത ചേട്ടനും ആയിയ്യ് അവനു 15വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടന് എന്നും അവനോട് പ്രേത്യേക വാത്സല്യവും കരുതലും ഒക്കെ ആയിരുന്നു.
ഏട്ടനും അച്ഛന്റെ പാത പിന്തിടർന്നപ്പോൾ വിഷ്ണു തിരഞ്ഞെടുത്തത് അമ്മയുടെ പ്രൊഫഷൻ തന്നെ ആയിരുന്നു..

അങ്ങനെ ഇരിയ്ക്കെ പ്രഭ യുടെ അമ്മ രോഗ ശയ്യയിൽ ആകുന്നു, മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. ഒടുവിൽ അത് അറിഞ്ഞു പ്രഭ എത്തുന്നു, അങ്ങനെ അവിടെ നിന്നും ഇരു കുടുംബങ്ങളും തമ്മിൽ ബന്ധം പുതുക്കുന്നു..

രാജാശേഖരൻ തമ്പി ഇട്ടു മൂടാൻ സ്വത്ത്‌ ഉള്ള ആളാണ് എങ്കിൽ പ്രഭ യുടെ കുടുംബം നേരെ വിപരീതം ആയിരുന്നു. അന്നന്നത്തെ അഷ്ടിക്ക് വക തേടുന്ന ഒരു സാധാരണ കുടുംബം ആയിരുന്നു അവരുടേത്.

പ്രഭ വന്നതും അവളൊരുപാട് സഹായിച്ചു രാമനെയും ഇളയ സഹോദരൻ ആയ അശോകനെയും ഒക്കെ..


അമ്മാളു ആണെങ്കിൽ പ്രഭയുടെ അതെ ഛായ ആയിരുന്നു.. അവളെ കണ്ടതും, അവളോട് സംസാരിച്ചതും എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി.

എന്നാൽ ഒരിയ്ക്കൽ പോലും ഇല്ലത്തു വരാനോ, അമ്മയുടെ വീട്ടുകാരും ആയിട്ട് ബന്ധം പുതുക്കാനോ ഒന്നും വിഷ്ണു തയ്യാറായില്ല. അവനോട്ടും താല്പര്യവും ഇല്ലായിരുന്നു.

അങ്ങനെ ഇരിയ്ക്കെ ഒരു ദിവസം അമ്മാളുവിന് ഒരു വിവാഹ ആലോചന എത്തുന്നു.

അവൾ ഡിഗ്രി ചെയ്യുന്നേ ഒള്ളു എന്ന് പറഞ്ഞു കൊണ്ട് ദല്ലൾ രാഘവനെ അമ്മാളുവിന്റെ അച്ഛൻ മടക്കി അയച്ചു. ആ സമയത്ത് പ്രഭയും ഉണ്ടായിരുന്നു ഇല്ലത്തു.

"പണിയ്ക്കരെ കൊണ്ട് ജാതകം നോക്കിച്ചു കാര്യങ്ങൾ തീരുമാനിക്ക് രാമാ "എന്ന് പ്രഭ അയാളോട് പറഞ്ഞു.

അടുത്ത ദിവസം കാലത്തെ ജാതകം നോക്കിക്കാൻ ചെന്ന രാമൻ ഞെട്ടി പോയി, മോൾക്ക് ഏഴിൽ പാപം ഉണ്ടത്രേ.... മൂന്നു മാസത്തിന് ഉള്ളിൽ വിവാഹം നടന്നില്ല എങ്കിൽ പിന്നെ 33വയസ് ആവണം.

അത് കേട്ടതും രാമനും ഭാര്യ ലേഖയും തകർന്നു പോയി.

അപ്പോൾ തന്നെ ഈ വിവരം പ്രഭയോടടും അശോകനോടും ഒക്കെ വിളിച്ചു അറിയിച്ചു.

ദല്ലളോട് പറയാനും അയാളുടെ കൈ വശം ഇത്തരം പൊരുത്തം ഉള്ള ചെക്കൻമാർ കാണുമെന്നും ഒക്കെയാണ് അശോകൻ തന്റെ ജ്യേഷ്ഠനോട് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞത്.


വിഷമിക്കേണ്ട എന്നും, നല്ലോരു ചെക്കനെ കണ്ടെത്തി തരാം എന്നും പറഞ്ഞു കൊണ്ട് ദല്ലൾ ഫോൺ വെച്ചു.


ഇതൊക്കെ അന്ധവിശ്വാസം ആണെന്നും തനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്നും ഒക്കെ പറഞ്ഞു കൊണ്ട് അമ്മാളു കുറെ എതിർത്തു, പക്ഷെ ആരും അംഗീകരിച്ചില്ല.

രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം, പ്രഭയും തമ്പിയും കൂടി ഇല്ലത്തു എത്തി. ഒപ്പം തന്നെ സിദ്ധുവും ഭാര്യയും ഒക്കെ ഉണ്ട്.

പ്രഭ തന്റെ കൈയിൽ ഇരുന്ന ജാതകം രാമന് കൈ മാറി.

അത് അവരുടെ മകൻ വിഷ്ണു ദത്തന്റെ ആയിരുന്നു.

അമ്മാളുവിന്റ പോലെ ഏഴിൽ പാപ ദോഷം ആയിരുന്നു അവനും..


ആദ്യം ഒക്കെ അമ്മാളു എതിർത്തു, അവളൊന്നും നേരിട്ട് കണ്ടിട്ട് പോലും ഇല്ലാ അയാളെ.... ഇല്ലത്തു ഉള്ളവരും ആയിട്ട് അയാൾക്ക് ശത്രുത ആയതു കൊണ്ട് ആണ് ഇതേ വരെ ആയിട്ടും ഇവിടെ ഒന്ന് കാല് കുത്തത്തത് എന്ന് ഉള്ളത് അവൾക്ക് വ്യകതമായി അറിയാം. അങ്ങനെ ഉള്ള വിഷ്ണുദത്തനെ വിവാഹം ചെയ്യുന്നത് എങ്ങനെ എന്ന് ഓർത്തു അവളുടെ തല പെരുത്തു..

എന്നാൽ അത് ഇന്ന് ഇവിടെ മേലെടത്തെ മരുമകൾ സ്ഥാനത്തേയ്ക്ക് വരെ കൊണ്ട് വന്നു എത്തിച്ചു എന്നുള്ള മറ്റൊരു ഞെട്ടിക്കുന്ന സത്യം ആയി മാറി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story