അമ്മാളു: ഭാഗം 20

ammalu

രചന: കാശിനാഥൻ

അമ്മാളുവിന് ആണെങ്കിൽ തല ചുറ്റും പോലെ അപ്പോൾ തോന്നിയത്.

വിഷ്ണുവേട്ടൻ..... അതും തന്റെ ക്ലാസ്സ്‌ ടീച്ചർ..


ഈശ്വരാ, ഞാൻ എന്താ ഈ കാണുന്നത്,,,,,, ഇനി മുതൽക്കേ ഒരു വർഷക്കാലം ഏട്ടന്റെ സ്റ്റുഡന്റ്.....

പ്രിൻസി ഇറങ്ങി പോയതും കുട്ടികൾ എല്ലാവരും ഇരുന്ന് മുറു മുറുക്കുന്നു. ഒരു തരം തേനീച്ച മൂളും പോലെ.... പെൺപടയുടെ വശത്തു നിന്നും ആണ് മൂളിച്ച പൊങ്ങി വരുന്നത്.. 

എന്തൊരു ഒടുക്കത്തെ ഗ്ലാമർ ആടി, ഈ കള്ളക്കുട്ടനെ എനിക്ക് വേണം, എന്റെ മുത്തല്ലേ ഇത്...

തൊട്ടു പിന്നിൽ നിന്നും ഏതോ ഒരു പെൺകുട്ടി അടക്കം പറയുകയാണ്.

ദേ ദേ...... ആ വാതിൽക്കൽ എത്തിയപ്പോൾ തന്നെ ഞാൻ തീർപ്പു കല്പിച്ചത് ആണ്, ഈ വരുന്നത് എന്റെ പ്രാണ നാഥൻ ആണെന്ന് ഉള്ള കാര്യം, അപ്പോഴാണോ നിന്റ ഈ ഉടായിപ്പ് വർത്താനം.... മാറി പൊയ്ക്കോണ കേട്ടോ നീയ്..

മറ്റൊരു പെൺകുട്ടിയാണ്.

അമ്മാളു പതിയെ മുഖം തിരിച്ചു ഒന്ന് നോക്കി.

"ഓഹ് കമദേവന്റെ ഈ ലുക്ക്‌ മാത്രം ഒള്ളു.. തനി കൂതറ ആണ് ഇയാള്... "വിളിച്ചു പറയണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ പോലും നിശബ്ദ ആയി തുടരുവാനെ ഇപ്പോൾ കഴിയത്തൊള്ളൂ എന്ന് അമ്മാളു ഓർത്തു.


ഹായ് ഫ്രണ്ട്‌സ്....

വിഷ്ണുവേട്ടന്റെ ശബ്ദം കേട്ടതും അമ്മാളു മുഖം ഉയർത്തി.

എന്റെ പേര് വിഷ്ണു, ഞാൻ ഇതിനു മുന്നേ ഇവനിയോസ് കോളേജിൽ ടെംപററി പോസ്റ്റിൽ വർക്ക്‌ ചെയ്യുകയായിരുന്നു....ഇന്ന് മുതൽ ഇവിടെ പെർമെനെന്റ് ആയിട്ട് കേറി........എന്റെ സബ്ജെക്ട് പോളിമർ കെമിസ്ട്രി ആണ് 
.....
പിന്നെ അങ്ങോട്ട് ഒരു നീണ്ട പ്രസംഗം ആയിരുന്നു അവൻ.

വിഷ്ണു പഠിക്കുന്ന സബ്ജെക്ട് കൂടി കേട്ടതും അമ്മാളു ഞെട്ടി വിറച്ചു.

തനിക്ക് ഏറ്റവും ബുദ്ധിമുട്ട് ഉള്ളത് ആണ് ഈ നശിച്ച വിഷയം. അത് തന്നെ വിഷ്ണുവേട്ടൻ പഠിപ്പിക്കുന്നത്.. ഇന്ന് മുതൽ തനിക്ക് ശനി ദശ മാത്രം അല്ല, അതിൽ കേതുവിന്റെ അപഹാരം കൂടി തുടങ്ങിയല്ലോ...

അവൾ വിഷമത്തോടെ വിഷ്ണുവിനെ നോക്കി.

ആള് ഭയങ്കര സ്ട്രിക്ട് ആണെന്ന് കുട്ടികൾക്ക് ഒക്കെ വൈകാതെ തന്നെ മനസിലായി..


പിന്നീട് എല്ലാരുടെയും സെൽഫ് intro ടൈം ആയിരുന്നു.

പഠിപ്പിസ്റ്റുകൾ ആണല്ലോ പൊതുവെ മുൻ ബെഞ്ചിൽ ഒക്കെ ഇരിക്കുന്നത്. അതുകൊണ്ട് അവർ എല്ലാവരും ആദ്യ എഴുന്നേറ്റു ചെന്നു.

പൂർണ, മേഖന, ലയ, അന്ന..... ആദ്യത്തെ ബെഞ്ചിലെ നാല് കുട്ടികളുടെ കഴിഞ്ഞു, അടുത്ത ഊഴം അമ്മാളുവിന്റെ ആയിരുന്നു.

എന്റെ പേര് വൈദ്ദേഹി നമ്പൂതിരി, മുണ്ടൂര് ആണ് സ്വദേശം, ഇന്ന് മുതൽ ഞാനും ഈ കോളേജിൽ ജോയിൻ ചെയ്തത്, ഇതിനു മുന്നേ പഠിച്ചത് ::'''കോളേജിൽ ആയിരുന്നു.

അവൾ പറഞ്ഞതും വിഷ്ണു അമ്മാളുവിനെ ഒന്ന് നോക്കി തല കുലുക്കി.

ആൺകുട്ടികൾ ഒക്കെ അവൾ എഴുന്നേറ്റപ്പോൾ എന്തൊക്കെയോ പതിയെ കമന്റ്‌ പറയുന്നുണ്ട്.

ക്യൂട്ട് ആണ് അല്ലേടാ, എന്തൊരു ഐശ്വര്യം ആണ് ഈ തമ്പ്രാട്ടി കുട്ടിയ്ക്ക്..

അത് കേട്ടതും വിഷ്ണുവിന്റെ മുഖം അവിടേക്ക് തിരിഞ്ഞു.

ചന്ദനക്കുറി ഒക്കെ ഇട്ട് ഇരിക്കുന്ന ഒരു പയ്യൻ ആയിരുന്നു അത്.

അവനെ വിഷ്ണു ഒന്ന് അടിമുടി നോക്കി.
.

അങ്ങനെ ഫസ്റ്റ് പീരിയഡ് എല്ലാവരുടെയും പരിചയപെടുത്തൽ ഒക്കെ ആയിട്ട് അങ്ങനെ കടന്നു പോയ്‌.

അഫ്റ്റർനൂൺ ഫസ്റ്റ് പീരിയഡ് സാറിന്റെ ആണ്..

മുൻപിൽ ഇരുന്ന പൂർണ, ആദ്യത്തെ അവർ കഴിഞ്ഞു ബെൽ മുഴങ്ങിയതും വിഷ്ണുവിനോട് പെട്ടന്ന് പറഞ്ഞു.

മ്മ്...ഓക്കേ....

പറഞ്ഞു കൊണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

എന്നാൽ പിന്നെ കാണാം കേട്ടോ... ഡെസ്കിൽ ഒന്ന് പതിയെ കൊട്ടിയ ശേഷം അവൻ പറഞ്ഞു.

അപ്പോളേക്കും അടുത്ത ടീച്ചർ റൂമിനു വെളിയിൽ വന്നു നിന്നിരുന്നു.

ഇളം പിങ്ക് നിറം ഉള്ള ഒരു സാരീ ഒക്കെ ഉടുത്തു, ഒരു സുന്ദരി ടീച്ചർ.

പുതിയ സാർ ആണല്ലേ....

വിഷ്ണുവിനെ കണ്ടതും അവർ ചോദിച്ചു.

അതേ...

എന്റെ പേര് ശ്രേയ...ഇന്ന് എത്താൻ ഇത്തിരി ലേറ്റ് ആയി. അതാ സാറ് വന്നപ്പോൾ കാണാൻ പറ്റാഞ്ഞത് 

മ്മ്.... അവൻ ഒന്ന് പുഞ്ചിരിച്ചു.

ഓക്കേ സാർ..സാറിന് ഈ hour ഉണ്ടല്ലോ. നമ്മൾക്ക് പിന്നെ കാണാം..

ഷുവർ...

അവളെ നോക്കി ഒന്നൂടെ ചിരിച്ചുകൊണ്ട് വിഷ്ണു നടന്നു പോയി.

ചിരിച്ചു കൊണ്ട് കയറി വരുന്ന ശ്രേയ ടീച്ചറേ കണ്ടതും കുട്ടികൾ എല്ലാവരും എഴുന്നേറ്റു.

"എങ്ങനെ ഉണ്ട് പുതിയ സാറ്, കലിപ്പൻ ആണോ മക്കളെ... "?

ലെക്ചർ സ്റ്റാൻഡിൽ കൊണ്ട് ചെന്നു ബുക്ക്സ് ഒക്കെ വെച്ചിട്ട് ശ്രേയടീച്ചർ വന്നു ചോദിച്ചു.


"കുഴപ്പമില്ല ടീച്ചർ .. പിന്നെ കണ്ടിട്ട് ആളത്ര പാവവും അല്ല...എന്തായാലും രണ്ടു ദിവസത്തിനു ഉള്ളിൽ അറിയാം...ബാച്ചിലർ ആണെങ്കിൽ ഞങ്ങള് സാറിനെ ആലോചിക്കാൻ പോകുവാ, ശ്രേയ ടീച്ചർക്ക് വേണ്ടി ."

ആൺകുട്ടികളിൽ ഒരുവൻ പറഞ്ഞു..

അത് കേട്ടതും ടീച്ചർന്റെ മുഖം ചുവന്ന തുടുത്തു എന്ന് അമ്മാളുവിനു തോന്നി.


"പാവമാ സാറ്.... പിന്നെ ഒരുപാട് ബഹളം ഒന്നും ഇഷ്ടം അല്ലെന്ന് തോന്നുന്നു, പഠിക്കൻ വന്നാൽ പഠിച്ചിട്ട് പൊയ്ക്കോണം.. അത്ര തന്നെ...."

പൂർണ പറഞ്ഞതും ആൺകുട്ടികൾ ഒക്കെ ശബ്ദം ഉയർത്തി.

"ഓഹ്.. ഒരു പഠിത്തക്കാരി, ഒന്ന് പോടീ നീയ്.... അവളുടെ ഓഞ്ഞ കുറേ ഡയലോഗും...."


മറു വശത്തു നിന്നും കൃഷ്ണജിത്ത് അവളെ നോക്കി കോക്രി കാണിച്ചു.

"ആഹ്... മതി... മതി.
നിർത്തിക്കോ,,,, ഇന്നലെ ഏതു വരെ ആയിരുന്നു പഠിപ്പിച്ചു നിർത്തിയെ.. ടേക്ക് യുവർ ടെക്സ്റ്റ്‌....."


ടീച്ചർ ആണെങ്കിൽ പറഞ്ഞു കൊണ്ട് നോക്കിയതും അമ്മാളുവിന്റെ മുഖത്തേക്ക്..


"ന്യൂ കമർ ആണ്... പേര് വൈദ്ദേഹി...."


അവൾ പെട്ടന്ന് എഴുന്നേറ്റു പറഞ്ഞു.

"ഓക്കേ..... എവിടെ ആയിരുന്നു പഠിച്ചത്, ഫൈനൽ ഇയർ ആയപ്പോൾ എന്താ കോളേജ് മാറിയത് എന്നൊക്കെ ശ്രേയ അവളോട് ചോദിച്ചു.


അച്ഛനും അമ്മയും പുറത്ത് ആണെന്ന്, ഹോസ്റ്റൽ ലൈഫ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല ഇവിടെ അപ്പച്ചിയുടെ വീട്ടിൽ നിന്ന് ആണ് ഇപ്പോൾ വരുന്നത് എന്നും ഒക്കെ ആയിരുന്നു അമ്മാളു പറഞ്ഞത്...

ഓക്കേ സിറ്റ് ഡൌൺ..

ശ്രേയ കൈ കൊണ്ട് കാണിച്ചതും അമ്മാളു ഇരിന്നു.


ശ്രേയ ഒരു പാവം ആണെന്നും കുട്ടികളും ആയിട്ട് കമ്പനി ആണെന്നും ഒക്കെ അമ്മാളുവിന് തോന്നി.

ഫസ്റ്റ് ഇന്റർവെൽ ടൈം എത്തിയപ്പോൾ ബാക്ക് ബെഞ്ചിലെ കുട്ടികൾ ഒക്കെ എഴുന്നേറ്റു വന്നു അമ്മാളുവിനെ കൂടുതൽ ആയി പരിചയപ്പെട്ടു.

തന്റെ വിവാഹം കഴിഞ്ഞു എന്നുള്ള കാര്യം അവൾ എല്ലാവരിൽ നിന്നും മറച്ചു വെച്ചു.

വിഷ്ണുവിന് ഇഷ്ടം ആയില്ലെങ്കിലോ എന്ന് കരുതി ആയിരുന്നു .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story